കോമ്പസിന് പിന്നാലെ വീണ്ടും ഒരു 'ബേബി' ജീപ് വരുന്നു; വിറ്റാര ബ്രെസ്സയ്ക്ക് പുതിയ എതിരാളി!

By Dijo Jackson

വിലയില്‍ വിപ്ലവം ഒരുക്കിയാണ് ജീപ് കോമ്പസ് ഇന്ത്യയില്‍ എത്തിയത്. പ്രതീക്ഷിച്ച പോലെ തന്നെ ഇരുകൈയ്യും നീട്ടിയാണ് ഇന്ത്യന്‍ ഉപഭോക്താക്കള്‍ ജീപിനെ സ്വീകരിച്ചത്. വിപണിയില്‍ കോമ്പസ് തരംഗം നിലകൊള്ളുന്ന സാഹചര്യത്തില്‍ മറ്റൊരു 'ബേബി ജീപ്' കൂടി ഇന്ത്യയില്‍ എത്തുമെന്ന് റിപ്പോര്‍ട്ട്.

കോമ്പസിന് പിന്നാലെ വീണ്ടും ഒരു 'ബേബി' ജീപ് വരുന്നു; വിറ്റാര ബ്രെസ്സയ്ക്ക് പുതിയ എതിരാളി!

ജീപിന്റെ ആഗോള തലവന്‍ മൈക്ക് മാന്‍ലിയാണ് പുതിയ സബ്-4 മീറ്റര്‍ എസ്‌യുവിയെ ഇന്ത്യയ്ക്കായി ഒരുക്കുന്ന കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. ലോസ് ഏഞ്ചല്‍സ് ഓട്ടോ ഷോയില്‍ വെച്ചാണ് മാന്‍ലിയുടെ നിര്‍ണായക വെളിപ്പെടുത്തല്‍.

കോമ്പസിന് പിന്നാലെ വീണ്ടും ഒരു 'ബേബി' ജീപ് വരുന്നു; വിറ്റാര ബ്രെസ്സയ്ക്ക് പുതിയ എതിരാളി!

അമേരിക്കന്‍ നിര്‍മ്മാതാക്കളില്‍ നിന്നുമുള്ള മറ്റൊരു ബജറ്റ് എസ്‌യുവിയാകും ഇന്ത്യയില്‍ വീണ്ടുമെത്തുക. മാരുതി വിറ്റാര ബ്രെസ്സ, ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്, ടാറ്റ നെക്‌സോണ്‍ എന്നിവര്‍ അടക്കി വാഴുന്ന നിരയിലേക്കാകും പുതിയ എസ്‌യുവിയുടെ കടന്നുവരവും.

കോമ്പസിന് പിന്നാലെ വീണ്ടും ഒരു 'ബേബി' ജീപ് വരുന്നു; വിറ്റാര ബ്രെസ്സയ്ക്ക് പുതിയ എതിരാളി!

അതേസമയം ഏത് മോഡലാണ് ഇന്ത്യയില്‍ വരിക എന്നത് സംബന്ധിച്ചുള്ള വിവരങ്ങള്‍ മൈക്ക് മാന്‍ലി വ്യക്തമാക്കിയില്ല. നിലവില്‍ ജീപിന്റെ രാജ്യാന്തര നിരയില്‍ സബ്-4 മീറ്റര്‍ കോമ്പാക്ട് എസ്‌യുവികളില്ല.

കോമ്പസിന് പിന്നാലെ വീണ്ടും ഒരു 'ബേബി' ജീപ് വരുന്നു; വിറ്റാര ബ്രെസ്സയ്ക്ക് പുതിയ എതിരാളി!

എന്നാൽ തുടരെ ഇന്ത്യന്‍ നിരത്തില്‍ ജീപ് പരീക്ഷിച്ച് വരുന്ന റെനഗേഡ് എസ്‌യുവിയാകും പുതിയ 'ബേബി ജീപ്' എന്നാണ് സൂചന. 4.3 മീറ്ററാണ് ജീപ് റെനഗേഡിന്റെ നീളം.

കോമ്പസിന് പിന്നാലെ വീണ്ടും ഒരു 'ബേബി' ജീപ് വരുന്നു; വിറ്റാര ബ്രെസ്സയ്ക്ക് പുതിയ എതിരാളി!

പക്ഷെ കോമ്പാക്ട് എസ്‌യുവി ടാഗിന് കീഴില്‍ വരുന്നതിന് വേണ്ടി റെനഗേഡിന്റെ നീളം കുറയ്ക്കപ്പെട്ടേക്കാം.

Trending On DriveSpark Malayalam:

ഓഫ്‌റോഡിംഗാണോ താത്പര്യം; ഡ്രൈവിംഗില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

കാറുകളെ കുറിച്ച് ഇന്നും പ്രചാരത്തിലുള്ള ചില തെറ്റിദ്ധാരണകള്‍

കോമ്പസിന് പിന്നാലെ വീണ്ടും ഒരു 'ബേബി' ജീപ് വരുന്നു; വിറ്റാര ബ്രെസ്സയ്ക്ക് പുതിയ എതിരാളി!

ബജറ്റ് വില ലക്ഷ്യമിടുന്നതിനാല്‍ രാജ്യാന്തര പതിപ്പുകളില്‍ ലഭ്യമായ ഒരുപിടി ഫീച്ചറുകള്‍ റെനഗേഡ് എസ്‌യുവിയുടെ ഇന്ത്യന്‍ വരവില്‍ കമ്പനി നല്‍കില്ലെന്നും സൂചനയുണ്ട്.

കോമ്പസിന് പിന്നാലെ വീണ്ടും ഒരു 'ബേബി' ജീപ് വരുന്നു; വിറ്റാര ബ്രെസ്സയ്ക്ക് പുതിയ എതിരാളി!

കോമ്പസിന്റെ അടിത്തറയില്‍ തന്നെയാകും ജീപ് റെനഗേഡും എത്തുക. കോമ്പസുകളുടെ പ്രാദേശികമായി ഉത്പാദിപ്പിക്കുന്നതിനാല്‍ റെനഗേഡിന്റെ ഉത്പാദനത്തിലും കമ്പനിക്ക് ഏറെ ബുദ്ധിമുട്ടുണ്ടാകില്ല.

Recommended Video

Jeep Compass Price (Ex-Showroom) In India Variant-Wise | In Malayalam - DriveSpark മലയാളം
കോമ്പസിന് പിന്നാലെ വീണ്ടും ഒരു 'ബേബി' ജീപ് വരുന്നു; വിറ്റാര ബ്രെസ്സയ്ക്ക് പുതിയ എതിരാളി!

ഒരുപക്ഷെ രഞ്ജന്‍ഗോണ്‍ ഉത്പാദനകേന്ദ്രത്തില്‍ നിന്നുമുള്ള ഇന്ത്യന്‍ നിര്‍മ്മിത റെനഗേഡ് എസ്‌യുവികളെ റൈറ്റ്-ഹാന്‍ഡ്-ഡ്രൈവ് വിപണികളിലേക്ക് ജീപ് കയറ്റുമതി ചെയ്യാനും സാധ്യതയുണ്ട്.

കോമ്പസിന് പിന്നാലെ വീണ്ടും ഒരു 'ബേബി' ജീപ് വരുന്നു; വിറ്റാര ബ്രെസ്സയ്ക്ക് പുതിയ എതിരാളി!

നിലവില്‍ ഇന്ത്യന്‍ നിര്‍മ്മിത കോമ്പസ് എസ്‌യുവികളെ ജീപ് കയറ്റുമതി ചെയ്യുന്നുണ്ട്. കോമ്പസിലുള്ള 1.4 ലിറ്റര്‍ പെട്രോള്‍ എഞ്ചിനില്‍ തന്നെയാകും റെനഗേഡ് എസ്‌യുവിയും എത്തുക.

കോമ്പസിന് പിന്നാലെ വീണ്ടും ഒരു 'ബേബി' ജീപ് വരുന്നു; വിറ്റാര ബ്രെസ്സയ്ക്ക് പുതിയ എതിരാളി!

അതേസമയം പുതിയ ഡീസല്‍ പതിപ്പിനെയും റെനഗേഡില്‍ ജീപ് നല്‍കിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Trending On DriveSpark Malayalam:

ഇന്ധനചെലവ് കുറയ്ക്കുന്നതിനുള്ള 7 മാര്‍ഗങ്ങള്‍

കുറഞ്ഞ ഇന്ധനത്തില്‍ കാറോടിക്കരുതെന്ന് പറയാന്‍ കാരണം

കോമ്പസിന് പിന്നാലെ വീണ്ടും ഒരു 'ബേബി' ജീപ് വരുന്നു; വിറ്റാര ബ്രെസ്സയ്ക്ക് പുതിയ എതിരാളി!

2018 അവസാനത്തോടെ അല്ലെങ്കില്‍ 2019 ആദ്യ പാദത്തോടെ കോമ്പാക്ട് എസ്‌യുവി വിപണിയില്‍ എത്തും. പത്ത് ലക്ഷം രൂപയ്ക്ക് താഴെയായാകും പുത്തന്‍ 'ബേബി' ജീപിന്റെ വില ഒരുങ്ങുക.

Trending DriveSpark YouTube Videos

Subscribe To DriveSpark Malayalam YouTube Channel - Click Here

More from DriveSpark

Article Published On: Saturday, December 2, 2017, 15:53 [IST]
English summary
Jeep Compact SUV Confirmed For India. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X