ടാറ്റയുടെ ട്രക്കില്‍ മെര്‍സിഡീസിന് എന്താ കാര്യം?; ടാറ്റയെ കുറിച്ച് നിങ്ങൾക്ക് അറിയാത്ത ചില കാര്യങ്ങൾ

Written By:

ടാറ്റയെ എന്ന് പറഞ്ഞാല്‍ ആദ്യം മനസില്‍ വരിക ട്രക്കുകളാണ്. ട്രക്കുകളിലൂടെയാണ് ഇന്ത്യന്‍ വാഹന വിപണിയെ ടാറ്റ പിടിച്ചെടുത്തത്.

അതിവേഗ ട്രാക്കിലേക്കുള്ള ടാറ്റയുടെ സംഭാവന - ടമോ റെയ്‌സ്‌മോ, ഇന്ത്യയിലെ ആദ്യ സിഎന്‍ജി ബസ്, ഹൈഡ്രജന്‍ ഫ്യൂവല്‍ സെല്‍ ബസ്, ഇലക്ട്രിക്-ഹൈബ്രിഡ് ബസുകള്‍... ടാറ്റയുടെ പട്ടിക തീരുന്നില്ല. എന്നാല്‍ ടാറ്റയെ കുറിച്ച് നിങ്ങള്‍ക്ക് അറിയാത്ത ചില കാര്യങ്ങള്‍-

ടാറ്റയുടെ ട്രക്കില്‍ മെര്‍സിഡീസിന് എന്താ കാര്യം?; ടാറ്റയെ കുറിച്ച് നിങ്ങൾക്ക് അറിയാത്ത ചില കാര്യങ്ങൾ
  • 70 വര്‍ഷം പഴക്കമുണ്ട് ടാറ്റ മോട്ടോര്‍സിന്. 1945 ല്‍ ടാറ്റ എഞ്ചിനീയറിംഗ് ആന്‍ഡ് ലോക്കോമോട്ടീവ് കമ്പനിയില്‍ നിന്നുമാണ് ടാറ്റയുടെ തുടക്കം. പേര് സൂചിപ്പിക്കുന്നത് പോലെ ലോക്കോമോട്ടീവുകളെ ടാറ്റ നിര്‍മ്മിച്ചിട്ടുമുണ്ട്.
Recommended Video - Watch Now!
2017 Maruti Suzuki Baleno Alpha Automatic Launched In India | In Malayalam - DriveSpark മലയാളം
ടാറ്റയുടെ ട്രക്കില്‍ മെര്‍സിഡീസിന് എന്താ കാര്യം?; ടാറ്റയെ കുറിച്ച് നിങ്ങൾക്ക് അറിയാത്ത ചില കാര്യങ്ങൾ
  • ടാറ്റയുടെ ആദ്യകാല ട്രക്കുകളില്‍ മെര്‍സിഡീസ് ലോഗോയാണ് ഒരുങ്ങിയിരുന്നത്. ഡയമ്ലര്‍ ബെന്‍സുമായുള്ള സാങ്കേതിക പങ്കാളിത്തത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്.
ടാറ്റയുടെ ട്രക്കില്‍ മെര്‍സിഡീസിന് എന്താ കാര്യം?; ടാറ്റയെ കുറിച്ച് നിങ്ങൾക്ക് അറിയാത്ത ചില കാര്യങ്ങൾ
  • 1955 ല്‍ ടാറ്റയുടെ മൂന്ന് ട്രക്കുകള്‍ ജനീവ-ബോംബെ റാലിയില്‍ പങ്കെടുത്തിരുന്നു. ബ്രേക്ക്ഡൗണുകള്‍ നേരിടാതെ 12874 കിലോമീറ്ററുകളാണ് ഈ ട്രക്കുകള്‍ മുന്നേറിയതും. ട്രക്ക് ഓടിച്ച ഡ്രൈവര്‍മാരെ അഭിനന്ദിക്കുന്ന ജിആര്‍ഡി ടാറ്റയുടെ ചിത്രമാണ് മുകളില്‍.
ടാറ്റയുടെ ട്രക്കില്‍ മെര്‍സിഡീസിന് എന്താ കാര്യം?; ടാറ്റയെ കുറിച്ച് നിങ്ങൾക്ക് അറിയാത്ത ചില കാര്യങ്ങൾ
  • വിദേശ വിപണികളില്‍ ടാറ്റ ട്രക്കുകള്‍ എത്താന്‍ തുടങ്ങിയിട്ട് 50 വര്‍ഷത്തിന് മുകളിലായി. നിലവില്‍ 45 രാജ്യങ്ങളിലാണ് ടാറ്റ ട്രക്ക് കയറ്റുമതി ചെയ്യുന്നത്. 1961 ല്‍ ശ്രീലങ്കയിലേക്കാണ് (സീലോണ്‍) ടാറ്റ ആദ്യമായി ട്രക്ക് കയറ്റുമതി ചെയ്തത്.
ടാറ്റയുടെ ട്രക്കില്‍ മെര്‍സിഡീസിന് എന്താ കാര്യം?; ടാറ്റയെ കുറിച്ച് നിങ്ങൾക്ക് അറിയാത്ത ചില കാര്യങ്ങൾ
  • 1969 ലാണ് ട്രക്കുകളില്‍ ടാറ്റയുടെ മുഖമുദ്രയായ 'T' പ്രത്യക്ഷപ്പെടുന്നത്.
  • 1986 ലാണ് പ്രശസ്തമായ ടാറ്റ 407 പുറത്തിറങ്ങിയത്. ഐഷര്‍-മിത്സുബിഷി, ഡിസിഎം ടൊയോട്ട, സ്വരാജ് മസ്ദ മോഡലുകള്‍ക്ക് കനത്ത ആഘാതമാണ് ടാറ്റ 407 നല്‍കിയത്. ലൈറ്റ് കൊമേഴ്‌സ്യല്‍ വാഹനങ്ങളിലെ ആദ്യ ഇന്ത്യന്‍ മുഖമാണ് ടാറ്റ 407.
ടാറ്റയുടെ ട്രക്കില്‍ മെര്‍സിഡീസിന് എന്താ കാര്യം?; ടാറ്റയെ കുറിച്ച് നിങ്ങൾക്ക് അറിയാത്ത ചില കാര്യങ്ങൾ
  • ഇന്ത്യയുടെ ആദ്യ മള്‍ട്ടി-യൂട്ടിലിറ്റി വാഹനം ടാറ്റ സുമോയ്ക്ക് പിന്നിലുമുണ്ട് ചെറിയ രഹസ്യം. സുമന്ത് മൂല്‍ഗൊഖര്‍ എന്ന മുന്‍ എംഡി യെ അനുസ്മരിച്ചാണ് മോഡലിന് സുമോ എന്ന പേര് ടാറ്റ നല്‍കിയത്.
ടാറ്റയുടെ ട്രക്കില്‍ മെര്‍സിഡീസിന് എന്താ കാര്യം?; ടാറ്റയെ കുറിച്ച് നിങ്ങൾക്ക് അറിയാത്ത ചില കാര്യങ്ങൾ
  • ഇന്ത്യന്‍ സൈന്യത്തിന് ആവശ്യമായ പ്രതിരോധ വാഹനങ്ങള്‍ ടാറ്റയാണ് നിര്‍മ്മിച്ച് നല്‍കുന്നത്. പതിറ്റാണ്ടുകള്‍ നീളുന്നതാണ് ടാറ്റയും ഇന്ത്യന്‍ സൈന്യവും തമ്മിലുള്ള ബന്ധം.
ടാറ്റയുടെ ട്രക്കില്‍ മെര്‍സിഡീസിന് എന്താ കാര്യം?; ടാറ്റയെ കുറിച്ച് നിങ്ങൾക്ക് അറിയാത്ത ചില കാര്യങ്ങൾ
  • ആധുനിക സാങ്കേതികതയില്‍ ഒരുങ്ങിയ ആദ്യ മെയ്ഡ്-ഇന്‍-ഇന്ത്യ കാര്‍ ഏതാണ്? ടാറ്റ ഇന്‍ഡിക്ക!
കൂടുതല്‍... #off beat #tata #evergreen
English summary
Things You Didn’t Know About Tata Motors. Read in Malayalam.

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark