സ്‌കൂട്ടര്‍ പോര് മുറുകുന്നു; ഹോണ്ട ഗ്രാസിയ വിപണിയില്‍, വില 57,827 രൂപ

Written By:

ഹോണ്ട ഗ്രാസിയ ഇന്ത്യയില്‍ പുറത്തിറങ്ങി. 57,827 രൂപയാണ് പുതിയ ഹോണ്ട ഗ്രാസിയ സ്‌കൂട്ടറിന്റെ എക്‌സ്‌ഷോറൂം വില. ഹോണ്ടയുടെ ഏറ്റവും പുതിയ ഫ്‌ളാഗ്ഷിപ്പ് സ്‌കൂട്ടറാണ് ഗ്രാസിയ.

സ്‌കൂട്ടര്‍ പോര് മുറുകുന്നു; ഹോണ്ട ഗ്രാസിയ വിപണിയില്‍, വില 57,827 രൂപ

മൂന്ന് വ്യത്യസ്ത വേരിയന്റുകളിലായാണ് ഗ്രാസിയയെ ഹോണ്ട അണിനിരത്തുന്നത്. എസ്ടിഡി, അലോയ്, ഡിഎല്‍എക്‌സ് വേരിയന്റുകളിലാണ് ഹോണ്ട ഗ്രാസിയ ലഭ്യമാവുക.

സ്‌കൂട്ടര്‍ പോര് മുറുകുന്നു; ഹോണ്ട ഗ്രാസിയ വിപണിയില്‍, വില 57,827 രൂപ

ഔദ്യോഗിക വരവിന് മുന്നോടിയായി തന്നെ ഗ്രാസിയ സ്‌കൂട്ടറിന് മേലുള്ള ബുക്കിംഗ് ഹോണ്ട ആരംഭിച്ചിരുന്നു. 2000 രൂപയാണ് ഹോണ്ട ഗ്രാസിയയുടെ ബുക്കിംഗ് തുക. പുത്തന്‍ ഗ്രാസിയകളുടെ വിതരണം ഇന്ന് മുതല്‍ ഹോണ്ട ആരംഭിക്കും.

സ്‌കൂട്ടര്‍ പോര് മുറുകുന്നു; ഹോണ്ട ഗ്രാസിയ വിപണിയില്‍, വില 57,827 രൂപ

ആക്ടിവ 125 സ്‌കൂട്ടറില്‍ ഒരുങ്ങുന്ന 124.9 സിസി, എയര്‍-കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനിലാണ് ഹോണ്ട ഗ്രാസിയയും അണിനിരക്കുന്നത്.

Trending On DriveSpark Malayalam:

ഇഷ്ടം ബൈക്കിനോട്, എന്നാല്‍ കിട്ടിയത് കാറും; ഇത് മാരുതി 800 കൊണ്ടൊരു ബൈക്ക്

ഇത് കഫെ റേസറായി മാറിയ എല്‍എംഎല്‍ സ്‌കൂട്ടര്‍!

സ്‌കൂട്ടര്‍ പോര് മുറുകുന്നു; ഹോണ്ട ഗ്രാസിയ വിപണിയില്‍, വില 57,827 രൂപ

6,500 rpm ല്‍ 8.52 bhp കരുത്തും 5,000 rpm ല്‍ 10.54 Nm torque ഉം ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് ഇടംപിടിക്കുന്നതും.

സ്‌കൂട്ടര്‍ പോര് മുറുകുന്നു; ഹോണ്ട ഗ്രാസിയ വിപണിയില്‍, വില 57,827 രൂപ

1,812 mm നീളവും, 697 mm വീതിയും, 1,146 mm ഉയരവുമാണ് ഹോണ്ട ഗ്രാസിയക്ക് ഉള്ളത്. 1,260 mm നീളമേറിയതാണ് വീല്‍ബേസ്. 155 mm ആണ് ഹോണ്ട ഗ്രാസിയയുടെ ഗ്രൗണ്ട് ക്ലിയറന്‍സും. 5.3 ലിറ്ററാണ് പുത്തന്‍ സ്‌കൂട്ടറിന്റെ ഇന്ധനശേഷി.

Recommended Video - Watch Now!
[Malayalam] TVS Jupiter Classic Launched In India - DriveSpark
സ്‌കൂട്ടര്‍ പോര് മുറുകുന്നു; ഹോണ്ട ഗ്രാസിയ വിപണിയില്‍, വില 57,827 രൂപ

ഫ്രണ്ട് എന്‍ഡില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകളും, റിയര്‍ എന്‍ഡില്‍ മോണോ-ഷോക്ക് യൂണിറ്റുമാണ് ഗ്രാസിയയില്‍ സസ്‌പെന്‍ഷന്‍ ദൗത്യം നിര്‍വഹിക്കുന്നത്.

സ്‌കൂട്ടര്‍ പോര് മുറുകുന്നു; ഹോണ്ട ഗ്രാസിയ വിപണിയില്‍, വില 57,827 രൂപ

12 ഇഞ്ച് അലോയ് വീലില്‍ ഒരുങ്ങിയ 90/90-12 ടയര്‍ ഫ്രണ്ട് എന്‍ഡില്‍ ഇടംപിടിക്കുമ്പോള്‍, 10 ഇഞ്ച് അലോയ് വീലില്‍ ഒരുങ്ങിയ 90/100-10 ടയറാണ് പിന്‍വശത്ത് സാന്നിധ്യമറിയിക്കുന്നത്.

സ്‌കൂട്ടര്‍ പോര് മുറുകുന്നു; ഹോണ്ട ഗ്രാസിയ വിപണിയില്‍, വില 57,827 രൂപ

190 mm ഡിസ്‌ക് ബ്രേക്കോട് കൂടിയാണ് ഗ്രാസിയ ടോപ് വേരിയന്റ് എത്തുക. അതേസമയം ബേസ് വേരിയന്റ് ഗ്രാസിയയില്‍ 130 mm ഡ്രം ബ്രേക്കാണ് ഒരുങ്ങുന്നത്.

സ്‌കൂട്ടര്‍ പോര് മുറുകുന്നു; ഹോണ്ട ഗ്രാസിയ വിപണിയില്‍, വില 57,827 രൂപ

മികവാര്‍ന്ന ബ്രേക്കിംഗിന് വേണ്ടിയുടെ കോമ്പി-ബ്രേക്ക് സംവിധാനവും ഗ്രാസിയയില്‍ ഹോണ്ട നല്‍കുന്നുണ്ട്. യുവതലമുറയെ ലക്ഷ്യമിട്ട് ഹോണ്ട അണിനിരത്തുന്ന ഗ്രാസിയയില്‍, 110 സിസി ഡിയോയുടെ ഡിസൈന്‍ തത്വങ്ങള്‍ പ്രതിഫലിക്കുന്നുണ്ട്.

സ്‌കൂട്ടര്‍ പോര് മുറുകുന്നു; ഹോണ്ട ഗ്രാസിയ വിപണിയില്‍, വില 57,827 രൂപ

ട്വിന്‍-പോഡ് എല്‍ഇഡി ഹെഡ്‌ലൈറ്റാണ് ഗ്രാസിയയുടെ ഡിസൈനില്‍ ശ്രദ്ധേയം. ഇന്ത്യന്‍ സ്‌കൂട്ടറുകളില്‍ ഇതാദ്യമായാണ് ട്വിന്‍-പോഡ് എല്‍ഇഡി ഹെഡ്‌ലൈറ്റ് ഒരുങ്ങുന്നത്.

സ്‌കൂട്ടര്‍ പോര് മുറുകുന്നു; ഹോണ്ട ഗ്രാസിയ വിപണിയില്‍, വില 57,827 രൂപ

ഹെഡ്‌ലാമ്പിന് ഇരുവശത്തുമായി നിലയുറപ്പിച്ച ടേണ്‍ ഇന്‍ഡിക്കേറ്ററുകളും എല്‍ഇഡി പൊസിഷണിംഗ് ലൈറ്റുകളും ഗ്രാസിയയുടെ മുഖഭാവത്തെ കാര്യമായി സ്വാധീനിച്ചിട്ടുണ്ട്.

സ്‌കൂട്ടര്‍ പോര് മുറുകുന്നു; ഹോണ്ട ഗ്രാസിയ വിപണിയില്‍, വില 57,827 രൂപ

പൂര്‍ണ ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍ നേടിയ ആദ്യ ഇന്ത്യന്‍ സ്‌കൂട്ടര്‍ കൂടിയാണ് ഗ്രാസിയ. മികവാര്‍ന്ന ഇന്ധനക്ഷമത ഉറപ്പ് വരുത്തുന്നതിനുള്ള 3-സ്റ്റെപ് ഇക്കോ സ്പീഡ് ഇന്‍ഡിക്കേറ്ററാണ് സ്‌കൂട്ടറിന്റെ മറ്റൊരു വിശേഷം.

സ്‌കൂട്ടര്‍ പോര് മുറുകുന്നു; ഹോണ്ട ഗ്രാസിയ വിപണിയില്‍, വില 57,827 രൂപ

ചാര്‍ജ്ജിംഗ് പോര്‍ട്ടോട് കൂടിയ ഫ്രണ്ട് ഗ്ലോവ് ബോക്‌സും ഗ്രാസിയില്‍ ഹോണ്ട ഒരുക്കിയിട്ടുണ്ട്.

Trending On DriveSpark Malayalam:

മച്ചാനെ ബൂസാ.. ക്ഷമിക്കണം ഇത് ഹീറോ കരിസ്മയാണ്!

ബജാജിന് പോലും തിരിച്ചറിയാന്‍ സാധിക്കാത്ത ചില പള്‍സര്‍ മോഡിഫിക്കേഷനുകള്‍

സ്‌കൂട്ടര്‍ പോര് മുറുകുന്നു; ഹോണ്ട ഗ്രാസിയ വിപണിയില്‍, വില 57,827 രൂപ

സ്‌പോര്‍ടി സ്പ്ലിറ്റ് റെയില്‍, ചെത്തി മിനുക്കിയ ടെയില്‍ ലൈറ്റ് ഡിസൈന്‍, 18 ലിറ്റര്‍ അണ്ടര്‍ സീറ്റ് സ്റ്റോറേജ് എന്നിങ്ങനെ നീളുന്നതാണ് ഗ്രാസിയയുടെ ഫീച്ചറുകള്‍.

സ്‌കൂട്ടര്‍ പോര് മുറുകുന്നു; ഹോണ്ട ഗ്രാസിയ വിപണിയില്‍, വില 57,827 രൂപ

ആറ് വ്യത്യസ്ത നിറഭേദങ്ങളിലാണ് പുത്തന്‍ ഗ്രാസിയ എത്തുന്നത്. നിയോ ഓറഞ്ച് മെറ്റാലിക്, പേള്‍ നൈറ്റ്സ്റ്റാര്‍ ബ്ലാക്ക്, പേള്‍ സ്പാര്‍ട്ടന്‍ റെഡ്, പേള്‍ അമേസിംഗ് വൈറ്റ്, മാറ്റ് ആക്‌സിസ് ഗ്രെയ് മെറ്റാലിക്, മാറ്റ് മാര്‍വല്‍ ബ്ലൂ മെറ്റാലിക് എന്നിവയാണ് ഗ്രാസിയയില്‍ ലഭ്യമായ കളര്‍ ഓപ്ഷനുകള്‍.

Trending DriveSpark YouTube Videos

Subscribe To DriveSpark Malayalam YouTube Channel - Click Here

കൂടുതല്‍... #honda #new launch #ഹോണ്ട
English summary
Honda Grazia Launched In India - Prices Start At Rs 57,827. Read in Malayalam
Story first published: Wednesday, November 8, 2017, 14:06 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark