പാളം വേണ്ട, ഈ ട്രെയിന്‍ സഞ്ചരിക്കുക റോഡിലൂടെ; ഇത് പുതിയ ചൈനീസ് വിസ്മയം!

By Dijo Jackson

റോഡിലൂടെ പലതരം വാഹനങ്ങള്‍ സഞ്ചരിക്കുന്നത് കണ്ടിട്ടുണ്ട്. എന്നാല്‍ റോഡിലൂടെ സഞ്ചരിക്കുന്ന ട്രെയിനിനെ സങ്കല്‍പിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുമോ? ഇന്ത്യന്‍ റെയില്‍ സങ്കല്‍പങ്ങള്‍ ഇപ്പോഴും പാളത്തിലൂടെ നീങ്ങുമ്പോൾ, പാളത്തില്‍ നിന്നും റോഡിലേക്ക് ട്രെയിനിനെ പറിച്ച് നട്ടിരിക്കുകയാണ് ചൈന.

പാളം വേണ്ട, ഈ ട്രെയിന്‍ സഞ്ചരിക്കുക റോഡിലൂടെ; ഇത് പുതിയ ചൈനീസ് വിസ്മയം!

കേട്ടത് ശരിയാണ്, ലോകത്തിലെ ആദ്യ ട്രാക്ക്-ലെസ് ട്രെയിനുമായി ചൈന എത്തിയിരിക്കുകയാണ്. റോഡിലൂടെ ചൈന പരീക്ഷിക്കുന്ന പുതിയ ട്രെയിനിന്റെ ദൃശ്യങ്ങള്‍ക്ക് മുന്നില്‍ കണ്ണുമിഴിച്ച് നില്‍ക്കുകയാണ് രാജ്യാന്തര സമൂഹം.

പാളം വേണ്ട, ഈ ട്രെയിന്‍ സഞ്ചരിക്കുക റോഡിലൂടെ; ഇത് പുതിയ ചൈനീസ് വിസ്മയം!

ചൈനീസ് നഗരമായ സുസൊയില്‍ വെച്ചാണ് ട്രാക്ക്-ലെസ് ട്രെയിനിനെ അധികൃതര്‍ പരീക്ഷിച്ചത്. 'വിര്‍ച്വല്‍' (സാങ്കൽപിക) ട്രാക്കുകളുടെ പശ്ചാത്തലത്തിലാണ് ട്രെയിന്‍ റോഡിലൂടെ സഞ്ചരിക്കുക.

പാളം വേണ്ട, ഈ ട്രെയിന്‍ സഞ്ചരിക്കുക റോഡിലൂടെ; ഇത് പുതിയ ചൈനീസ് വിസ്മയം!

ലോകത്തിലെ ആദ്യ സ്മാര്‍ട്ട് ട്രെയിന്‍ എന്ന വിശേഷണം പുതിയ നീക്കത്തിന് ചൈന നല്‍കി കഴിഞ്ഞു. വിര്‍ച്വല്‍ റെയില്‍ ലൈനുകളിലൂടെ സഞ്ചരിക്കുന്ന ട്രെയിനിന്റെ പരമാവധി വേഗത മണിക്കൂറില്‍ 70 കിലോമീറ്ററാണ്.

പാളം വേണ്ട, ഈ ട്രെയിന്‍ സഞ്ചരിക്കുക റോഡിലൂടെ; ഇത് പുതിയ ചൈനീസ് വിസ്മയം!

ഓട്ടോണമസ് റെയില്‍ ട്രാന്‍സിറ്റ് (ART) എന്നാണ് ചൈനീസ് സ്മാര്‍ട്ട് ട്രെയിനിന്റെ ഔദ്യോഗിക നാമം. നഗരങ്ങളിലെ ട്രാഫിക് പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമായാണ് സ്മാര്‍ട്ട് ട്രെയിനിനെ ചൈന അവതരിപ്പിച്ചിരിക്കുന്നത്.

Trending On DriveSpark Malayalam:

'20000 രൂപയ്ക്ക് ഒരു ഡോമിവേല്‍'; ഇത് ഡ്യുക്കാറ്റി ഡയാവല്‍ പോലൊരു ഡോമിനാര്‍

തുടങ്ങിയത് ഔഡി, തകര്‍ത്താടിയത് ബിഎംഡബ്ല്യു, അവസാനിപ്പിച്ചത് ബെന്റ്‌ലി; വിപണി കണ്ട തുറന്ന പോര്

പാളം വേണ്ട, ഈ ട്രെയിന്‍ സഞ്ചരിക്കുക റോഡിലൂടെ; ഇത് പുതിയ ചൈനീസ് വിസ്മയം!

ഓക്ടോബര്‍ 23 മുതല്‍ സ്മാര്‍ട്ട് ട്രെയിന്‍ സുസൊ നഗരത്തില്‍ സേവനം അരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ലോകത്തിലെ ഏറ്റവും വലിയ ട്രെയിന്‍ നിര്‍മ്മാതാക്കളായ CRCC കോര്‍പ്പറേഷന്‍ ലിമിറ്റഡാണ് സ്മാര്‍ട്ട് ട്രെയിനെ വികസിപ്പിച്ചത്.

പാളം വേണ്ട, ഈ ട്രെയിന്‍ സഞ്ചരിക്കുക റോഡിലൂടെ; ഇത് പുതിയ ചൈനീസ് വിസ്മയം!

3.75 മീറ്റര്‍ വീതിയേറിയ വെള്ള വരകള്‍ പ്രതിനിധീകരിക്കുന്ന വിര്‍ച്വല്‍ ട്രാക്കിനെ അടിസ്ഥാനപ്പെടുത്തിയാണ് സ്മാര്‍ട്ട് ട്രെയിന്‍ നിങ്ങുക.

പാളം വേണ്ട, ഈ ട്രെയിന്‍ സഞ്ചരിക്കുക റോഡിലൂടെ; ഇത് പുതിയ ചൈനീസ് വിസ്മയം!

ബസിന്റെയും ട്രാമിന്റെ ഹൈബ്രിഡ് രൂപമാണ് പുതിയ സ്മാര്‍ട്ട് ട്രെയിന്‍ എന്നാണ് കമ്പനി പറയുന്നത്. ട്രാം, സബ്‌വെകളെ അപേക്ഷിച്ച് വിര്‍ച്വല്‍ ട്രെയിന്‍ സംവിധാനത്തിന് ചെലവ് ഏറെ കുറവാണ്.

Recommended Video

[Malayalam] Tata Nexon Review: Expert Review Of Tata Nexon - DriveSpark
പാളം വേണ്ട, ഈ ട്രെയിന്‍ സഞ്ചരിക്കുക റോഡിലൂടെ; ഇത് പുതിയ ചൈനീസ് വിസ്മയം!

പ്ലാസ്റ്റിക്-റബ്ബര്‍ വീലുകളാണ് സ്മാര്‍ട്ട് ട്രെയിനില്‍ ഇടംപിടിച്ചിട്ടുള്ളത്. ട്രെയിനില്‍ ഒരുങ്ങിയിട്ടുള്ള സെന്‍സര്‍ ടെക്‌നോളജി മുഖേന റോഡ് സാഹചര്യം മനസിലാക്കി നീങ്ങാന്‍ ട്രെയിനിന് സാധിക്കും.

300 യാത്രക്കാരെ വരെ ഉള്‍ക്കൊള്ളാന്‍ സാധിക്കുന്ന മൂന്ന് കമ്പാര്‍ട്ട്‌മെന്റുകളാണ് സ്മാര്‍ട്ട് ട്രെയിനിന് ഉള്ളത്.

Trending On DriveSpark Malayalam:

കിസാഷി, വെര്‍സ, എ-സ്റ്റാര്‍...; മാരുതിയെ ഞെട്ടിച്ച 7 വമ്പന്‍ പരാജയങ്ങള്‍

കേട്ടതൊക്കെ സത്യമാണോ?; റോള്‍സ് റോയ്‌സിനെ കുറിച്ചുള്ള ചില വമ്പന്‍ തെറ്റിദ്ധാരണകള്‍

പാളം വേണ്ട, ഈ ട്രെയിന്‍ സഞ്ചരിക്കുക റോഡിലൂടെ; ഇത് പുതിയ ചൈനീസ് വിസ്മയം!

നിലവില്‍ പൈലറ്റ് മുഖേനയാണ് സ്മാര്‍ട്ട് ട്രെയിന്‍ പ്രവര്‍ത്തിക്കുന്നതെങ്കിലും വരും ഭാവിയില്‍ പൈലറ്റ് രഹിത സ്മാര്‍ട്ട് ട്രെയിനിനെ ചൈന അവതരിപ്പിക്കുമെന്നാണ് സൂചന.

Most Read Articles

Malayalam
കൂടുതല്‍... #off beat #ഓട്ടോ കൗതുകം
English summary
World's First Smart Train Begins Test Run In China. Read in Malayalam.
Story first published: Saturday, October 28, 2017, 12:28 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X