റോയല്‍ എന്‍ഫീല്‍ഡിന് മുന്നില്‍ കീഴടങ്ങാന്‍ തയ്യാറല്ല; അവഞ്ചര്‍ 400 മായി ബജാജ് വരുന്നു!
റോയല്‍ എന്‍ഫീല്‍ഡാണ് തങ്ങളുടെ എതിരാളി എന്ന് പ്രഖ്യാപിച്ചാണ് സ്‌പോര്‍ട്‌സ് ക്രൂയിസര്‍ ഡോമിനാര്‍ 400 നെ ബജാജ് വിപണിയില്‍ അവതരിപ്പിച്ചത്. വമ്പന്‍ പേരും പെരുമയും നേടാന്‍ സാധിച്ചെങ്കിലും, റോയല്‍ എന്‍ഫീല്‍ഡിനെ കടത്തി വെട്ടാന്‍ ഡോമിനാറിന് സാധിച്ചോ എന്നത് ചോദ്യചിഹ്നമാണ്.

ബാജാജിനെ പോലും അത്ഭുതപ്പെടുത്തി രാജ്യാന്തര വിപണിയില്‍ ഡോമിനാറിന് പ്രചാരം വര്‍ധിച്ചതിന്റെ പശ്ചാത്തലത്തില്‍ മോഡലിന്റെ കയറ്റുമതിയിലേക്കാണ് ഇപ്പോള്‍ കമ്പനിയുടെ ശ്രദ്ധ.

അപ്പോള്‍ റോയല്‍ എന്‍ഫീല്‍ഡുമായുള്ള മത്സരം? ഇത്രയും കോലാഹലം സൃഷ്ടിച്ചിട്ട് വെറും കൈയ്യോടെ മടങ്ങാന്‍ തങ്ങളെ കിട്ടില്ലെന്ന നിലപാടിലാണ് ബജാജ്.

അതിനാല്‍ എന്‍ഫീല്‍ഡുകള്‍ക്ക് എതിരെ ക്രൂയിസര്‍ മോട്ടോര്‍സൈക്കിള്‍ അവഞ്ചറിന്റെ വമ്പന്‍ പതിപ്പിനെ അണിയറയില്‍ ബജാജ് ഒരുക്കുകയാണ്. കൂടുതല്‍ കരുത്താര്‍ന്ന പുത്തന്‍ അവഞ്ചറിനെ ബജാജ് ഉടന്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്.

റോയല്‍ എന്‍ഫീല്‍ഡ് 500, തണ്ടര്‍ബേര്‍ഡ് 350 മോഡലുകള്‍ക്ക് എതിരെ അവഞ്ചര്‍ 400 സിസി പതിപ്പിനെയാകും ബാജാജ് അവതരിപ്പിക്കുക. റോയല്‍ എന്‍ഫീല്‍ഡിന് പുറമെ യുഎം റെനഗേഡും അവഞ്ചറിന്റെ ഹിറ്റ്‌ലിസ്റ്റില്‍ ഉണ്ട്.

ഡോമിനാര്‍ 400 ല്‍ ബജാജ് നല്‍കിയിട്ടുള്ള 373 സിസി എഞ്ചിന് തന്നെയാകും പുതിയ അവഞ്ചര്‍ 400 ലും ഇടംപിടിക്കാന്‍ സാധ്യത. നിലവില്‍ പള്‍സര്‍ നിരയില്‍ നിന്നും കടമെടുത്ത എഞ്ചിനുകളിലാണ് അവഞ്ചര്‍ അണിനിരക്കുന്നത്.

അവഞ്ചര്‍ 150, അവഞ്ചര്‍ 200 മോഡലുകള്‍ യഥാക്രമം പള്‍സര്‍ 150, പള്‍സര്‍ 220 മോഡലുകളില്‍ നിന്നുമുള്ള എഞ്ചിനാണ് ഉപയോഗിക്കുന്നതും.
Trending On DriveSpark Malayalam:
ഇത് കഫെ റേസറായി മാറിയ എല്‍എംഎല്‍ സ്‌കൂട്ടര്‍!
മച്ചാനെ ബൂസാ.. ക്ഷമിക്കണം ഇത് ഹീറോ കരിസ്മയാണ്!
Recommended Video


പുത്തന്‍ 373 സിസി എഞ്ചിനെ ഉള്‍ക്കൊള്ളുന്നതിന് വേണ്ടി പുതുക്കിയ ഫ്രെയിമും അവഞ്ചര്‍ 400 ല്‍ ഒരുങ്ങും. 35 bhp കരുത്തുും 35 Nm torque ഉം ഉത്പാദിപ്പിക്കുന്നതാണ് ഡോമിനാര്‍ 400 എഞ്ചിന്.

അതേസമയം, ക്രൂയിസര്‍ മോട്ടോര്‍സൈക്കിള്‍ അവഞ്ചറില്‍ കൂടുതല്‍ ലോ-എന്‍ഡ് ടോര്‍ഖ് ലഭ്യമാക്കുന്നതിന് വേണ്ടി എഞ്ചിന്‍ റീട്യൂണ്‍ ചെയ്യപ്പെട്ടേക്കാം.

ഫോര്‍-വാല്‍വ് ഹെഡ്, ലിക്വിഡ്-കൂളിംഗ്, ട്രിപിള്‍ സ്പാര്‍ക്ക് പ്ലഗുകള്‍, ഫ്യൂവല്‍ ഇഞ്ചക്ഷന്‍ എന്നിങ്ങനെ നീളുന്നതാണ് ഡോമിനാറിന്റെ എഞ്ചിന്‍ ഫീച്ചറുകള്‍.

ഇതേ ഫീച്ചറുകള്‍ എല്ലാം അവഞ്ചര്‍ 400 ലും ഒരുങ്ങും. കൂടാതെ ഡോമിനാര്‍ 400 ന് സമാനമായി ഡ്യൂവല്‍ ചാനല്‍ എബിഎസും പുതിയ ക്രൂയിസര്‍ മോട്ടോര്‍സൈക്കിളിന് ലഭിച്ചേക്കാം.

വമ്പന്‍ പ്രതീക്ഷകളോടെ ഇന്ത്യന്‍ വിപണിയില്‍ ബജാജ് അണിനിരത്തിയ ഡോമിനാര്‍ 400 ന് വില്‍പനയില്‍ ശോഭിക്കാന്‍ സാധിച്ചിട്ടില്ല.
Trending On DriveSpark Malayalam:
ബജാജിന് പോലും തിരിച്ചറിയാന്‍ സാധിക്കാത്ത ചില പള്‍സര്‍ മോഡിഫിക്കേഷനുകള്‍
ചെളിയില്‍ കുടുങ്ങിയ ജീപ് റാംഗ്ലറും, രക്ഷയ്ക്ക് എത്തിയ ഥാറും

തുടക്കകാലത്ത് എന്‍ഫീല്‍ഡിന് ഭീഷണിയേകാന്‍ ഡോമിനാര്‍ 400 ന് സാധിച്ചെങ്കിലും പിന്നീട് ഡോമിനാറിന് വില്‍പന ഇടിയുന്ന രംഗമാണ് വിപണിയില്‍ കണ്ടത്.

എന്തായാലും ഡോമിനാറിന് പകരം അണിനിരക്കുന്ന അവഞ്ചര്‍ 400 ന് ബജാജിന്റെ പ്രതീക്ഷ കാക്കാന്‍ സാധിക്കുമോ, എന്താണ് നിങ്ങളുടെ അഭിപ്രായം?


Click it and Unblock the Notifications








