മെഴ്സിഡിസ് ആഡംബര അപ്പാർട്ട്മെന്റിൽ താമസിക്കണോ?
മെഴ്സിഡിസ് ബെൻസ് എന്നാൽ നമുക്ക് ആഡംബരക്കാറുകളും ആഡംബര ബസ്സുകളും ട്രക്കുകളുമെല്ലാം നിർമിക്കുന്ന ഒരു ജർമൻ കമ്പനിയാണ്. എന്നാൽ, വെറും കാറുണ്ടാക്കലിൽ മാത്രം ഒതുങ്ങി നിൽക്കുന്നത് ബുദ്ധിയല്ലെന്ന് മെഴ്സിഡിസ് തിരിച്ചറിഞ്ഞിട്ടുണ്ട്. തങ്ങളുടെ ബ്രാൻഡിനെ ഉയർത്തിക്കാട്ടാൻ സാധിക്കുന്നിടത്തെല്ലാം ബിസിനസ്സ് ചെയ്യാനാണ് കമ്പനിയുടെ തീരുമാനം. അത് നിങ്ങളുടെ സ്വകാര്യതയ്ക്കുള്ളിലാണെങ്കിലോ?
മെഴ്സിഡിസ് അപ്പാർട്ട്മെന്റുകൾ ചെയ്യുന്നത് ഇതാണ്. മെഴ്സിഡിസ് വാഹനങ്ങളുടെ തീമിലാണ് ഈ ആഡംബര അപ്പാർട്ട്മെന്റുകൾ പണിതിരിക്കുന്നത്.

യുകെയിലെ കെൻസിങ്ടൺ നഗരത്തിലാണ് മെഴ്സിഡിസ് ബെൻസ് ഫ്ലാറ്റുകൾ പണിതിരിക്കുന്നത്. തങ്ങളുടെ ആഡംബര കാറുകളുടെ ഡിസൈൻ ശൈലിയിൽ തന്നെയാണ് ഈ ഫ്ലാറ്റുകളുടെ നിർമാണം.

ഇത്തരത്തിലുള്ള ആറ് ഫ്ലാറ്റുകളാണ് മെഴ്സിഡിസ് നിർമിച്ചിരിക്കുന്നത്. രണ്ട് ബെഡ്‌റൂമുകൾ വീതമുള്ള അപ്പാർട്ടുമെന്റുകളാണ് സജ്ജീകരിച്ചിരിക്കുന്നത്.

നഗരം സന്ദർശിക്കാനെത്തുന്ന വൻ സമ്പന്നരെയാണ് ഈ അപ്പാർട്ട്മെന്റുകൾ ലക്ഷ്യം വെക്കുന്നത്.

ഒരു രാത്രിക്ക് മുന്നൂറ് മുതൽ നാനൂറ് വരെ പൗണ്ട് ചെലവാക്കിയാൽ ഈ അപ്പാർട്ട്മെന്റുകളിൽ താമസിക്കാം.

അത്യാധുനികമായ ആഡംബര സജ്ജീകരണങ്ങളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. അകത്തുള്ള എല്ലാ സജ്ജീകരണങ്ങളും മെഴ്സിഡിസ്സിന്റെ ഡിസൈനർമാരുടെ കൂടി പങ്കാളിത്തത്തോടെയാണ് ഡിസൈൻ ചെയ്തിരിക്കുന്നത്.

നിരവധി വിനോദോപാധികൾ അപ്പാർട്ട്മെന്റുകളിൽ ഒരുക്കിയിട്ടുണ്ട്. ചിത്രത്തിൽ കാണുന്നത് ചുമരിൽ ഒരുക്കിയിട്ടുള്ള വലിയ സ്ക്രീനാണ്.

പ്രത്യേകമായി ഡിസൈൻ ചെയ്ത തൂക്കുവിളക്കുകളാണ് മറ്റൊരു പ്രത്യേകത. നൂറുകണക്കിന് സ്വരോവ്സ്കി ക്രിസ്റ്റലുകൾ കൊണ്ടാണ് ഈ തൂക്കുവിളക്കുകൾ നിർമിച്ചിരിക്കുന്നത്. ബ്രംസ്റ്റർ നിർമിച്ചു നൽകിയ സറൗണ്ട് സൗണ്ട് സിസ്റ്റവും ചേർത്തിരിക്കുന്നു.

പടിഞ്ഞാറൻ ലണ്ടനിലാണ് ഈ അപ്പാർട്ട്മെന്റുകൾ നിലകൊള്ളുന്നത്. ഇതേ ശൈലിയിൽ സിഗപ്പൂരിലും അപ്പാർട്ട്മെന്റ് നിർമിക്കാൻ മെർക്കിന് പദ്ധതിയുണ്ട്.

മെഴ്സിഡിസ് കാറിന്റെ ഇന്റീരിയറിൽ കിടന്നുറങ്ങുന്നതുപോലത്തെ അനുഭൂതി പകരുവാൻ ഈ അപ്പാർട്ട്മെന്റുകളുടെ ഇന്റീരിയറിന് സാധിക്കുമെന്നാണ് കമ്പനി പറയുന്നത്.

കൂടുതൽ
കുതിരയും കുതിരശക്തിയും: ചില രസകരമായ വസ്തുതകള്‍


Click it and Unblock the Notifications








