ആദ്യ ക്രോസ്ഓവര്‍ ഹാച്ച്ബാക്കുമായി ഫോര്‍ഡ് ഇന്ത്യയില്‍; ഇതാണ് പുതിയ ഫിഗൊ ക്രോസ്

By Dijo Jackson

ആദ്യ ക്രോസ്ഓവര്‍ ഹാച്ച്ബാക്കുമായി ഫോര്‍ഡ് ഇന്ത്യന്‍ വിപണിയിലേക്ക്. ഫിഗൊയുടെ പുതിയ ക്രോസ്ഓവര്‍ പതിപ്പ് വിപണിയില്‍ ഉടനെത്തും. ഫിഗൊ ക്രോസ് എന്ന പേരിലാകും ഫോര്‍ഡ് ക്രോസ്ഓവര്‍ ഇന്ത്യയില്‍ അവതരിക്കുക.

ആദ്യ ക്രോസ്ഓവര്‍ ഹാച്ച്ബാക്കുമായി ഫോര്‍ഡ് ഇന്ത്യയില്‍; ഇതാണ് പുതിയ ഫിഗൊ ക്രോസ്

ഇന്ത്യന്‍ നിരത്തില്‍ പരീക്ഷണയോട്ടം നടത്തിയ ഫിഗൊ ക്രോസിനെ ക്യാമറ മുമ്പ് പകര്‍ത്തിയിരുന്നു. കമ്പനിയുടെ സാനന്ത് പ്ലാന്റിന് സമീപം കനത്ത രീതിയില്‍ മൂടപ്പെട്ടാണ് ഫിഗൊ ക്രോസ് അന്ന് കാണപ്പെട്ടത്.

ആദ്യ ക്രോസ്ഓവര്‍ ഹാച്ച്ബാക്കുമായി ഫോര്‍ഡ് ഇന്ത്യയില്‍; ഇതാണ് പുതിയ ഫിഗൊ ക്രോസ്

എന്നാല്‍ ഇപ്പോള്‍ യാതൊരു മറയും കൂടാതെയുള്ള ഫിഗൊ ക്രോസിന്റെ ചിത്രങ്ങൾ പുറത്ത് വന്നിരിക്കുകയാണ്. കാറിന്റെ പ്രൊഡക്ഷന്‍ പതിപ്പാണ് ക്യാമറയ്ക്ക് മുമ്പില്‍ കുടുങ്ങിയത്.

ആദ്യ ക്രോസ്ഓവര്‍ ഹാച്ച്ബാക്കുമായി ഫോര്‍ഡ് ഇന്ത്യയില്‍; ഇതാണ് പുതിയ ഫിഗൊ ക്രോസ്

ഫിഗൊയില്‍ നിന്നും വ്യത്യസ്തമായി ആകെമൊത്തം പരുക്കന്‍ പരിവേഷത്തിലാണ് ഫിഗൊ ക്രോസ് ഒരുങ്ങിയിരിക്കുന്നതെന്ന് ചിത്രങ്ങള്‍ വെളിപ്പെടുത്തുന്നു.

Recommended Video - Watch Now!
High Mileage Cars In India - DriveSpark
ആദ്യ ക്രോസ്ഓവര്‍ ഹാച്ച്ബാക്കുമായി ഫോര്‍ഡ് ഇന്ത്യയില്‍; ഇതാണ് പുതിയ ഫിഗൊ ക്രോസ്

ബ്ലാക് മെഷ് ഗ്രില്‍, പിന്നോട്ടിറങ്ങിയ സ്വെപ്റ്റ്ബാക്ക് സ്‌മോക്ക്ഡ് ഹെഡ്‌ലാമ്പുകള്‍, സര്‍ക്കുലര്‍ ഫോഗ് ലാമ്പുകള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് ഫിഗൊ ക്രോസിന്റെ മുഖരൂപം.

ആദ്യ ക്രോസ്ഓവര്‍ ഹാച്ച്ബാക്കുമായി ഫോര്‍ഡ് ഇന്ത്യയില്‍; ഇതാണ് പുതിയ ഫിഗൊ ക്രോസ്

കൂടാതെ ബ്ലാക് എയര്‍ ഡാമും, ഫൊക്‌സ് സ്‌കിഡ് പ്ലേറ്റും അടങ്ങിയ പുതിയ ബമ്പറും ക്രോസ്ഓവറിന്റെ ഡിസൈന്‍ ഫീച്ചറാണ്.

Trending On DriveSpark Malayalam:

കാറില്‍ മൈലേജ് കൂട്ടാനുള്ള ചില എളുപ്പവഴികള്‍

സണ്‍ഗ്ലാസ് ധരിച്ച് ഡ്രൈവ് ചെയ്യുന്നത് സുരക്ഷിതമോ?

ആദ്യ ക്രോസ്ഓവര്‍ ഹാച്ച്ബാക്കുമായി ഫോര്‍ഡ് ഇന്ത്യയില്‍; ഇതാണ് പുതിയ ഫിഗൊ ക്രോസ്

ബ്ലാക്ഡ്-ഔട്ട് B-Pillar ആണ് ഫിഗൊ ക്രോസിലുള്ളത്. ഇന്റഗ്രേറ്റഡ് ടേണ്‍ ഇന്‍ഡിക്കേറ്ററുകളോട് കൂടിയ ORVM കളും, ബോഡിയില്‍ ഉടനീളമുള്ള ബ്ലാക് പ്ലാസ്റ്റിക് ക്ലാഡിംഗും ഫിഗൊ ക്രോസിന്റെ മറ്റ് എക്‌സ്റ്റീരിയര്‍ വിശേഷങ്ങളാണ്.

ആദ്യ ക്രോസ്ഓവര്‍ ഹാച്ച്ബാക്കുമായി ഫോര്‍ഡ് ഇന്ത്യയില്‍; ഇതാണ് പുതിയ ഫിഗൊ ക്രോസ്

വിന്‍ഡോയ്ക്ക് താഴെയായി ക്രോം ഫിനിഷും ഫിഗൊ ക്രോസ് നേടിയിട്ടുണ്ട്. മോഡലിന് ലഭിച്ച റൂഫ് റെയിലുകളും എല്‍ഇഡി ടെയില്‍ ലാമ്പുകളും ക്രോസ്ഓവര്‍ പരിവേഷത്തോട് ചേര്‍ന്ന് നില്‍ക്കുന്നതാണ്.

ആദ്യ ക്രോസ്ഓവര്‍ ഹാച്ച്ബാക്കുമായി ഫോര്‍ഡ് ഇന്ത്യയില്‍; ഇതാണ് പുതിയ ഫിഗൊ ക്രോസ്

കോപ്പര്‍ ബ്രൗണ്‍ നിറഭേദത്തിലുള്ള ഫിഗൊ ക്രോസിനെയാണ് ക്യാമറ പകര്‍ത്തിയത്. ബോണറ്റിനും റൂഫിനും കുറുകെ ബ്ലാക് റേസിംഗ് സ്‌ട്രൈപുകളും ക്രോസ്ഓവറില്‍ ഒരുങ്ങിയിട്ടുണ്ട്.

ആദ്യ ക്രോസ്ഓവര്‍ ഹാച്ച്ബാക്കുമായി ഫോര്‍ഡ് ഇന്ത്യയില്‍; ഇതാണ് പുതിയ ഫിഗൊ ക്രോസ്

ആറ് സ്‌പോക്ക് അലോയ് വീലുകളിലാണ് ഫിഗൊ ക്രോസ് മുമ്പ് കാണപ്പെട്ടത്. എക്സ്റ്റീരിയറിന് ഒപ്പം ഇന്റീരിയറിലും ഒരുപിടി മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടാണ് പുതിയ ഫിഗൊ ക്രോസിന്റെ വരവ്.

ആദ്യ ക്രോസ്ഓവര്‍ ഹാച്ച്ബാക്കുമായി ഫോര്‍ഡ് ഇന്ത്യയില്‍; ഇതാണ് പുതിയ ഫിഗൊ ക്രോസ്

പുതിയ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററും സെന്റര്‍ കണ്‍സോളും ഉള്ളടങ്ങിയ പരിഷ്‌കരിച്ച ഡാഷ്‌ബോര്‍ഡാണ് അകത്തളത്തെ പ്രധാന ആകര്‍ഷണം. ഇരുവശത്തും എയര്‍ വെന്റുകള്‍ ഒരുങ്ങിയ ഏറ്റവും പുതിയ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനവും ഫിഗൊ ക്രോസില്‍ ഒരുങ്ങിയിട്ടുണ്ടെന്നാണ് സൂചന.

ആദ്യ ക്രോസ്ഓവര്‍ ഹാച്ച്ബാക്കുമായി ഫോര്‍ഡ് ഇന്ത്യയില്‍; ഇതാണ് പുതിയ ഫിഗൊ ക്രോസ്

എസി കണ്‍ട്രോള്‍ ഡയലുകളുടെ ഇടംപിടിച്ചിരിക്കുന്നതിനാല്‍ ക്ലൈമറ്റ് കണ്‍ട്രോള്‍ സംവിധാനം കാറിലുണ്ടാകില്ലെന്ന് വ്യക്തം. ഡ്യൂവല്‍ എയര്‍ബാഗുകള്‍, എബിഎസ്, ഇബിഡി എന്നിവ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറുകളായി ഫിഗൊ ക്രോസില്‍ ലഭ്യമാകും.

ആദ്യ ക്രോസ്ഓവര്‍ ഹാച്ച്ബാക്കുമായി ഫോര്‍ഡ് ഇന്ത്യയില്‍; ഇതാണ് പുതിയ ഫിഗൊ ക്രോസ്

ഫോര്‍ഡിന്റെ ഏറ്റവും പുതിയ 1.2 ലിറ്റര്‍ ഡ്രാഗണ്‍ സീരീസ് പെട്രോള്‍ എഞ്ചിനിലാകും ഫിഗൊ ക്രോസ് അണിനിരക്കുക. 95 bhp കരുത്തും 115 Nm torque ഉം ഉത്പാദിപ്പിക്കുന്നതാണ് എഞ്ചിന്‍.

ആദ്യ ക്രോസ്ഓവര്‍ ഹാച്ച്ബാക്കുമായി ഫോര്‍ഡ് ഇന്ത്യയില്‍; ഇതാണ് പുതിയ ഫിഗൊ ക്രോസ്

1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനും ഫിഗൊ ക്രോസില്‍ ഒരുങ്ങുമെന്നാണ് സൂചന. 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സിലാകും പെട്രോള്‍, ഡീസല്‍ പതിപ്പുകളുടെ വരവ്. ഒരുപക്ഷെ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനെ ഓപ്ഷനലായും മോഡലില്‍ ഫോര്‍ഡ് നല്‍കിയേക്കും.

ആദ്യ ക്രോസ്ഓവര്‍ ഹാച്ച്ബാക്കുമായി ഫോര്‍ഡ് ഇന്ത്യയില്‍; ഇതാണ് പുതിയ ഫിഗൊ ക്രോസ്

ഹ്യുണ്ടായി i20 ആക്ടിവ്, ടൊയോട്ട എത്തിയോസ് ക്രോസ്, ഫിയറ്റ് അര്‍ബന്‍ ക്രോസ് എന്നിവരാകും ഇന്ത്യന്‍ വരവില്‍ ഫിഗൊ ക്രോസിന്റെ പ്രധാന എതിരാളികള്‍. ഏകദേശം അഞ്ച് ലക്ഷം രൂപ പ്രൈസ് ടാഗിലാകും ഫിഗൊ ക്രോസ് വിപണിയില്‍ അവതരിക്കുക.

Image Source: CarWale

Trending On DriveSpark Malayalam:

ശരിക്കും എസിയിട്ടാല്‍ കാറിന്റെ മൈലേജ് കുറയുമോ?

കാര്‍ എഞ്ചിന്‍ തകരാറിലാക്കുന്ന നാല് ഡ്രൈവിംഗ് ശീലങ്ങള്‍

Trending DriveSpark YouTube Videos

Subscribe To DriveSpark Malayalam YouTube Channel - Click Here

Malayalam
കൂടുതല്‍... #ford #Spy Pics #ഫോഡ്
English summary
All You Need To Know About The Upcoming Ford Figo Cross. Read in Malayalam.
Story first published: Saturday, December 30, 2017, 11:00 [IST]
 
X

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark

We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Drivespark sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Drivespark website. However, you can change your cookie settings at any time. Learn more