ഓരോ സെക്കന്‍ഡിലും ഒരു മാരുതി കാര്‍; മാരുതിയെ കുറിച്ച് അറിഞ്ഞിരിക്കേണ്ട 5 കാര്യങ്ങൾ

Written By:

രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസൂക്കിയെ കുറിച്ച് പ്രത്യേക മുഖവുര നല്‍കേണ്ടതില്ല. 47 ശതമാനമാണ് മാരുതി സുസൂക്കിയുടെ ആഭ്യന്തര വിപണി വിഹിതം.

To Follow DriveSpark On Facebook, Click The Like Button
ഓരോ സെക്കന്‍ഡിലും ഒരു മാരുതി കാര്‍; മാരുതിയെ കുറിച്ച് അറിഞ്ഞിരിക്കേണ്ട 5 കാര്യങ്ങൾ

രാജ്യത്ത് ഓരോ നിമിഷവും വില്‍ക്കപ്പെടുന്ന കാറുകളില്‍ ഒന്ന്, മാരുതി സുസൂക്കിയാണെന്നാണ് കണക്ക്. എന്നാല്‍, ജാപ്പനീസ് നിര്‍മ്മാതക്കളായ സുസൂക്കിയ്ക്ക് കീഴിലുള്ള മാരുതിയെ കുറിച്ച് അധികമാര്‍ക്കും അറിയാത്ത ചില കാര്യങ്ങള്‍-

Recommended Video
Tata Nexon Review: Expert Review Of Tata Nexon | In Malayalam - DriveSpark മലയാളം
ഓരോ സെക്കന്‍ഡിലും ഒരു മാരുതി കാര്‍; മാരുതിയെ കുറിച്ച് അറിഞ്ഞിരിക്കേണ്ട 5 കാര്യങ്ങൾ

1. 70000 ലിറ്റര്‍ പെയിന്റാണ്, 5000 കാറുകളുടെ പ്രതിദിന ഉത്പാദനത്തിനായി മാരുതി ഉപയോഗിക്കുന്നത്. ഹരിയാനയിലെ മനേസറും, ഗുര്‍ഗ്രാം പ്ലാന്റുകളില്‍ നിന്നുമാണ് കാറുകളെ മാരുതി അണിനിരത്തുന്നതും.

ഓരോ സെക്കന്‍ഡിലും ഒരു മാരുതി കാര്‍; മാരുതിയെ കുറിച്ച് അറിഞ്ഞിരിക്കേണ്ട 5 കാര്യങ്ങൾ

കാര്‍ ബമ്പറുകളുടെ പെയിന്റിംഗിനായി മാത്രം 65 റോബോട്ടുകള്‍, ഇരു പ്ലാന്റുകളിലും പ്രവര്‍ത്തിക്കുന്നു.

ഓരോ സെക്കന്‍ഡിലും ഒരു മാരുതി കാര്‍; മാരുതിയെ കുറിച്ച് അറിഞ്ഞിരിക്കേണ്ട 5 കാര്യങ്ങൾ

2. പ്രതിമാസം 20000 ടണ്‍ സ്റ്റീലാണ് മാരുതിയ്ക്ക് ആവശ്യം. ഇതില്‍ 10000 ടണ്‍ സ്റ്റീല്‍ ജാപ്പാന്‍, കൊറിയ എന്നിവടങ്ങളിലും നിന്നും ഇറക്കുമതി ചെയ്യുന്നതാണ്.

ഓരോ സെക്കന്‍ഡിലും ഒരു മാരുതി കാര്‍; മാരുതിയെ കുറിച്ച് അറിഞ്ഞിരിക്കേണ്ട 5 കാര്യങ്ങൾ

240000 ടണ്‍ സ്റ്റീലാണ് മാരുതിയുടെ വാര്‍ഷിക ഉപഭോഗം. മാരുതി പ്രതിവര്‍ഷം ഉപയോഗിക്കുന്ന സ്റ്റീല്‍ കൊണ്ട്, 73000 ടണ്‍ ഭാരമുള്ള 32 ഈഫല്‍ ഗോപുരങ്ങളെ നിര്‍മ്മിക്കാം.

ഓരോ സെക്കന്‍ഡിലും ഒരു മാരുതി കാര്‍; മാരുതിയെ കുറിച്ച് അറിഞ്ഞിരിക്കേണ്ട 5 കാര്യങ്ങൾ

3. 4000 ത്തിലേറെ ട്രക്കുകളാണ് ഇരു പ്ലാന്റുകളിലും പ്രതിദിന സര്‍വീസ് നടത്തുന്നത്. 3400 ട്രക്കുകളില്‍ നിന്നായി, 2500 വില്‍പനക്കാരില്‍ നിന്നുമുള്ള അസംസ്‌കൃത വസ്തുക്കളാണ് ഇരു പ്ലാന്റുകള്‍ക്കും പ്രതിദിനം ലഭിക്കുന്നതും.

ഓരോ സെക്കന്‍ഡിലും ഒരു മാരുതി കാര്‍; മാരുതിയെ കുറിച്ച് അറിഞ്ഞിരിക്കേണ്ട 5 കാര്യങ്ങൾ

കൂടാതെ, കാറുകള്‍ നിറച്ച 650 ട്രെയിലറുകളാണ് ഓരോ ദിവസും മാരുതിയില്‍ നിന്നും പുറത്ത് പോകുന്നത്.

ഓരോ സെക്കന്‍ഡിലും ഒരു മാരുതി കാര്‍; മാരുതിയെ കുറിച്ച് അറിഞ്ഞിരിക്കേണ്ട 5 കാര്യങ്ങൾ

4. ഇരു പ്ലാന്റുകളിലുമായി 2400 റോബോട്ടുകളാണ് കാര്‍ ഉത്പാദനത്തിനായി നിലയുറപ്പിച്ചിരിക്കുന്നത്. വെല്‍ഡിംഗ്, പെയിന്റിംഗ് വിഭാഗം പൂര്‍ണമായും റോബോട്ടുകള്‍ മുഖേനയാണ് പ്രവര്‍ത്തിക്കുന്നതും.

ഓരോ സെക്കന്‍ഡിലും ഒരു മാരുതി കാര്‍; മാരുതിയെ കുറിച്ച് അറിഞ്ഞിരിക്കേണ്ട 5 കാര്യങ്ങൾ

5. 2545 ഘട്ടങ്ങളിലൂടെയാണ് ഒരു പൂര്‍ണ കാറിനെ മാരുതി നിര്‍മ്മിക്കുന്നത്. 2014 മാർച്ച് മാസം വരെ, 3077 ഘട്ടങ്ങള്‍ക്ക് ശേഷമാണ് മാരുതി കാര്‍ പുറത്ത് വന്നിരുന്നത്.

കൂടുതല്‍... #മാരുതി #maruti
English summary
5 Less Known Maruti Facts. Read in Malayalam.
Please Wait while comments are loading...

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark