ആദ്യ ക്രൂയിസറുമായി കവാസാക്കി ഇന്ത്യയില്‍; വള്‍ക്കന്‍ എസ് 650 പുറത്തിറങ്ങി, വില 5.44 ലക്ഷം

Written By:

ആദ്യ ക്രൂയിസറുമായി കാവാസാക്കി ഇന്ത്യയില്‍. കവാസാക്കി വള്‍ക്കന്‍ എസ് ഇന്ത്യയില്‍ പുറത്തിറങ്ങി. 5.44 ലക്ഷം രൂപയാണ് പുതിയ കവാസാക്കി വള്‍ക്കന്‍ എസിന്റെ എക്‌സ്‌ഷോറൂം വില.

To Follow DriveSpark On Facebook, Click The Like Button
ആദ്യ ക്രൂയിസറുമായി കവാസാക്കി ഇന്ത്യയില്‍; വള്‍ക്കന്‍ എസ് 650 പുറത്തിറങ്ങി, വില 5.44 ലക്ഷം

പുതിയ വള്‍ക്കന്‍ എസിന് മേലുള്ള ബുക്കിംഗ് കവാസാക്കി ആരംഭിച്ചെങ്കിലും ഓട്ടോ എക്‌സ്‌പോയ്ക്ക് ശേഷമാകും മോഡലിന്റെ വിതരണം ആരംഭിക്കുക.

ആദ്യ ക്രൂയിസറുമായി കവാസാക്കി ഇന്ത്യയില്‍; വള്‍ക്കന്‍ എസ് 650 പുറത്തിറങ്ങി, വില 5.44 ലക്ഷം

ഫ്‌ളാറ്റ് എബണി നിറത്തില്‍ മാത്രമാണ് പുതിയ വള്‍ക്കന്‍ എസിനെ കവാസാക്കി അണിനിരത്തുന്നത്. 649 സിസി ലിക്വിഡ്-കൂള്‍ഡ്, പാരലല്‍-ട്വിന്‍ എഞ്ചിനിലാണ് പുതിയ ക്രൂയിസറിന്റെ വരവ്.

ആദ്യ ക്രൂയിസറുമായി കവാസാക്കി ഇന്ത്യയില്‍; വള്‍ക്കന്‍ എസ് 650 പുറത്തിറങ്ങി, വില 5.44 ലക്ഷം

7,500 rpm ല്‍ 60 bhp കരുത്തും 6,600 rpm ല്‍ 63 Nm torque ഉം ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ 6 സ്പീഡ് ഗിയര്‍ബോക്‌സാണ് ഇടംപിടിക്കുന്നത്. ഹൈ-ടെന്‍സൈല്‍ സ്റ്റീല്‍ ഡയമണ്ട് ഫ്രെയമില്‍ ഒരുങ്ങിയ കവാസാക്കി വള്‍ക്കന്‍ എസിന്റെ ഭാരം 235 കിലോഗ്രാമാണ്.

Recommended Video - Watch Now!
Top 5 Best Performance Bikes Under 1 Lakh - DriveSpark
ആദ്യ ക്രൂയിസറുമായി കവാസാക്കി ഇന്ത്യയില്‍; വള്‍ക്കന്‍ എസ് 650 പുറത്തിറങ്ങി, വില 5.44 ലക്ഷം

താഴ്ന്ന, ഇടത്തരം പരിധിയിലും സുഗമമായ കരുത്തും മികവും കൈവരിക്കാന്‍ വള്‍ക്കന്‍ എസിലുള്ള ഫ്യൂവല്‍ ഇഞ്ചക്ടഡ് എഞ്ചിന് സാധിക്കുമെന്നാണ് കവാസാക്കിയുടെ വാദം.

ആദ്യ ക്രൂയിസറുമായി കവാസാക്കി ഇന്ത്യയില്‍; വള്‍ക്കന്‍ എസ് 650 പുറത്തിറങ്ങി, വില 5.44 ലക്ഷം

വള്‍ക്കന്‍ എസിന് ലഭിച്ച അലോയ് വീലുകളും, ഓഫ്-സെറ്റ് റിയര്‍ മോണോഷോക്കും മോഡലിന് സ്‌പോര്‍ടി പരിവേഷം ഒരുക്കുന്നുണ്ട്.

Trending On DriveSpark Malayalam:

ആദ്യ ക്രോസ്ഓവര്‍ ഹാച്ച്ബാക്കുമായി ഫോര്‍ഡ് ഇന്ത്യയില്‍; ഇതാണ് പുതിയ ഫിഗൊ ക്രോസ്

സ്വിഫ്റ്റിന് വിട, മാരുതിയുടെ അച്ചില്‍ നിന്നും അവസാന സ്വിഫ്റ്റും പുറത്തിറങ്ങി

ആദ്യ ക്രൂയിസറുമായി കവാസാക്കി ഇന്ത്യയില്‍; വള്‍ക്കന്‍ എസ് 650 പുറത്തിറങ്ങി, വില 5.44 ലക്ഷം

താഴ്ന്നിറങ്ങിയ ആകാരത്തിലാണ് കവാസാക്കി വള്‍ക്കന്‍ എസിന്റെ വരവ്. ഉയരത്തിന് അനുസരിച്ച് വള്‍ക്കന്‍ എസിന്റെ ഹാന്‍ഡിലും, ഫൂട്ട്‌പെഗുകളും സീറ്റും ക്രമീകരിക്കാന്‍ റൈഡര്‍മാര്‍ക്ക് സാധിക്കും.

ആദ്യ ക്രൂയിസറുമായി കവാസാക്കി ഇന്ത്യയില്‍; വള്‍ക്കന്‍ എസ് 650 പുറത്തിറങ്ങി, വില 5.44 ലക്ഷം

എര്‍ഗോ ഫിറ്റെന്നാണ് ഈ ഫീച്ചറിന് കവാസാക്കി നല്‍കിയിരിക്കുന്ന പേര്. 300 mm ഡിസ്‌ക് മോട്ടോര്‍സൈക്കിളിന്റെ ഫ്രണ്ട് ടയറില്‍ ഇടംപിടിക്കുമ്പോള്‍ 250 mm ഡിസ്‌കാണ് പിന്‍ടയറില്‍ ബ്രേക്കിംഗ് ഒരുക്കുന്നത്.

ആദ്യ ക്രൂയിസറുമായി കവാസാക്കി ഇന്ത്യയില്‍; വള്‍ക്കന്‍ എസ് 650 പുറത്തിറങ്ങി, വില 5.44 ലക്ഷം

വള്‍ക്കന്‍ എസില്‍ എബിഎസ് സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറാണ്. 14 ലിറ്ററാണ് കവാസാക്കി വള്‍ക്കന്‍ എസിന്റെ ഇന്ധനശേഷി. ദീര്‍ഘദൂര റൈഡുകള്‍ക്ക് ഇത് ഏറെ അനുയോജ്യമാണ്.

Trending On DriveSpark Malayalam:

കാറില്‍ മൈലേജ് കൂട്ടാനുള്ള ചില എളുപ്പവഴികള്‍

സെയ്ഫ് അലി ഖാന്‍ ജീപ് ഗ്രാന്‍ഡ് ചെറോക്കി വാങ്ങിയിട്ടില്ല, എല്ലാം ഫിയറ്റിന്റെ തന്ത്രം!

ആദ്യ ക്രൂയിസറുമായി കവാസാക്കി ഇന്ത്യയില്‍; വള്‍ക്കന്‍ എസ് 650 പുറത്തിറങ്ങി, വില 5.44 ലക്ഷം

ഹാര്‍ലി-ഡേവിഡ്‌സണ്‍ സ്ട്രീറ്റ് 750, വരാനിരിക്കുന്ന റോയല്‍ എന്‍ഫീല്‍ഡ് ഇന്റര്‍സെപ്റ്റര്‍ 650, കോണ്‍ടിനന്റല്‍ ജിടി 650 എന്നിവരാകും വിപണിയില്‍ കവാസാക്കി വള്‍ക്കന്‍ എസിന്റെ പ്രധാന എതിരാളികള്‍.

കൂടുതല്‍... #kawasaki #new launch #കവാസാക്കി
English summary
Kawasaki Vulcan S 650 Launched In India. Read in Malayalam.
Story first published: Saturday, December 30, 2017, 14:28 [IST]
Please Wait while comments are loading...

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark