Just In
- 28 min ago
2021 GLA അവതരണം ഉടന്‍; കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി മെര്‍സിഡീസ് ബെന്‍സ്
- 52 min ago
മൈക്രോ എസ്യുവിയിൽ ക്രൂയിസ് കൺട്രോളും, ടാറ്റ HBX മോഡലിന്റെ പുതിയ ചിത്രങ്ങൾ കാണാം
- 55 min ago
2021 A7 L സെഡാൻ അവതരിപ്പിച്ച് ഔഡി
- 1 hr ago
വിമാനം ഇറങ്ങിയതിനു ശേഷം സൂപ്പർ കാറിൽ കുതിക്കാം, എയർപ്പോർട്ടിൽ ലംബോർഗിനി, മസ്താംഗ് മോഡലുകൾ വാടകയ്ക്ക്
Don't Miss
- Sports
IPL 2021: എംഐ x ഡിസി- ഫൈനല്‍ റീപ്ലേയില്‍ ആരു നേടും? ടോസ് അല്‍പ്പസമയത്തിനകം
- Lifestyle
വിവാഹ തടസ്സത്തിന് കാരണം ഈ ദോഷമോ, ചൊവ്വാദോഷം അകറ്റാന്‍ ഈ പരിഹാരം
- News
സംസ്ഥാനത്ത് ഇന്ന് 19,577 പേര്‍ക്ക് കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.45
- Movies
പതിനേഴ് വയസിലാണ് സീരിയലില്‍ അഭിനയിച്ചത്; പ്രണയ വിവാഹം അല്ലായിരുന്നുവെന്ന് സീരിയല്‍ നടി ലക്ഷ്മി വിശ്വനാഥ്
- Finance
എസ്എംഎസ് വഴിയുള്ള തട്ടിപ്പ് വ്യാപകമാവുന്നു: ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി ബിഎസ്എന്‍എല്‍
- Travel
മടിച്ചിരുന്ന ക്ഷേത്രപാലകനും കാളരാത്രിയമ്മയുടെ തണ്ണീരമൃത് നെയ്യപ്പവും...ഐതിഹ്യങ്ങളിലെ മഡിയന്‍ കൂലോം ക്ഷേത്രം
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഇന്ധനടാങ്കില്‍ വെള്ളം കയറിയാല്‍ — പ്രശ്നങ്ങളും പരിഹാരങ്ങളും
കാറിന്റെ ഇന്ധനടാങ്കില്‍ വെള്ളം കടന്നാല്‍ എന്തു ചെയ്യും? മഴക്കാലത്താണ് മിക്കവര്‍ക്കും ഈ ആശങ്ക. ഇന്ധനടാങ്കിലുള്ള വെള്ളം കാറിന്റെ എഞ്ചിന് മികവിനെ സാരമായി ബാധിക്കുമെന്ന കാര്യം പ്രത്യേകം പറയേണ്ട. ഇന്ധനടാങ്കിലുള്ള വെള്ളം ഫ്യൂവല്‍ പൈപ്ലൈനും ഇഞ്ചക്ടറുകളും തകരാറിലാക്കും.

ഇന്ധനടാങ്കില്‍ വെള്ളം കയറിയാല്‍ എങ്ങനെ തിരിച്ചറിയും? —
മൈലേജ് കുറയും
ഇന്ധനടാങ്കില്‍ വെള്ളമുണ്ടെങ്കില്‍ എഞ്ചിന് കരുത്ത് ക്രമേണ കുറയും. ഇതു കാര്യമായി എടുത്തില്ലെങ്കില്‍ കാറിന്റെ മൈലേജും കുറയും. ഒപ്പം ടാങ്കിനുള്ളിലെ വെള്ളം ഇന്ധന നിലവാരത്തെയും ബാധിക്കും.

ഇന്ധനത്തെക്കാള്‍ സാന്ദ്രതയുള്ളതിനാല്‍ ടാങ്കിന്റെ അടിഭാഗത്തായിരിക്കും വെള്ളം പ്രധാനമായും കാണപ്പെടുക. ഇന്ധനടാങ്ക് തുരുമ്പെടുക്കുന്നതിലേക്ക് ഇതു നയിക്കും.

പൊടുന്നനെ നിലയ്ക്കുന്ന എഞ്ചിന്
ഇന്ധനടാങ്കില്‍ വെള്ളം കയറിയാല്‍ ആദ്യം വലിയ കുഴപ്പങ്ങളൊന്നും കാറില്‍ അനുഭവപ്പെടില്ല. എന്നാല്‍ പതിയെ ജ്വലനപ്രക്രിയയില് ഇന്ധനത്തിനൊപ്പം വെള്ളം കടക്കുമ്പോള്‍ പ്രശ്നങ്ങള്‍ ഉടലെടുത്തു തുടങ്ങും. വെള്ളം അധികമെങ്കില്‍ എഞ്ചിന്റെ പ്രവര്‍ത്തനം പൊടുന്നനെ നിലയ്ക്കും.

സ്റ്റാര്‍ട്ടാകാത്ത എഞ്ചിന്
കാര്‍ എഞ്ചിന് സ്റ്റാര്‍ട്ട് ആകാത്ത സാഹചര്യവും ഇന്ധനടാങ്കില്‍ കടന്നുകൂടിയ വെള്ളത്തിന്റെ സൂചനയാണ്. സിലിണ്ടറിനുള്ളിലുള്ള പിസ്റ്റണ്‍ വക്കോളം വെള്ളമുണ്ടെങ്കിലാണ് ഇതു സംഭവിക്കാറ്.

വെള്ളം നിറഞ്ഞു നില്ക്കുന്നതിനാല് പിസ്റ്റണിന് പ്രവര്‍ത്തിക്കാന്‍ സാധിക്കില്ല. സ്വാഭാവികമായി ജ്വലനപ്രക്രിയയോ, കമ്പ്രഷനോ എഞ്ചിനില്‍ അരങ്ങേറില്ല.


ആക്സിലറേറ്റ് ചെയ്യുമ്പോള്‍ പ്രശ്നം
ആക്സിലറേറ്റ് ചെയ്യുമ്പോള്‍ മനസില്‍ കണക്കുകൂട്ടിയ വേഗത കാറിന് ലഭിക്കുന്നില്ലേ? ആക്സിലറേഷന് പെഡലില്‍ കൂടുതല്‍ ശക്തിയോടെ ചവിട്ടിയാല്‍ മാത്രമാണ് കരുതിയ വേഗത ലഭിക്കുന്നതെങ്കില്‍ എഞ്ചിനില്‍ വെള്ളം കടന്നുകയറിയിട്ടുണ്ടാകാം.

ഈ അവസരത്തില്‍ ആക്സിലറേറ്റ് ചെയ്യുമ്പോള്‍ ഇന്ധനത്തിന് പകരം വെള്ളമാണ് എഞ്ചിനിലേക്ക് എത്തുക. അതിനാലാണ് പെഡൽ ആഞ്ഞു ചവിട്ടേണ്ടി വരുന്നത്.

ഇന്ധനത്തില്‍ വെള്ളം കയറിയാല്‍ എന്തു ചെയ്യണം?
ഇന്ധനം പൂര്‍ണമായും ഒഴുക്കി ഇന്ധനടാങ്ക് കാലിയാക്കുന്നതാണ് ഉത്തമമായ നടപടി. ശേഷം എഥനോളില്ലാത്ത ഉന്നത നിലവാരമുള്ള ഇന്ധനം കാറില്‍ നിറയ്ക്കുക. എന്നാല്‍ ഇതിന് ഒരല്പം ചെലവു കൂടുതലാണ്. അതിനാല്‍ മറ്റു മാര്‍ഗങ്ങള്‍ എന്തെന്ന് കൂടി പരിശോധിക്കാം.

ഒക്ടേന്‍ ബൂസ്റ്റര്‍
ഇന്ധനടാങ്കില്‍ വെള്ളമുണ്ടെന്ന് തിരിച്ചറിഞ്ഞാല്‍ ഒക്ടേന്‍ ബൂസ്റ്റര്‍ കാറില്‍ പ്രയോഗിക്കാം. ഒക്ടേന്‍ ബൂസ്റ്റര്‍ മുഖേന ഇന്ധനടാങ്കിലുള്ള വെള്ളത്തില്‍ നിന്നും ഒരുപരിധി വരെ രക്ഷനേടാം. ഇന്ധനടാങ്കിലുള്ള വെള്ളവും ഈര്‍പ്പവും ഒക്ടേന്‍ ബൂസ്റ്റര്‍ വലിച്ചെടുക്കും.

പ്രത്യേക ഫ്യൂവല്‍ അഡിറ്റീവുകളും മെഥനോളും
ഇന്ധനടാങ്കില്‍ വെള്ളത്തിന്റെ അളവ് കൂടുതലെങ്കില്‍ ഫ്യൂവല്‍ അഡിറ്റീവുകള്‍ ഉപയോഗിച്ചത് കൊണ്ടു കാര്യമുണ്ടാകില്ല. എന്നാല്‍ ഈര്‍പ്പമാണ് ഇന്ധനടാങ്കിനുള്ളിലെ പ്രശ്നമെങ്കില്‍ ഫ്യൂവല്‍ അഡിറ്റീവുകള്‍ ഫലം ചെയ്യും.

3M, ലിക്വിഡ്മോളി, STM പോലുള്ള ഫ്യൂവല്‍ അഡിറ്റീവുകള്‍ക്ക് വിപണിയില്‍ പ്രചാരമേറെയാണ്.

പുതിയ ഫില്‍ട്ടറുകള്‍
ഇന്ധനടാങ്കിലുള്ള വെള്ളത്തിന്റെ അളവ് കൂടുതലെങ്കില്‍ ഇന്ധനം പൂര്‍ണമായും ഒഴുക്കി കളഞ്ഞാല്‍ മാത്രം പോരാ, ഫ്യൂവല്‍ ഫില്‍ട്ടറും കാറില്‍ മാറ്റിസ്ഥാപിക്കണം. ഇത്തരം സന്ദര്‍ഭങ്ങളില്‍ വിദഗ്ധ മെക്കാനിക്കിന്റെ സഹായം തേടുന്നതാണ് ഉത്തമം.
ഡ്രൈവ്സ്പാർക്ക് മലയാളത്തിൽ നിന്നും കൂടുതൽ വായിക്കാം:
01. ഇന്ധനശേഷി 50 ലിറ്റര്‍, കാറില്‍ നിറച്ചത് 53.36 ലിറ്റര്‍ ഡീസൽ! ഇതെങ്ങനെ സംഭവിച്ചു?
02.ശരിക്കും എഞ്ചിന് ബ്രേക്കിംഗ് കാറിന് ദോഷം ചെയ്യുമോ?
03.ഡ്രൈവിംഗിൽ പാലിക്കേണ്ട 'രണ്ടു സെക്കന്‍ഡ് നിയമം'