കാതടപ്പിക്കുന്ന ശബ്ദവുമായി ബുള്ളറ്റുകള്‍; അനധികൃത സൈലന്‍സറുകള്‍ നശിപ്പിച്ച് പൊലീസ്
ശബ്ദത്തില്‍ കുതിക്കുന്ന റോയല്‍ എന്‍ഫീല്‍ഡുകള്‍ ബൈക്ക് പ്രേമികള്‍ക്ക് ഒരുപക്ഷെ ഹരമാകാം. എന്ന് കരുതി ജനത മുഴുവന്‍ റോയല്‍ എന്‍ഫീല്‍ഡിന്റെ 'ധക്ക്-ധക്ക്' ശബ്ദം ഇഷ്ടപ്പെടണമെന്നില്ല.

രൂപമാറ്റം വരുത്തിയ സൈലന്‍സറില്‍ കാതടപ്പിക്കുന്ന ശബ്ദവുമായി നിരത്തിലൂടെ ചീറിപ്പായുന്ന ബുള്ളറ്റുകളാണ് ഇന്ന് ജനത നേരിടുന്ന പ്രധാന വിപത്തുകളില്‍ ഒന്ന്.

കാതടപ്പിക്കുന്ന ശബ്ദവുമായി പായുന്ന ബൈക്കുകളെ കുറിച്ച് നിരവധി പരാതികള്‍ ഉയര്‍ന്നതിന്റെ പശ്ചാത്തലത്തിലാണ് വിവിധ സംസ്ഥാനങ്ങളില്‍ ബുള്ളറ്റ് വേട്ട പൊലീസ് കര്‍ശനമാക്കിയത്.

അടുത്തിടെ കേരളത്തിലും കര്‍ണാടകത്തിലുമായി നടന്ന പരിശോധനയില്‍ ഇരുനൂറോളം ബുള്ളറ്റ് റൈഡര്‍മാരെയാണ് അനധികൃതമായി രൂപമാറ്റം വരുത്തിയ സൈലന്‍സറുമായി പിടികൂടിയത്.

മോട്ടോര്‍ വാഹന നിയമം ലംഘിച്ചുള്ള ഇത്തരം ബൈക്കുകള്‍ക്ക് പിഴ ഈടാക്കി സൈലന്‍സറുകള്‍ നീക്കം ചെയ്യുന്ന രീതിയാണ് പൊലീസ് പിന്തുടര്‍ന്ന് വരുന്നതും.

രൂപമാറ്റം വരുത്തിയതിന് പിടികൂടുന്ന ഇത്രയധികം സൈലന്‍സറുകളെ പൊലീസ് പിന്നീട് എന്ത് ചെയ്യുന്നുവെന്ന് ചോദ്യവും സമൂഹമാധ്യമങ്ങളില്‍ ശക്തമായി കൊണ്ടിരിക്കുകയാണ്.
Trending On DriveSpark Malayalam:
ബജാജിന് പോലും തിരിച്ചറിയാന്‍ സാധിക്കാത്ത ചില പള്‍സര്‍ മോഡിഫിക്കേഷനുകള്‍
ദുബായ് പൊലീസിന് കൂട്ടായി പറക്കും ബൈക്ക്; അമ്പരപ്പ് മാറാതെ ലോകരാജ്യങ്ങള്‍

അതിനാലാണ് സൈലന്‍സറുകളെ എങ്ങനെ നശിപ്പിക്കുന്നുവെന്ന് വ്യക്തമാക്കി കൊണ്ട് ബംഗളൂരു ട്രാഫിക് പൊലീസ് രംഗത്തെത്തിയിരിക്കുന്നത്.
Recommended Video


പിടികൂടിയ സൈലന്‍സറുകളെ റോഡ് റോളര്‍ ഉപയോഗിച്ചാണ് തങ്ങള്‍ നശിപ്പിക്കുന്നതെന്ന് ബംഗളൂരു ട്രാഫിക്ക് പൊലീസ് ഫെയ്‌സ്ബുക്കിലൂടെ വ്യക്തമാക്കി.

രൂപമാറ്റം വരുത്തിയ സൈലന്‍സറുകള്‍ മോട്ടോര്‍ വാഹന നിയമങ്ങളുടെ വ്യക്തമായ ലംഘനമാണ്. സാധാരണഗതിയില്‍ 92 ഡെസിബല്‍ വരെയാണ് മോട്ടോര്‍സൈക്കിളുകളില്‍ അനുവദനീയമായ ശബ്ദതീവ്രത.

എന്നാല്‍ രൂപമാറ്റം വരുത്തിയ സൈലന്‍സറുകളുടെ പശ്ചാത്തലത്തില്‍ പത്തിരിട്ടി ശബ്ദമാണ് പുറത്തെത്തുന്നത്. റോയല്‍ എന്‍ഫീല്‍ഡിന്റെ കാതടപ്പിക്കുന്ന ശബ്ദം ഹൃദയസംബന്ധമായ അസുഖമുള്ളവര്‍ക്കും കുട്ടികള്‍ക്കുമെല്ലാം ആരോഗ്യത്തിന് ഹാനികരമാണ്.
Trending On DriveSpark Malayalam:
കേട്ടതൊക്കെ സത്യമാണോ?; റോള്‍സ് റോയ്‌സിനെ കുറിച്ചുള്ള ചില വമ്പന്‍ തെറ്റിദ്ധാരണകള്‍
കിസാഷി, വെര്‍സ, എ-സ്റ്റാര്‍...; മാരുതിയെ ഞെട്ടിച്ച 7 വമ്പന്‍ പരാജയങ്ങള്‍
രൂപമാറ്റം വരുത്തിയ സൈലന്‍സറുമായി നിരത്തിലിറങ്ങുന്നത് 2000 രൂപ വരെ പിഴ ചുമത്താവുന്ന കുറ്റമാണ്. ഇത്തരം സാഹചര്യങ്ങളില്‍ ബൈക്കിന്റെ രജിസ്‌ട്രേഷന്‍ വരെ റദ്ദാക്കാന്‍ അധികൃതര്‍ക്ക് അധികാരമുണ്ട്.
Trending DriveSpark YouTube Videos
Subscribe To DriveSpark Malayalam YouTube Channel - Click Here


Click it and Unblock the Notifications








