ലാമ്പ്രെട്ട സ്‌കൂട്ടറുകള്‍ ഇന്ത്യയിലേക്ക് തിരിച്ച് വരുന്നു; വെസ്പയുടെ ഏകാധിപത്യം അവസാനിക്കുമോ?

By Dijo Jackson

റോയല്‍ എന്‍ഫീല്‍ഡിന്റെ കാര്യം പറഞ്ഞത് പോലെയാണ് ഇന്ത്യന്‍ വിപണിയില്‍ വെസ്പ സ്‌കൂട്ടറുകളുടെ കഥ. ബജറ്റ് വിലയില്‍ സ്‌കൂട്ടറുകളെ പുറത്തിറക്കാന്‍ നിര്‍മ്മാതാക്കള്‍ മത്സരിക്കുമ്പോള്‍ ഉയര്‍ന്ന പ്രൈസ് ടാഗുമായി എത്തിയ വെസ്പ സ്‌കൂട്ടറുകള്‍, പ്രീമിയം സ്‌കൂട്ടര്‍ ശ്രേണി കൈയ്യടക്കി വെച്ചിരിക്കുകയാണ്.

ലാമ്പ്രെട്ട സ്‌കൂട്ടറുകള്‍ ഇന്ത്യയിലേക്ക് തിരിച്ച് വരുന്നു; വെസ്പയുടെ ഏകാധിപത്യം അവസാനിക്കുമോ?

എന്നാല്‍ ഇനി ഏറെ നാള്‍ പ്രീമിയം ശ്രേണിയില്‍ ഒറ്റയ്ക്ക് ആധിപത്യം തുടരാന്‍ വെസ്പ സ്‌കൂട്ടറുകള്‍ക്ക് സാധിക്കില്ല. കാരണം എന്തെന്നോ? പ്രൗഢ ഗാംഭീര്യതയോടെ ഇറ്റാലിയന്‍ സ്‌കൂട്ടര്‍ നിര്‍മ്മാതാക്കളായ ലാമ്പ്രെട്ട ഇന്ത്യയിലേക്ക് തിരിച്ചുവരുന്നു.

ലാമ്പ്രെട്ട സ്‌കൂട്ടറുകള്‍ ഇന്ത്യയിലേക്ക് തിരിച്ച് വരുന്നു; വെസ്പയുടെ ഏകാധിപത്യം അവസാനിക്കുമോ?

മിലാന്‍ മോട്ടോര്‍സൈക്കിള്‍ ഷോയില്‍ ലാമ്പ്രെട്ട കാഴ്ചവെച്ച പുത്തന്‍ അവതാരങ്ങളാണ് ഇന്ത്യയിലേക്കും വരിക. പുതിയ V50 സ്‌പെഷ്യല്‍, V125 സ്‌പെഷ്യല്‍, V200 സ്‌പെഷ്യല്‍ എന്നീ മൂന്ന് മോഡലുകളുമായി ലാമ്പ്രെട്ട ഇന്ത്യന്‍ തീരമണയുമെന്നാണ് റിപ്പോര്‍ട്ട്.

ലാമ്പ്രെട്ട സ്‌കൂട്ടറുകള്‍ ഇന്ത്യയിലേക്ക് തിരിച്ച് വരുന്നു; വെസ്പയുടെ ഏകാധിപത്യം അവസാനിക്കുമോ?

2019 ഓടെയാകും ലാമ്പ്രെട്ടയുടെ ഇന്ത്യന്‍ കടന്നുവരവ്.

Trending On DriveSpark Malayalam:

ഇത് കഫെ റേസറായി മാറിയ എല്‍എംഎല്‍ സ്‌കൂട്ടര്‍!

മച്ചാനെ ബൂസാ.. ക്ഷമിക്കണം ഇത് ഹീറോ കരിസ്മയാണ്!

ലാമ്പ്രെട്ട സ്‌കൂട്ടറുകള്‍ ഇന്ത്യയിലേക്ക് തിരിച്ച് വരുന്നു; വെസ്പയുടെ ഏകാധിപത്യം അവസാനിക്കുമോ?

1950 കള്‍ക്കും 90 കള്‍ക്കും ഇടയില്‍ രാജ്യത്ത് സജ്ജീവമായിരുന്ന ലാമ്പ്രെട്ട സ്‌കൂട്ടറുകള്‍, ഓട്ടോമൊബൈല്‍ പ്രൊഡക്ട്‌സ് ഓഫ് ഇന്ത്യ (API) യുടെ ലൈസന്‍സിന് കീഴിലായിരുന്നു അസംബിള്‍ ചെയ്യപ്പെട്ടിരുന്നത്.

Recommended Video

[Malayalam] TVS Jupiter Classic Launched In India - DriveSpark
ലാമ്പ്രെട്ട സ്‌കൂട്ടറുകള്‍ ഇന്ത്യയിലേക്ക് തിരിച്ച് വരുന്നു; വെസ്പയുടെ ഏകാധിപത്യം അവസാനിക്കുമോ?

പിന്നീട് സ്‌കൂട്ടേര്‍സ് ഇന്ത്യ ലിമിറ്റഡിന്റെ ലൈസന്‍സിന് കീഴില്‍ നിന്നും ലാമ്പ്രെട്ട സ്‌കൂട്ടറുകള്‍ ഇന്ത്യന്‍ വിപണിയില്‍ എത്തി. എന്നാല്‍ സാമ്പത്തിക പ്രതിസന്ധി പിടിമുറുക്കിയതോട് കൂടി രാജ്യാന്തര വിപണികളില്‍ നിന്നും ലാമ്പ്രെട്ട സ്‌കൂട്ടറുകള്‍ പിന്മാറി.

ലാമ്പ്രെട്ട സ്‌കൂട്ടറുകള്‍ ഇന്ത്യയിലേക്ക് തിരിച്ച് വരുന്നു; വെസ്പയുടെ ഏകാധിപത്യം അവസാനിക്കുമോ?

ഇപ്പോള്‍ രണ്ടാം വരവിനുള്ള ഒരുക്കത്തിലാണ് ഇറ്റാലിയന്‍ നിര്‍മ്മാതാക്കള്‍. ആധുനിക ടെക്‌നോളജിയില്‍ ഒരുങ്ങിയ ക്ലാസിക് സ്‌കൂട്ടറുകളാണ് ലാമ്പ്രെട്ടയുടെ പുതിയ കരുത്ത്.

ലാമ്പ്രെട്ട സ്‌കൂട്ടറുകള്‍ ഇന്ത്യയിലേക്ക് തിരിച്ച് വരുന്നു; വെസ്പയുടെ ഏകാധിപത്യം അവസാനിക്കുമോ?

80 കളിലെ സ്‌കൂട്ടറുകളെയാണ് പുതിയ ലാമ്പ്രെട്ട മോഡലുകള്‍ അനുസ്മരിപ്പിക്കുന്നത്. V സ്‌പെഷ്യല്‍ എന്നാണ് സ്‌കൂട്ടറുകള്‍ക്ക് ലാമ്പ്രെട്ട നല്‍കിയിരിക്കുന്ന പേരും.

ലാമ്പ്രെട്ട സ്‌കൂട്ടറുകള്‍ ഇന്ത്യയിലേക്ക് തിരിച്ച് വരുന്നു; വെസ്പയുടെ ഏകാധിപത്യം അവസാനിക്കുമോ?

രണ്ട് പതിപ്പുകളിലായാണ് V50 സ്‌പെഷ്യല്‍, V125 സ്‌പെഷ്യല്‍, V200 സ്‌പെഷ്യല്‍ സ്‌കൂട്ടറുകള്‍ അണിനിരക്കുക. തായ് വാനില്‍ നിന്നുമാകും പുതിയ സ്‌കൂട്ടര്‍ നിരയെ ലാമ്പ്രെട്ട ഉത്പാദിപ്പിക്കുക.

ലാമ്പ്രെട്ട സ്‌കൂട്ടറുകള്‍ ഇന്ത്യയിലേക്ക് തിരിച്ച് വരുന്നു; വെസ്പയുടെ ഏകാധിപത്യം അവസാനിക്കുമോ?

2018 ന്റെ തുടക്കത്തോടെ യൂറോപ്യന്‍ വിപണികളില്‍ ലാമ്പ്രെട്ട സ്‌കൂട്ടറുകള്‍ വന്നെത്തും.

Trending On DriveSpark Malayalam:

ദുബായ് പൊലീസിന് കൂട്ടായി പറക്കും ബൈക്ക്; അമ്പരപ്പ് മാറാതെ ലോകരാജ്യങ്ങള്‍

ഇന്ധനചെലവ് കുറയ്ക്കുന്നതിനുള്ള 7 മാര്‍ഗങ്ങള്‍

ലാമ്പ്രെട്ട സ്‌കൂട്ടറുകള്‍ ഇന്ത്യയിലേക്ക് തിരിച്ച് വരുന്നു; വെസ്പയുടെ ഏകാധിപത്യം അവസാനിക്കുമോ?

3.4 bhp കരുത്തേകുന്ന 49 സിസി എയര്‍-കൂള്‍ഡ് എഞ്ചിനാണ് V50 സ്‌പെഷ്യലില്‍ ഇടംപിടിക്കുക. അതേസമയം V125 സ്‌പെഷ്യലില്‍ 9.9 bhp കരുത്തും 9.2 Nm torque ഉം ഉത്പാദിപ്പിക്കുന്ന 124.7 സിസി ഫ്യൂവല്‍-ഇഞ്ചക്ടഡ് എഞ്ചിന്‍ ഒരുങ്ങും.

ലാമ്പ്രെട്ട സ്‌കൂട്ടറുകള്‍ ഇന്ത്യയിലേക്ക് തിരിച്ച് വരുന്നു; വെസ്പയുടെ ഏകാധിപത്യം അവസാനിക്കുമോ?

12 bhp കരുത്തും 12.5 Nm torque ഉം ഉത്പാദിപ്പിക്കുന്ന 168.9 സിസി ഫ്യൂവല്‍ ഇഞ്ചക്ടഡ് എഞ്ചിനിലാണ് V200 സ്‌പെഷ്യല്‍ സ്‌കൂട്ടറിനെ ലാമ്പ്രെട്ട നല്‍കുക. മൂന്ന് സ്‌കൂട്ടറുകളിലും സിവിടി ഗിയര്‍ബോക്‌സിനെ ലാമ്പ്രെട്ട ലഭ്യമാക്കും.

ലാമ്പ്രെട്ട സ്‌കൂട്ടറുകള്‍ ഇന്ത്യയിലേക്ക് തിരിച്ച് വരുന്നു; വെസ്പയുടെ ഏകാധിപത്യം അവസാനിക്കുമോ?

എല്‍ഇഡി ഹെഡ്‌ലാമ്പ്, ടെയില്‍ ലാമ്പ്, ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍, 220 mm ഡിസ്‌ക് ബ്രേക്ക്, ടെലിസ്‌കോപിക് ഫോര്‍ക്കുകള്‍, 12V ചാര്‍ജ്ജിംഗ് സോക്കറ്റ് എന്നിവ ഉള്‍പ്പെടുന്നതാണ് ലാമ്പ്രെട്ട സ്‌കൂട്ടറുകളുടെ വിശേഷങ്ങള്‍.

ലാമ്പ്രെട്ട സ്‌കൂട്ടറുകള്‍ ഇന്ത്യയിലേക്ക് തിരിച്ച് വരുന്നു; വെസ്പയുടെ ഏകാധിപത്യം അവസാനിക്കുമോ?

ടോപ്-സ്‌പെക് V200 സ്‌പെഷ്യല്‍ സ്‌കൂട്ടറില്‍ ബോഷ് എബിഎസും ഒരുങ്ങും.

Trending DriveSpark YouTube Videos

Subscribe To DriveSpark Malayalam YouTube Channel - Click Here

Most Read Articles

Malayalam
കൂടുതല്‍... #eicma #auto news #welcome 2018
English summary
Iconic Scooter Brand Lambretta Is Back. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X