ഇന്റര്‍സെപ്റ്റര്‍ 650 യില്‍ റോയല്‍ എന്‍ഫീല്‍ഡിന്റെ പുതിയ നീക്കം; അമ്പരന്ന് ബൈക്ക് പ്രേമികള്‍

By Dijo Jackson

മിലാന്‍ മോട്ടോര്‍സൈക്കിള്‍ ഷോയെ ഒന്നാകെ ഇളക്കി മറിച്ചാണ് പുതിയ 650 സിസി മോട്ടോര്‍സൈക്കിളുകളെ റോയല്‍ എന്‍ഫീല്‍ഡ് കാഴ്ചവെച്ചത്. ഇന്റര്‍സെപ്റ്റര്‍ 650 യും, കോണ്‍ടിനന്റല്‍ ജിടി 650 യും ഇന്ത്യയില്‍ എന്നെത്തുമെന്ന ആരാധകരുടെ ചോദ്യങ്ങള്‍ക്കിടെ പുത്തന്‍ മോഡലുകളെ വീണ്ടും ക്യാമറ പകര്‍ത്തിയിരിക്കുകയാണ്.

ഇന്റര്‍സെപ്റ്റര്‍ 650 യില്‍ റോയല്‍ എന്‍ഫീല്‍ഡിന്റെ പുതിയ നീക്കം; അമ്പരന്ന് ബൈക്ക് പ്രേമികള്‍

ഇത്തവണ മോട്ടോര്‍സൈക്കിളുകളെ പിടികൂടിയത് അമേരിക്കയില്‍ നിന്നുമാണ്. കാലിഫോര്‍ണിയയില്‍ വെച്ചുള്ള പരസ്യ ചിത്രീകരണത്തിനിടെയാണ് പുത്തന്‍ മോട്ടോര്‍സൈക്കിളുകള്‍ ക്യാമറയ്ക്ക് മുന്നില്‍ അകപ്പെട്ടത്.

ഇന്റര്‍സെപ്റ്റര്‍ 650 യില്‍ റോയല്‍ എന്‍ഫീല്‍ഡിന്റെ പുതിയ നീക്കം; അമ്പരന്ന് ബൈക്ക് പ്രേമികള്‍

ക്രോം ഫ്യൂവല്‍ ടാങ്കില്‍ ഒരുങ്ങിയ ഇന്റര്‍സെപ്റ്റര്‍ 650 യാണ് പുറത്ത് വന്ന ചിത്രങ്ങളില്‍ ഏറെ ശ്രദ്ധിക്കപ്പെടുന്നത്. കോണ്‍ടിനന്റല്‍ ജിടി 650 യെക്കാളും ബുള്ളറ്റ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്ത് നില്‍ക്കുന്നത് അവതാരമാണ് ഇന്റര്‍സെപ്റ്റര്‍ 650.

ഇന്റര്‍സെപ്റ്റര്‍ 650 യില്‍ റോയല്‍ എന്‍ഫീല്‍ഡിന്റെ പുതിയ നീക്കം; അമ്പരന്ന് ബൈക്ക് പ്രേമികള്‍

പുതിയ 650 സിസി ഫ്യൂവല്‍ ഇഞ്ചക്ടഡ്, പാരലല്‍-ട്വിന്‍ എഞ്ചിനിലാണ് ഇന്റര്‍സെപ്റ്റര്‍ 650 യും കോണ്‍ടിനന്റല്‍ ജിടി 650 യും അണിനിരക്കുക.

Trending On DriveSpark Malayalam:

ഇഷ്ടം ബൈക്കിനോട്, എന്നാല്‍ കിട്ടിയത് കാറും; ഇത് മാരുതി 800 കൊണ്ടൊരു ബൈക്ക്

ഇത് കഫെ റേസറായി മാറിയ എല്‍എംഎല്‍ സ്‌കൂട്ടര്‍!

ഇന്റര്‍സെപ്റ്റര്‍ 650 യില്‍ റോയല്‍ എന്‍ഫീല്‍ഡിന്റെ പുതിയ നീക്കം; അമ്പരന്ന് ബൈക്ക് പ്രേമികള്‍

46.3 bhp കരുത്തും 52 Nm torque ഉം പരമാവധി ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ 6 സ്പീഡ് ഗിയര്‍ബോക്‌സിനെയാണ് റോയല്‍ എന്‍ഫീല്‍ഡ് നല്‍കുന്നത്.

ഇന്റര്‍സെപ്റ്റര്‍ 650 യില്‍ റോയല്‍ എന്‍ഫീല്‍ഡിന്റെ പുതിയ നീക്കം; അമ്പരന്ന് ബൈക്ക് പ്രേമികള്‍

ഐസ് ക്വീന്‍ നിറത്തിലാണ് റോയല്‍ എന്‍ഫീല്‍ഡ് കോണ്‍ടിനന്റല്‍ ജിടി 650 കാണപ്പെട്ടത്. അതേസമയം ക്രോം ഫ്യൂവല്‍ ടാങ്കിലാണ് ഇന്റര്‍സെപ്റ്റര്‍ 650 ഒരുങ്ങിയതും.

ഇന്റര്‍സെപ്റ്റര്‍ 650 യില്‍ റോയല്‍ എന്‍ഫീല്‍ഡിന്റെ പുതിയ നീക്കം; അമ്പരന്ന് ബൈക്ക് പ്രേമികള്‍

കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ക്രോം ഫ്യൂവല്‍ ടാങ്കിനെ കുറിച്ച് യാതൊരു പരാമര്‍ശവുമില്ല. ഒരുപക്ഷെ രാജ്യാന്തര വിപണികളിലേക്ക് മാത്രമായാകും ക്രോം ഫ്യൂവല്‍ ടാങ്കോടുള്ള ഇന്റര്‍സെപ്റ്റര്‍ 650 യെ റോയല്‍ എന്‍ഫീല്‍ഡ് അണിയിച്ചൊരുക്കുക.

ഇന്റര്‍സെപ്റ്റര്‍ 650 യില്‍ റോയല്‍ എന്‍ഫീല്‍ഡിന്റെ പുതിയ നീക്കം; അമ്പരന്ന് ബൈക്ക് പ്രേമികള്‍

ടാങ്കില്‍ ഇടംപിടിച്ച 3D റോയല്‍ എന്‍ഫീല്‍ഡ് ലോഗോയും പുതിയ മോട്ടോര്‍സൈക്കിളുകളുടെ ഡിസൈന്‍ സവിശേഷതയാണ്.

Trending On DriveSpark Malayalam:

മച്ചാനെ ബൂസാ.. ക്ഷമിക്കണം ഇത് ഹീറോ കരിസ്മയാണ്!

ബജാജിന് പോലും തിരിച്ചറിയാന്‍ സാധിക്കാത്ത ചില പള്‍സര്‍ മോഡിഫിക്കേഷനുകള്‍

Recommended Video

[Malayalam] Royal Enfield Introduces New Colours For Classic Range - DriveSpark
ഇന്റര്‍സെപ്റ്റര്‍ 650 യില്‍ റോയല്‍ എന്‍ഫീല്‍ഡിന്റെ പുതിയ നീക്കം; അമ്പരന്ന് ബൈക്ക് പ്രേമികള്‍

പുതിയ 650 സിസി മോട്ടോര്‍സൈക്കിളുകളെ ഹൈവേ ക്രൂയിസിംഗിന് വേണ്ടി പ്രത്യേകം ഒരുക്കിയതാണെന്ന് റോയല്‍ എന്‍ഫീല്‍ഡ് വ്യക്തമാക്കിയിട്ടുണ്ട്.

ഇന്റര്‍സെപ്റ്റര്‍ 650 യില്‍ റോയല്‍ എന്‍ഫീല്‍ഡിന്റെ പുതിയ നീക്കം; അമ്പരന്ന് ബൈക്ക് പ്രേമികള്‍

കൂടാതെ ട്വിന്‍-സിലിണ്ടര്‍ എഞ്ചിന്റെ പശ്ചാത്തലത്തില്‍ ഘനഗാംഭീര്യതയോട് കൂടിയ ശബ്ദമാകും മോട്ടോര്‍സൈക്കിളുകള്‍ക്ക് ലഭിക്കുക. സ്ലിപ്പര്‍ ക്ലച്ച്, എബിഎസ് എന്നിവ ഇന്റര്‍സെപ്റ്റര്‍ 650, കോണ്‍ടിനന്റല്‍ ജിടി 650 മോട്ടോര്‍സൈക്കിളുകളില്‍ ഇടംപിടിക്കും.

ഇന്റര്‍സെപ്റ്റര്‍ 650 യില്‍ റോയല്‍ എന്‍ഫീല്‍ഡിന്റെ പുതിയ നീക്കം; അമ്പരന്ന് ബൈക്ക് പ്രേമികള്‍

വിപണി ഭേദമന്യേ, ഒരേ സാങ്കേതിക ഫീച്ചറുകളോടെയാകും പുതിയ മോട്ടോര്‍സൈക്കിളുകള്‍ അണിനിരക്കുകയെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

ഇന്റര്‍സെപ്റ്റര്‍ 650 യില്‍ റോയല്‍ എന്‍ഫീല്‍ഡിന്റെ പുതിയ നീക്കം; അമ്പരന്ന് ബൈക്ക് പ്രേമികള്‍

ടെലിസ്‌കോപിക് ഫോര്‍ക്കുകള്‍ ഫ്രണ്ട് എന്‍ഡിലും ട്വിന്‍ ഗ്യാസ്-ചാര്‍ജ്ഡ് ഷോക്ക് അബ്‌സോര്‍ബറുകള്‍ റിയര്‍ എന്‍ഡിലും മോട്ടോര്‍സൈക്കിളുകളില്‍ സസ്പന്‍ഷന്‍ ഒരുക്കും.

ഇന്റര്‍സെപ്റ്റര്‍ 650 യില്‍ റോയല്‍ എന്‍ഫീല്‍ഡിന്റെ പുതിയ നീക്കം; അമ്പരന്ന് ബൈക്ക് പ്രേമികള്‍

ബ്രേക്കിംഗിന് വേണ്ടി 320 mm ഡിസ്‌ക് ഫ്രണ്ട് എന്‍ഡില്‍ ഇടംപിടിക്കുമ്പോള്‍, എബിഎസോട് കൂടിയ 240 mm ഡിസ്‌കാണ് മോട്ടോര്‍സൈക്കിളുകളുടെ റിയര്‍ എന്‍ഡില്‍ ഒരുങ്ങുക.

ഇന്റര്‍സെപ്റ്റര്‍ 650 യില്‍ റോയല്‍ എന്‍ഫീല്‍ഡിന്റെ പുതിയ നീക്കം; അമ്പരന്ന് ബൈക്ക് പ്രേമികള്‍

2018 ഏപ്രില്‍ മാസത്തോടെ ഇന്റര്‍സെപ്റ്റര്‍ 650, കോണ്‍ടിനന്റല്‍ ജിടി 650 മോട്ടോര്‍സൈക്കിളുകളെ റോയല്‍ എന്‍ഫീല്‍ഡ് രാജ്യാന്തര വിപണികളില്‍ അവതരിപ്പിക്കും.

ഇന്റര്‍സെപ്റ്റര്‍ 650 യില്‍ റോയല്‍ എന്‍ഫീല്‍ഡിന്റെ പുതിയ നീക്കം; അമ്പരന്ന് ബൈക്ക് പ്രേമികള്‍

ഇന്ത്യന്‍ വരവിന് മുമ്പെ യൂറോപ്യന്‍ വിപണികളിലാകും മോട്ടോര്‍സൈക്കിളുകള്‍ ആദ്യം എത്തുക. റോയല്‍ എന്‍ഫീല്‍ഡിന്റെ കുതിപ്പിന് പുത്തന്‍ മോട്ടോര്‍സൈക്കിളുകള്‍ കരുത്ത് പകരുമെന്ന വിലയിരുത്തലുകള്‍ ഇതിനകം ഉയര്‍ന്നു കഴിഞ്ഞു.

ഇന്റര്‍സെപ്റ്റര്‍ 650 യില്‍ റോയല്‍ എന്‍ഫീല്‍ഡിന്റെ പുതിയ നീക്കം; അമ്പരന്ന് ബൈക്ക് പ്രേമികള്‍

ഹാര്‍ലി-ഡേവിഡ്‌സണ്‍, ട്രയംഫ് മോട്ടോര്‍സൈക്കിളുകള്‍ക്ക് പകരമുള്ള ചെലവ് കുറഞ്ഞ ഓപ്ഷനായാകും റോയല്‍ എന്‍ഫീല്‍ഡ് മോട്ടോര്‍സൈക്കിളുകളെ ഉപഭോക്താക്കള്‍ കാണുക.

ഇന്റര്‍സെപ്റ്റര്‍ 650 യില്‍ റോയല്‍ എന്‍ഫീല്‍ഡിന്റെ പുതിയ നീക്കം; അമ്പരന്ന് ബൈക്ക് പ്രേമികള്‍

ഏകദേശം 4 ലക്ഷം രൂപ പ്രൈസ് ടാഗിലാകും പുതിയ മോട്ടോര്‍സൈക്കിളുകള്‍ ഇന്ത്യയില്‍ അണിനിരക്കുകയെന്നാണ് സൂചന.

Trending DriveSpark YouTube Videos

Subscribe To DriveSpark Malayalam YouTube Channel - Click Here

More from DriveSpark

Article Published On: Saturday, November 18, 2017, 12:19 [IST]
English summary
Royal Enfield Interceptor 650 Spotted With Chrome Fuel Tank. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X