യമഹ ഫാസിനോ ലോഞ്ച് ചെയ്തു: അറിയേണ്ട 10 കാര്യങ്ങള്‍
യമഹ ഫാസിനോ സ്‌കൂട്ടര്‍ ഇന്ത്യന്‍ വിപണിയില്‍ ലോഞ്ച് ചെയ്തു. 113 സിസി ശേഷിയുള്ള എന്‍ജിന്‍ ഘടിപ്പിച്ചാണ് ഈ സ്‌കൂട്ടറെത്തുന്നത്. വില, ദില്ലി എക്‌സ്‌ഷോറൂം നിരക്ക് പ്രകാരം 52,500 രൂപ.
വാഹനത്തെ അടുത്തറിയാം താഴെ താളുകളില്‍.

01. എന്‍ജിന്‍
113 സിസി ശേഷിയുള്ള ഒരു 4 സ്‌ട്രോക്ക് എന്‍ജിനാണ് യമഹ ഫാസിനോയില്‍ ഘടിപ്പിച്ചിരിക്കുന്നത്. ഈ എയര്‍ കൂള്‍ഡ് എന്‍ജിന്‍ 7500 ആര്‍പിഎമ്മില്‍ 7.1 പിഎസ് കരുത്ത് പകരുന്നു. 5000 ആര്‍പിഎമ്മില്‍ 8.1 എന്‍എം ആണ് ചക്രവീര്യം. യമഹയുടെ ബ്ലൂകോര്‍ സാങ്കേതികതയില്‍ നിര്‍മിച്ചെടുത്ത എന്‍ജിനാണിത്.

02. അളവുകള്‍
1,815 മില്ലിമീറ്റര്‍ നീളമാണ് സ്‌കൂട്ടറിനുള്ളത്. വീതി 675 മില്ലിമീറ്റര്‍. 1,120 മില്ലിമീറ്ററാണ് ഉയരം. വാഹനത്തിന്റെ ആകെ ഭാരം വീല്‍ബേസ്: 1,270 മില്ലിമീറ്റര്‍. 128 മില്ലിമീറ്റര്‍ എന്ന മികവുറ്റ ഗ്രൗണ്ട് ക്ലിയറന്‍സ് നല്‍കിയിരിക്കുന്നു വാഹനത്തില്‍. ഇന്ധനടാങ്ക് ശേഷി 5.2 ലിറ്ററാണ്. നിലത്തുനിന്ന് സീറ്റിലേക്കുള്ള ഉയരം 775 മില്ലിമീറ്റര്‍.

03. ചാസി
മുന്നില്‍ ടെലിസ്‌കോപിക്ക് സസ്‌പെന്‍ഷനാണ് ചേര്‍ത്തിരിക്കുന്നത്. പിന്നില്‍ യൂണിറ്റ് സ്വിങ് സസ്‌പെന്‍ഷന്‍ സംവിധാനം ഘടിപ്പിച്ചിരിക്കുന്നു. മുന്‍ വീലിലും പിന്‍വീലിലും ഡ്രം ബ്രേക്കാണുള്ളത്.

04. ഡിസൈന്‍
നിലവില്‍ സെഗ്മെന്റിലെ ഏത് വാഹനത്തെയും വെല്ലുന്ന ഡിസൈന്‍ സൗന്ദര്യം യമഹ ഫാസിനോയ്ക്കുണ്ടെന്ന് പറയേണ്ടിയിരിക്കുന്നു. ചിറകുവിരുത്തി പറക്കുന്ന ഒരു പക്ഷിയുടെ സൗന്ദര്യമാണ് ബോഡിക്കുള്ളത്. മീറ്റര്‍ കണ്‍സോളിന്റെ ഡിസൈനും എടുത്തു പറയേണ്ടിയിരിക്കുന്നു.

05. ഹെഡ്‌ലാമ്പ്
ഹാന്‍ഡില്‍ബാറിലാണ് ഹെഡ്‌ലാമ്പ് ചേര്‍ത്തിരിക്കുന്നത്. വാഹനത്തിന്റെ മുന്‍വശത്തു നിന്നുള്ള കാഴ്ചയില്‍ ഒരു ക്ലാസിക് ലുക്ക് പകരാന്‍ ഈ ഹെഡ്‌ലാമ്പിന് സാധിക്കുന്നുണ്ട്.

06. മറ്റ് ഫീച്ചറുകള്‍
ഫാസിനോയിലെ പില്യണ്‍ ഗ്രാബ് ബാര്‍ സെന്റര്‍ സ്റ്റാന്‍ഡിടുമ്പോള്‍ ഉപകരിക്കും. പിന്നിലിരിക്കുന്നയാളെ ഹോള്‍ഡ് ചെയ്യാന്‍ പറ്റിയ വിധത്തിലല്ല ഇതിന്റെ ഡിസൈന്‍. ഇത് സ്റ്റൈലിഷാണെങ്കിലും പ്രായോഗികത കുറഞ്ഞ ഒന്നാണ്.

07. ലോഗോ
ക്രോമിയം പൂശിയ സ്റ്റൈലന്‍ ലോഗോ ആകര്‍ഷകമാണ്. റിയര്‍വ്യൂ മിററിലും ക്രോമിയം സാന്നിധ്യം കാണാം. മികച്ച ലെഗ് റും പ്രദാനം ചെയ്യുന്നുണ്ട് വാഹനം. 21 ലിറ്റര്‍ ശേഷിയുള്ള അണ്ടര്‍ സീറ്റ് സ്റ്റേറേജില്‍ ഒരു ഹെല്‍മെറ്റ് വെച്ചതിനു ശേഷവും ധാരാളം സ്ഥലം ബാക്കിയാണ്.

08. സ്‌റ്റോറേജ്
മുന്‍ഭാഗത്തായി അത്യാവശ്യം സാധനങ്ങളൊക്കെ സൂക്ഷിക്കാവുന്ന ഒരു പോക്കറ്റ് നല്‍കിയിട്ടുണ്ട്. ഇവിടെ ഒരു 1 ലിറ്റര്‍ വാട്ടര്‍ബോട്ടില്‍ സുഖമായി ഇരിക്കും. സീറ്റിനു മിന്നില്‍ താഴെയായി ബാഗും മറ്റും തൂക്കിയിടാനുള്ള സൗകര്യം നല്‍കിയിട്ടുണ്ട്.

09. നിറങ്ങള്‍
സിസി സ്യാന്‍, റോഗ് റെഡ്, ഹൂട്ട് വൈറ്റ്, കൂള്‍ കോബാള്‍ട്ട്, ട്യൂക്‌സിഡോ ബ്ലാക്ക് എന്നീ നിറങ്ങളില്‍ ഫാസിനോ വിപണിയില്‍ ലഭിക്കും.

10. മൈലേജ്
ലിറ്ററിന് 66 കിലോമീറ്ററാണ് യമഹ വാഗ്ദാനം ചെയ്യുന്ന മൈലേജ്. ഇത് യമഹയുടെ സ്റ്റാന്‍ഡേഡ് ടെസ്റ്റ് കണ്ടീഷനില്‍ ലഭിക്കുന്ന മൈലേജാണ്. ഇന്ത്യയില്‍ ഹോണ്ട ആക്ടിവ അടക്കമുള്ള എതിരാളികളുമായാണ്



Click it and Unblock the Notifications








