ഗസ്റ്റോയ്ക്ക് പുതിയ 'RS' പതിപ്പുമായി മഹീന്ദ്ര; വില 48,180 രൂപ
ഗസ്റ്റോയ്ക്ക് പുതിയ RS പതിപ്പുമായി മഹീന്ദ്ര. മഹീന്ദ്ര ഗസ്റ്റോ RS വിപണിയില്‍ എത്തി. 48,180 രൂപയാണ് മഹീന്ദ്ര ഗസ്റ്റോ RS ന്റെ എക്‌സ്‌ഷോറൂം വില.

എക്‌സ്റ്റീരിയറിന് ലഭിച്ച ഒരുപിടി അപ്‌ഡേറ്റുകളാണ് പുതിയ ഗസ്റ്റോ RS ന്റെ ആകര്‍ഷണം. 110 സിസി ഗസ്റ്റോയെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ് പുതിയ ഗസ്റ്റോ RS.

ഉത്സവകാലം മുന്നില്‍ കണ്ട്, മോഡലിന് മേല്‍ 6000 രൂപയുടെ പെയ്ടിഎം ക്യാഷ്ബാക്കും മഹീന്ദ്ര ലഭ്യമാക്കുന്നുണ്ട്. 2017 ഓക്ടോബര്‍ 20 വരെയാണ് ക്യാഷ്ബാക്ക് ഓഫറിന്റെ കാലാവധി.

പുതിയ കളര്‍ സ്‌കീമുകളാണ് മഹീന്ദ്ര ഗസ്റ്റോ RS ന്റെ പ്രധാന ഹൈലൈറ്റ്. ബോഡി ഗ്രാഫിക്‌സും, RS ബാഡ്ജിംഗും നേടിയ റെഡ്-വൈറ്റ്, ബ്ലൂ-വൈറ്റ് കളര്‍ സ്‌കീമുകളാണ് പുതിയ മോഡലിൽ ലഭ്യമാവുക.

സിംഗിള്‍ കളര്‍ ഓപ്ഷനിലുള്ള സ്റ്റാന്‍ഡേര്‍ഡ് ഗസ്റ്റോയില്‍ നിന്നും വേറിട്ട മുഖമാണ് ഗസ്‌റ്റോ RS നുള്ളത്. മോഡലിന്റെ മെക്കാനിക്കല്‍ ഫീച്ചറുകളില്‍ മാറ്റമില്ല.
Recommended Video


8 bhp കരുത്തും 9 Nm torque ഉം ഏകുന്ന 109.6 സിസി സിംഗിള്‍ സിലിണ്ടര്‍, എയര്‍-കൂള്‍ഡ് എഞ്ചിനാണ് പുതിയ മഹീന്ദ്ര ഗസ്റ്റോ RS ല്‍ ഇടംപിടിക്കുന്നത്. സിവിടി യൂണിറ്റാണ് മോഡലില്‍ ഒരുങ്ങുന്നതും.

ഫ്രണ്ട് എന്‍ഡില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകളും, റിയര്‍ എന്‍ഡില്‍ കോയില്‍ ടൈപ് സെറ്റപ്പുമാണ് സസ്‌പെന്‍ഷന്‍ ദൗത്യം നിര്‍വഹിക്കുന്നത്. ഒപ്പം ഫ്രണ്ട്, റിയര്‍ എന്‍ഡുകളില്‍ 130 mm ഡ്രം ബ്രേക്കുകൾ, ബ്രേക്കിംഗും ഒരുക്കുന്നു.

ഹോണ്ട ആക്ടിവ 4G, ടിവിഎസ് ജൂപിറ്റര്‍, ഹീറോ മായെസ്‌ട്രൊ എഡ്ജ് എന്നിവരാണ് പുതിയ മഹീന്ദ്ര ഗസ്റ്റോ RS ന്റെ പ്രധാന എതിരാളികള്‍.
Trending On DriveSpark Malyalam:
ചെളിയില്‍ കുടുങ്ങിയ ജീപ് റാംഗ്ലറും, രക്ഷയ്ക്ക് എത്തിയ ഥാറും


Click it and Unblock the Notifications








