നവി, ക്ലിഖ്, ദേ ഇപ്പോള്‍ ഗ്രാസിയ; ഹോണ്ടയുടെ പുതിയ പ്രീമിയം സ്‌കൂട്ടറില്‍ എന്താണ് ഇത്ര കേമം?

Written By:

ആക്ടിവ, ഏവിയേറ്റര്‍, ഡിയോ, നവി, ക്ലിഖ്.. ഇപ്പോള്‍ ഇതാ ഗ്രാസിയയും. ഇന്ത്യന്‍ സ്‌കൂട്ടര്‍ ലോകത്തെ പരിപോഷിപ്പിക്കാന്‍ ഹോണ്ട തുനിഞ്ഞിറങ്ങിയിരിക്കുകയാണ്. പ്രീമിയം മോഡല്‍ ഗ്രാസിയയാണ് ഹോണ്ട നിരയിലെ ഏറ്റവും പുതിയ അംഗം.

To Follow DriveSpark On Facebook, Click The Like Button
നവി, ക്ലിഖ്, ദേ ഇപ്പോള്‍ ഗ്രാസിയ; ഹോണ്ടയുടെ പുതിയ പ്രീമിയം സ്‌കൂട്ടറില്‍ എന്താണ് ഇത്ര കേമം?

ഹോണ്ടയുടെ പ്രീമിയം സ്‌കൂട്ടറെന്ന വിശേഷണത്തോടെയാണ് വിപണിയില്‍ ഗ്രാസിയ അണിനിരക്കുക. ഗ്രാസിയക്ക് മേലുള്ള ബുക്കിംഗ് ഹോണ്ട ആരംഭിച്ചു കഴിഞ്ഞു.

നവി, ക്ലിഖ്, ദേ ഇപ്പോള്‍ ഗ്രാസിയ; ഹോണ്ടയുടെ പുതിയ പ്രീമിയം സ്‌കൂട്ടറില്‍ എന്താണ് ഇത്ര കേമം?

രാജ്യത്തുടനീളമുള്ള ഡീലര്‍ഷിപ്പുകളില്‍ നിന്നും 2,000 രൂപ മുന്‍കൂര്‍ പണമടച്ച് ഉപഭോക്താക്കള്‍ക്ക് ഗ്രാസിയയെ ബുക്ക് ചെയ്യാം. നിരയില്‍ ഏറെ പ്രതീക്ഷയോടെ ഹോണ്ട അവതരിപ്പിക്കാനിരിക്കുന്ന ഗ്രാസിയയെ കുറിച്ച് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ —

നവി, ക്ലിഖ്, ദേ ഇപ്പോള്‍ ഗ്രാസിയ; ഹോണ്ടയുടെ പുതിയ പ്രീമിയം സ്‌കൂട്ടറില്‍ എന്താണ് ഇത്ര കേമം?

അത്യാധുനിക അര്‍ബന്‍ സ്‌കൂട്ടറാണ് ഹോണ്ട ഗ്രാസിയ. യുവാക്കളെയും യുവതികളെയുമാണ് ഹോണ്ട ഗ്രാസിയ ലക്ഷ്യമിടുന്നതും. ആകെമൊത്തം പ്രീമിയം ലുക്കിലാണ് ഹോണ്ട ഗ്രാസിയ ഒരുങ്ങിയിരിക്കുന്നത്.

നവി, ക്ലിഖ്, ദേ ഇപ്പോള്‍ ഗ്രാസിയ; ഹോണ്ടയുടെ പുതിയ പ്രീമിയം സ്‌കൂട്ടറില്‍ എന്താണ് ഇത്ര കേമം?

ഡ്യൂവല്‍ ടോണ്‍ പെയിന്റ് സ്‌കീം, പ്രീമിയം ക്വാളിറ്റി പ്ലാസ്റ്റിക്കിലുള്ള സ്വിച്ച് ഗിയര്‍, ക്രോം ഡീറ്റെയിലിംഗ് എന്നിവ മോഡലിന്റെ പ്രീമിയം പരിവേഷം വെളിപ്പെടുത്തും.

Recommended Video
[Malayalam] TVS Jupiter Classic Launched In India - DriveSpark
നവി, ക്ലിഖ്, ദേ ഇപ്പോള്‍ ഗ്രാസിയ; ഹോണ്ടയുടെ പുതിയ പ്രീമിയം സ്‌കൂട്ടറില്‍ എന്താണ് ഇത്ര കേമം?

വലിയ ട്വിന്‍ ഹെഡ്‌ലാമ്പുകളും, ഫ്രണ്ട് ഏപ്രണോട് ചേര്‍ന്നുള്ള ടേണ്‍ ഇന്‍ഡിക്കേറ്ററുകളുമാണ് ഗ്രാസിയയുടെ ഫ്രണ്ട് പ്രൊഫൈല്‍ ഹൈലൈറ്റ്.

നവി, ക്ലിഖ്, ദേ ഇപ്പോള്‍ ഗ്രാസിയ; ഹോണ്ടയുടെ പുതിയ പ്രീമിയം സ്‌കൂട്ടറില്‍ എന്താണ് ഇത്ര കേമം?

ഇതിന് പുറമെ ഡിജിറ്റല്‍ ഡിസ്‌പ്ലേയോട് കൂടിയ പുതിയ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, ഇന്റീരിയര്‍ പാനലില്‍ ഒരുങ്ങിയിട്ടുള്ള ചെറിയ സ്റ്റോറേജ് സ്‌പെയ്‌സ്, സീറ്റ് സ്റ്റോറേജ് കമ്പാര്‍ട്ട്‌മെന്റിന് കീഴിലുള്ള യുഎസ്ബി ചാര്‍ജിംഗ് പോര്‍ട്ട് എന്നിവ ഗ്രാസിയയുടെ മറ്റ് വിശേഷങ്ങളാണ്.

നവി, ക്ലിഖ്, ദേ ഇപ്പോള്‍ ഗ്രാസിയ; ഹോണ്ടയുടെ പുതിയ പ്രീമിയം സ്‌കൂട്ടറില്‍ എന്താണ് ഇത്ര കേമം?

ഫ്രണ്ട് ഡിസ്‌ക് ബ്രേക്കോട് കൂടിയ 12 ഇഞ്ച് ബ്ലാക് അലോയ് വീലുകളാണ് ഗ്രാസിയയില്‍ ഹോണ്ട നല്‍കിയിട്ടുള്ളത്. ഒപ്പം മികവാര്‍ന്ന ബ്രേക്കിംഗിന് വേണ്ടി ഹോണ്ടയുടെ കോമ്പി-ബ്രേക്ക് സംവിധാനവും ഗ്രാസിയ നേടിയിട്ടുണ്ട്.

നവി, ക്ലിഖ്, ദേ ഇപ്പോള്‍ ഗ്രാസിയ; ഹോണ്ടയുടെ പുതിയ പ്രീമിയം സ്‌കൂട്ടറില്‍ എന്താണ് ഇത്ര കേമം?

ആക്ടിവ 125 ലുള്ള 124.9 സിസി എയര്‍-കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാകും പുതിയ ഗ്രാസിയയില്‍ ഒരുങ്ങുകെയന്നാണ് സൂചന. 8.52 bhp കരുത്തും 10.54 Nm torque ഉം ഉത്പാദിപ്പിക്കുന്നതാണ് എഞ്ചിന്‍.

നവി, ക്ലിഖ്, ദേ ഇപ്പോള്‍ ഗ്രാസിയ; ഹോണ്ടയുടെ പുതിയ പ്രീമിയം സ്‌കൂട്ടറില്‍ എന്താണ് ഇത്ര കേമം?

മികവാര്‍ന്ന ഇന്ധനക്ഷമത കാഴ്ചവെക്കുന്ന ഹോണ്ട ഇക്കോ ടെക്‌നോളജിയും ഗ്രാസിയയില്‍ ഒരുങ്ങുന്നുണ്ട്. കാഴ്ചയില്‍ ഡിയോയുടെ മറ്റൊരു പതിപ്പാണ് ഗ്രാസിയ എന്ന വാദം വിപണിയില്‍ ഉയര്‍ന്ന് കഴിഞ്ഞു.

നവി, ക്ലിഖ്, ദേ ഇപ്പോള്‍ ഗ്രാസിയ; ഹോണ്ടയുടെ പുതിയ പ്രീമിയം സ്‌കൂട്ടറില്‍ എന്താണ് ഇത്ര കേമം?

എന്നാല്‍ അര്‍ബന്‍ പ്രീമിയം ടാഗോടെ എത്തുന്ന ഗ്രാസിയ, ഉപഭോക്താക്കള്‍ക്ക് പുതിയ അനുഭവമേകുമെന്ന് ഹോണ്ട വ്യക്തമാക്കിയിട്ടുണ്ട്. സുസൂക്കി ആക്‌സസ്, മഹീന്ദ്ര ഗസ്‌റ്റോ 125, വെസ്പ VX125 എന്നിവരോടാണ് ഹോണ്ട ഗ്രാസിയ മത്സരിക്കുക.

കൂടുതല്‍... #honda #ഹോണ്ട
English summary
All You Need To Know About The New Honda Grazia. Read in Malayalam.
Story first published: Tuesday, October 31, 2017, 11:20 [IST]
Please Wait while comments are loading...

Latest Photos