ലോകത്തിലെ ഏറ്റവും വലിയ ആകാശക്കപ്പല്‍ തകര്‍ന്ന് വീണു!
ലോകത്തിലെ ഏറ്റവും വലിയ ആകാശക്കപ്പല്‍ എന്നറിയപ്പെടുന്ന എയര്‍ലാന്‍ഡര്‍ 10 തകര്‍ന്നു വീണു. ഇംഗ്ലണ്ടിലെ ബെഡ്ഫഡ്‌ഷെയറിലാണ് എയര്‍ലാന്‍ഡര്‍ തകര്‍ന്ന് വീണത്. 'ഫ്‌ളയിംഗ് ബം' എന്നും എയര്‍ലാന്‍ഡര്‍ 10 ന് പേരുണ്ട്.

ഭൂമിയുമായി ആകാശക്കപ്പലിനെ ബന്ധിപ്പിച്ച് നിര്‍ത്തിയിരുന്ന ബന്ധനം വേര്‍പ്പെട്ടതിനെ തുടര്‍ന്ന് ബെഡ്ഫഡ്‌ഷെയറിലെ പാടത്തിലേക്ക് എയര്‍ലാന്‍ഡര്‍ ഇടിച്ചിറങ്ങുകയായിരുന്നു.

20 ടണ്‍ ഭാരമേറിയ എയര്‍ലാന്‍ഡറിന്റെ അപകട ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുകയാണ്. അപകടത്തില്‍ ഒരു ജീവനക്കാരിക്ക് പരുക്കേറ്റതായി നിര്‍മ്മാതാക്കളായ ഹൈബ്രിഡ് എയര്‍ വെഹിക്കിള്‍സ് അറിയിച്ചു.

അപകടത്തെ തുടര്‍ന്ന് തകര്‍ന്ന എയര്‍ലാന്‍ഡറില്‍ നിന്നും ഇന്ധനവും, ഹീലിയം വാതകവും അഗ്നിശമന സേനാംഗങ്ങള്‍ സുരക്ഷിതമായി നീക്കം ചെയ്തു.

ഇതാദ്യമായല്ല എയര്‍ ലാന്‍ഡര്‍ അപകടത്തില്‍ പെടുന്നത്. മുമ്പ് പരീക്ഷണ പറക്കല്‍ നടത്തവെയും ഫ്‌ളയിംഗ് ബം എന്നറിയപ്പെടുന്ന എയര്‍ ലാന്‍ഡര്‍ 10 തകര്‍ന്നു വീണിരുന്നു.

ആഢംബര യാത്രകള്‍ക്ക് വേണ്ടി നിര്‍മ്മാതാക്കള്‍ പ്രത്യേകം ഒരുക്കിയ ആകാശക്കപ്പലാണ് എയര്‍ലാന്‍ഡര്‍ 10.
Trending On DriveSpark Malayalam:
ഔഡി R8 ന്റെ ഫോട്ടോഷൂട്ട് നടന്നത് കാര്‍ ഇല്ലാതെ!
ദുബായ് പൊലീസിന് കൂട്ടായി പറക്കും ബൈക്ക്; അമ്പരപ്പ് മാറാതെ ലോകരാജ്യങ്ങള്‍

അറുപത് യാത്രക്കാര്‍ക്ക് വരെ എയര്‍ലാന്‍ഡറില്‍ സുഖമായി സഞ്ചരിക്കാം. പത്ത് ടണ്‍ ഭാരം വരെ വഹിക്കാനും എയര്‍ലാന്‍ഡര്‍ 10 പ്രാപ്തമാണ്. 2019 മുതല്‍ സേവനം ആരംഭിക്കാനിരിക്കെയാണ് എയര്‍ ലാന്‍ഡര്‍ 10 തകര്‍ന്നു വീണിരിക്കുന്നത്.
Recommended Video


302 അടി നീളവും, 143 അടി വീതിയും, 85 അടി ഉയരവുമാണ് എയര്‍ലാന്‍ഡറിന് ഉള്ളത്. ലോകത്തിലെ ഏറ്റവും വലിയ വിമാനം A380 യെക്കാളും 50 അടി നീളമേറിയതാണ് എയര്‍ലാന്‍ഡര്‍ 10.

മണിക്കൂറില്‍ 148 കിലോമീറ്ററാണ് ഈ ആകാശക്കപ്പലിന്റെ പരമാവധി വേഗത.
Trending On DriveSpark Malayalam:
കേട്ടതൊക്കെ സത്യമാണോ?; റോള്‍സ് റോയ്‌സിനെ കുറിച്ചുള്ള ചില വമ്പന്‍ തെറ്റിദ്ധാരണകള്‍
കിസാഷി, വെര്‍സ, എ-സ്റ്റാര്‍...; മാരുതിയെ ഞെട്ടിച്ച 7 വമ്പന്‍ പരാജയങ്ങള്‍

ഹീലിയം വാതകത്തിലാണ് എയര്‍ലാന്‍ഡര്‍ 10 പറക്കുന്നത്. ഹെലികോപ്റ്ററിനെ പോലെ കുത്തനെ പറക്കാന്‍ ആകാശക്കപ്പലിന് സാധിക്കുമെന്നതിനാല്‍ എയര്‍ലാന്‍ഡറിന് റണ്‍വെയുടെ ആവശ്യമില്ല.

2012 ല്‍ അമേരിക്കന്‍ സൈനികാവശ്യങ്ങള്‍ക്ക് വേണ്ടിയാണ് ആകാശക്കപ്പല്‍ എന്ന ആശയത്തെ നിര്‍മ്മാതാക്കളായ ഹൈബ്രിഡ് എയര്‍ വെഹിക്കിള്‍സ് മുന്നോട്ട് വെച്ചത്.

എന്നാല്‍ ചെലവേറിയ പദ്ധതിയില്‍ നിന്നും അമേരിക്ക പിന്മാറിയതോട് കൂടി സ്വകാര്യ - ബിസിനസ് ആവശ്യങ്ങള്‍ക്ക് വേണ്ടി എയര്‍ലാന്‍ഡറിനെ നിര്‍മ്മാതാക്കള്‍ രൂപാന്തരപ്പെടുത്തി.
Trending DriveSpark YouTube Videos
Subscribe To DriveSpark Malayalam YouTube Channel - Click Here


Click it and Unblock the Notifications








