യുവരാജ് സിങ്ങിന്റെ 'ഓട്ടോലോഗ് കെടിഎം ഡ്യൂക്ക്' ലേലം ചെയ്യുന്നു

By Santheep

ഗോവയിലെ വാഗത്തോർ ബീച്ചിൽ നടന്ന ഇന്ത്യ ബൈക്ക് വീക്കിന്റെ 2015 എഡിഷനിൽ യുവരാജ് സിങ്ങിനു വേണ്ടി കസ്റ്റമൈസ് ചെയ്ത് ഒരു ബൈക്ക് കാണികളുടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. യുവികാൻ എക്സ്12 എന്ന പേരിലാണ് ഈ ബൈക്ക് അവതരിപ്പിക്കപെട്ടത്. ഒരു കെടിഎം ഡ്യൂക്ക് 390യെ കസ്റ്റമൈസ് ചെയ്ത് അവതരിപ്പിക്കുകയായിരുന്നു ഓട്ടോലോഗ് എന്ന ട്യൂണിങ് സ്ഥാപനം.

യുവരാജ് സിങ്ങിന്റെ ഈ കസ്റ്റം ബൈക്ക് ലേലം ചെയ്യാൻ ഒരുങ്ങുകയാണ് ഓട്ടോലോഗ്. ഇവിടെ ആ ബൈക്കിനെ അടുത്തു പരിചയപ്പെടാം.

യുവരാജ് സിങ്ങിന്റെ 'ഓട്ടോലോഗ് കെടിഎം ഡ്യൂക്ക്' ലേലം ചെയ്യുന്നു

മുകുള്‍ നന്ദ എന്ന വിഖ്യാതനായ കസ്റ്റം ബൈക്ക് നിര്‍മാതാവിന്റെ ഉടമസ്ഥതയിലുള്ള ഓട്ടോലോഗ് എന്ന കമ്പനിയാണ് യുവരാജിനു വേണ്ടി ഈ ബൈക്ക് കസ്റ്റമൈസ് ചെയ്തത്.

യുവരാജ് സിങ്ങിന്റെ 'ഓട്ടോലോഗ് കെടിഎം ഡ്യൂക്ക്' ലേലം ചെയ്യുന്നു

യുവികാന്‍ (Youwecan) കെടിഎം എഎക്‌സ്12, എക്‌സ്26 എന്നീ കസ്റ്റം കിറ്റുകള്‍ ഓട്ടോലോഗ് നിർമിച്ച് അവതരിപ്പിച്ചിരുന്നു വാഗത്തോറിൽ. ഈ ബോഡികിറ്റുകള്‍ വില്‍ക്കുക എന്ന ഉദ്ദേശ്യവും ഓട്ടോലോഗിനുണ്ട്. കെടിഎം കിറ്റുകൾക്ക് 49,400 രൂപയാണ് വില.

യുവരാജ് സിങ്ങിന്റെ 'ഓട്ടോലോഗ് കെടിഎം ഡ്യൂക്ക്' ലേലം ചെയ്യുന്നു

കെടിഎം ഡ്യൂക്കിനും റോയല്‍ എന്‍ഫീല്‍ഡിന്റെ കഫെ റേസര്‍ മോഡലിനും ചേര്‍ക്കാവുന്ന കിറ്റുകൾ അവതരിപ്പിച്ചിരുന്നു ഓട്ടോലോഗ്. ഹീറോ ഇംപള്‍സ് ഓഫ് റോഡ് കിറ്റ് അടക്കമുള്ള നിരവധി ഉല്‍പന്നങ്ങള്‍ ഓട്ടോലോഗിന്റെ പക്കലുണ്ട്.

യുവരാജ് സിങ്ങിന്റെ 'ഓട്ടോലോഗ് കെടിഎം ഡ്യൂക്ക്' ലേലം ചെയ്യുന്നു

ഓറഞ്ച് നിറത്തിലല്ല യുവിയുടെ കെടിഎം ബൈക്കിനെ കാണാനാവുക. ഇതിന് നീലനിറം നൽകിയിരിക്കുന്നു.

യുവരാജ് സിങ്ങിന്റെ 'ഓട്ടോലോഗ് കെടിഎം ഡ്യൂക്ക്' ലേലം ചെയ്യുന്നു

എന്‍ജിന്‍ അടക്കമുള്ള സാങ്കേതികതയില്‍ ഒരു മാറ്റവും വരുത്താതെയാണ് ഡ്യൂക്ക് 390 വരുന്നത്. ഹെഡ്‌ലാമ്പ് ക്ലസ്റ്ററിന്റെ ഡിസൈന്‍ ശൈലിയില്‍ മൗലികമായ മാറ്റം കാണാം. പ്രോജക്ടര്‍ ലാമ്പാണ് ഉള്ളില്‍ ഘടിപ്പിച്ചിരിക്കുന്നത്.

യുവരാജ് സിങ്ങിന്റെ 'ഓട്ടോലോഗ് കെടിഎം ഡ്യൂക്ക്' ലേലം ചെയ്യുന്നു

എല്ലാവര്‍ക്കും ഇഷ്ടപ്പെടണമെന്നില്ല ഓട്ടോലോഗിന്റെ പണികള്‍. ഇന്ധനടാങ്കിനു താഴെയായി സ്കൂപ്സ് നൽകിയിട്ടുണ്ട്. ഇത് വാഹനത്തിന്റെ എയ്റോഡൈനമിക്സിനെ ബാധിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ഈ സ്‌കൂപ്പുകള്‍ സെമി ഫെയറിങ് പോലെ കാണപ്പെടുന്നത് കുറെപ്പേരുടെ ഇഷ്ടം പിടിച്ചുപറ്റിയിട്ടുണ്ട്.

കൂടുതൽ

കൂടുതൽ

ലളിത് മോദിയും മകന്‍ രുചിര്‍ മോദിയും വാങ്ങിക്കൂട്ടിയ കാറുകള്‍

കുഞ്ഞും ഒരു കാറും; ശ്രീശാന്തിന്റെ പുതിയ സന്തോഷങ്ങൾ

വിരാട് കോലി ഇനി ആര്‍8 എല്‍എംഎക്‌സിന്റെ 99 ഉടമകളിലൊരാള്‍

More from DriveSpark

Article Published On: Tuesday, July 28, 2015, 11:20 [IST]
English summary
Yuvraj Singh KTM Duke By Autologue Designs To Be Auctioned.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X