'മാറ്റില്‍ഡ'യെ കണ്ടാല്‍ ഒരുപക്ഷെ റോയല്‍ എന്‍ഫീല്‍ഡിന് പോലും തിരിച്ചറിയാന്‍ സാധിക്കില്ല
ഒരിടവേളയ്ക്ക് ശേഷം രജ്പുതാന കസ്റ്റംസില്‍ നിന്നും പുതിയ കസ്റ്റം ബുള്ളറ്റ് അവതാരം ഒരുങ്ങി എത്തിയിരിക്കുകയാണ്. രജ്പുതാന കസ്റ്റംസ് ഇത്തവണ റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 500 നെ പാടെ പൊളിച്ചെഴുതിയിരിക്കുകയാണ്.

മാറ്റില്‍ഡ എന്നാണ് കസ്റ്റം മോട്ടോര്‍സൈക്കിളിന് ഇവര്‍ നല്‍കിയിരിക്കുന്ന പേര്. റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 500 ന്റെ റെട്രോ-മോഡേണ്‍ ബോബര്‍ പരിവേഷമാണ് മാറ്റില്‍ഡ.

മാറ്റില്‍ഡയെ കണ്ടാല്‍ റോയല്‍ എന്‍ഫീല്‍ഡിന് തന്നെ തിരിച്ചറിയാന്‍ സാധിക്കുമോ എന്ന കാര്യം സംശയമാണ്; അത്രമേലാണ് ക്ലാസിക് 500 ല്‍ രജ്പുതാന കസ്റ്റം നടത്തിയിരിക്കുന്ന കരവിരുത്.

മോട്ടോര്‍സൈക്കിളിന്റെ ഹാര്‍ഡ്‌ടെയില്‍ ലുക്കിന് വേണ്ടി ഫ്രെയിം പൂര്‍ണമായും പൊളിച്ചെഴുതപ്പെട്ടിട്ടുണ്ട്. സ്പ്രിങ്ങുകളോട് കൂടിയള്ള കസ്റ്റം സീറ്റാണ് മാറ്റില്‍ഡയ്ക്ക് ലഭിച്ചിട്ടുള്ളതും.

വ്യത്യസ്മാര്‍ന്ന പെയിന്റ് സ്‌കീമിലുള്ള കസ്റ്റം പീനട്ട് ഫ്യൂവല്‍ ടാങ്കാണ് മോട്ടോര്‍സൈക്കിളില്‍ ഇടംപിടിക്കുന്നത്. മാറ്റില്‍ഡയുടെ ഫെന്‍ഡറുകളിലും ടൂള്‍ബോക്‌സിലും രജ്പുതാന കസ്റ്റംസ് കൈകടത്തിയിട്ടുണ്ട്.

കസ്റ്റം ക്ലാമ്പുകളോട് കൂടിയുള്ള സ്‌ട്രെയിറ്റ് ഹാന്‍ഡില്‍ബാറുകള്‍ WP ഇന്‍വേര്‍ട്ടഡ് ഫ്രണ്ട് ഫോര്‍ക്കുകളിലാണ് ഒരുങ്ങുന്നത്.
Trending On DriveSpark Malayalam:
മച്ചാനെ ബൂസാ.. ക്ഷമിക്കണം ഇത് ഹീറോ കരിസ്മയാണ്!
ബജാജിന് പോലും തിരിച്ചറിയാന്‍ സാധിക്കാത്ത ചില പള്‍സര്‍ മോഡിഫിക്കേഷനുകള്‍

മോട്ടോര്‍സൈക്കിളിന്റെ ക്ലാസിക് ടച്ചിന് കരുത്ത് പകരുന്നതാണ് ക്രോം ബാര്‍-എന്‍ഡ് മിററുകള്‍.
Recommended Video


മാറ്റില്‍ഡയുടെ എഞ്ചിന് ബ്ലാക് കളര്‍ സ്‌കീമാണ് രജ്പുതാന കസ്റ്റംസ് നല്‍കിയിരിക്കുന്നത്. കൂടാതെ ഹെഡര്‍ പൈപില്‍ ഹീറ്റ റാപ്പും മാറ്റില്‍ഡയില്‍ ഇടംപിടിച്ചിട്ടുണ്ട്.

കോണിക്കല്‍ എയര്‍ ഫില്‍ട്ടറോട് കൂടിയുള്ള ഫ്യൂവല്‍ ഇഞ്ചക്ടറാണ് കസ്റ്റം മോട്ടോര്‍സൈക്കിളിന് ലഭിച്ചിരിക്കുന്നത്. 499 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക്കിന്റെ പവര്‍ഹൗസ്.

5,250 rpm ല്‍ 27.2 bhp കരുത്തും 4,000 rpm ല്‍ 41.3 Nm torque ഉം ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ 5 സ്പീഡ് ഗിയര്‍ബോക്‌സാണ് ഇടംപിടിക്കുന്നത്.
Trending On DriveSpark Malayalam:
ദുബായ് പൊലീസിന് കൂട്ടായി പറക്കും ബൈക്ക്; അമ്പരപ്പ് മാറാതെ ലോകരാജ്യങ്ങള്‍
കേട്ടതൊക്കെ സത്യമാണോ?; റോള്‍സ് റോയ്‌സിനെ കുറിച്ചുള്ള ചില വമ്പന്‍ തെറ്റിദ്ധാരണകള്‍

വീതിയേറിയ ടയറുകളാണ് മാറ്റില്‍ഡയുടെ മറ്റൊരു വിശേഷം. ബ്ലാക് റിമ്മുകളോട് കൂടിയ കസ്റ്റം സ്‌പോക്ക് വീലുകള്‍ മോട്ടോര്‍സൈക്കിളിന്റെ റെട്രോ ലുക്കിന് കരുത്ത് പകരുന്നു.

മാറ്റില്‍ഡയില്‍ റേഡിയല്‍ കാലിപ്പറോട് കൂടിയ ഡിസ്‌ക് ഫ്രണ്ട് എന്‍ഡില്‍ ഒരുങ്ങുമ്പോള്‍, ഡ്രം യൂണിറ്റാണ് പിന്‍ടയറില്‍ ബ്രേക്കിംഗ് ഒരുക്കുന്നത്.

ഏകദേശം 5.5 ലക്ഷം രൂപയാണ് രജ്പുതാന കസ്റ്റംസ് ഒരുക്കിയ മാറ്റില്‍ഡയുടെ ചെലവ്.
Trending DriveSpark YouTube Videos
Subscribe To DriveSpark Malayalam YouTube Channel - Click Here


Click it and Unblock the Notifications








