നികുതി വർധനവ് തിരിച്ചടിയായി; രാജ്യത്തെ പ്രവർത്തനങ്ങൾ വിപുലീകരിക്കേണ്ടതില്ലെന്ന തീരുമാനത്തിൽ ടൊയോട്ട

ഇന്ത്യയിലെ പ്രവർത്തനങ്ങൾ വികസിപ്പിക്കേണ്ടന്ന തീരുമാനം കൈക്കൊണ്ട് ടൊയോട്ട മോട്ടോർ കോർപ്പറേഷൻ. കേന്ദ്ര സർക്കാരിന്റെ ഉയർന്ന നികുതി വ്യവസ്ഥയാണ് ഇത്തരത്തിലൊരു തീരുമാനം കൈക്കൊള്ളാൻ കമ്പനിയെ പ്രേരിപ്പിച്ചതെന്ന് ബ്രാൻഡിന്റെ വൈസ് ചെയർമാൻ ശേഖർ വിശ്വനാഥൻ പറഞ്ഞു.

നികുതി വർധനവ് തിരിച്ചടിയായി; രാജ്യത്തെ പ്രവർത്തനങ്ങൾ വിപുലീകരിക്കേണ്ടതില്ലെന്ന തീരുമാനത്തിൽ ടൊയോട്ട

നികുതി ഉയർത്തിയ കാരണത്താൽ ഇന്ത്യൻ വിപണിയിൽ നിന്നും പിൻമാറൻ ടൊയോട്ടയ്ക്ക് യാതൊരു വിധ പദ്ധതികളുമില്ലെന്നും വിശ്വനാഥൻ വ്യക്തമാക്കിയിട്ടുണ്ട്.

നികുതി വർധനവ് തിരിച്ചടിയായി; രാജ്യത്തെ പ്രവർത്തനങ്ങൾ വിപുലീകരിക്കേണ്ടതില്ലെന്ന തീരുമാനത്തിൽ ടൊയോട്ട

കൊറോണ വൈറസ് മഹാമാരി സൃഷ്‌ടിച്ച സാമ്പത്തിക പ്രത്യാഘാതങ്ങൾ മറികടക്കാൻ ആഗോള കമ്പനികളെ ആകർഷിക്കാൻ ശ്രമിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിലപാടിനുള്ള തിരിച്ചടി കൂടിയാണ് ടൊയോട്ടയുടെ തീരുമാനം.

MOST READ: 15 -ന്റെ നിറവിലും പഴക്കം ലേശം ഏശാതെ ടൊയോട്ട ക്വാളിസ്

നികുതി വർധനവ് തിരിച്ചടിയായി; രാജ്യത്തെ പ്രവർത്തനങ്ങൾ വിപുലീകരിക്കേണ്ടതില്ലെന്ന തീരുമാനത്തിൽ ടൊയോട്ട

കാറുകളുടെയും ഇരുചക്ര വാഹനങ്ങളുടെയും നികുതി രാജ്യത്ത് വളരെ ഉയർന്നതാണ്. അതിനാൽ ഈ സാഹചര്യത്തിൽ വിപുലീകരണ പദ്ധതികൾ നടപ്പിലാക്കാൻ ബുദ്ധിമുട്ടേറിയതാണ്. നികുതിയുടെ പശ്ചാത്തലത്തിൽ മോഡലുകൾക്ക് വില വർധനവ് നടപ്പിലാക്കിയാൽ ഉപഭോക്താക്കൾക്ക് തിരിച്ചടിയാകും.

നികുതി വർധനവ് തിരിച്ചടിയായി; രാജ്യത്തെ പ്രവർത്തനങ്ങൾ വിപുലീകരിക്കേണ്ടതില്ലെന്ന തീരുമാനത്തിൽ ടൊയോട്ട

ഇന്ത്യയിൽ കാറുകൾ, ഇരുചക്രവാഹനങ്ങൾ, സ്പോർട്സ് യൂട്ടിലിറ്റി വാഹനങ്ങൾ (ഇലക്ട്രിക് വാഹനങ്ങൾ അല്ലെങ്കിലും) എന്നിവയുൾപ്പെടെയുള്ള മോട്ടോർ വാഹനങ്ങക്ക് 28 ശതമാനം വരെ ഉയർന്ന നികുതിയാണ് ഈടാക്കുന്നത്.

MOST READ: GR യാരിസിനായി ഗാസൂ റേസിംഗ് അപ്പ്ഗ്രേഡുകൾ അവതരിപ്പിച്ച് ടൊയോട്ട

നികുതി വർധനവ് തിരിച്ചടിയായി; രാജ്യത്തെ പ്രവർത്തനങ്ങൾ വിപുലീകരിക്കേണ്ടതില്ലെന്ന തീരുമാനത്തിൽ ടൊയോട്ട

അതിനുമുകളിൽ ഒരു കാറിന്റെ തരം, നീളം അല്ലെങ്കിൽ എഞ്ചിൻ വലിപ്പം അടിസ്ഥാനമാക്കി ഒരു ശതമാനം മുതൽ 22 ശതമാനം വരെ അധിക നികുതി ചെലുത്താനും സാധിക്കും. 1500 സിസിയിൽ കൂടുതൽ എഞ്ചിൻ ശേഷിയുള്ള നാല് മീറ്റർ നീളമുള്ള എസ്‌യുവിയുടെ നികുതി 50 ശതമാനം വരെ ഉയർന്നതാണ്.

നികുതി വർധനവ് തിരിച്ചടിയായി; രാജ്യത്തെ പ്രവർത്തനങ്ങൾ വിപുലീകരിക്കേണ്ടതില്ലെന്ന തീരുമാനത്തിൽ ടൊയോട്ട

വളർന്നുവരുന്ന ഇലക്ട്രിക് വാഹനങ്ങളുടെ നികുതി നിലവിൽ അഞ്ച് ശതമാനം ആണ്. എന്നാൽ വിഭാഗത്തിലെ വിൽപ്പന വർധിച്ചു കഴിഞ്ഞാൽ സർക്കാർ ഇത് ഉയർത്താനിടയുണ്ട്.

MOST READ: 2023 മുതൽ ബസുകൾക്ക് ESC കർശനമാക്കാനൊരുങ്ങി ഗതാഗത മന്ത്രാലയം

നികുതി വർധനവ് തിരിച്ചടിയായി; രാജ്യത്തെ പ്രവർത്തനങ്ങൾ വിപുലീകരിക്കേണ്ടതില്ലെന്ന തീരുമാനത്തിൽ ടൊയോട്ട

ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ കാർ വിപണിയാണ് ഇന്ത്യ. എന്നാൽ വിലകുറഞ്ഞതും ഫോസിൽ ഇന്ധന വാഹനങ്ങളുടെ ആധിപത്യമുള്ള ഒരു മേഖലയിൽ ഒരു ഇടം കണ്ടെത്താൻ അന്താരാഷ്ട്ര കമ്പനികൾ പാടുപെടുകയാണ്. അതിനാൽ ഈ ഘട്ടത്തിൽ നികുതി വർധനവ് എല്ലാ വാഹന നിർമാണ കമ്പനിയെയും കാര്യമായി തന്നെ ബാധിക്കും എന്നതിൽ സംശയമൊന്നുമില്ല.

നികുതി വർധനവ് തിരിച്ചടിയായി; രാജ്യത്തെ പ്രവർത്തനങ്ങൾ വിപുലീകരിക്കേണ്ടതില്ലെന്ന തീരുമാനത്തിൽ ടൊയോട്ട

ലോകത്തിലെ തന്നെ ഏറ്റവും വലിയ കാർ നിർമാതാക്കളിലൊരാളായ ടൊയോട്ട 1997-ലാണ് ഇന്ത്യയിൽ പ്രവർത്തനം ആരംഭിക്കുന്നത്. അതിന്റെ പ്രാദേശിക യൂണിറ്റ് ജാപ്പനീസ് കമ്പനിയുടെ 89 ശതമാനം ഉടമസ്ഥതയിലുള്ളതാണ്. കൂടാതെ ഒരു ചെറിയ വിപണി വിഹിതവുമുണ്ട് എന്നതും ശ്രദ്ധേയമാണ്.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota Motors Halts Expansion Plans In India Because Of Country’s High Tax Regime. Read in Malayalam
Story first published: Tuesday, September 15, 2020, 12:33 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X