Subscribe to DriveSpark

സുസൂക്കി ഇന്‍ട്രൂഡര്‍ 150 യ്ക്ക് പുതിയ എതിരാളിയുമായി ബജാജ്; അവഞ്ചര്‍ 180 വരുന്നു

Written By:

കാര്യം എന്തൊക്കെ പറഞ്ഞാലും സുസൂക്കി ഇന്‍ട്രൂഡര്‍ 150 യുടെ വരവില്‍ ഇന്ത്യന്‍ നിര്‍മ്മാതാക്കളായ ബജാജ് ഒരല്‍പം ആശങ്കയിലാണ്. എന്‍ട്രി-ലെവല്‍ ക്രൂയിസര്‍ നിരയില്‍ അവഞ്ചറുകള്‍ കാലങ്ങളായി കൈയ്യടക്കിയിട്ടുള്ള ആധിപത്യത്തെ ചോദ്യം ചെയ്യാന്‍ സുസൂക്കിയ്ക്ക് ആദ്യ ചുവടുവെയ്പില്‍ തന്നെ സാധിച്ചു.

To Follow DriveSpark On Facebook, Click The Like Button
സുസൂക്കി ഇന്‍ട്രൂഡര്‍ 150 യ്ക്ക് പുതിയ എതിരാളിയുമായി ബജാജ്; അവഞ്ചര്‍ 180 വരുന്നു

പക്ഷെ അത്രപെട്ടെന്ന് വിട്ടുകൊടുക്കാന്‍ ബജാജും തയ്യാറല്ല. സുസൂക്കി ഇന്‍ട്രൂഡര്‍ 150 യ്ക്ക് മുമ്പില്‍ അടവ് മാറ്റിപിടിക്കാന്‍ ഒരുങ്ങുകയാണ് ബജാജ്.

സുസൂക്കി ഇന്‍ട്രൂഡര്‍ 150 യ്ക്ക് പുതിയ എതിരാളിയുമായി ബജാജ്; അവഞ്ചര്‍ 180 വരുന്നു

നിലവിലുള്ള അവഞ്ചര്‍ 150 യെ പിന്‍വലിച്ച് പകരം കരുത്തന്‍ അവഞ്ചര്‍ 180 യെ കമ്പനി കളത്തിലിറക്കും. ഫെബ്രുവരിയോടെ അവഞ്ചര്‍ 150 വിപണിയില്‍ നിന്നും പിന്‍വലിക്കപ്പെടുമെന്നാണ് റിപ്പോര്‍ട്ട്.

സുസൂക്കി ഇന്‍ട്രൂഡര്‍ 150 യ്ക്ക് പുതിയ എതിരാളിയുമായി ബജാജ്; അവഞ്ചര്‍ 180 വരുന്നു

രൂപത്തിന്റെ പേരില്‍ ആദ്യം ക്രൂശിക്കപ്പെട്ടെങ്കിലും എന്‍ട്രി-ലെവല്‍ ക്രൂയിസര്‍ ശ്രേണിയില്‍ പുതുമ കൊണ്ടുവരാന്‍ ഇന്‍ട്രൂഡര്‍ 150 യ്ക്ക് സാധിച്ചിട്ടുണ്ട്.

Recommended Video - Watch Now!
Shocking Car Accident That Happened In Karunagappally, Kerala
സുസൂക്കി ഇന്‍ട്രൂഡര്‍ 150 യ്ക്ക് പുതിയ എതിരാളിയുമായി ബജാജ്; അവഞ്ചര്‍ 180 വരുന്നു

വിപണിയില്‍ കണ്ടുമടുത്ത അവഞ്ചറുകള്‍ക്ക് പകരം ഇന്‍ട്രൂഡര്‍ 150 യെ നോട്ടമിടുന്നവരും ഇന്ന് കുറവല്ല. ഇതേ തിരിച്ചറിഞ്ഞാണ് ബജാജിന്റെ പുതിയ നീക്കവും.

സുസൂക്കി ഇന്‍ട്രൂഡര്‍ 150 യ്ക്ക് പുതിയ എതിരാളിയുമായി ബജാജ്; അവഞ്ചര്‍ 180 വരുന്നു

പരിഷ്‌കരിച്ച രൂപത്തിലും ഭാവത്തിലുമാണ് അവഞ്ചര്‍ 180 അണിനിരക്കുക. പള്‍സര്‍ 180 യില്‍ നിന്നും കടമെടുത്ത 178.2 സിസി സിംഗിള്‍ സിലിണ്ടര്‍, എയര്‍/ഓയില്‍-കൂള്‍ഡ് എഞ്ചിനിലാകും പുതിയ അവഞ്ചര്‍ 180 യുടെ വരവ്.

Trending On DriveSpark Malayalam:

ഇതാണ് റിവേഴ്‌സ് ഗിയറോടെയുള്ള ഇന്ത്യയുടെ ആദ്യ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ്!

തുടക്കം സ്വിഫ്റ്റിലൂടെ; ഇന്ത്യയില്‍ ഉടന്‍ എത്താനിരിക്കുന്ന മൂന്ന് പുതിയ മാരുതി കാറുകള്‍

സുസൂക്കി ഇന്‍ട്രൂഡര്‍ 150 യ്ക്ക് പുതിയ എതിരാളിയുമായി ബജാജ്; അവഞ്ചര്‍ 180 വരുന്നു

17 bhp കരുത്തും 14 Nm torque ഉം ഏകുന്ന എഞ്ചിനില്‍ 5 സ്പീഡ് ഗിയര്‍ബോക്‌സ് ഇടംപിടിക്കും. മറ്റ് മെക്കാനിക്കല്‍ ഘടകങ്ങളില്‍ കാര്യമായ മാറ്റങ്ങളുണ്ടാകില്ലെന്നാണ് സൂചന.

സുസൂക്കി ഇന്‍ട്രൂഡര്‍ 150 യ്ക്ക് പുതിയ എതിരാളിയുമായി ബജാജ്; അവഞ്ചര്‍ 180 വരുന്നു

ഒരുപക്ഷെ പുതിയ അവഞ്ചര്‍ 180 യില്‍ ഇരുടയറുകളിലും ഡിസ്‌ക് ബ്രേക്കുകള്‍ ഒരുങ്ങും. മത്സരം കണക്കിലെടുത്ത് ഓപ്ഷനല്‍ സിംഗിള്‍-ചാനല്‍ എബിഎസും മോട്ടോര്‍സൈക്കിളില്‍ ലഭ്യമാകാന്‍ സാധ്യതയുണ്ട്.

സുസൂക്കി ഇന്‍ട്രൂഡര്‍ 150 യ്ക്ക് പുതിയ എതിരാളിയുമായി ബജാജ്; അവഞ്ചര്‍ 180 വരുന്നു

ഡിജിറ്റള്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, എല്‍ഇഡി ലൈറ്റുകള്‍ എന്നിങ്ങനെ നീളുന്നതാകും അവഞ്ചര്‍ 180 യുടെ ആധുനിക മുഖം. ഇന്‍ട്രൂഡര്‍ 150 യിലും കുറഞ്ഞ വിലയില്‍ ബജാജ് അവഞ്ചര്‍ 180 വിപണിയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്.

സുസൂക്കി ഇന്‍ട്രൂഡര്‍ 150 യ്ക്ക് പുതിയ എതിരാളിയുമായി ബജാജ്; അവഞ്ചര്‍ 180 വരുന്നു

ശ്രേണിയില്‍ ഇന്‍ട്രൂഡര്‍ 150 യുടെ വളര്‍ച്ചയെ വിലയിലൂടെ അടിച്ചമര്‍ത്താനാണ് ബജാജിന്റെ നീക്കം. നിലവില്‍ 81,459 രൂപയാണ് അവഞ്ചര്‍ 150 യുടെ എക്‌സ്‌ഷോറൂം വില (ദില്ലി).

സുസൂക്കി ഇന്‍ട്രൂഡര്‍ 150 യ്ക്ക് പുതിയ എതിരാളിയുമായി ബജാജ്; അവഞ്ചര്‍ 180 വരുന്നു

ഏകദേശം 5,000 രൂപ വിലവര്‍ധനവിലാകും അവഞ്ചര്‍ 180 ബജാജ് നിരയില്‍ തലയുയര്‍ത്തുക. അതേസമയം 98,340 രൂപയാണ് സുസൂക്കി ഇന്‍ട്രൂഡര്‍ 150 യുടെ എക്‌സ്‌ഷോറൂം വില (ദില്ലി).

സുസൂക്കി ഇന്‍ട്രൂഡര്‍ 150 യ്ക്ക് പുതിയ എതിരാളിയുമായി ബജാജ്; അവഞ്ചര്‍ 180 വരുന്നു

ഇതാദ്യമായല്ല അവഞ്ചര്‍ 180 യെ ബജാജ് ഇന്ത്യയില്‍ അണിനിരത്താനിരിക്കുന്നത്. മുമ്പ് വിപണിയില്‍ നിന്നും കവാസാക്കി എലിമിനേറ്റര്‍ 175 പിന്‍വലിക്കപ്പെട്ടപ്പോള്‍ അവഞ്ചര്‍ 180 മായി ബജാജ് വന്നിരുന്നു.

സുസൂക്കി ഇന്‍ട്രൂഡര്‍ 150 യ്ക്ക് പുതിയ എതിരാളിയുമായി ബജാജ്; അവഞ്ചര്‍ 180 വരുന്നു

എന്തായാലും പുതിയ അവഞ്ചര്‍ 180 യ്ക്ക് സുസൂക്കി ഇന്‍ട്രൂഡര്‍ 150 യെ തറപ്പറ്റിക്കാന്‍ സാധിക്കുമോ എന്നത് കണ്ടറിയണം.

Trending On DriveSpark Malayalam:

അമിത വേഗത; നിയന്ത്രണം നഷ്ടപ്പെട്ട ആള്‍ട്ടോയ്ക്ക് മുമ്പില്‍ ബലിയാടായി വാഹനങ്ങള്‍

ആദ്യ ക്രൂയിസറുമായി കവാസാക്കി ഇന്ത്യയില്‍; വള്‍ക്കന്‍ എസ് 650 പുറത്തിറങ്ങി, വില 5.44 ലക്ഷം

കൂടുതല്‍... #bajaj #ബജാജ്
English summary
Bajaj’s New Avenger 180 Is Coming to Take On The Suzuki Intruder 150. Read in Malayalam.
Story first published: Tuesday, January 2, 2018, 10:37 [IST]
Please Wait while comments are loading...

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark