2018 ഗോള്‍ഡ് വിങ്ങുമായി ഹോണ്ട വിപണിയില്‍; വില 26.85 ലക്ഷം രൂപ മുതല്‍

Written By:

ഹോണ്ട ഗോള്‍ഡ് വിങ്ങ് ഇന്ത്യയില്‍ പുറത്തിറങ്ങി. 26.85 ലക്ഷം രൂപ മുതലാണ് പുതിയ ഹോണ്ട ഗോള്‍ഡ് വിങ്ങിന്റെ എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നത് (ദില്ലി). ഹോണ്ടയുടെ ഡ്യൂവല്‍ ക്ലച്ച് ട്രാന്‍സ്മിഷന്‍ ടെക്‌നോളജിയില്‍ എത്തുന്ന ആദ്യ ഗോള്‍ഡ് വിങ്ങ് പതിപ്പാണിത്.

To Follow DriveSpark On Facebook, Click The Like Button
2018 ഗോള്‍ഡ് വിങ്ങുമായി ഹോണ്ട വിപണിയില്‍; വില 26.85 ലക്ഷം രൂപ മുതല്‍

പുതുതായി വികസിപ്പിച്ച ഫ്‌ളാറ്റ് 6-സിലിണ്ടറാണ് പുതിയ ഗോള്‍ഡ് വിങ്ങിന്റെ പ്രധാന വിശേഷം. എഞ്ചിനിലുള്ള ഓരോ സിലിണ്ടറിലും 4 വാല്‍വുകളാണ് ഒരുങ്ങുന്നത്.

2018 ഗോള്‍ഡ് വിങ്ങുമായി ഹോണ്ട വിപണിയില്‍; വില 26.85 ലക്ഷം രൂപ മുതല്‍

മുന്‍കാല പതിപ്പിനെ അപേക്ഷിച്ച് പുതിയ ഗോള്‍ഡ് വിങ്ങിന്റെ എഞ്ചിന്‍ 6.2 കിലോഗ്രാം ഭാരക്കുറവിലാണ് എത്തിയിരിക്കുന്നതും. കാഴ്ചയില്‍ കൂടുതല്‍ അഗ്രസീവാണ് 2018 ഹോണ്ട ഗോള്‍ഡ് വിങ്ങ്.

2018 ഗോള്‍ഡ് വിങ്ങുമായി ഹോണ്ട വിപണിയില്‍; വില 26.85 ലക്ഷം രൂപ മുതല്‍

ചെറിയ ഫ്രണ്ട് ഫെയറിങ്ങും, ഇലക്ട്രിക്കലി അഡ്ജസ്റ്റബിള്‍ വിന്‍ഡ്‌സ്‌ക്രീനും പുതിയ ഗോള്‍ഡ് വിങ്ങിന്റെ ഡിസൈന്‍ വിശേഷങ്ങളാണ്. ദീര്‍ഘദൂര ക്രൂയിസിങ്ങിന് അനുയോജ്യമായ റൈഡര്‍, പില്യണ്‍ സീറ്റുകളാണ് മോട്ടോര്‍സൈക്കിളില്‍ ഹോണ്ട നല്‍കിയിരിക്കുന്നത്.

2018 ഗോള്‍ഡ് വിങ്ങുമായി ഹോണ്ട വിപണിയില്‍; വില 26.85 ലക്ഷം രൂപ മുതല്‍

വലിയ പാനിയറുകളുടെയും ടോപ് ബോക്‌സിന്റെയും പശ്ചാത്തലത്തില്‍ 110 ലിറ്ററാണ് മോട്ടോര്‍സൈക്കിളിന്റെ സ്‌റ്റോറേജ് സ്‌പെയ്‌സ്. പുതിയ 7.0 ഇഞ്ച് ഫുള്‍-കളര്‍ ടിഎഫ്ടി സ്‌ക്രീനാണ് ഗോള്‍ഡ് വിങ്ങിന്റെ മറ്റൊരു ശ്രദ്ധാകേന്ദ്രം.

2018 ഗോള്‍ഡ് വിങ്ങുമായി ഹോണ്ട വിപണിയില്‍; വില 26.85 ലക്ഷം രൂപ മുതല്‍

ആപ്പിള്‍ കാര്‍പ്ലേ കണക്ടിവിറ്റിയോടുള്ളതാണ് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം. അതേസമയം ആന്‍ഡ്രോയ്ഡ് ഓട്ടോ കണക്ടിവിറ്റിയെ ഹോണ്ട ലഭ്യമാക്കിയിട്ടില്ല.

Trending On DriveSpark Malayalam:

കാര്‍ സൈലന്‍സറില്‍ നിന്നും വെള്ളം തുള്ളി തുള്ളിയായി വീഴുന്നുണ്ടോ? കാരണം ഇതാണ്!

വാങ്ങിയ ഫോര്‍ഡ് ജിടി ജോണ്‍ സീന വിറ്റു; താരത്തിന് എതിരെ ഫോര്‍ഡ് കോടതിയില്‍

2018 ഗോള്‍ഡ് വിങ്ങുമായി ഹോണ്ട വിപണിയില്‍; വില 26.85 ലക്ഷം രൂപ മുതല്‍

ഓട്ടോ ക്യാന്‍സലിങ് ഇന്‍ഡിക്കേറ്ററുകളോടെയുള്ള പൂര്‍ണ എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, സ്മാര്‍ട്ട് കീ കണ്‍ട്രോള്‍ എന്നിവ മോട്ടോര്‍സൈക്കിളിന്റെ മറ്റ് വിശേഷങ്ങളാണ്.

2018 ഗോള്‍ഡ് വിങ്ങുമായി ഹോണ്ട വിപണിയില്‍; വില 26.85 ലക്ഷം രൂപ മുതല്‍

പുതിയ ത്രോട്ടില്‍ ബൈ വയര്‍ ടെക്‌നോളജിയാണ് 2018 ഗോള്‍ഡ് വിങ്ങില്‍ ജാപ്പനീസ് നിര്‍മ്മാതാക്കള്‍ ഒരുക്കിയിരിക്കുന്നത്. ടൂര്‍, സ്‌പോര്‍ട്, ഇക്കോണമി, റെയിന്‍ എന്നീ നാല് റൈഡിംഗ് മോഡുകളും പുതിയ ഗോള്‍ഡ് വിങ്ങില്‍ ലഭ്യമാണ്.

2018 ഗോള്‍ഡ് വിങ്ങുമായി ഹോണ്ട വിപണിയില്‍; വില 26.85 ലക്ഷം രൂപ മുതല്‍

ഇതിന് പുറമെ ഹോണ്ട സ്റ്റബിലിറ്റി ടോര്‍ഖ് കണ്‍ട്രോളും ഹോണ്ട ഗോള്‍ഡ് വിങ്ങ് നേടിയിട്ടുണ്ട്. എബിഎസ്, ഡ്യൂവല്‍-കമ്പൈന്‍ഡ് ബ്രേക്കിംഗ് സംവിധാനം, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ് എന്നിവയും 2018 ഗോള്‍ഡ് വിങ്ങിന്റെ വിശേഷങ്ങളാണ്.

Recommended Video
[Malayalam] 2018 Harley-Davidson Softail Range Launched In India - DriveSpark
2018 ഗോള്‍ഡ് വിങ്ങുമായി ഹോണ്ട വിപണിയില്‍; വില 26.85 ലക്ഷം രൂപ മുതല്‍

5,500 rpm ല്‍ 125 bhp കരുത്തും 4,500 rpm ല്‍ 170 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1,833 സിസി 6-സിലിണ്ടര്‍ എഞ്ചിനാണ് 2018 ഹോണ്ട ഗോള്‍ഡ് വിങ്ങിന്റെ പവര്‍ഹൗസ്.

2018 ഗോള്‍ഡ് വിങ്ങുമായി ഹോണ്ട വിപണിയില്‍; വില 26.85 ലക്ഷം രൂപ മുതല്‍

ആദ്യം സൂചിപ്പിച്ചത് പോലെ 7 സ്പീഡ് ഡിസിടി ഗിയര്‍ബോക്‌സാണ് എഞ്ചിനുമായി ഹോണ്ട ബന്ധപ്പെടുത്തിയിരിക്കുന്നത്. സ്റ്റാന്‍ഡേര്‍ഡ്, ഗോള്‍ വിങ്ങ് ടൂര്‍ എന്നീ രണ്ട് വേരിയന്റുകളിലായാണ് 2018 ഹോണ്ട ഗോള്‍ഡ് വിങ്ങ് ലഭ്യമാവുന്നത്.

2018 ഗോള്‍ഡ് വിങ്ങുമായി ഹോണ്ട വിപണിയില്‍; വില 26.85 ലക്ഷം രൂപ മുതല്‍

ക്യാന്‍ഡി ആര്‍ഡന്റ് റെഡ് നിറത്തില്‍ മാത്രമാണ് പുതിയ മോട്ടോര്‍സൈക്കിളിനെ ഹോണ്ട അണിനിരത്തുന്നതും. പുതിയ മോട്ടോര്‍സൈക്കിളിന് മേലുള്ള ബുക്കിങ്ങ് ഹോണ്ട ആരംഭിച്ച് കഴിഞ്ഞു.

2018 ഗോള്‍ഡ് വിങ്ങുമായി ഹോണ്ട വിപണിയില്‍; വില 26.85 ലക്ഷം രൂപ മുതല്‍

ദില്ലിയിലും, മുംബൈയിലുമുള്ള ഹോണ്ടയുടെ എക്‌സ്‌ക്ലൂസീവ് വിങ്ങ് വേള്‍ഡ് സെയില്‍സ്-സര്‍വീസ് ഔട്ട്‌ലെറ്റുകളില്‍ നിന്നും ഉപഭോക്താക്കള്‍ക്ക് 2018 ഗോള്‍ഡ് വിങ്ങിനെ ബുക്ക് ചെയ്യാന്‍ സാധിക്കും.

2018 ഗോള്‍ഡ് വിങ്ങുമായി ഹോണ്ട വിപണിയില്‍; വില 26.85 ലക്ഷം രൂപ മുതല്‍

ഇന്ത്യന്‍ റോഡ്മാസ്റ്റര്‍, ഹാര്‍ലി-ഡേവിഡ്‌സണ്‍ CVO ലിമിറ്റഡ് എന്നിവരാണ് ഇന്ത്യന്‍ വിപണിയില്‍ ഹോണ്ട ഗോള്‍ഡ് വിങ്ങിന്റെ പ്രധാന എതിരാളികള്‍.

കൂടുതല്‍... #honda #new launch #ഹോണ്ട
English summary
2018 Honda Gold Wing Launched In India. Read in Malayalam.
Story first published: Tuesday, December 5, 2017, 17:55 [IST]
Please Wait while comments are loading...

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark