ഇതാണ് യമഹയുടെ പുതിയ ത്രീ-വീലര്‍ 'മോട്ടോര്‍സൈക്കിള്‍'
2017 ടോക്കിയോ മോട്ടോര്‍ ഷോ അരങ്ങ് തകര്‍ക്കുകയാണ്. ഭാവിയെ മുന്‍നിര്‍ത്തി മോഡലുകളെ അണിനിരത്താന്‍ മത്സരിക്കുന്ന നിര്‍മ്മാതാക്കള്‍ക്ക് മുമ്പില്‍, കണ്ണ് മിഴിച്ച് നില്‍ക്കുന്ന വാഹനപ്രേമികളെയാണ് ടോക്കിയോ മോട്ടോര്‍ ഷോ വെളിപ്പെടുത്തുന്നത്.

ജാപ്പനീസ് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ യമഹ കാഴ്ചവെച്ച പുതിയ ത്രീ-വീലര്‍ മോട്ടോര്‍സൈക്കിള്‍ നിക്കെന്‍, രാജ്യാന്തര ഓട്ടോപ്രേമികളുടെ ശ്രദ്ധ നേടി കഴിഞ്ഞു.

മോട്ടോര്‍സൈക്കിള്‍ എന്ന വിശേഷണം നിക്കെന് യോജിക്കുമോ എന്ന കാര്യത്തില്‍ സംശയമുണ്ട്. എന്തായാലും മോഡലിനെ ലീനിംഗ് മള്‍ട്ടി-വീലര്‍ എന്നാണ് യമഹ വിശേഷിപ്പിച്ചിരിക്കുന്നത്.

പ്രചാരമേറിയ MT-09 പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനപ്പെടുത്തി ഒരുങ്ങിയിട്ടുള്ള നിക്കെനില്‍, രണ്ട് ഫ്രണ്ട് വീലുകളാണ് ഇടംപിടിച്ചിട്ടുള്ളത്. രണ്ട് ഫ്രണ്ട് വീലുകളുടെ പശ്ചാത്തലത്തില്‍ കോര്‍ണറിംഗില്‍ മികവാര്‍ന്ന ഗ്രിപ്പ് പ്രദാനം നേടാന്‍ നിക്കെന് സാധിക്കും.
Recommended Video


ടോക്കിയോ മോട്ടോര്‍ ഷോയില്‍ വെച്ച് യമഹ പ്രസിഡന്റ് ഹിരോയുകി യനാഗിയാണ് നിക്കെന്‍ ത്രീ-വീലറിനെ മറയ്ക്ക് പുറത്ത് അവതരിപ്പിച്ചത്.
Trending On DriveSpark:
ചെളിയില്‍ കുടുങ്ങിയ ജീപ് റാംഗ്ലറും, രക്ഷയ്ക്ക് എത്തിയ ഥാറും
കാര്‍ തകരാറിലാക്കുന്ന 10 ഡ്രൈവിംഗ് ശീലങ്ങള്‍

ആകെമൊത്തം അഗ്രസീവ് മുഖച്ഛായ നേടിയിട്ടുള്ള നിക്കെനില്‍, ഷാര്‍പ്, എഡ്ജി ഡിസൈനാണ് യമഹ നല്‍കിയിരിക്കുന്നതും.

ഡ്യൂവല്‍-ട്യൂബ് അപ്‌സൈഡ്-ഡൗണ്‍ ഫോര്‍ക്കുകളോട് കൂടിയ 15 ഇഞ്ച് വീലുകളാണ് ഫ്രണ്ട് എന്‍ഡില്‍ ഒരുങ്ങുന്നത്. കോര്‍ണറിംഗ് വേളയില്‍ ഇരു വീലുകളെയും സ്വതന്ത്രമായി നിയന്ത്രിക്കാന്‍ റൈഡര്‍ക്ക് സാധിക്കും.

ട്വിന്‍ ഹെഡ്‌ലാമ്പ് സെറ്റപ്പും, ബീക്ക്-ഷെയ്പ്ഡ് ഫ്രണ്ട് കൗളും, വിന്‍ഡ്‌സ്‌ക്രീനും നിക്കെന്റെ മുഖരൂപത്തെ കാര്യമായി സ്വാധീനിക്കുന്നുണ്ട്.
Trending On DriveSpark Malayalam:
മച്ചാനെ ബൂസാ.. ക്ഷമിക്കണം ഇത് ഹീറോ കരിസ്മയാണ്!
ബജാജിന് പോലും തിരിച്ചറിയാന്‍ സാധിക്കാത്ത ചില പള്‍സര്‍ മോഡിഫിക്കേഷനുകള്‍

ലിക്വിഡ്-കൂള്‍ഡ്, ഫ്യൂവല്‍ ഇഞ്ചക്ടഡ്, ഇന്‍ലൈന്‍ ത്രീ-സിലിണ്ടര്‍ എഞ്ചിനിലാണ് നിക്കെന്‍ ഒരുങ്ങുന്നത്. മോഡലിന്റെ എഞ്ചിന്‍ ശേഷിയും മറ്റ് സാങ്കേതിക വിവരങ്ങളും മിലാനില്‍ വെച്ച് നടക്കുന്ന EICMA മോട്ടോര്‍സൈക്കിള്‍ ഷോയില്‍ യമഹ വെളിപ്പെടുത്തും.

കോര്‍ണറിംഗില്‍ മികവേറിയ സ്ഥിരത പുലര്‍ത്താന്‍ ലീനിംഗ് മള്‍ട്ടി-വീല്‍ ടെക്‌നോളജിയില്‍ ഒരുങ്ങിയ നിക്കെന് സാധ്യമാണെന്ന് യമഹ വ്യക്തമാക്കിയിട്ടുണ്ട്.

സിംഗിള്‍ പീസ് ഹാന്‍ഡില്‍ബാറും, ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററും നിക്കെന്റെ വിശേഷങ്ങളില്‍ ഉള്‍പ്പെടും. 2018 മെയ് മാസത്തോടെ നിക്കെന്‍ രാജ്യാന്തര വിപണിയില്‍ അവതരിക്കുമെന്നാണ് സൂചന.


Click it and Unblock the Notifications