'ചാര്‍ക്കോള്‍', ഇത് റോയല്‍ എന്‍ഫീല്‍ഡിന്റെ ചോപ്പര്‍ മുഖം!
റോയല്‍ എന്‍ഫീല്‍ഡിന്റെ ചോപ്പര്‍ പതിപ്പിനെ നിങ്ങള്‍ക്ക് സങ്കല്‍പിക്കാന്‍ സാധിക്കുമോ? ബൈക്ക് മോഡിഫിക്കേഷനുള്ള മികച്ച ക്യാന്‍വാസായി അറിയപ്പെടുന്ന ബുള്ളറ്റിന് ചോപ്പര്‍ പരിവേഷവുമായി കസ്റ്റം സ്ഥാപനം ഒര്‍നിന്തോപ്റ്റര്‍ ഡിസൈന്‍സ് എത്തിയിരിക്കുകയാണ്.

റോയല്‍ എന്‍ഫീല്‍ഡ് ഇലക്ട്ര 350 യിലാണ് തങ്ങളുടെ ചോപ്പര്‍ മുഖത്തെ ഒര്‍നിന്തോപ്റ്റര്‍ പരീക്ഷിച്ചിരിക്കുന്നത്. ചാര്‍ക്കോള്‍ എന്നാല്‍ കസ്റ്റം മോട്ടോര്‍സൈക്കിളിന് ഇവര്‍ നല്‍കിയിരിക്കുന്ന പേരും.

കാഴ്ചയില്‍ തനി ചോപ്പറാണ് ചാര്‍ക്കോള്‍. മോട്ടോര്‍സൈക്കിളിന്റെ മസ്‌കുലാര്‍ ടിയര്‍ഡ്രോപ് ടാങ്കിനോട് നീതിപുലര്‍ത്തുന്നതാണ് കസ്റ്റം ട്വിന്‍ ഹെഡ്‌ലാമ്പുകള്‍. കസ്റ്റം ഹാന്‍ഡില്‍ബാറും വെട്ടിയൊതുക്കിയ സീറ്റും ചാര്‍ക്കോളിന്റെ ഡിസൈന്‍ വിശേഷമാണ്.

താഴ്ന്ന സീറ്റിന്റെ പശ്ചാത്തലത്തില്‍ റൈഡിംഗ് കാഴ്ച തടസപ്പെടാതിരിക്കാന്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററിനെ മോട്ടോര്‍സൈക്കിളില്‍ നിന്നും പൂര്‍ണമായും ഉപേക്ഷിച്ചിട്ടുണ്ട്.

ഫ്യൂവല്‍ ടാങ്കിനും സീറ്റിനും ലഭിച്ച ലെതര്‍ സ്‌ട്രൈപുകള്‍ ചാര്‍ക്കോളിന്റെ വിന്റേജ് ലുക്കിന് കരുത്ത് പകരുന്നു. ലാളിത്യമാര്‍ന്ന ടെയില്‍ ലൈറ്റാണ് മോട്ടോര്‍സൈക്കിളിന്റെ റിയര്‍ ഡിസൈന്‍ ഹൈലൈറ്റ്.

ചാര്‍ക്കോളിന്റെ വശത്ത് ഒരുങ്ങിയ സ്വിംഗ് ആമിലാണ് നമ്പര്‍ പ്ലേറ്റ് ഇടംപിടിച്ചിട്ടുള്ളത്.
Trending On DriveSpark Malayalam:
ബജാജിന് പോലും തിരിച്ചറിയാന്‍ സാധിക്കാത്ത ചില പള്‍സര്‍ മോഡിഫിക്കേഷനുകള്‍
ദുബായ് പൊലീസിന് കൂട്ടായി പറക്കും ബൈക്ക്; അമ്പരപ്പ് മാറാതെ ലോകരാജ്യങ്ങള്‍

എഞ്ചിനില്‍ കാര്യമായ മാറ്റങ്ങളില്ല. 346 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് ഇലക്ട്ര 350 യില്‍ ഉള്‍പ്പെടുന്നത്. 5,250 rpm ല്‍ 19.8 bhp കരുത്തും 4,000 rpm ല്‍ 28 Nm torque ഉം ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ 5 സ്പീഡ് ഗിയര്‍ബോക്‌സാണ് ഒരുങ്ങുന്നതും.
Recommended Video


ബ്ലാക് കളര്‍ സ്‌കീം എഞ്ചിനും കെയ്‌സിംഗും ചാര്‍ക്കോളിന്റെ ഡാര്‍ക്ക് തീമിനോട് നീതിപുര്‍ത്തുന്നതാണ്. ബ്ലാക് ഹീറ്റ് റാപ്പും കസ്റ്റം എക്‌സ്‌ഹോസ്റ്റ് നേടിയിട്ടുണ്ട്.

ടെലിസ്‌കോപിക് ഫോര്‍ക്കുകള്‍ ഫ്രണ്ട് എന്‍ഡില്‍ ഒരുങ്ങുമ്പോള്‍ കസ്റ്റം സ്വിംഗ് ആമോട് കൂടിയ മോണോഷോക്ക് യൂണിറ്റാണ് മോട്ടോര്‍സൈക്കിളിന്റെ റിയര്‍ എന്‍ഡില്‍ സസ്‌പെന്‍ഷന്‍ ഒരുക്കുന്നത്.

വീതിയേറിയ ടയറും, ബ്ലാക് അലോയ് വീലുകളും ചാര്‍ക്കോളിന്റെ ചോപ്പര്‍ പരിവേഷത്തിന് കരുത്ത് പകരുന്നുണ്ട്.
Trending On DriveSpark Malayalam:
ചില കൈവിട്ട സ്വിഫ്റ്റ് മോഡിഫിക്കേഷനുകള്‍
കാറില്‍ നിന്നും ഫോണ്‍ ചാര്‍ജ്ജ് ചെയ്യരുതെന്ന് പറയാന്‍ കാരണം
Trending DriveSpark YouTube Videos
Subscribe To DriveSpark Malayalam YouTube Channel - Click Here


Click it and Unblock the Notifications








