2018 ഓട്ടോ എക്‌സ്‌പോയ്ക്കായി യമഹ ഒരുങ്ങി; പുതിയ 125 സിസി സ്‌കൂട്ടര്‍ വരുന്നു, ഒപ്പം മറ്റു ചിലരും!

Written By:
Recommended Video - Watch Now!
Bangalore Traffic Police Rides With Illegal Number Plate - DriveSpark

ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ യമഹ 2018 ഓട്ടോ എക്‌സ്‌പോയ്ക്കായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു. പുത്തന്‍ YZF-R15 V3.0 മോട്ടോര്‍സൈക്കിളും, 125 സിസി സ്‌കൂട്ടറും, ബിഎസ് IV മാനദണ്ഡങ്ങള്‍ പാലിച്ചുള്ള YZF-R3 മോട്ടോര്‍സൈക്കിളുമാണ് ഇത്തവണ യമഹ നിരയില്‍ അവതരിക്കാന്‍ കാത്തുനില്‍ക്കുന്നത്.

2018 ഓട്ടോ എക്‌സ്‌പോയ്ക്കായി യമഹ ഒരുങ്ങി; പുതിയ 125 സിസി സ്‌കൂട്ടര്‍ വരുന്നു, ഒപ്പം മറ്റു ചിലരും!

ഇതില്‍ പുതിയ 125 സിസി യമഹ സ്‌കൂട്ടറിലേക്കാണ് ഇപ്പോൾ വിപണിയുടെ മുഴുവന്‍ ശ്രദ്ധ. വിയറ്റ്‌നാം വിപണിയില്‍ പ്രചാരത്തിലുള്ള നോസ്സ ഗ്രാന്‍ഡെ സ്‌കൂട്ടറിനെ അടിസ്ഥാനപ്പെടുത്തിയുള്ള പുത്തന്‍ 125 സിസി സ്‌കൂട്ടറാകും യമഹ നിരയില്‍ തലയുയര്‍ത്തുക.

2018 ഓട്ടോ എക്‌സ്‌പോയ്ക്കായി യമഹ ഒരുങ്ങി; പുതിയ 125 സിസി സ്‌കൂട്ടര്‍ വരുന്നു, ഒപ്പം മറ്റു ചിലരും!

125 സിസി ഫ്യൂവല്‍ ഇഞ്ചക്ടഡ്, എയര്‍-കൂള്‍ഡ് എഞ്ചിനിലാണ് യമഹ നോസ്സ ഗ്രാന്‍ഡെ വിയറ്റ്‌നാം വിപണിയില്‍ അവതരിക്കുന്നത്. 8.2 bhp കരുത്തും 9.7 Nm torque ഉം പരമാവധി ഉത്പാദിപ്പിക്കുന്നതാണ് എഞ്ചിന്‍.

2018 ഓട്ടോ എക്‌സ്‌പോയ്ക്കായി യമഹ ഒരുങ്ങി; പുതിയ 125 സിസി സ്‌കൂട്ടര്‍ വരുന്നു, ഒപ്പം മറ്റു ചിലരും!

അതേസമയം ഇന്ത്യന്‍ വരവില്‍ വില പിടിച്ചു നിര്‍ത്തുന്നതിന് വേണ്ടി കാര്‍ബ്യുറേറ്റഡ് എഞ്ചിനിലാകും യമഹയുടെ പുതിയ സ്‌കൂട്ടര്‍ ഒരുങ്ങുക. 99 കിലോഗ്രാം മാത്രമാകും പുത്തന്‍ യമഹ സ്‌കൂട്ടറിന്റെ ഭാരം.

2018 ഓട്ടോ എക്‌സ്‌പോയ്ക്കായി യമഹ ഒരുങ്ങി; പുതിയ 125 സിസി സ്‌കൂട്ടര്‍ വരുന്നു, ഒപ്പം മറ്റു ചിലരും!

തിരക്ക് നിറഞ്ഞ നഗരസാഹചര്യങ്ങള്‍ക്ക് യമഹയുടെ പുതിയ സ്‌കൂട്ടര്‍ ഏറെ അനുയോജ്യമാകുമെന്നാണ് വിലയിരുത്തല്‍. ഏപ്രണ്‍-മൗണ്ടഡ് ഫ്യൂവല്‍ ഫില്‍ട്ടര്‍, 27 ലിറ്റര്‍ അണ്ടര്‍സീറ്റ് സ്റ്റോറേജ്, ഫ്രണ്ട് ഫ്യൂവല്‍ ടാങ്ക് എന്നിവ പുതിയ യമഹ സ്‌കൂട്ടറിന്റെ പ്രത്യേകതകളാകും.

2018 ഓട്ടോ എക്‌സ്‌പോയ്ക്കായി യമഹ ഒരുങ്ങി; പുതിയ 125 സിസി സ്‌കൂട്ടര്‍ വരുന്നു, ഒപ്പം മറ്റു ചിലരും!

ബട്ടണ്‍ മുഖേന തുറക്കാവുന്ന ഫ്യൂവല്‍ ക്യാപും സീറ്റും 125 സിസി സ്‌കൂട്ടറിന്റെ വിശേഷങ്ങളാണ്. വിയ്റ്റ്‌നാം വിപണിയില്‍ 12 ഇഞ്ച് അലോയ് വീലുകള്‍ക്കും ഫ്രണ്ട് ഡിസ്‌ക് ബ്രേക്കിനും ഒപ്പമാണ് നോസ്സ ഗ്രാന്‍ഡെയുടെ വരവ്. ഇന്ത്യയിലും ഇതേ ഫീച്ചറുകള്‍ പ്രതീക്ഷിക്കാം.

Trending On DriveSpark Malayalam:

കുഞ്ഞന്‍ മോജോയുമായി മഹീന്ദ്ര; ഡീലര്‍ഷിപ്പുകളില്‍ മോജോ UT300 എത്തി തുടങ്ങി

ISI മുദ്രയില്ലാത്ത ഹെല്‍മറ്റ് എങ്കില്‍ ഇന്‍ഷൂറന്‍സ് കമ്പനികള്‍ നഷ്ടപരിഹാരം നല്‍കേണ്ടതില്ല: ഹൈക്കോടതി

2018 ഓട്ടോ എക്‌സ്‌പോയ്ക്കായി യമഹ ഒരുങ്ങി; പുതിയ 125 സിസി സ്‌കൂട്ടര്‍ വരുന്നു, ഒപ്പം മറ്റു ചിലരും!

സ്‌കൂട്ടറിന് പുറമെ YZF-R15 V3.0 മോട്ടോര്‍സൈക്കിളിനെയും 2018 ഓട്ടോ എക്‌സ്‌പോയില്‍ ജാപ്പനീസ് നിർമ്മാതാക്കൾ അവതരിപ്പിക്കും. ഇന്ത്യന്‍ നിരത്തില്‍ തുടരെ പ്രത്യക്ഷപ്പെട്ടു വരുന്ന പുത്തന്‍ യമഹ R15 വരവിലേക്കുള്ള സൂചന നല്‍കി കഴിഞ്ഞു.

2018 ഓട്ടോ എക്‌സ്‌പോയ്ക്കായി യമഹ ഒരുങ്ങി; പുതിയ 125 സിസി സ്‌കൂട്ടര്‍ വരുന്നു, ഒപ്പം മറ്റു ചിലരും!

എന്നാല്‍ ഇവിടെയും ചെലവ് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പല ഫീച്ചറുകളെയും മോട്ടോര്‍സൈക്കിളില്‍ നിന്നും യമഹ വെട്ടിച്ചുരുക്കിയിട്ടുണ്ട്. അഗ്രസീവ് ഡ്യൂവല്‍-എല്‍ഇഡി ഹെഡ്‌ലാമ്പുകളും പുതിയ ഫെയറിംഗുമാകും 2018 R15 ന്റെ പ്രധാന ഡിസൈന്‍ വിശേഷങ്ങള്‍.

2018 ഓട്ടോ എക്‌സ്‌പോയ്ക്കായി യമഹ ഒരുങ്ങി; പുതിയ 125 സിസി സ്‌കൂട്ടര്‍ വരുന്നു, ഒപ്പം മറ്റു ചിലരും!

19.3 bhp കരുത്തും 14.7 Nm torque ഉം ഉത്പാദിപ്പിക്കുന്ന 155 സിസി സിംഗിള്‍-സിലിണ്ടര്‍, ലിക്വിഡ്-കൂള്‍ഡ് എഞ്ചിനിലാകും പുത്തന്‍ R15 വിപണിയില്‍ വന്നെത്തുക.

2018 ഓട്ടോ എക്‌സ്‌പോയ്ക്കായി യമഹ ഒരുങ്ങി; പുതിയ 125 സിസി സ്‌കൂട്ടര്‍ വരുന്നു, ഒപ്പം മറ്റു ചിലരും!

ഇന്ത്യന്‍ വരവില്‍ വേരിയബിള്‍ വാല്‍വ് അക്യൂട്ടേഷനും, സ്ലിപ്പര്‍ ക്ലച്ചും മോട്ടോര്‍സൈക്കിളിന് നഷ്ടപ്പെടും. രാജ്യാന്തര വിപണികളില്‍ മുമ്പെ അവതരിച്ച യമഹ YZF-R3 യുടെ കടന്നുവരവിനും 2018 ഓട്ടോ എക്‌സ്‌പോ വേദിയാകും.

2018 ഓട്ടോ എക്‌സ്‌പോയ്ക്കായി യമഹ ഒരുങ്ങി; പുതിയ 125 സിസി സ്‌കൂട്ടര്‍ വരുന്നു, ഒപ്പം മറ്റു ചിലരും!

ബിഎസ് IV മാനദണ്ഡങ്ങള്‍ പാലിച്ചുള്ള 321 സിസി പാരലല്‍-ട്വിന്‍ എഞ്ചിനാണ് പുതിയ മോട്ടോര്‍സൈക്കിളിന്റെ പ്രധാന അപ്‌ഡേറ്റ്. 14.9 bhp കരുത്തും 29.6 Nm torque ഉം ഉത്പാദിപ്പിക്കുന്നതാണ് പുതിയ എഞ്ചിന്‍.

2018 ഓട്ടോ എക്‌സ്‌പോയ്ക്കായി യമഹ ഒരുങ്ങി; പുതിയ 125 സിസി സ്‌കൂട്ടര്‍ വരുന്നു, ഒപ്പം മറ്റു ചിലരും!

പുതിയ കളര്‍ സ്‌കീമും 2018 യമഹ R3 യുടെ വരവിന് മാറ്റു പകരും. കെയൈബി ടെലിസ്‌കോപിക് ഫോര്‍ക്കുകള്‍ മുന്‍വശത്തും മോണോഷോക്ക് സസ്‌പെന്‍ഷന്‍ പിന്‍വശത്തും പുതിയ R3 യില്‍ ഒരുങ്ങും.

Trending On DriveSpark Malayalam:

ആഴ്ചയില്‍ ഒരിക്കല്‍ കാറില്‍ നിര്‍ബന്ധമായും പരിശോധിക്കേണ്ട നാലു കാര്യങ്ങള്‍

ആഢംബരം അല്ല ആവശ്യകതയാണ്; കാറില്‍ നിര്‍ബന്ധമായും ഇടംപിടിക്കേണ്ട അഞ്ച് ആക്‌സസറികള്‍

Trending DriveSpark YouTube Videos

Subscribe To DriveSpark Malayalam YouTube Channel - Click Here

English summary
Auto Expo 2018: Yamaha To Reveal YZF-R15 V3.0 And New 125cc Scooter. Read in Malayalam.

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark