ബജാജ് അവഞ്ചറിനുള്ള എതിരാളി എത്തി; സുസൂക്കി ഇന്‍ട്രൂഡര്‍ 150 ഇന്ത്യയില്‍

By Dijo Jackson

സുസൂക്കി ഇന്‍ട്രൂഡര്‍ 150 ഇന്ത്യയില്‍ പുറത്തിറങ്ങി. 98,340 ലക്ഷം രൂപയാണ് സുസൂക്കി ഇന്‍ട്രൂഡര്‍ 150 യുടെ എക്‌സ്‌ഷോറൂം വില (ദില്ലി). ബജാജ് അവഞ്ചറിനെ വെല്ലുവിളിയേകിയാണ് എന്‍ട്രി-ലെവല്‍ ക്രൂയിസര്‍ ശ്രേണിയിലേക്കുള്ള സുസൂക്കി ഇന്‍ട്രൂഡര്‍ 150 യുടെ കടന്നുവരവ്.

ബജാജ് അവഞ്ചറിനുള്ള എതിരാളി എത്തി; സുസൂക്കി ഇന്‍ട്രൂഡര്‍ 150 ഇന്ത്യയില്‍

ജിക്‌സര്‍ 150 യില്‍ ഒരുങ്ങുന്ന 154.9 സിസി എഞ്ചിനിലാണ് പുതിയ ഇന്‍ട്രൂഡര്‍ 150 യെ സുസൂക്കി അണിനിരത്തിയിരിക്കുന്നത്. 14.6 bhp കരുത്തും 14 Nm torque ഉം ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് ഒരുങ്ങുന്നതും.

ബജാജ് അവഞ്ചറിനുള്ള എതിരാളി എത്തി; സുസൂക്കി ഇന്‍ട്രൂഡര്‍ 150 ഇന്ത്യയില്‍

ഫ്രണ്ട്, റിയര്‍ വീലുകളില്‍ ഇടംപിടിച്ചിട്ടുള്ള ഡിസ്‌ക്‌ബ്രേക്കുകളാണ് ഇന്‍ട്രൂഡര്‍ 150 യില്‍ ബ്രേക്കിംഗ് ദൗത്യം നിര്‍വ്വഹിക്കുക. ഇന്‍ട്രൂഡര്‍ 150 യുടെ ആദ്യ വരവില്‍ സിംഗിള്‍ ചാനല്‍ എബിഎസിനെ നല്‍കാന്‍ സുസൂക്കി തയ്യാറായിട്ടില്ല എന്നതും ശ്രദ്ധേയം.

ബജാജ് അവഞ്ചറിനുള്ള എതിരാളി എത്തി; സുസൂക്കി ഇന്‍ട്രൂഡര്‍ 150 ഇന്ത്യയില്‍

ടെലിസ്‌കോപിക് ഫോര്‍ക്കുകള്‍ ഫ്രണ്ട് എന്‍ഡില്‍ ഇടംപിടിക്കുമ്പോള്‍, മോണോഷോക്ക് യൂണിറ്റാണ് ഇന്‍ട്രൂഡര്‍ 150 യുടെ റിയര്‍ എന്‍ഡില്‍ സസ്‌പെന്‍ഷന്‍ ഒരുക്കുന്നത്.

Trending On DriveSpark Malayalam:

ഇഷ്ടം ബൈക്കിനോട്, എന്നാല്‍ കിട്ടിയത് കാറും; ഇത് മാരുതി 800 കൊണ്ടൊരു ബൈക്ക്

ഇത് കഫെ റേസറായി മാറിയ എല്‍എംഎല്‍ സ്‌കൂട്ടര്‍!

ബജാജ് അവഞ്ചറിനുള്ള എതിരാളി എത്തി; സുസൂക്കി ഇന്‍ട്രൂഡര്‍ 150 ഇന്ത്യയില്‍

സുസൂക്കിയുടെ ഏറ്റവും വലിയ ക്രൂയിസര്‍ മോട്ടോര്‍സൈക്കിള്‍ ഇന്‍ട്രൂഡര്‍ M1800R നെ അടിസ്ഥാനപ്പെടുത്തിയുള്ള ഡിസൈന്‍ ഭാഷയിലാണ് ഇന്‍ട്രൂഡര്‍ 150 എത്തുന്നത്.

ബജാജ് അവഞ്ചറിനുള്ള എതിരാളി എത്തി; സുസൂക്കി ഇന്‍ട്രൂഡര്‍ 150 ഇന്ത്യയില്‍

ട്രയാങ്കുലാര്‍ ഹെഡ്‌ലാമ്പുകള്‍, ഫ്യൂവല്‍ ടാങ്ക് എക്സ്റ്റന്‍ഷന്‍ മുതലായ പ്രധാന ഡിസൈന്‍ ശൈലികളെല്ലാം M1800R ല്‍ നിന്നും സ്വീകരിച്ചതാണ്.

Recommended Video

[Malayalam] 2018 Harley-Davidson Softail Range Launched In India - DriveSpark
ബജാജ് അവഞ്ചറിനുള്ള എതിരാളി എത്തി; സുസൂക്കി ഇന്‍ട്രൂഡര്‍ 150 ഇന്ത്യയില്‍

ഫ്രണ്ട് കൗളിനോട് ചേര്‍ന്നുള്ള ഇന്‍ഡിക്കേറ്ററുകള്‍ക്കും റിയര്‍വ്യൂ മിറര്‍ ഹൗസിംഗിനും ക്രോം ഫിനിഷാണ് സുസൂക്കി നല്‍കിയിരിക്കുന്നത്.

ബജാജ് അവഞ്ചറിനുള്ള എതിരാളി എത്തി; സുസൂക്കി ഇന്‍ട്രൂഡര്‍ 150 ഇന്ത്യയില്‍

ജിക്‌സര്‍ നിരയില്‍ നിന്നും കടമെടുത്ത ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററാണ് പുതിയ ഇന്‍ട്രൂഡര്‍ 150 യില്‍ ഒരുങ്ങുന്നതും. ഡ്യൂവല്‍-ടോണ്‍ കളര്‍ സ്‌കീം നേടിയ ബോഡി പാനലുകളും, ഡബിള്‍ ബാരല്‍ എക്‌സ്‌ഹോസ്റ്റും ഇന്‍ട്രൂഡര്‍ 150 യുടെ ഡിസൈന്‍ വിശേഷമാണ്.

ബജാജ് അവഞ്ചറിനുള്ള എതിരാളി എത്തി; സുസൂക്കി ഇന്‍ട്രൂഡര്‍ 150 ഇന്ത്യയില്‍

സീറ്റ് കൗളിനെ അനുസ്മരിപ്പിക്കുന്ന വിധത്തിലാണ് ഇന്‍ട്രൂഡര്‍ 150 യിലെ റിയര്‍ സീറ്റിംഗ്. സിംഗിള്‍ പീസ് ഗ്രാബ് റെയിലും റിയര്‍ സീറ്റില്‍ സുസൂക്കി നല്‍കിയിട്ടുണ്ട്.

Trending On DriveSpark Malayalam:

മച്ചാനെ ബൂസാ.. ക്ഷമിക്കണം ഇത് ഹീറോ കരിസ്മയാണ്!

ബജാജിന് പോലും തിരിച്ചറിയാന്‍ സാധിക്കാത്ത ചില പള്‍സര്‍ മോഡിഫിക്കേഷനുകള്‍

ബജാജ് അവഞ്ചറിനുള്ള എതിരാളി എത്തി; സുസൂക്കി ഇന്‍ട്രൂഡര്‍ 150 ഇന്ത്യയില്‍

ട്രയാങ്കുലാര്‍ എല്‍ഇഡി ടെയില്‍ലൈറ്റ്, വീതിയേറിയ റിയര്‍ ഫെന്‍ഡര്‍ എന്നിവ ഉള്‍പ്പെടുന്നതാണ് ഇന്‍ട്രൂഡര്‍ 150 യുടെ റിയര്‍ ഡിസൈന്‍ ഹൈലൈറ്റ്. എന്‍ട്രി-ലെവല്‍ ക്രൂയിസര്‍ ശ്രേണിയില്‍ ബജാജ് അവഞ്ചറിന്റെ ആധിപത്യം തകര്‍ക്കാന്‍ പുതിയ ഇന്‍ട്രൂഡര്‍ 150 യ്ക്ക് സാധിക്കുമെന്ന പ്രതീക്ഷയിലാണ് സുസൂക്കി.

Trending DriveSpark YouTube Videos

Subscribe To DriveSpark Malayalam YouTube Channel - Click Here

Most Read Articles

Malayalam
കൂടുതല്‍... #suzuki motorcycle #new launches #flashback 2017
English summary
Suzuki Intruder 150 Launched In India. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X