മെലിഞ്ഞ റോയല്‍ എന്‍ഫീല്‍ഡിനെ കണ്ടിട്ടുണ്ടോ?; ഇത് ജെഡായി കസ്റ്റംസിന്റെ അര്‍ജുന!

By Dijo Jackson

'മെലിഞ്ഞുണങ്ങിയ' റോയല്‍ എന്‍ഫീല്‍ഡിനെ സങ്കല്‍പിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുമോ? ബുള്ളറ്റ് ആരാധകര്‍ക്ക് ഇത് ഒരല്‍പം ബുദ്ധിമുട്ടേറിയ കാര്യമായിരിക്കും.

മെലിഞ്ഞ റോയല്‍ എന്‍ഫീല്‍ഡിനെ കണ്ടിട്ടുണ്ടോ?; ഇത് ജെഡായി കസ്റ്റംസിന്റെ അര്‍ജുന

എന്നാല്‍ ഈ സങ്കല്‍പത്തെ യാഥാര്‍ത്ഥ്യമാക്കിയിരിക്കുകയാണ് മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജെഡായി കസ്റ്റംസ്.

മെലിഞ്ഞ റോയല്‍ എന്‍ഫീല്‍ഡിനെ കണ്ടിട്ടുണ്ടോ?; ഇത് ജെഡായി കസ്റ്റംസിന്റെ അര്‍ജുന

റോയല്‍ എന്‍ഫീല്‍ഡ് തണ്ടര്‍ബേര്‍ഡ് 350 യെ തനി ബോബറാക്കി മാറ്റിയിരിക്കുകയാണ് ഇവര്‍. 'അര്‍ജുന' എന്നാണ് കസ്റ്റം മോട്ടോര്‍സൈക്കിളിന് ലഭിച്ചിരിക്കുന്ന പേര്.

മെലിഞ്ഞ റോയല്‍ എന്‍ഫീല്‍ഡിനെ കണ്ടിട്ടുണ്ടോ?; ഇത് ജെഡായി കസ്റ്റംസിന്റെ അര്‍ജുന

ബോബറിന്റെ മുഖം ലഭിക്കുന്നതിന് വേണ്ടി, റോയല്‍ എന്‍ഫീല്‍ഡ് തണ്ടര്‍ബേര്‍ഡ് 350 യുടെ ഒട്ടുമിക്ക ഘടകങ്ങളെയും ജെഡായി കസ്റ്റംസ് പൊളിച്ചെഴുതിയിട്ടുണ്ട്.

Trending On DriveSpark Malayalam:

ബജാജിന് പോലും തിരിച്ചറിയാന്‍ സാധിക്കാത്ത ചില പള്‍സര്‍ മോഡിഫിക്കേഷനുകള്‍

മച്ചാനെ ബൂസാ.. ക്ഷമിക്കണം ഇത് ഹീറോ കരിസ്മയാണ്!

ഇത് കഫെ റേസറായി മാറിയ എല്‍എംഎല്‍ സ്‌കൂട്ടര്‍!

ഇഷ്ടം ബൈക്കിനോട്, എന്നാല്‍ കിട്ടിയത് കാറും; ഇത് മാരുതി 800 കൊണ്ടൊരു ബൈക്ക്

മെലിഞ്ഞ റോയല്‍ എന്‍ഫീല്‍ഡിനെ കണ്ടിട്ടുണ്ടോ?; ഇത് ജെഡായി കസ്റ്റംസിന്റെ അര്‍ജുന

ഫ്രണ്ട്, റിയര്‍ ഫെന്‍ഡറുകള്‍ക്ക് പകരം വെട്ടിയൊതുക്കിയ കസ്റ്റം ഫെന്‍ഡറുകളാണ് ഒരുങ്ങിയിട്ടുള്ളത്. ബോണവില്‍ ബോബറിനെ അനുസ്മരിപ്പിക്കുന്ന മഡ്ഗാര്‍ഡ് ലൂപാണ് റിയര്‍ ഫെന്‍ഡറില്‍ ജെഡായി കസ്റ്റംസ് നല്‍കിയിട്ടുള്ളത് എന്നതും ശ്രദ്ധേയം.

മെലിഞ്ഞ റോയല്‍ എന്‍ഫീല്‍ഡിനെ കണ്ടിട്ടുണ്ടോ?; ഇത് ജെഡായി കസ്റ്റംസിന്റെ അര്‍ജുന

സിലിണ്ട്രിക്കല്‍ ബാറ്ററി ബോക്‌സാണ് കസ്റ്റം മോഡലില്‍ സാന്നിധ്യറിയിക്കുന്നത്. ടൂള്‍ബോക്‌സ്, ഫ്യൂവല്‍ ടാങ്ക് എന്നിവ റെഡ് ഫിനിഷ് നേടിയപ്പോള്‍, എഞ്ചിന്‍ കെയ്‌സിംഗും ഫെന്‍ഡറുകളും ബ്ലാക്ക് കളര്‍ സ്‌കീം നേടി.

മെലിഞ്ഞ റോയല്‍ എന്‍ഫീല്‍ഡിനെ കണ്ടിട്ടുണ്ടോ?; ഇത് ജെഡായി കസ്റ്റംസിന്റെ അര്‍ജുന

വീതിയേറിയ സിയറ്റ് റബ്ബറില്‍ ഒരുങ്ങിയതാണ് റിയര്‍ വീല്‍. അതേസമയം, ഫ്രണ്ട് ടയറില്‍ മാറ്റമില്ല. കസ്റ്റം റൗണ്ട് ഹെഡ്‌ലൈറ്റും, റൈസറുകള്‍ക്ക് ഒപ്പമുള്ള കസ്റ്റം ഡ്രാഗ് ബാറും മോട്ടോര്‍സൈക്കിളിന്റെ വിശേഷമാണ്.

Recommended Video

Triumph Street Triple RS Launch In India | In Malayalam - DriveSpark മലയാളം
മെലിഞ്ഞ റോയല്‍ എന്‍ഫീല്‍ഡിനെ കണ്ടിട്ടുണ്ടോ?; ഇത് ജെഡായി കസ്റ്റംസിന്റെ അര്‍ജുന

ഇതിന് പുറമെ, ചെറിയ സിംഗിള്‍-പോഡ് ഓഫ്-സെറ്റ് ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററും കസ്റ്റം മോട്ടോര്‍സൈക്കിളില്‍ ഒരുങ്ങിയിട്ടുണ്ട്. സൈഡ് മൗണ്ടഡ് നമ്പര്‍ പ്ലേറ്റ്, മോട്ടോര്‍സൈക്കിളിന്റെ ബോബര്‍ മുഖത്തിന് കരുത്തേകുന്ന ഘടകമാണ്.

മെലിഞ്ഞ റോയല്‍ എന്‍ഫീല്‍ഡിനെ കണ്ടിട്ടുണ്ടോ?; ഇത് ജെഡായി കസ്റ്റംസിന്റെ അര്‍ജുന

കോണിക്കല്‍ എയര്‍ ഫില്‍ട്ടര്‍, മെഗാഫോണ്‍ ആഫ്റ്റര്‍മാര്‍ക്കറ്റ് എക്‌സ്‌ഹോസ്റ്റും ഒഴികെ മോട്ടോര്‍സൈക്കിളിന്റെ മറ്റ് മെക്കാനിക്കല്‍ ഫീച്ചറുകളില്‍ മാറ്റമില്ല.

മെലിഞ്ഞ റോയല്‍ എന്‍ഫീല്‍ഡിനെ കണ്ടിട്ടുണ്ടോ?; ഇത് ജെഡായി കസ്റ്റംസിന്റെ അര്‍ജുന

346 സിസി സിംഗിള്‍ സിലിണ്ടര്‍ ട്വിന്‍ സ്പാര്‍ക്ക് എഞ്ചിനാണ് റോയല്‍ എന്‍ഫീല്‍ഡ് തണ്ടര്‍ബേര്‍ഡ് 350 യുടെ പവര്‍പാക്ക്. 19.8 bhp കരുത്തും 28 Nm torque ഉം ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ 5 സ്പീഡ് ട്രാന്‍സ്മിഷനാണ് ഒരുങ്ങുന്നത്.

More from DriveSpark

Article Published On: Thursday, October 19, 2017, 17:58 [IST]
English summary
Royal Enfield Thunderbird 350 ‘Arjuna’ By JEDI Customs. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X