മോഡലുകള്‍ക്ക് 6,000 രൂപ വരെ ആനുകൂല്യങ്ങളുമായി ഹീറോ ഇലക്ട്രിക്

ഈ ഉത്സവ സീസണില്‍ പരമാവധി ഉപഭോക്താക്കളെ സ്വന്തമാക്കുന്നതിനായി, ഹീറോ ഇലക്ട്രിക് അതിന്റെ ശ്രേണിയിലുള്ള മോഡലുകള്‍ക്ക് ഓഫറുകള്‍ പ്രഖ്യാപിച്ചു. പരിമിതമായ കാലയളവിലേക്ക് മാത്രം ഉള്ളതായിരിക്കും ഈ ഓഫറുകള്‍.

മോഡലുകള്‍ക്ക് 6,000 രൂപ വരെ ആനുകൂല്യങ്ങളുമായി ഹീറോ ഇലക്ട്രിക്

ലിഥിയം അയണ്‍, ലെഡ്-ആസിഡ് ഇലക്ട്രിക് സ്‌കൂട്ടറുകളില്‍ ഈ ആനുകൂല്യങ്ങള്‍ ലഭ്യമാണ്. ലെഡ്-ആസിഡ് മോഡലുകള്‍ തെരഞ്ഞെടുക്കുന്നവര്‍ക്ക് ഇപ്പോള്‍ രാജ്യത്തൊട്ടാകെയുള്ള ഹീറോ ഇലക്ട്രിക്കിന്റെ ഡീലര്‍ഷിപ്പുകള്‍ വഴി 3,000 രൂപയുടെയും തിരഞ്ഞെടുത്ത മോഡലുകള്‍ക്ക് 5,000 രൂപയുടെയും കിഴിവ് ലഭിക്കും.

മോഡലുകള്‍ക്ക് 6,000 രൂപ വരെ ആനുകൂല്യങ്ങളുമായി ഹീറോ ഇലക്ട്രിക്

ഈ ഓഫറുകള്‍ കൂടാതെ, ബ്രാന്‍ഡിന്റെ റഫറല്‍ സ്‌കീം വഴി തെരഞ്ഞെടുക്കുന്ന ഉപഭോക്താക്കള്‍ക്ക് 1,000 രൂപ വിലമതിക്കുന്ന അധിക ആനുകൂല്യങ്ങള്‍ ലഭിക്കും, മൊത്തം മൂല്യം 6,000 രൂപ വരെയുള്ള ആനുകൂല്യങ്ങള്‍ ഇത്തരത്തില്‍ ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാം.

MOST READ: അരങ്ങേറ്റത്തിനു മുന്നേ ഹ്യുണ്ടായി ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ഇടംപിടിച്ച് പുത്തൻ i20

മോഡലുകള്‍ക്ക് 6,000 രൂപ വരെ ആനുകൂല്യങ്ങളുമായി ഹീറോ ഇലക്ട്രിക്

ഇലക്ട്രിക് സ്‌കൂട്ടറുകളിലെ ഈ പ്രത്യേക ഓഫറുകള്‍ 2020 നവംബര്‍ 14 വരെ സാധുതയുള്ളതാണ്. രാജ്യത്തൊട്ടാകെയുള്ള 500-ല്‍ അധികം ഡീലര്‍ഷിപ്പുകള്‍ സന്ദര്‍ശിച്ച് വാങ്ങുന്നവര്‍ക്ക് ഈ ആനുകൂല്യങ്ങള്‍ പ്രയോജനപ്പെടുത്താം.

മോഡലുകള്‍ക്ക് 6,000 രൂപ വരെ ആനുകൂല്യങ്ങളുമായി ഹീറോ ഇലക്ട്രിക്

എല്ലാ ഇലക്ട്രിക് സ്കൂട്ടറുകൾക്ക് കമ്പനി 3 ദിവസത്തെ റിട്ടേണ്‍ പോളിസിയും നല്‍കുന്നു. മറ്റ് ഉപഭോക്താക്കളുടെ റഫറന്‍സില്‍ 2000 രൂപ വരെ ക്യാഷ്ബാക്കും ഉണ്ട്.

MOST READ: അർബൻ ക്രൂയിസറിന് ഒരു ലക്ഷം കിലോമീറ്ററിന്റെ വാറന്റി പാക്കേജുമായി ടൊയോട്ട

മോഡലുകള്‍ക്ക് 6,000 രൂപ വരെ ആനുകൂല്യങ്ങളുമായി ഹീറോ ഇലക്ട്രിക്

പഴയ മോട്ടോര്‍സൈക്കിള്‍ മാറി എടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ആനുകല്യങ്ങള്‍ കമ്പനി നല്‍കുന്നുണ്ട്. ക്യാഷ് ഡിസ്‌കൗണ്ടിനുപുറമെ, 5,000 രൂപ വരെ ഏതെങ്കിലും ഇരുചക്ര വാഹനങ്ങളുടെ എക്‌സ്‌ചേഞ്ച് കിഴിവുകളും കമ്പനി നല്‍കുന്നു.

മോഡലുകള്‍ക്ക് 6,000 രൂപ വരെ ആനുകൂല്യങ്ങളുമായി ഹീറോ ഇലക്ട്രിക്

തെരഞ്ഞെടുത്ത സ്ഥലങ്ങളില്‍ പൂജ്യം ശതമാനം പലിശനിരക്കിന്റെ ആകര്‍ഷകമായ ഫിനാന്‍സ് ഓപ്ഷനുകളും അവര്‍ക്ക് ലഭിക്കും.

MOST READ: ദീപാവലി നാളില്‍ ഹാച്ച്ബാക്ക് മോഡലുകള്‍ക്ക് കൈ നിറയെ ഓഫറുകളുമായി നിര്‍മ്മാതാക്കള്‍

മോഡലുകള്‍ക്ക് 6,000 രൂപ വരെ ആനുകൂല്യങ്ങളുമായി ഹീറോ ഇലക്ട്രിക്

ഈ ഉത്സവ ഓഫര്‍ അടുത്തിടെ വിപണിയില്‍ എത്തിയ ഒപ്റ്റിമ HX സിറ്റി സ്പീഡ്, Nyx HX സിറ്റി സ്പീഡ് എന്നിവയില്‍ ലഭ്യമല്ല. 57,560 രൂപ 63,990 രൂപ എന്നിങ്ങനെയാണ് ഈ ഇലക്ട്രിക് സ്‌കൂട്ടറുകളുടെ എക്‌സ്‌ഷോറൂം വില.

മോഡലുകള്‍ക്ക് 6,000 രൂപ വരെ ആനുകൂല്യങ്ങളുമായി ഹീറോ ഇലക്ട്രിക്

''ലോക്ക്ഡൗണില്‍ നിന്ന് ഇറങ്ങുമ്പോള്‍, റോഡില്‍ മലിനീകരണ വാഹനങ്ങള്‍ ഉണ്ടാകാതിരിക്കുന്നതിന്റെ പ്രത്യാഘാതത്തിന് ഇന്ത്യ സാക്ഷ്യം വഹിച്ചു. ക്ലീനര്‍, ഗ്രീന്‍ മൊബിലിറ്റി സൊല്യൂഷനുകളിലേക്ക് മാറുന്നതിലൂടെ, ഒരുമിച്ച് ഒരു മാറ്റം വരുത്തുകയാണ് ലക്ഷ്യമെന്ന് ഹീറോ ഇലക്ട്രിക് സിഇഒ സോഹിന്ദര്‍ ഗില്‍ പറഞ്ഞു.

MOST READ: കാത്തിരിപ്പുകൾക്ക് ഒടുവിൽ 2020 ഥാറിന്റെ ഡെലിവറികൾ ആരംഭിച്ച് മഹീന്ദ്ര

മോഡലുകള്‍ക്ക് 6,000 രൂപ വരെ ആനുകൂല്യങ്ങളുമായി ഹീറോ ഇലക്ട്രിക്

ഞങ്ങളുടെ എല്ലാ ഉപഭോക്താക്കള്‍ക്കും ഉത്സവ ഓഫറുകള്‍ നല്‍കി, വളരെ മിതമായ നിരക്കില്‍ ഒരു ഇലക്ട്രിക് വാഹനം സ്വന്തമാക്കുന്നത് ഞങ്ങള്‍ എളുപ്പമാക്കുന്നു. ഹീറോ ഇലക്ട്രിക് ഞങ്ങളുടെ ഉപഭോക്താക്കളുടെ ജീവിതത്തിന്റെ ഭാഗമാകാനുള്ള ആവേശകരമായ സമയമാണ് ഇത്തരം ആഘോഷങ്ങളെന്നും അദ്ദേഹം പറഞ്ഞു.

Most Read Articles

Malayalam
English summary
Hero Electric Announces Diwali Offers For Selected Models. Read in Malayalam.
Story first published: Tuesday, November 3, 2020, 13:50 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X