'തടിയന്‍' സ്‌കൂട്ടറുമായി സുസൂക്കി; ബര്‍ഗ്മാന്‍ സ്ട്രീറ്റ് വിപണിയില്‍ ഉടന്‍ — വിവരങ്ങള്‍ പുറത്ത്!

By Dijo Jackson

വമ്പന്‍ മോഡലുകളുടെ കുഞ്ഞന്‍ പതിപ്പിനെ ഇന്ത്യയില്‍ എത്തിക്കാന്‍ സുസൂക്കിയ്ക്ക് ഭയങ്കര ഉത്സാഹമാണ്. ഇത്തവണ സമാപിച്ച ഓട്ടോ എക്‌സ്‌പോയിലും സുസൂക്കി ഈ പതിവ് ആവര്‍ത്തിച്ചു. പുതിയ ബര്‍ഗ്മാന്‍ സ്ട്രീറ്റ് സ്‌കൂട്ടറാണ് താരം. സ്‌കൂട്ടറിനെ ഇങ്ങോട്ടു കൊണ്ടുവരാനുള്ള തിരക്കിലാണ് സുസൂക്കി.

'തടിയന്‍' സ്‌കൂട്ടറുമായി സുസൂക്കി; ബര്‍ഗ്മാന്‍ സ്ട്രീറ്റ് വിപണിയില്‍ ഉടന്‍ — വിവരങ്ങള്‍ പുറത്ത്!

റിപ്പോര്‍ട്ടുകള്‍ പ്രകാരം സുസൂക്കി ബര്‍ഗ്മന്‍ സ്ട്രീറ്റ് ഏപ്രില്‍ രണ്ടാം പകുതിയോടെ വിപണിയില്‍ എത്തും. കണ്ടു പരിചയമില്ലാത്ത മാക്‌സി സ്‌കൂട്ടര്‍ ഡിസൈനാണ് ബര്‍ഗ്മാന്‍ സ്ട്രീറ്റ്. 125 സിസി ശ്രേണിയിലേക്കാണ് ബര്‍ഗ്മന്‍ സ്ട്രീറ്റിന്റെ നോട്ടം.

'തടിയന്‍' സ്‌കൂട്ടറുമായി സുസൂക്കി; ബര്‍ഗ്മാന്‍ സ്ട്രീറ്റ് വിപണിയില്‍ ഉടന്‍ — വിവരങ്ങള്‍ പുറത്ത്!

പ്രീമിയം ഫീച്ചര്‍, യൂറോപ്യന്‍ ശൈലി ഒപ്പം രാജ്യത്തെ ആദ്യ മാക്‌സി സ്‌കൂട്ടര്‍ എന്ന വിശേഷണവും; എതിരാളികളെ കാഴ്ചക്കാരാക്കി ഗോളടിക്കാന്‍ സുസൂക്കി ബര്‍ഗ്മാന്‍ സ്ട്രീറ്റിന് മുന്നില്‍ അവസരങ്ങള്‍ തുറന്നുകിടക്കുന്നു.

'തടിയന്‍' സ്‌കൂട്ടറുമായി സുസൂക്കി; ബര്‍ഗ്മാന്‍ സ്ട്രീറ്റ് വിപണിയില്‍ ഉടന്‍ — വിവരങ്ങള്‍ പുറത്ത്!

സ്‌കൂട്ടര്‍ നിര്‍വചനങ്ങളെ മാറ്റിമറിക്കാന്‍ ബര്‍ഗ്മാന്‍ സ്ട്രീറ്റിന് സാധിക്കുമെന്നാണ് സുസൂക്കിയുടെ അവകാശവാദം. തടിയന്‍ സ്‌കൂട്ടറാണ് ബര്‍ഗ്മാന്‍ സ്ട്രീറ്റ്. മുന്നിലുള്ള ഏപ്രണാണിതിന് കാരണം.

'തടിയന്‍' സ്‌കൂട്ടറുമായി സുസൂക്കി; ബര്‍ഗ്മാന്‍ സ്ട്രീറ്റ് വിപണിയില്‍ ഉടന്‍ — വിവരങ്ങള്‍ പുറത്ത്!

എല്‍ഇഡി ഹെഡ്‌ലാമ്പുകളും ഏപ്രണില്‍ തന്നെ. ബര്‍ഗ്മാന്‍ സ്ട്രീറ്റിന്റെ പ്രത്യേകത ഹാന്‍ഡില്‍ബാറിലും തെളിഞ്ഞുനില്‍പ്പുണ്ട്. ബോഡിയില്‍ നിന്നും രൂപപ്പെടുന്ന വിന്‍ഡ്‌സ്‌ക്രീനാണ് സ്‌കൂട്ടറില്‍.

'തടിയന്‍' സ്‌കൂട്ടറുമായി സുസൂക്കി; ബര്‍ഗ്മാന്‍ സ്ട്രീറ്റ് വിപണിയില്‍ ഉടന്‍ — വിവരങ്ങള്‍ പുറത്ത്!

സ്‌കൂട്ടറില്‍ രണ്ടു പേര്‍ക്കു സുഖമായി യാത്രചെയ്യാം. സീറ്റുകള്‍ വിശാലമാണ്. നേര്‍ത്ത ശൈലിയിലുള്ള സ്റ്റൈലന്‍ ടെയില്‍ലൈറ്റും ബര്‍ഗ്മാന്‍ സ്ട്രീറ്റില്‍ എടുത്തുപറയണം.

Recommended Video - Watch Now!
Suzuki Burgman Street Walkaround, Design, Details, Key Features - DriveSpark
'തടിയന്‍' സ്‌കൂട്ടറുമായി സുസൂക്കി; ബര്‍ഗ്മാന്‍ സ്ട്രീറ്റ് വിപണിയില്‍ ഉടന്‍ — വിവരങ്ങള്‍ പുറത്ത്!

ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, മുന്നിലെ ഡിസ്‌ക് ബ്രേക്ക്, ആഞ്ഞുനില്‍ക്കുന്ന ഫൂട്ട്‌റെസ്റ്റ് എന്നിവയും സ്‌കൂട്ടറിന്റെ പ്രത്യേകതകളാണ്. 124.3 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍കൂള്‍ഡ് എഞ്ചിനാണ് ബര്‍ഗ്മാന്‍ സ്ട്രീറ്റിന്.

'തടിയന്‍' സ്‌കൂട്ടറുമായി സുസൂക്കി; ബര്‍ഗ്മാന്‍ സ്ട്രീറ്റ് വിപണിയില്‍ ഉടന്‍ — വിവരങ്ങള്‍ പുറത്ത്!

സുസൂക്കി നിരയില്‍ ഏറ്റവുമധികം വില്‍ക്കപ്പെടുന്ന ആക്‌സസ് 125 ഉം ഇതേ എഞ്ചിനിലാണ് അണിനിരക്കുന്നത്. എന്നാല്‍ ബര്‍ഗ്മാന്‍ സ്ട്രീറ്റിന്റെ കരുത്തുത്പാദനം സുസൂക്കി വെളിപ്പെടുത്തിയിട്ടില്ല.

'തടിയന്‍' സ്‌കൂട്ടറുമായി സുസൂക്കി; ബര്‍ഗ്മാന്‍ സ്ട്രീറ്റ് വിപണിയില്‍ ഉടന്‍ — വിവരങ്ങള്‍ പുറത്ത്!

മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ സിംഗിള്‍ ഷോക്ക് അബ്‌സോര്‍ബറുമാണ് സ്‌കൂട്ടറില്‍ സസ്‌പെന്‍ഷന്‍ നിറവേറ്റുക. 12 ഇഞ്ച്, 10 ഇഞ്ച് അലോയ് വീലുകളാണ് മുന്നിലും പിന്നിലും.

'തടിയന്‍' സ്‌കൂട്ടറുമായി സുസൂക്കി; ബര്‍ഗ്മാന്‍ സ്ട്രീറ്റ് വിപണിയില്‍ ഉടന്‍ — വിവരങ്ങള്‍ പുറത്ത്!

125 സിസി സ്‌കൂട്ടര്‍ സമവാക്യങ്ങള്‍ അട്ടിമറിക്കാന്‍ ബര്‍ഗ്മാന്‍ സ്ട്രീറ്റിന് സാധിക്കുമെന്നാണ് പ്രവചനം. സുസൂക്കി ബര്‍ഗ്മാന്‍ സ്ട്രീറ്റിന് 60,000 രൂപ വരെ പ്രൈസ്ടാഗ് പ്രതീക്ഷിക്കുന്നതില്‍ തെറ്റില്ല.

'തടിയന്‍' സ്‌കൂട്ടറുമായി സുസൂക്കി; ബര്‍ഗ്മാന്‍ സ്ട്രീറ്റ് വിപണിയില്‍ ഉടന്‍ — വിവരങ്ങള്‍ പുറത്ത്!

ടിവിഎസ് എന്‍ടോര്‍ഖ്, ഹോണ്ട ഗ്രാസിയ, വെസ്പ SXL/VXL 125 സ്‌കൂട്ടറുകളാണ് ബര്‍ഗ്മാന്‍ സ്ട്രീറ്റിന്റെ മുഖ്യ എതിരാളികള്‍.

ഡ്രൈവ്സ്പാർക്ക് മലയാളത്തിൽ നിന്നും കൂടുതൽ വായിക്കാം:

01.ഇന്ത്യക്കാര്‍ക്ക് ഏറ്റവും ഇഷ്ടം ഈ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ്; അറിയേണ്ട ചില കാര്യങ്ങള്‍

02.വിമാനങ്ങള്‍ ഇപ്പോഴും പറക്കുന്നത് അറുപതുകളിലെ വേഗതയില്‍; കാരണം ഇതാണ്

03.ഇരിക്കേണ്ടത് മണിക്കൂറുകള്‍; ഏറ്റവും ദൈര്‍ഘ്യമേറിയ വിമാന സര്‍വീസുകള്‍

04.ഇന്ത്യയില്‍ ഫോര്‍ഡും മഹീന്ദ്രയും കൈകോര്‍ത്തു; വരുന്നു പുതിയ രണ്ടു എസ്‌യുവികള്‍!

05.ഇന്ധനടാങ്കില്‍ വെള്ളം കയറിയാല്‍ - പ്രശ്‌നങ്ങളും പരിഹാരങ്ങളും

Source: MotorOctane

Most Read Articles

Malayalam
കൂടുതല്‍... #suzuki motorcycle
English summary
Suzuki Burgman Street Launch Details Revealed. Read in Malayalam.
Story first published: Wednesday, March 28, 2018, 12:11 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X