വില്‍പനയില്‍ ദുരന്തം; റോയല്‍ എന്‍ഫീല്‍ഡ് നിരയില്‍ നിന്നും ഒരു മോട്ടോര്‍സൈക്കിള്‍ പിന്‍വാങ്ങി

Written By:

അങ്ങ് ദൂരെ മിലാനില്‍ വെച്ച് എന്‍ഫീല്‍ഡ് നിരയില്‍ രണ്ട് ഇരട്ടകള്‍ പിറന്നപ്പോള്‍ ഏറ്റവുമധികം മതിമറന്ന് ആഘോഷിച്ചത് ഇന്ത്യന്‍ ബൈക്ക് പ്രേമികളായിരുന്നു. പുതിയ ഇന്റര്‍സെപ്റ്റര്‍ 650 യും കോണ്‍ടിനന്റല്‍ ജിടി 650 യും ഇന്ത്യയില്‍ എന്ന് വരുമെന്ന ആരാധകരുടെ ചോദ്യത്തിന് കമ്പനി മറുപടി നല്‍കിയില്ലെങ്കിലും ഗോവന്‍ തീരത്തെത്തിയ പുത്തന്‍ മോട്ടോര്‍സൈക്കിളുകള്‍ വരവിലേക്ക് അധികം താമസമില്ലെന്ന് വെളിപ്പെടുത്തി.

വില്‍പനയില്‍ ദുരന്തം; റോയല്‍ എന്‍ഫീല്‍ഡ് നിരയില്‍ നിന്നും ഒരു മോട്ടോര്‍സൈക്കിള്‍ പിന്‍വാങ്ങി

ഇന്ത്യയില്‍ പുതിയ താരോദയങ്ങള്‍ ഉദിക്കാന്‍ കാത്തുനില്‍ക്കവെ നിരയില്‍ ചില വെട്ടിച്ചുരുക്കലുകള്‍ നടത്താനുള്ള തയ്യാറെടുപ്പിലാണ് റോയല്‍ എന്‍ഫീല്‍ഡ്. എന്താണ് സംഭവം എന്നല്ലേ?

Recommended Video - Watch Now!
Fighter Jet Crash In Goa - DriveSpark
വില്‍പനയില്‍ ദുരന്തം; റോയല്‍ എന്‍ഫീല്‍ഡ് നിരയില്‍ നിന്നും ഒരു മോട്ടോര്‍സൈക്കിള്‍ പിന്‍വാങ്ങി

പുതിയ മോട്ടോര്‍സൈക്കിളുകളുടെ വരവിന് മുന്നോടിയായി നിരയില്‍ നിന്നും ഒരു മോഡലിനെ കമ്പനി പിന്‍വലിച്ചു കഴിഞ്ഞു! കഫെ റേസര്‍ ടാഗോടെ എത്തിയ കോണ്‍ടിനന്റല്‍ ജിടിയാണ് പുതിയ മോട്ടോര്‍സൈക്കിളുകള്‍ക്ക് വേണ്ടി വഴിമാറി കൊടുത്തിരിക്കുന്നത്.

വില്‍പനയില്‍ ദുരന്തം; റോയല്‍ എന്‍ഫീല്‍ഡ് നിരയില്‍ നിന്നും ഒരു മോട്ടോര്‍സൈക്കിള്‍ പിന്‍വാങ്ങി

കോണ്‍ടിനന്റല്‍ ജിടിക്ക് മേലുള്ള ബുക്കിംഗ് നിര്‍ത്തി വെച്ചതായി റോയല്‍ എന്‍ഫീല്‍ഡ് ഡീലര്‍ഷിപ്പുകള്‍ വ്യക്തമാക്കി. 2018 ഏപ്രില്‍ മാസത്തോടെ പകരക്കാരനായി പുതിയ 650 സിസി ട്വിന്‍-സിലിണ്ടര്‍ കോണ്‍ടിനന്റല്‍ ജിടി നിരയില്‍ അവതരിക്കും.

വില്‍പനയില്‍ ദുരന്തം; റോയല്‍ എന്‍ഫീല്‍ഡ് നിരയില്‍ നിന്നും ഒരു മോട്ടോര്‍സൈക്കിള്‍ പിന്‍വാങ്ങി

2013 ലാണ് ഇന്ത്യന്‍ വിപണിയില്‍ ആദ്യമായി റോയല്‍ എന്‍ഫീല്‍ഡ് കോണ്‍ടിനന്റല്‍ ജിടി പിറവിയെടുക്കുന്നത്. വലിയ പ്രതീക്ഷകളോടെ എത്തിയ റെട്രോ കഫെ റേസറിന് പക്ഷെ വില്‍പനയില്‍ പേര് കേള്‍പ്പിക്കാന്‍ സാധിച്ചില്ല.

വില്‍പനയില്‍ ദുരന്തം; റോയല്‍ എന്‍ഫീല്‍ഡ് നിരയില്‍ നിന്നും ഒരു മോട്ടോര്‍സൈക്കിള്‍ പിന്‍വാങ്ങി

മോട്ടോര്‍സൈക്കിളില്‍ തുടരെ പരാതികളുമായി ഉപഭോക്താക്കള്‍ എത്തിയതും കോണ്‍ടിനന്റല്‍ ജിടിയ്ക്ക് തിരിച്ചടിയായി.

Trending On DriveSpark Malayalam:

ഉപേക്ഷിക്കാന്‍ മനസ് വന്നില്ല; മാരുതി 800 നെ ബൈക്കാക്കി മാറ്റി വിദ്യാര്‍ത്ഥി

ഇതാണ് റിവേഴ്‌സ് ഗിയറോടെയുള്ള ഇന്ത്യയുടെ ആദ്യ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ്!

വില്‍പനയില്‍ ദുരന്തം; റോയല്‍ എന്‍ഫീല്‍ഡ് നിരയില്‍ നിന്നും ഒരു മോട്ടോര്‍സൈക്കിള്‍ പിന്‍വാങ്ങി

വില്‍പനയില്‍ കാര്യമായ നേട്ടങ്ങള്‍ ഇതുവരെയും കൈയ്യടക്കാന്‍ സാധിക്കാത്തതിന്റെ പശ്ചാത്തലത്തിലാണ് കോണ്‍ടിനന്റല്‍ ജിടിയെ പിന്‍വലിക്കാനുള്ള കമ്പനിയുടെ തീരുമാനം.

വില്‍പനയില്‍ ദുരന്തം; റോയല്‍ എന്‍ഫീല്‍ഡ് നിരയില്‍ നിന്നും ഒരു മോട്ടോര്‍സൈക്കിള്‍ പിന്‍വാങ്ങി

ഇന്ത്യയില്‍ പിന്നോക്കം പോയെങ്കിലും രാജ്യാന്തര വിപണികളില്‍ കോണ്‍ടിനന്റല്‍ ജിടി ഇന്നും ശക്തനാണ് എന്നതും ശ്രദ്ധേയം. കോണ്‍ടിനന്റല്‍ ജിടി പിന്‍വലിച്ച സാഹചര്യത്തില്‍ പുതിയ കോണ്‍ടിനന്റല്‍ ജിടി 650 യ്ക്കും ഇന്റര്‍സെപ്റ്റര്‍ 650 യ്ക്കും വിപണിയില്‍ ഇടം ഒരുക്കാനുള്ള തിടുക്കത്തിലാണ് റോയല്‍ എന്‍ഫീല്‍ഡ്.

വില്‍പനയില്‍ ദുരന്തം; റോയല്‍ എന്‍ഫീല്‍ഡ് നിരയില്‍ നിന്നും ഒരു മോട്ടോര്‍സൈക്കിള്‍ പിന്‍വാങ്ങി

ഏപ്രില്‍ മാസം മുതല്‍ ഇന്റര്‍സെപ്റ്റര്‍ 650 യുടെയം കോണ്‍ടിനന്റല്‍ ജിടി 650 യുടെയും ബുക്കിംഗ് കമ്പനി ആരംഭിക്കുമെന്നാണ് സൂചന. 2018 രണ്ടാം പാദത്തോടെ ഇരുമോട്ടോര്‍സൈക്കിളുകളും വിപണിയില്‍ ലഭ്യമായി തുടങ്ങും.

വില്‍പനയില്‍ ദുരന്തം; റോയല്‍ എന്‍ഫീല്‍ഡ് നിരയില്‍ നിന്നും ഒരു മോട്ടോര്‍സൈക്കിള്‍ പിന്‍വാങ്ങി

മൂന്ന് മുതല്‍ മൂന്നര ലക്ഷം രൂപ വരെയുള്ള വിലനിലവാരത്തിലാകും പുതിയ മോട്ടോര്‍സൈക്കിളുകള്‍ വിപണിയില്‍ കടന്നെത്തുകയെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

Trending On DriveSpark Malayalam:

അമിത വേഗത; നിയന്ത്രണം നഷ്ടപ്പെട്ട ആള്‍ട്ടോയ്ക്ക് മുമ്പില്‍ ബലിയാടായി വാഹനങ്ങള്‍

സുസൂക്കി ഇന്‍ട്രൂഡര്‍ 150 യ്ക്ക് പുതിയ എതിരാളിയുമായി ബജാജ്; അവഞ്ചര്‍ 180 വരുന്നു

വില്‍പനയില്‍ ദുരന്തം; റോയല്‍ എന്‍ഫീല്‍ഡ് നിരയില്‍ നിന്നും ഒരു മോട്ടോര്‍സൈക്കിള്‍ പിന്‍വാങ്ങി

അത്യാധുനിക ഫീച്ചറുകളോടെയുള്ള റോഡ്സ്റ്ററാണ് റോയല്‍ എന്‍ഫീല്‍ഡ് ഇന്റര്‍സെപ്റ്റര്‍ 650. കമ്പനിയുടെ കഫെ റേസര്‍ പതിപ്പാണ് കോണ്‍ടിനന്റല്‍ ജിടി 650. 1960 കളിലെ ഐതിഹാസിക അവതാരങ്ങളെ അനുസ്മരിപ്പിക്കുന്ന റോയല്‍ എന്‍ഫീല്‍ഡിന്റെ പുതിയ മോട്ടോര്‍സൈക്കിളുകള്‍ മുതിര്‍ന്ന റൈഡര്‍മാരെയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്.

വില്‍പനയില്‍ ദുരന്തം; റോയല്‍ എന്‍ഫീല്‍ഡ് നിരയില്‍ നിന്നും ഒരു മോട്ടോര്‍സൈക്കിള്‍ പിന്‍വാങ്ങി

റെട്രോ ക്ലാസിക് സ്ട്രീറ്റ് തീമിലാണ് റോയല്‍ എന്‍ഫീല്‍ഡ് ഇന്റര്‍സെപ്റ്റര്‍ 650 ഒരുങ്ങുന്നത്. ടിയര്‍ഡ്രോപ് റൗണ്ട് ഫ്യൂവല്‍ ടാങ്ക്, ഉയര്‍ത്തിയ ഹാന്‍ഡില്‍ബാര്‍, നീളമേറിയ സീറ്റ് എന്നിവയാണ് ഇന്റര്‍സെപ്റ്റര്‍ 650 യുടെ ഡിസൈന്‍ വിശേഷങ്ങള്‍.

വില്‍പനയില്‍ ദുരന്തം; റോയല്‍ എന്‍ഫീല്‍ഡ് നിരയില്‍ നിന്നും ഒരു മോട്ടോര്‍സൈക്കിള്‍ പിന്‍വാങ്ങി

മിനിമല്‍ സ്റ്റൈലിംഗ് നേടിയ ക്ലാസിക് ബ്രിട്ടീഷ് കഫെ റേസറാണ് കോണ്‍ടിനന്റല്‍ ജിടി 650. നീളമേറിയ ഫ്യൂവല്‍ ടാങ്ക്, ലോ ക്ലിപ്-ഓണ്‍ ഹാന്‍ഡില്‍ബാര്‍, സിംഗിള്‍ കൗള്‍ സീറ്റ് എന്നിവയാണ് കോണ്‍ടിനന്റല്‍ ജിടി 650 യുടെ പ്രധാന ഡിസൈന്‍ ഫീച്ചറുകള്‍.

വില്‍പനയില്‍ ദുരന്തം; റോയല്‍ എന്‍ഫീല്‍ഡ് നിരയില്‍ നിന്നും ഒരു മോട്ടോര്‍സൈക്കിള്‍ പിന്‍വാങ്ങി

പുതിയ 650 സിസി ഫ്യൂവല്‍ ഇഞ്ചക്ടഡ്, പാരലല്‍-ട്വിന്‍ എഞ്ചിനിലാണ് ഇന്റര്‍സെപ്റ്റര്‍ 650 യും കോണ്‍ടിനന്റല്‍ ജിടി 650 യും അണിനിരക്കുക. 46.3 bhp കരുത്തും 52 Nm torque ഉം പരമാവധി ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ 6 സ്പീഡ് ഗിയര്‍ബോക്സിനെയാണ് റോയല്‍ എന്‍ഫീല്‍ഡ് നല്‍കുന്നത്.

വില്‍പനയില്‍ ദുരന്തം; റോയല്‍ എന്‍ഫീല്‍ഡ് നിരയില്‍ നിന്നും ഒരു മോട്ടോര്‍സൈക്കിള്‍ പിന്‍വാങ്ങി

പുതിയ 650 സിസി മോട്ടോര്‍സൈക്കിളുകളെ ഹൈവേ ക്രൂയിസിംഗിന് വേണ്ടി പ്രത്യേകം ഒരുക്കിയതാണെന്നാണ് കമ്പനിയുടെ അവകാശവാദം. ട്വിന്‍-സിലിണ്ടര്‍ എഞ്ചിന്റെ പശ്ചാത്തലത്തില്‍ ഘനഗാംഭീര്യതയോട് കൂടിയ ശബ്ദമാകും മോട്ടോര്‍സൈക്കിളുകള്‍ക്ക് ലഭിക്കുക.

വില്‍പനയില്‍ ദുരന്തം; റോയല്‍ എന്‍ഫീല്‍ഡ് നിരയില്‍ നിന്നും ഒരു മോട്ടോര്‍സൈക്കിള്‍ പിന്‍വാങ്ങി

സ്ലിപ്പര്‍ ക്ലച്ച്, എബിഎസ് എന്നിവ ഇന്റര്‍സെപ്റ്റര്‍ 650, കോണ്‍ടിനന്റല്‍ ജിടി 650 മോട്ടോര്‍സൈക്കിളുകളില്‍ ഇടംപിടിക്കും. വിപണി ഭേദമന്യേ, ഒരേ സാങ്കേതിക ഫീച്ചറുകളോടെയാകും പുതിയ മോട്ടോര്‍സൈക്കിളുകള്‍ അണിനിരക്കുകയെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

വില്‍പനയില്‍ ദുരന്തം; റോയല്‍ എന്‍ഫീല്‍ഡ് നിരയില്‍ നിന്നും ഒരു മോട്ടോര്‍സൈക്കിള്‍ പിന്‍വാങ്ങി

ടെലിസ്‌കോപിക് ഫോര്‍ക്കുകള്‍ ഫ്രണ്ട് എന്‍ഡിലും ട്വിന്‍ ഗ്യാസ്-ചാര്‍ജ്ഡ് ഷോക്ക് അബ്സോര്‍ബറുകള്‍ റിയര്‍ എന്‍ഡിലും മോട്ടോര്‍സൈക്കിളുകളില്‍ സസ്പന്‍ഷന്‍ ഒരുക്കും.

വില്‍പനയില്‍ ദുരന്തം; റോയല്‍ എന്‍ഫീല്‍ഡ് നിരയില്‍ നിന്നും ഒരു മോട്ടോര്‍സൈക്കിള്‍ പിന്‍വാങ്ങി

ബ്രേക്കിംഗിന് വേണ്ടി 320 mm ഡിസ്‌ക് ഫ്രണ്ട് എന്‍ഡില്‍ ഇടംപിടിക്കുമ്പോള്‍, എബിഎസോട് കൂടിയ 240 mm ഡിസ്‌കാണ് മോട്ടോര്‍സൈക്കിളുകളുടെ റിയര്‍ എന്‍ഡില്‍ ഒരുങ്ങുക. ഹാര്‍ലി-ഡേവിഡ്സണ്‍, ട്രയംഫ് മോട്ടോര്‍സൈക്കിളുകള്‍ക്ക് പകരമുള്ള ചെലവ് കുറഞ്ഞ ഓപ്ഷനായാണ് പുതിയ റോയല്‍ എന്‍ഫീല്‍ഡ് മോട്ടോര്‍സൈക്കിളുകള്‍ വിപണിയില്‍ എത്തുന്നത്.

Trending DriveSpark YouTube Videos

Subscribe To DriveSpark Malayalam YouTube Channel - Click Here

English summary
Royal Enfield Continental GT Discontinued In India. Read in Malayalam.
Story first published: Thursday, January 4, 2018, 16:05 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark