എമിറേറ്റ്‌സ് ഗേറ്റ്‌വേയിലൂടെ NDC കണക്റ്റീവിറ്റി ഇന്ത്യയില്‍ അവതരിപ്പിച്ച് വെര്‍ടീല്‍ ടെക്‌നോളജീസ്

ട്രാവല്‍ ഡിസ്ട്രിബ്യൂഷന്‍ ആധുനികവത്കരിക്കുന്നതിന്റെ ഭാഗമായി എമിറേറ്റ്‌സ് എയർലൈൻസിന്റെ ന്യൂ ഡിസ്ട്രിബ്യൂഷന്‍ കേപ്പബിലിറ്റി (NDC) ഇതാദ്യമായി ഇന്ത്യയില്‍ അവതരിപ്പിച്ച് ആഗോള ഏവിയേഷന്‍ സ്റ്റാര്‍ട്ടപ്പ് കമ്പനിയായ വെര്‍ടീല്‍ ടെക്‌നോളജീസ്.

എമിറേറ്റ്‌സ് ഗേറ്റ്‌വേയിലൂടെ NDC കണക്റ്റീവിറ്റി ഇന്ത്യയില്‍ അവതരിപ്പിച്ച് വെര്‍ടീല്‍ ടെക്‌നോളജീസ്

ആഗോളതലത്തില്‍ NDC-ക്കായി എമിറേറ്റ്‌സ് എയർലൈൻസ് സാക്ഷ്യപ്പെടുത്തിയ മൂന്ന് ടെക്‌നോളജി കമ്പനികളില്‍ ഒന്നാണ് 2016-ല്‍ തുടക്കമിട്ട വെര്‍ടീല്‍. നാലു പതീറ്റാണ്ട് പഴക്കമുള്ള നിലവിലുള്ള സാമ്പ്രദായിക സംവിധാനത്തെ ഒന്നടങ്കം മാറ്റിയാണ് NDC കണക്ടിവിറ്റി എന്നറിയപ്പെടുന്ന നവീന ഉദ്യമം ടേക്ക് ഓഫിന് ഒരുങ്ങുന്നത്.

എമിറേറ്റ്‌സ് ഗേറ്റ്‌വേയിലൂടെ NDC കണക്റ്റീവിറ്റി ഇന്ത്യയില്‍ അവതരിപ്പിച്ച് വെര്‍ടീല്‍ ടെക്‌നോളജീസ്

NDC എന്ന ചുരുക്കപേരിൽ അറിയപ്പെടുന്ന ന്യൂ ഡിസ്ട്രിബ്യൂഷന്‍ കേപ്പബിലിറ്റിയിലൂടെ പരമ്പരാഗത വിതരണ ചാനലുകളില്‍നിന്ന് വ്യത്യസ്തമായി തത്സമയം ഒട്ടനവധി കാര്യങ്ങൾ സുഗമമായി കൈകാര്യം ചെയ്യാനാകുമെന്നതാണ് ഇതിന്റെ പ്രധാന സവിശേഷത.

MOST READ: ശ്രേണിയില്‍ മത്സരം കടുപ്പിക്കാന്‍ ഹ്യുണ്ടായി; പുതുതലമുറ i20-യുടെ അരങ്ങേറ്റം നാളെ

എമിറേറ്റ്‌സ് ഗേറ്റ്‌വേയിലൂടെ NDC കണക്റ്റീവിറ്റി ഇന്ത്യയില്‍ അവതരിപ്പിച്ച് വെര്‍ടീല്‍ ടെക്‌നോളജീസ്

വെല്ലുവിളികൾ ഏറെ നിറഞ്ഞ ഇക്കാലത്ത് വിമാനയാത്രക്കാര്‍ക്ക് നൂറു ശതമാനം സുതാര്യത ഉറപ്പുനൽകി അവരുടെ ആശങ്കകള്‍ പരിഹരിക്കുന്നതിനും ആവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിനും NDC സഹായകമാകും.

എമിറേറ്റ്‌സ് ഗേറ്റ്‌വേയിലൂടെ NDC കണക്റ്റീവിറ്റി ഇന്ത്യയില്‍ അവതരിപ്പിച്ച് വെര്‍ടീല്‍ ടെക്‌നോളജീസ്

അതോടൊപ്പം ട്രാവല്‍ ഡിസ്ട്രിബ്യൂഷന്‍ മേഖലയില്‍ നിലവിലുള്ള കാര്യശേഷിക്കുറവ് പരിഹരിക്കുന്നതിനും സമഗ്രമായ റീട്ടെയിലിംഗ് വ്യാപാരസാധ്യതകള്‍ ഉപയോഗപ്പെടുത്തുന്നതിനും ഇതുവഴി സാധിക്കും.

MOST READ: കിയ സോനെറ്റ് Vs ഹ്യുണ്ടായി വെന്യു; പ്രധാന മാറ്റങ്ങള്‍ ഇങ്ങനെ

എമിറേറ്റ്‌സ് ഗേറ്റ്‌വേയിലൂടെ NDC കണക്റ്റീവിറ്റി ഇന്ത്യയില്‍ അവതരിപ്പിച്ച് വെര്‍ടീല്‍ ടെക്‌നോളജീസ്

പുതിയ പദ്ധതി അവതരിപ്പിക്കുന്നതിന് എമിറേറ്റ്‌സ് എയർലൈൻസ് ടീമുമായി സഹകരിക്കുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് വെര്‍ടീല്‍ ടെക്‌നോളജീസ് സ്ഥാപകനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ ജെറിന്‍ ജോസ് പറഞ്ഞു.

എമിറേറ്റ്‌സ് ഗേറ്റ്‌വേയിലൂടെ NDC കണക്റ്റീവിറ്റി ഇന്ത്യയില്‍ അവതരിപ്പിച്ച് വെര്‍ടീല്‍ ടെക്‌നോളജീസ്

ബില്യണ്‍ ഡോളര്‍ മുതല്‍മുടക്കുള്ള ട്രാവല്‍ ഡിസ്ട്രിബ്യൂഷന്‍ മേഖലയില്‍ നിലവിലുള്ള കാര്യശേഷിക്കുറവ് പരിഹരിക്കുന്നതിനും സമഗ്രമായ റീട്ടെയിലിംഗ് വ്യാപാരസാധ്യതകള്‍ ഉപയോഗപ്പെടുത്തുന്നതിനും ഇതുവഴി സാധിക്കും. മികവുറ്റ എന്‍ഡിസി രൂപകല്‍പ്പനയിലൂടെ ഡിസ്ട്രിബ്യൂഷന്‍ രംഗത്ത് മുന്നേറാനാണ് വെര്‍ടീല്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

MOST READ: മോഡലുകള്‍ക്ക് 6,000 രൂപ വരെ ആനുകൂല്യങ്ങളുമായി ഹീറോ ഇലക്ട്രിക്

എമിറേറ്റ്‌സ് ഗേറ്റ്‌വേയിലൂടെ NDC കണക്റ്റീവിറ്റി ഇന്ത്യയില്‍ അവതരിപ്പിച്ച് വെര്‍ടീല്‍ ടെക്‌നോളജീസ്

NDC ചാനല്‍ വഴി എമിറേറ്റ്‌സ് എയർലൈൻസ് തുടര്‍ന്നും വ്യാപാര ഇന്‍സെന്റീവ് ലഭ്യമാക്കുകയും കണ്ടന്റിനെ അടിസ്ഥാനമാക്കിയുള്ള നൂതന കാര്യങ്ങള്‍ അവതരിപ്പിക്കുകയും ചെയ്യും.

എമിറേറ്റ്‌സ് ഗേറ്റ്‌വേയിലൂടെ NDC കണക്റ്റീവിറ്റി ഇന്ത്യയില്‍ അവതരിപ്പിച്ച് വെര്‍ടീല്‍ ടെക്‌നോളജീസ്

എയര്‍ലൈനുകളില്‍നിന്ന് നേരിട്ട് കണ്ടന്റ് സ്വന്തമാക്കുന്നതിന് ആഗോളതലത്തിലുള്ള ഉപഭോക്താക്കള്‍ ഈ സംവിധാനം ഉപയോഗിക്കുന്നതിനാല്‍ പ്ലാറ്റ്‌ഫോം വികസിപ്പിക്കുന്നതിനായി കൂടുതല്‍ നിക്ഷേപങ്ങള്‍ നടത്താനും വെര്‍ടീല്‍ ലക്ഷ്യമിടുന്നുണ്ട്.

Image Courtesy: Emirates

Most Read Articles

Malayalam
English summary
Verteil Technologies Introduces NDC Connectivity In India Through Emirates Airlines Gateway. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X