ഇതാണ് ഹീറോയുടെ പുതിയ മൂന്ന് കമ്മ്യൂട്ടര്‍ ബൈക്കുകള്‍

By Dijo Jackson

ലോകത്തിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹീറോ മൂന്ന് പുതിയ ബൈക്കുകളെ കാഴ്ചവെച്ചു. 125 സിസി സൂപ്പര്‍ സ്‌പ്ലെന്‍ഡര്‍, 110 സിസി പാഷന്‍ പ്രോ, 110 സിസി പാഷന്‍ എക്‌സ്‌പ്രോ എന്നിവയാണ് പുതുതായി നിരയില്‍ എത്തിയിരിക്കുന്ന ബൈക്കുകള്‍.

ഇതാണ് ഹീറോയുടെ പുതിയ മൂന്ന് കമ്മ്യൂട്ടര്‍ ബൈക്കുകള്‍

2018 ജനുവരി മുതല്‍ പുതിയ കമ്മ്യൂട്ടര്‍ ബൈക്കുകള്‍ വിപണിയില്‍ അവതരിച്ച് തുടങ്ങും. ഇന്ത്യന്‍ കമ്മ്യൂട്ടര്‍ ശ്രേണിയില്‍ ഹീറോയുടെ നില ഭദ്രമാക്കാന്‍ പുതിയ മോഡലുകള്‍ക്ക് സാധിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.

ഇതാണ് ഹീറോയുടെ പുതിയ മൂന്ന് കമ്മ്യൂട്ടര്‍ ബൈക്കുകള്‍

പുതിയ പാഷന്‍ പ്രോ

ഒരുപിടി ഫീച്ചറുകളും സുരക്ഷാ സജ്ജീകരണങ്ങളുമാണ് പുതിയ പാഷന്‍ പ്രോയുടെ പ്രധാന ആകര്‍ഷണം. മികവേറിയ ഹാന്‍ഡ്‌ലിംഗും റൈഡിംഗുമാണ് 110 സിസി പാഷന്‍ പ്രോ കാഴ്ചവെക്കുകയെന്നാണ് ഹീറോയുടെ വാദം.

ഇതാണ് ഹീറോയുടെ പുതിയ മൂന്ന് കമ്മ്യൂട്ടര്‍ ബൈക്കുകള്‍

110 സിസി TOD (Torque On Demand) എഞ്ചിനിലാണ് പാഷന്‍ പ്രോയുടെ വരവ്. 9.27 bhp കരുത്തും 9 Nm torque ഉം ഉത്പാദിപ്പിക്കുന്നതാണ് എഞ്ചിന്‍. നിലവിലുള്ള മോഡലിലും 12 ശതമാനം അധിക കരുത്തും ടോര്‍ഖുമേകാന്‍ പുതിയ പാഷന്‍ പ്രോയ്ക്ക് സാധിക്കുമെന്നും ഹീറോ വ്യക്തമാക്കിയിട്ടുണ്ട്.

Recommended Video

Horrifying Footage Of A Cargo Truck Going In Reverse, Without A Driver - DriveSpark
ഇതാണ് ഹീറോയുടെ പുതിയ മൂന്ന് കമ്മ്യൂട്ടര്‍ ബൈക്കുകള്‍

ഹീറോയുടെ i3S സാങ്കേതികതയും ബൈക്കില്‍ ഒരുങ്ങിയിട്ടുണ്ട്. 7.45 സെക്കന്‍ഡുകള്‍ കൊണ്ട് മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗത പുതിയ പാഷന്‍ പ്രോ കൈവരിക്കും.

ഇതാണ് ഹീറോയുടെ പുതിയ മൂന്ന് കമ്മ്യൂട്ടര്‍ ബൈക്കുകള്‍

ഡിജിറ്റല്‍-അനലോഗ് ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, സൈഡ്-സ്റ്റാന്‍ഡ് ഇന്‍ഡിക്കേറ്റര്‍, മസ്‌കുലാര്‍ ഫ്യൂവല്‍ ടാങ്ക്, മോഡേണ്‍ ടെയില്‍ ലാമ്പ് എന്നിങ്ങനെ നീളുന്നതാണ് പുതിയ പാഷന്‍ പ്രോയുടെ വിശേഷങ്ങള്‍.

Trending On DriveSpark Malayalam:

കിലോമീറ്ററിന് പത്ത് പൈസ ചെലവ്; ഒഖീനാവ പ്രെയിസ് സ്‌കൂട്ടര്‍ ഇന്ത്യയില്‍, വില 59,889 രൂപ

ഇന്ത്യ കണ്ട ഏറ്റവും വിരൂപമായ അഞ്ച് ബൈക്കുകള്‍

ഇതാണ് ഹീറോയുടെ പുതിയ മൂന്ന് കമ്മ്യൂട്ടര്‍ ബൈക്കുകള്‍

പുതിയ പാഷന്‍ എക്‌സ്‌പ്രോ

യുവ ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് പാഷന്‍ എക്‌സ്‌പ്രോയുടെ വരവ്. സ്‌റ്റൈല്‍, ടെക്‌നോളജി, പെര്‍ഫോര്‍മന്‍സ് എന്നിവയുടെ കൃത്യമായ സംയോജനമാണ് പുതിയ പാഷന്‍ എക്‌സ്‌പ്രോ.

ഇതാണ് ഹീറോയുടെ പുതിയ മൂന്ന് കമ്മ്യൂട്ടര്‍ ബൈക്കുകള്‍

9.27 bhp കരുത്തും 9 Nm torque ഉം ഉത്പാദിപ്പിക്കുന്ന 110 സിസി TOD എഞ്ചിനില്‍ തന്നെയാണ് എക്‌സ്‌പ്രോയും ഒരുങ്ങുന്നത്. ഒരല്‍പം അഗ്രസീവായ ഫ്യൂവല്‍ ടാങ്ക്, സ്‌പോര്‍ടി റിയര്‍ കൗള്‍, ഡ്യൂവല്‍-ടോണ്‍ മിററുകള്‍, എല്‍ഇഡി ടെയില്‍ ലാമ്പ് എന്നിവ ബൈക്കിന്റെ ഡിസൈന്‍ വിശേഷങ്ങളാണ്.

ഇതാണ് ഹീറോയുടെ പുതിയ മൂന്ന് കമ്മ്യൂട്ടര്‍ ബൈക്കുകള്‍

അഞ്ച് പ്രീമിയം ഡ്യൂവല്‍ ടോണ്‍ കളര്‍ സ്‌കീമുകളിലാണ് പുതിയ ഹീറോ പാഷന്‍ എക്‌സ്‌പ്രോ ലഭ്യമാവുക.

Trending On DriveSpark Malayalam:

റോയൽ എന്‍ഫീല്‍ഡ് പ്രേമികൾക്ക് ഒരു ദു:ഖവാര്‍ത്ത; ഇതാണ് ശബ്ദമില്ലാത്ത ഇലക്ട്രിക് ബുള്ളറ്റ്!

മൂന്നില്‍ നിന്നും നേരെ അഞ്ചിലേക്ക്; മാനുവല്‍ കാറിലുള്ള 'ഗിയര്‍ച്ചാട്ടം' നല്ലതാണോ?

ഇതാണ് ഹീറോയുടെ പുതിയ മൂന്ന് കമ്മ്യൂട്ടര്‍ ബൈക്കുകള്‍

സ്‌പോര്‍ട്‌സ് റെഡ്-ബ്ലാക്, ബ്ലാക്-സ്‌പോര്‍ട്‌സ് റെഡ്, ബ്ലാക്-ടെക്‌നോ ബ്ലൂ, ബ്ലാക്-ഗ്രെയ്, സില്‍വര്‍-ബ്ലാക് എന്നിവയാണ് ലഭ്യമായ നിറഭേദങ്ങള്‍. ഡ്രം ബ്രേക്ക്, ഡിസ്‌ക് ബ്രേക്ക് പതിപ്പുകളില്‍ പുതിയ പാഷന്‍ എക്‌സ്‌പ്രോ വിപണിയില്‍ എത്തും.

ഇതാണ് ഹീറോയുടെ പുതിയ മൂന്ന് കമ്മ്യൂട്ടര്‍ ബൈക്കുകള്‍

പുതിയ സൂപ്പര്‍ സ്‌പ്ലെന്‍ഡര്‍

മികവാര്‍ന്ന പ്രകടനവും സ്ഥിരതയുമാണ് പുതിയ സൂപ്പര്‍ സ്‌പ്ലെന്‍ഡറില്‍ ഹീറോയുടെ വാഗ്ദാനം. 125 സിസി എയര്‍-കൂള്‍ഡ്, സിംഗിള്‍-സിലിണ്ടര്‍ എഞ്ചിനാണ് പുതിയ സൂപ്പര്‍ സ്‌പ്ലെന്‍ഡറിന്റെ കരുത്ത്.

ഇതാണ് ഹീറോയുടെ പുതിയ മൂന്ന് കമ്മ്യൂട്ടര്‍ ബൈക്കുകള്‍

11.2 bhp കരുത്തും 11 Nm torque ഉം ഉത്പാദിപ്പിക്കുന്നതാണ് എഞ്ചിന്‍. നിലവിലുള്ള മോഡലിനെ അപേക്ഷിച്ച് 27 ശതമാനം അധിക കരുത്തും ആറ് ശതമാനം അധിക ടോര്‍ഖും പുതിയ ബൈക്ക് നേടും.

ഇതാണ് ഹീറോയുടെ പുതിയ മൂന്ന് കമ്മ്യൂട്ടര്‍ ബൈക്കുകള്‍

മണിക്കൂറില്‍ 94 കിലോമീറ്ററാണ് സൂപ്പര്‍ സ്‌പ്ലെന്‍ഡറിന്റെ പരമാവധി വേഗത. സൈഡ്-സ്റ്റാന്‍ഡ് ഇന്‍ഡിക്കേറ്റര്‍, വീതിയേറിയ പിന്‍ടയര്‍, പരിഷ്‌കരിച്ച സീറ്റ് ഘടന, ടാങ്കിന് കീഴെയുള്ള സ്റ്റോറേജ് സ്‌പെയ്‌സ് എന്നിവയാണ് ബൈക്കിന്റെ ഫീച്ചറുകള്‍.

ഇതാണ് ഹീറോയുടെ പുതിയ മൂന്ന് കമ്മ്യൂട്ടര്‍ ബൈക്കുകള്‍

ക്രോം ഫിനിഷ് നേടിയ മഫ്‌ളര്‍, മോഡേണ്‍ ഗ്രാഫിക്‌സ്, സ്‌പോര്‍ടി ടെയില്‍ ലൈറ്റ് എന്നിങ്ങനെ നീളുന്നതാണ് സൂപ്പര്‍ സ്‌പ്ലെന്‍ഡറിന്റെ ഡിസൈന്‍ സവിശേഷതകള്‍.

Trending DriveSpark YouTube Videos

Subscribe To DriveSpark Malayalam YouTube Channel - Click Here

More from DriveSpark

Article Published On: Thursday, December 21, 2017, 13:48 [IST]
English summary
Hero MotoCorp Unveils The New Passion Pro, Passion XPro And Super Splendor In India. Read in Malayalam.
കൂടുതല്‍... #ഹീറോ #hero motocorp
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X