പുത്തന്‍ ഡിസ്‌കവറുകളുമായി ബജാജ് വിപണിയിൽ; വില 50,176 രൂപ മുതല്‍

Written By:
Recommended Video - Watch Now!
Bajaj Discover 110 And Discover 125 Launched In India | First Look - DriveSpark

പുത്തന്‍ ഡിസ്‌കവറുകളുമായി ബജാജ്. പുതിയ ബജാജ് ഡിസ്‌കവര്‍ 110, ബജാജ് ഡിസ്‌കവര്‍ 125 കമ്മ്യൂട്ടര്‍ ബൈക്കുകള്‍ വിപണിയില്‍ അവതരിച്ചു. 50,176 രൂപയാണ് പുതിയ ഡിസ്‌കവര്‍ 110 ന്റെ എക്‌സ്‌ഷോറൂം വില. 53,171 രൂപ മുതലാണ് പുത്തന്‍ ഡിസ്‌കവര്‍ 125 ന്റെ വില ആരംഭിക്കുന്നത്.

പുത്തന്‍ ഡിസ്‌കവറുകളുമായി ബജാജ് വിപണിയിൽ; വില 50,176 രൂപ മുതല്‍

110 സിസിയിലേക്കുള്ള ബജാജിന്റെ തിരിച്ചുവരവാണ് പുതിയ ഡിസ്‌കവര്‍ 110. 100 സിസി ഡിസ്‌കവര്‍ പതിപ്പിന് പകരക്കാരനായാണ് പുതിയ ഡിസ്‌കവര്‍ 110 ബജാജ് നിരയില്‍ പുതുമയോടെ തിരിച്ചെത്തിയിരിക്കുന്നത്.

പുത്തന്‍ ഡിസ്‌കവറുകളുമായി ബജാജ് വിപണിയിൽ; വില 50,176 രൂപ മുതല്‍

ശ്രേണിയില്‍ മത്സരം കടുത്ത സാഹചര്യത്തില്‍ ഒരുപിടി അപ്‌ഗ്രേഡുകള്‍ക്ക് ഒപ്പമാണ് 2018 ഡിസ്‌കവര്‍ 125 ന്റെയും വരവ്. 55,994 രൂപയാണ് ഡിസ്‌കവര്‍ 125 ഡിസ്‌ക് ബ്രേക്ക് പതിപ്പിന്റെ വില.

പുത്തന്‍ ഡിസ്‌കവറുകളുമായി ബജാജ് വിപണിയിൽ; വില 50,176 രൂപ മുതല്‍
Variant Name Price
Discover 110 Rs 50,176
Discover 125 (Drum) Rs 53,171
Discover 125 (Disc) Rs 55,994
പുത്തന്‍ ഡിസ്‌കവറുകളുമായി ബജാജ് വിപണിയിൽ; വില 50,176 രൂപ മുതല്‍

കേവലം ഒരു വേരിയന്റില്‍ മാത്രമാണ് പുത്തന്‍ ഡിസ്‌കവര്‍ 110 അണിനിരക്കുന്നത്. 115.5 സിസി ഫോര്‍-സ്‌ട്രോക്ക്, എയര്‍-കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍ DTS-i എഞ്ചിനിലാണ് പുത്തന്‍ ഡിസ്‌കവര്‍ 110 ന്റെ വരവ്.

പുത്തന്‍ ഡിസ്‌കവറുകളുമായി ബജാജ് വിപണിയിൽ; വില 50,176 രൂപ മുതല്‍

7,000 rpm ല്‍ 8.48 bhp കരുത്തും 5,000 rpm ല്‍ 9.81 Nm torque ഉം ഉത്പാദിപ്പിക്കുന്നതാണ് 110 സിസി എഞ്ചിന്‍. അതേസമയം പുതിയ ഡിസ്‌കവര്‍ 125 ന്റെ എഞ്ചിനില്‍ കാര്യമായ മാറ്റങ്ങളില്ല.

Trending On DriveSpark Malayalam:

ആരൊക്കെ വന്നാലും ഇന്ത്യയ്ക്ക് പ്രിയം മാരുതി ബ്രെസ്സയോട്; കാരണം ഇതാണ്

ട്രക്കുകള്‍ക്ക് ഇടയില്‍ ചതഞ്ഞരഞ്ഞ് വെന്റോ; ജര്‍മ്മന്‍ കരുത്ത് തെളിയിച്ച് ഫോക്‌സ്‌വാഗണ്‍

പുത്തന്‍ ഡിസ്‌കവറുകളുമായി ബജാജ് വിപണിയിൽ; വില 50,176 രൂപ മുതല്‍

124.6 സിസി എയര്‍-കൂള്‍ഡ്, സിംഗിള്‍-സിലിണ്ടര്‍ എഞ്ചിനിലാണ് ഡിസ്‌കവര്‍ 125 വരുന്നത്. 7,000 rpm ല്‍ 10.84 bhp കരുത്തും, 5,000 rpm ല്‍ 11 Nm torque മാണ് 125 സിസി എഞ്ചിന്‍ പരമാവധി ഉത്പാദിപ്പിക്കുക.

പുത്തന്‍ ഡിസ്‌കവറുകളുമായി ബജാജ് വിപണിയിൽ; വില 50,176 രൂപ മുതല്‍

സുഗമമായ ഗിയര്‍ഷിഫ്റ്റിംഗിന് വേണ്ടി 'സെല്ലുലോസിനെ' അടിസ്ഥാനപ്പെടുത്തിയുള്ള ക്ലച്ചാണ് പുത്തന്‍ ഡിസ്‌കവറുകളില്‍ ഒരുങ്ങിയിരിക്കുന്നത്. പഴയ ഡിസ്‌കവറുകളെ അപേക്ഷിച്ച് 16 ശതമാനം നീളമേറിയ സസ്‌പെന്‍ഷനും പുതിയ കമ്മ്യൂട്ടര്‍ ബൈക്കുകളുടെ വിശേഷമാണ്.

പുത്തന്‍ ഡിസ്‌കവറുകളുമായി ബജാജ് വിപണിയിൽ; വില 50,176 രൂപ മുതല്‍

എല്‍ഇഡി ഡെയ്‌ലൈറ്റ് റണ്ണിംഗ് ലൈറ്റുകളോട് കൂടിയ ഹെഡ്‌ലാമ്പാണ് പുതിയ ഡിസ്‌കവറുകളുടെ പ്രധാന ആകര്‍ഷണം. തലകുത്തനെ ഒരുങ്ങിയിട്ടുള്ള ഹെഡ്‌ലാമ്പ് പുത്തന്‍ ഡിസ്‌കവറുകള്‍ക്ക് വേറിട്ട മുഖരൂപമാണ് സമ്മാനിക്കുന്നത്.

പുത്തന്‍ ഡിസ്‌കവറുകളുമായി ബജാജ് വിപണിയിൽ; വില 50,176 രൂപ മുതല്‍

AHO സംവിധാനത്തെക്കാളും കുറഞ്ഞ ഊര്‍ജ്ജ ഉപഭോഗമാണ് പുതിയ എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകള്‍ക്കുള്ളതെന്നാണ് ബജാജിന്റെ വാദം. ഡിജിറ്റല്‍ സ്പീഡോമീറ്ററോടെ വരുന്ന ശ്രേണിയിലെ ആദ്യ കമ്മ്യൂട്ടര്‍ ബൈക്കുകളാണ് പുതിയ ഡിസ്‌കവര്‍ 110 ഉം, ഡിസ്‌കവര്‍ 125 ഉം.

പുത്തന്‍ ഡിസ്‌കവറുകളുമായി ബജാജ് വിപണിയിൽ; വില 50,176 രൂപ മുതല്‍

ഫ്യൂവല്‍ ഗൊജ്, ഓഡോമീറ്റര്‍, ട്രിപ് മീറ്റര്‍ വിവരങ്ങള്‍ ഡിജിറ്റല്‍ സ്പീഡോമീറ്റര്‍ നല്‍കും. അതേസമയം അനലോഗ് യൂണിറ്റായാണ് റെവ്-കൗണ്ടര്‍ ഒരുങ്ങിയിട്ടുള്ളത്.

പുത്തന്‍ ഡിസ്‌കവറുകളുമായി ബജാജ് വിപണിയിൽ; വില 50,176 രൂപ മുതല്‍

പരിഷ്‌കരിച്ച സൈഡ് പാനലുകള്‍, പുതിയ ബ്ലാക് സ്‌പൈഡര്‍-മാഗ് അലോയ് വീലുകള്‍, പുത്തന്‍ സീറ്റ് ഫാബ്രിക്, ടെയില്‍ ലാമ്പ് ബെസല്‍ എന്നിങ്ങനെ നീളുന്നതാണ് പുതിയ ഡിസ്‌കവറുകളുടെ ഡിസൈന്‍ വിശേഷങ്ങള്‍.

പുത്തന്‍ ഡിസ്‌കവറുകളുമായി ബജാജ് വിപണിയിൽ; വില 50,176 രൂപ മുതല്‍

ബ്ലാക്, ബ്ലൂ, റെഡ് എന്നീ മൂന്ന് നിറഭേദങ്ങളില്‍ മാത്രമാണ് 2018 ബജാജ് ഡിസ്‌കവര്‍ 110, ഡിസ്‌കവര്‍ 125 കമ്മ്യൂട്ടര്‍ ബൈക്കുകള്‍ ലഭ്യമാവുക.

Trending On DriveSpark Malayalam:

കെടിഎം ബൈക്കിടിച്ച് പെണ്‍കുട്ടി മരിച്ചു; ബൈക്കര്‍മാരെ തല്ലിച്ചതച്ച് ജനക്കൂട്ടം, ബൈക്കുകൾ നശിപ്പിച്ചു

ടാറ്റയുടേത് കേവലം വീരവാദമല്ല; തലകീഴായി മറിഞ്ഞ് ടിയാഗൊ ഹാച്ച്ബാക്ക്, യാത്രക്കാര്‍ സുരക്ഷിതർ!

Trending DriveSpark YouTube Videos

Subscribe To DriveSpark Malayalam YouTube Channel - Click Here

കൂടുതല്‍... #bajaj #new launch #ബജാജ്
English summary
Bajaj Discover 110 & Discover 125 Launched In India. Read in Malayalam.
Story first published: Wednesday, January 10, 2018, 13:26 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark