കുഞ്ഞന്‍ മോജോയുമായി മഹീന്ദ്ര; ഡീലര്‍ഷിപ്പുകളില്‍ മോജോ UT300 എത്തി തുടങ്ങി

Written By:
Recommended Video - Watch Now!
Fire Accident In Chengicherla, Telangana | Petrol Tanker Blast

മഹീന്ദ്രയുടെ പ്രീമിയം സ്‌പോര്‍ട്‌സ് ടൂററാണ് മോജോ. സംഭവം ഗംഭീരമെങ്കിലും മോജോയില്‍ തൂങ്ങിക്കിടന്ന ഉയര്‍ന്ന പ്രൈസ് ടാഗ് വിപണിയ്ക്ക് അത്ര ദഹിച്ചില്ല. മഹീന്ദ്രയുടെ ഫ്‌ളാഗ്ഷിപ്പ് മോട്ടോര്‍സൈക്കിളിന് ഇന്ത്യയില്‍ ചുവടുപിഴച്ചതിന് കാരണവും ഇതാണ്.

കുഞ്ഞന്‍ മോജോയുമായി മഹീന്ദ്ര; ഡീലര്‍ഷിപ്പുകളില്‍ മോജോ UT300 എത്തി തുടങ്ങി

എന്നാല്‍ വിട്ടുകൊടുക്കാന്‍ മഹീന്ദ്രയും തയ്യാറല്ല. ആദ്യ വീഴ്ചയില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊണ്ട ഇന്ത്യന്‍ നിര്‍മ്മാതാക്കള്‍ ബജറ്റ് വിലയില്‍ മോജോയുടെ 'കുഞ്ഞന്‍' പതിപ്പിനെ വിപണിയില്‍ അവതരിപ്പിക്കാനുള്ള തിടുക്കത്തിലാണ്.

കുഞ്ഞന്‍ മോജോയുമായി മഹീന്ദ്ര; ഡീലര്‍ഷിപ്പുകളില്‍ മോജോ UT300 എത്തി തുടങ്ങി

മോജോ UT300 എന്ന പേരില്‍ കുഞ്ഞന്‍ മോജോ രാജ്യത്തെ തെരഞ്ഞെടുത്ത ഡീലര്‍ഷിപ്പുകളില്‍ എത്തി തുടങ്ങിയതായി റിപ്പോര്‍ട്ട്. ഡീലര്‍ഷിപ്പില്‍ നിന്നും ക്യാമറ പകര്‍ത്തിയ കുഞ്ഞന്‍ മോജോയുടെ ചിത്രങ്ങള്‍ മഹീന്ദ്രയുടെ പുതിയ നീക്കം വെളിപ്പെടുത്തിയിരിക്കുകയാണ്.

കുഞ്ഞന്‍ മോജോയുമായി മഹീന്ദ്ര; ഡീലര്‍ഷിപ്പുകളില്‍ മോജോ UT300 എത്തി തുടങ്ങി

കാഴ്ചയില്‍ വലിയ മാറ്റങ്ങള്‍ ഒന്നും കുഞ്ഞന്‍ പതിപ്പ് അവകാശപ്പെടുന്നില്ല. അതേസമയം മോജോയില്‍ നിന്നും വ്യത്യസ്തമായി ടെലിസ്‌കോപിക് ഫോര്‍ക്കുകളാണ് മോജോ UT300 ല്‍ ഒരുങ്ങുന്നത്.

കുഞ്ഞന്‍ മോജോയുമായി മഹീന്ദ്ര; ഡീലര്‍ഷിപ്പുകളില്‍ മോജോ UT300 എത്തി തുടങ്ങി

മഹീന്ദ്ര മോജോയില്‍ അപ്‌സൈഡ് ഡൗണ്‍ ഫോര്‍ക്കുകളാണ് ഇതേ സ്ഥാനത്ത് ഇടംപിടിക്കുന്നതും. കാര്‍ബ്യുറേറ്റഡ് എഞ്ചിന്‍ പരിവേഷമാണ് മോജോ UT300 ന്റെ മറ്റൊരു വിശേഷം.

കുഞ്ഞന്‍ മോജോയുമായി മഹീന്ദ്ര; ഡീലര്‍ഷിപ്പുകളില്‍ മോജോ UT300 എത്തി തുടങ്ങി

ഫ്യൂവല്‍ ഇഞ്ചക്ഷന്‍ ടെക്‌നോളജിയിലാണ് മഹീന്ദ്ര മോജോയുടെ വരവ്.

Trending On DriveSpark Malayalam:

ഉപഭോക്താക്കള്‍ ജയിലില്‍ പോകുന്നത് തടയാന്‍ റോള്‍സ് റോയ്‌സ് നിര്‍മ്മിച്ച വിചിത്രമായ കാര്‍!

ആഢംബരം അല്ല ആവശ്യകതയാണ്; കാറില്‍ നിര്‍ബന്ധമായും ഇടംപിടിക്കേണ്ട അഞ്ച് ആക്‌സസറികള്‍

കുഞ്ഞന്‍ മോജോയുമായി മഹീന്ദ്ര; ഡീലര്‍ഷിപ്പുകളില്‍ മോജോ UT300 എത്തി തുടങ്ങി

എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകള്‍, ഡ്യൂവല്‍ എക്‌സ്‌ഹോസ്റ്റ്, പിരെല്ലി ഡയാബ്ലോ റോസോ II ടയറുകള്‍ ഉള്‍പ്പെടുന്ന പ്രീമിയം ഫീച്ചറുകളെല്ലാം മോജോ UT300 യ്ക്ക് നഷ്ടപ്പെട്ടിട്ടുണ്ടെന്നത് ശ്രദ്ധേയം.

കുഞ്ഞന്‍ മോജോയുമായി മഹീന്ദ്ര; ഡീലര്‍ഷിപ്പുകളില്‍ മോജോ UT300 എത്തി തുടങ്ങി

എംആര്‍എഫ് ടയറുകളിലാണ് കുഞ്ഞന്‍ മോജോയുടെ ഒരുക്കം. മോജോയുടെ മുഖമുദ്രയായ ഗോള്‍ഡന്‍ ഫ്രെയിമും മോജോ UT300 യ്ക്ക് ലഭിച്ചിട്ടില്ല. ബ്ലാക്ഡ്-ഔട്ട് തീമിലാണ് പുതിയ മോട്ടോര്‍സൈക്കിളിന്റെ സ്വിംഗ് ആമും ചാസിയും ഒരുങ്ങിയിരിക്കുന്നത്.

കുഞ്ഞന്‍ മോജോയുമായി മഹീന്ദ്ര; ഡീലര്‍ഷിപ്പുകളില്‍ മോജോ UT300 എത്തി തുടങ്ങി

റെഡ്, ബ്ലൂ എന്നീ രണ്ട് നിറഭേദങ്ങളിലാണ് കുഞ്ഞന്‍ മോജോയുടെ വരവ്. ദീര്‍ഘദൂര റൈഡിംഗിന് അനുയോജ്യമായ പരിഷ്‌കരിച്ച സീറ്റുകളാണ് മോജോ UT300 ന് ലഭിച്ചിരിക്കുന്നതും.

കുഞ്ഞന്‍ മോജോയുമായി മഹീന്ദ്ര; ഡീലര്‍ഷിപ്പുകളില്‍ മോജോ UT300 എത്തി തുടങ്ങി

കുഞ്ഞന്‍ മോജോയുടെ പശ്ചാത്തലത്തില്‍ നിലവില്‍ വിപണിയില്‍ എത്തുന്ന മോജോയെ മോജോ XT300 എന്ന പേരിലാകും കമ്പനി അവതരിപ്പിക്കുക. 295 സിസി ലിക്വിഡ്-കൂള്‍ഡ് എഞ്ചിനില്‍ തന്നെയാണ് പുതിയ കുഞ്ഞന്‍ മോജോയും ഒരുങ്ങുന്നത്.

കുഞ്ഞന്‍ മോജോയുമായി മഹീന്ദ്ര; ഡീലര്‍ഷിപ്പുകളില്‍ മോജോ UT300 എത്തി തുടങ്ങി

അതേസമയം കാര്‍ബ്യൂറേറ്റര്‍ എഞ്ചിനായതിനാല്‍ മോജോ UT300 മോഡലിന്റെ കരുത്ത് ഉത്പാദനത്തില്‍ ചെറിയ വ്യത്യാസം രേഖപ്പെടുത്തും. ഡീലര്‍ഷിപ്പുകളില്‍ മോജോ UT300 എത്തി തുടങ്ങിയതിനാല്‍ മോഡലിന്റെ ഔദ്യോഗിക അവതരണം ഉടന്‍ ഉണ്ടാകുമെന്നാണ് സൂചന.

കുഞ്ഞന്‍ മോജോയുമായി മഹീന്ദ്ര; ഡീലര്‍ഷിപ്പുകളില്‍ മോജോ UT300 എത്തി തുടങ്ങി

1.4 ലക്ഷം രൂപ മുതല്‍ 1.5 ലക്ഷം രൂപ പ്രൈസ് ടാഗിലാകും പുതിയ കുഞ്ഞന്‍ മോജോ അണിനിരക്കുക. വരവിൽ ബജാജ് ഡോമിനാർ 400 ആകും മഹീന്ദ്ര മോജോ UT300 ന്റെ പ്രധാന എതിരാളി.

Image Source: Bikers Guide-India

Trending DriveSpark YouTube Videos

Subscribe To DriveSpark Malayalam YouTube Channel - Click Here

കൂടുതല്‍... #mahindra #spy pics #മഹീന്ദ്ര
English summary
Low-Cost Mahindra Mojo UT300 Spotted At Dealership. Read in Malayalam.
Story first published: Monday, January 15, 2018, 16:22 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark