കണ്ടാല്‍ സാക്ഷാല്‍ ഹായബൂസയാണ് ഈ കസ്റ്റം ഹീറോ എക്‌സ്ട്രീം!
ബൈക്ക് പ്രേമികള്‍ക്ക് ഒരിക്കലും മറക്കാന്‍ സാധിക്കാത്ത പേരാണ് സുസൂക്കി ഹായബൂസ. ഹായബൂസയോളം പേരും പെരുമയും നേടാന്‍ ഏറെ മോട്ടോര്‍സൈക്കിളുകള്‍ക്ക് സാധിച്ചിട്ടില്ല. കാലഘട്ടത്തെ സ്വാധീനിച്ച അപൂര്‍വ്വം മോട്ടോര്‍സൈക്കിളുകളില്‍ ഒന്നാണ് ഈ ജാപ്പനീസ് അവതാരം.

അന്നും ഇന്നും ഇന്ത്യന്‍ ജനതയ്ക്ക് ഹായബൂസയോട് പ്രത്യേക മതിപ്പാണ്. ദില്ലി ആസ്ഥാനമായ മോഡിഫിക്കേഷന്‍ സ്ഥാപനം ജിഎം കസ്റ്റംസ് ഹീറോ എക്‌സ്ട്രീമില്‍ ഹായബൂസയെ ആവാഹിച്ചതും ഇതേ കാരണം കൊണ്ടാണ്.

ഈ കസ്റ്റം എക്‌സ്ട്രീമിനെ കണ്ടാല്‍ ഹായബൂസ അല്ലെന്ന് ആരും പറയില്ല. അത്രയ്ക്കും മികവാര്‍ന്ന രൂപമാറ്റമാണ് മോട്ടോര്‍സൈക്കിളിന് ജിഎം കസ്റ്റംസ് നല്‍കിയിരിക്കുന്നത്.

ബോഡി വര്‍ക്കിന് പുറമെ റിയര്‍ മോണോഷോക്കിനെ ഉള്‍ക്കൊണ്ടുള്ള കസ്റ്റം സ്വിംഗ് ആമും എക്‌സ്ട്രീമിന് ലഭിച്ചിട്ടുണ്ട്. ട്വിന്‍ ഷോക്ക് അബ്‌സോര്‍ബര്‍ യൂണിറ്റില്‍ മാത്രമാണ് എക്‌സ്ട്രീമിനെ ഹീറോ അണിനിരത്തുന്നത്.

ടെലിസ്‌കോപിക് ഫോര്‍ക്കുകളാണ് ഫ്രണ്ട് എന്‍ഡില്‍ ഒരുങ്ങുന്നതും.
Trending On DriveSpark Malayalam:
ഇത് കഫെ റേസറായി മാറിയ എല്‍എംഎല്‍ സ്‌കൂട്ടര്‍!
ബജാജിന് പോലും തിരിച്ചറിയാന്‍ സാധിക്കാത്ത ചില പള്‍സര്‍ മോഡിഫിക്കേഷനുകള്‍
Recommended Video


കസ്റ്റം മോട്ടോര്‍സൈക്കിളില്‍ ഡ്യൂവല്‍ ഡിസ്‌ക്കുകള്‍ ഉണ്ടെങ്കിലും ഒന്ന് കേവലം കാഴ്ചഭംഗിക്ക് വേണ്ടി മാത്രമുള്ളതാണ്. റിയര്‍ എന്‍ഡില്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്ന സിംഗില്‍ ഡിസ്‌ക്‌ബ്രേക്ക് ഇടംപിടിക്കുന്നത്.

വീതിയേറിയ ടയറുകളില്‍ ഒരുങ്ങിയ ആഫ്റ്റര്‍മാര്‍ക്കറ്റ് അലോയ് വീലുകള്‍ ഹായബൂസയെ ഓര്‍മ്മപ്പെടുത്തുന്നതാണ്. നടുവില്‍ ഡിജിറ്റല്‍ ഡിസ്‌പ്ലേയോട് കൂടിയ കസ്റ്റം മോട്ടോര്‍സൈക്കിളിന്റെ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററും ഹായബൂസയെ അനുസ്മരിപ്പിക്കുന്നുണ്ട്.

ഹാന്‍ഡില്‍ ബാര്‍ ക്ലാമ്പില്‍ ഹായബൂസ ലോഗോയും ഇടംപിടിച്ചിട്ടുണ്ട്. അതേസമയം എക്‌സ്ട്രീമിന്റെ സ്വിച്ച്ഗിയറില്‍ തന്നെയാണ് കസ്റ്റം മോട്ടോര്‍സൈക്കിള്‍ എത്തുന്നത്.

ഡിസൈനിനൊത്ത് എഞ്ചിനില്‍ കാര്യമായ മാറ്റങ്ങള്‍ നല്‍കാന്‍ ജിഎം കസ്റ്റംസ് തയ്യാറായിട്ടില്ല. 2014 ല്‍ അവതരിച്ച എക്‌സ്ട്രീം ഫെയ്‌സ് ലിഫ്റ്റ് പതിപ്പിന്റെ ഉത്പാദനം നിലവില്‍ ഹീറോ നിര്‍ത്തിയിരിക്കുകയാണ്.

15 bhp കരുത്തും 12.8 Nm torque ഉം ഉത്പാദിപ്പിക്കുന്ന ഫോര്‍-സിലിണ്ടര്‍ സിംഗിള്‍ സ്‌ട്രോക്ക് എഞ്ചിനാണ് എക്‌സ്ട്രീമിലുള്ളത്. 5 സ്പീഡ് ഗിയര്‍ബോക്‌സാണ് മോഡലില്‍ ഉള്‍പ്പെടുന്നതും.
Trending On DriveSpark Malayalam:
ദുബായ് പൊലീസിന് കൂട്ടായി പറക്കും ബൈക്ക്; അമ്പരപ്പ് മാറാതെ ലോകരാജ്യങ്ങള്‍
ബുള്ളറ്റ് എന്ന പട്ടാളബൈക്ക്; ഇന്ത്യന്‍ സൈന്യത്തില്‍ നിന്നും ആരംഭിച്ച റോയല്‍ എന്‍ഫീല്‍ഡിന്റെ കഥ

നേരത്തെ ഹീറോ കരിസ്മയിലും ജിഎം കസ്റ്റംസ് തങ്ങളുടെ കരവിരുത് തെളിയിച്ചിരുന്നു. ഹായബൂസയെ ഓർമ്മപ്പെടുത്തുന്ന കസ്റ്റം ബോഡിക്കിറ്റും, ഹെഡ്‌ലൈറ്റും, ടെയില്‍ലൈറ്റും, വലിയ ട്വിന്‍ എക്‌സ്‌ഹോസ്റ്റും കരിസ്മയിലേക്ക് ബൈക്ക് പ്രേമികളുടെ ശ്രദ്ധ വിളിച്ചുവരുത്തി.

കസ്റ്റം കരിസ്മയുടെ വിജയത്തിന്റെ ചുവട് പിടിച്ചാണ് ഹായബൂസയെ അനുസ്മരിപ്പിക്കുന്ന പുതിയ കസ്റ്റംഎക്‌സ്ട്രീമുമായി ജിഎം കസ്റ്റംസ് എത്തിയിരിക്കുന്നത്.

എന്തായാലും ഹീറോഎക്‌സ്ട്രീമിലുള്ള ജിഎം കസ്റ്റംസിന്റെ കരവിരുത് വീണ്ടും ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്. പുതിയ അവതാരത്തെ തേടി നിരവധി ബൈക്ക് പ്രേമികളാണ് ജിഎം കസ്റ്റംസിനെ ഇതിനകം സമീപിച്ചിരിക്കുന്നത്.
Trending DriveSpark YouTube Videos
Subscribe To DriveSpark Malayalam YouTube Channel - Click Here


Click it and Unblock the Notifications








