എഞ്ചിന്‍ ബ്രേക്കിംഗ് കാറിന് ഗുണമോ ദോഷമോ? ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

മാനുവല്‍ കാറിലുള്ള എഞ്ചിന്‍ ബ്രേക്കിംഗ് ശരിയായ നടപടിയാണോ? കാറിന്റെ വേഗത കുറയ്ക്കാന്‍ എഞ്ചിന്‍ ബ്രേക്കിംഗിനെ ആശ്രയിക്കുന്നവരാണ് മിക്കവരും. ഡ്രൈവിംഗ് പാഠങ്ങളില്‍ കാറിന്റെ വേഗത കുറയ്ക്കാന്‍ ബ്രേക്ക് പെഡല്‍ ചവിട്ടണമെന്നാണ് ചട്ടം. എന്നാല്‍ നാം ആദ്യം പ്രയോഗിക്കുന്നതോ എഞ്ചിന്‍ ബ്രേക്കിംഗും!

ശരിക്കും എഞ്ചിന്‍ ബ്രേക്കിംഗ് കാറിന് ദോഷം ചെയ്യുമോ? ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

എഞ്ചിന്‍ ബ്രേക്കിംഗ് എന്നാല്‍?

പേര് സൂചിപ്പിക്കുന്നത് പോലെ എഞ്ചിന്‍ ഉപയോഗിച്ച് ബ്രേക്കിംഗ് നിറവേറ്റുന്ന നടപടിയാണ് എഞ്ചിന്‍ ബ്രേക്കിംഗ്. പെട്രോള്‍, ഡീസല്‍ എഞ്ചിനുകളില്‍ ആക്‌സിലറേറ്റര്‍ പെഡല്‍ ചവിട്ടുമ്പോള്‍ ത്രോട്ടില്‍ വാല്‍വ് തുറക്കാറാണ് പതിവ്.

ശരിക്കും എഞ്ചിന്‍ ബ്രേക്കിംഗ് കാറിന് ദോഷം ചെയ്യുമോ? ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

കൂടുതല്‍ വായു എഞ്ചിനിലേക്ക് കടത്തി വിടുകയാണ് ഇവിടെ ലക്ഷ്യം. ഇന്‍ടെയ്ക്ക് സ്‌ട്രോക്കിനിടെ ഇന്‍ടെയ്ക്ക് വാല്‍വ് തുറക്കും. എഞ്ചിനിലെ ജ്വലനപ്രക്രിയയ്ക്ക് (Combustion) വായു അനിവാര്യമാണ്.

ശരിക്കും എഞ്ചിന്‍ ബ്രേക്കിംഗ് കാറിന് ദോഷം ചെയ്യുമോ? ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

ഡ്രൈവിംഗിനിടെ ആക്‌സിലറേറ്റര്‍ പെഡലില്‍ നിന്നും പെട്ടെന്ന് കാലെടുക്കുമ്പോള്‍ ത്രോട്ടില്‍ വാല്‍വ് അടയും. ഈ വേളയിലും ജ്വലനപ്രക്രിയ്ക്ക് വേണ്ടി കൂടുതല്‍ വായു വലിച്ചെടുക്കുന്നതിന് എഞ്ചിന്‍ ശ്രമിച്ചു കൊണ്ടിരിക്കും.

Recommended Video - Watch Now!
2018 മാരുതി സ്വിഫ്റ്റ് ഇന്ത്യയിൽ | Full Specifications, Features & Price - DriveSpark
ശരിക്കും എഞ്ചിന്‍ ബ്രേക്കിംഗ് കാറിന് ദോഷം ചെയ്യുമോ? ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

പക്ഷെ ത്രോട്ടില്‍ വാല്‍വ് അടഞ്ഞതിനാല്‍ ചെറിയ അളവില്‍ മാത്രമെ വായു എഞ്ചിനിലേക്ക് കടക്കുകയുള്ളു. ഇത് ഇന്‍ടെയ്ക്ക് കുഴലില്‍ വാക്വം (Vacuum) സൃഷ്ടിക്കും.

ശരിക്കും എഞ്ചിന്‍ ബ്രേക്കിംഗ് കാറിന് ദോഷം ചെയ്യുമോ? ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

ജ്വലനപ്രക്രിയ തടസ്സപ്പെടുന്നതോട് കൂടി എഞ്ചിന് കരുത്ത് നഷ്ടപ്പെടും. സ്വാഭാവികമായി കാറിന്റെ വേഗത ഇക്കാരണത്താല്‍ കുറയും; ഇതാണ് എഞ്ചിന്‍ ബ്രേക്കിംഗ്. മാനുവല്‍ കാറുകളില്‍ മാത്രമാണ് എഞ്ചിന്‍ ബ്രേക്കിംഗ് സാധ്യമാവുക.

ശരിക്കും എഞ്ചിന്‍ ബ്രേക്കിംഗ് കാറിന് ദോഷം ചെയ്യുമോ? ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

എഞ്ചിന്‍ ബ്രേക്കിംഗ് കാറിന് നല്ലതല്ലെന്നാണ് പൊതുവെയുള്ള വിശ്വാസം. എഞ്ചിന്‍ തകരാറിന് എഞ്ചിന്‍ ബ്രേക്കിംഗ് കാരണമാകുമെന്ന് മിക്ക വാദങ്ങളും. ഒപ്പം ഗിയര്‍ബോക്‌സ് കേടുവരുമെന്നും ഇന്ധനം അനാവശ്യമായി നഷ്ടപ്പെടുമെന്നും വാദങ്ങളുണ്ട്.

ശരിക്കും എഞ്ചിന്‍ ബ്രേക്കിംഗ് കാറിന് ദോഷം ചെയ്യുമോ? ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

എഞ്ചിന്‍ ബ്രേക്കിംഗ് ശരിയായ നടപടിയാണോ?

യഥാര്‍ത്ഥത്തില്‍ മേല്‍പ്പറഞ്ഞ വാദങ്ങളൊക്കെ തെറ്റാണ്. എഞ്ചിന്‍ ബ്രേക്കിംഗ് കാറിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യും. തുടരെ ബ്രേക്ക് ചവിട്ടേണ്ട ആവശ്യകത എഞ്ചിന്‍ ബ്രേക്കിംഗ് കുറയ്ക്കും.

ശരിക്കും എഞ്ചിന്‍ ബ്രേക്കിംഗ് കാറിന് ദോഷം ചെയ്യുമോ? ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

ഇത് ബ്രേക്ക് പാഡുകളുടെ ആയുര്‍ദൈര്‍ഘ്യം വര്‍ധിപ്പിക്കും. സാധാരണയായി ഇറക്കത്തിലുള്ള എഞ്ചിന്‍ ബ്രേക്കിംഗ് കാറിന് മേല്‍ കൂടുതല്‍ നിയന്ത്രണം നല്‍കും.

ശരിക്കും എഞ്ചിന്‍ ബ്രേക്കിംഗ് കാറിന് ദോഷം ചെയ്യുമോ? ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

ഇറക്കത്തില്‍ തുടരെ ബ്രേക്ക് ചവിട്ടുമ്പോള്‍ ബ്രേക്ക് പാഡുകള്‍ ചൂടാകും; തതഫ്‌ലമായി ഫലപ്രദമായ ബ്രേക്കിംഗ് ലഭിക്കണമെന്നില്ല. എഞ്ചിന്‍ ബ്രേക്കിംഗ് ഈ പ്രശ്‌നത്തിനുള്ള പരിഹാരം കൂടിയാണ്.

ശരിക്കും എഞ്ചിന്‍ ബ്രേക്കിംഗ് കാറിന് ദോഷം ചെയ്യുമോ? ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

എഞ്ചിന്‍ ബ്രേക്കിംഗ് ഇന്ധനം നഷ്ടപ്പെടുത്തുമെന്ന വാദവും തെറ്റാണ്. ത്രോട്ടില്‍ അടഞ്ഞു കിടക്കുന്നതിനാല്‍ ഇന്ധന നഷ്ടപ്പെടുന്ന ചോദ്യമേയില്ല.

ശരിക്കും എഞ്ചിന്‍ ബ്രേക്കിംഗ് കാറിന് ദോഷം ചെയ്യുമോ? ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

എഞ്ചിന്‍ ബ്രേക്കിംഗ്: ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

കാറിന്റെ വേഗത കുറയ്ക്കാന്‍ എഞ്ചിന്‍ ബ്രേക്കിംഗിന് സാധിക്കുമെങ്കിലും ബ്രേക്ക് ലൈറ്റുകള്‍ ഈ അവസരത്തില്‍ തെളിയില്ല. പിന്നിലുള്ള വാഹനങ്ങളില്‍ ഇത് ആശയക്കുഴപ്പം സൃഷ്ടിക്കും.

ശരിക്കും എഞ്ചിന്‍ ബ്രേക്കിംഗ് കാറിന് ദോഷം ചെയ്യുമോ? ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

അതിനാല്‍ അപകട സാധ്യത ഒരല്‍പം കൂടുതലാണ്. എഞ്ചിന്‍ ആര്‍പിഎം കൂടിയ താഴ്ന്ന ഗിയറിലാണ് കാര്‍ സഞ്ചരിക്കുന്നതെങ്കില്‍ എഞ്ചിന്‍ ബ്രേക്കിംഗ് ഗുണത്തെക്കാള്‍ ഏറെ ദോഷം ചെയ്യും.

ശരിക്കും എഞ്ചിന്‍ ബ്രേക്കിംഗ് കാറിന് ദോഷം ചെയ്യുമോ? ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

ഇത്തരം സന്ദര്‍ഭത്തില്‍ ക്ലച്ചിനും ഗിയര്‍ബോക്‌സിനും തകരാര്‍ സംഭവിക്കാന്‍ സാധ്യത കൂടുതലാണ്. എഞ്ചിന്‍ വേഗതയ്ക്കും വീല്‍ വേഗതയ്ക്കും ഒത്ത് ഗിയര്‍ബോക്‌സിന് പ്രവര്‍ത്തിക്കാന്‍ സാധിക്കില്ല.

ശരിക്കും എഞ്ചിന്‍ ബ്രേക്കിംഗ് കാറിന് ദോഷം ചെയ്യുമോ? ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

ഇതിനെ ക്ലച്ച് ബ്രേക്കിംഗ് എന്നാണ് പറയാറ്. ഈ നടപടി കാറിനെ പ്രതികൂലമായി ബാധിക്കും. എഞ്ചിന്‍ ബ്രേക്കിംഗ് മുഖേന കാര്‍ ഒരിക്കലും നില്‍ക്കില്ല. അടിയന്തരമായി നിര്‍ത്തേണ്ട സാഹചര്യങ്ങളില്‍ ബ്രേക്ക് പെഡല്‍ ചവിട്ടേണ്ടത് അനിവാര്യമാണ്.

ശരിക്കും എഞ്ചിന്‍ ബ്രേക്കിംഗ് കാറിന് ദോഷം ചെയ്യുമോ? ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

കാറിൽ എഞ്ചിന്‍ തകരാറുണ്ടെന്ന് എങ്ങനെ തിരിച്ചറിയാം?

എഞ്ചിന്‍ പ്രശ്‌നങ്ങള്‍ തലപൊക്കി തുടങ്ങുമ്പോള്‍ തന്നെ കാറില്‍ മുന്നറിയിപ്പ് ലക്ഷണങ്ങള്‍ കണ്ടുതുടങ്ങും. നാം പലപ്പോഴും ശ്രദ്ധിക്കാറില്ലെന്ന് മാത്രം. കാറില്‍ എഞ്ചിന്‍ തകരാറുണ്ടെന്ന് സൂചിപ്പിക്കുന്ന ചില മുന്നറിയിപ്പ് ലക്ഷണങ്ങള്‍:

ശരിക്കും എഞ്ചിന്‍ ബ്രേക്കിംഗ് കാറിന് ദോഷം ചെയ്യുമോ? ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

ശബ്ദം

എഞ്ചിനില്‍ നിന്നും അമിത ശബ്ദം പുറത്ത് വരുന്നുണ്ടെങ്കില്‍ എത്രയും പെട്ടെന്ന് കാര്‍ മെക്കാനിക്കിനെ കൊണ്ട് പരിശോധിപ്പിക്കണം. ഒരുപക്ഷെ ബാക്ക്ഫയറിംഗ് (Backfiring) അല്ലെങ്കില്‍ എഞ്ചിന്‍ നോക്കാകാം (Engine Knock) ഇതിന് കാരണം.

ശരിക്കും എഞ്ചിന്‍ ബ്രേക്കിംഗ് കാറിന് ദോഷം ചെയ്യുമോ? ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

എഞ്ചിന്‍ ചേമ്പറിന് പുറത്ത് വെച്ച് ജ്വലന പ്രക്രിയ നടക്കുമ്പോഴാണ് ബാക്ക്ഫയറിംഗ് ഉണ്ടാകുന്നത്. അതേസമയം വായുവും ഇന്ധനവും കലര്‍ന്ന മിശ്രിതം അനവസരത്തില്‍ ക്രമം തെറ്റിച്ച് ജ്വലന പ്രക്രയില്‍ ഏര്‍പ്പെടുമ്പോഴാണ് എഞ്ചിന്‍ നോക്ക് അനുഭവപ്പെടുക.

ശരിക്കും എഞ്ചിന്‍ ബ്രേക്കിംഗ് കാറിന് ദോഷം ചെയ്യുമോ? ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

ബാക്ക്ഫയറിംഗും എഞ്ചിന്‍ നോക്കും പരിഹരിക്കാതെ തുടർന്നാൽ ഗുരുതരമായ എഞ്ചിന്‍ തകരാറുകള്‍ക്ക് ഇവ വഴിതെളിക്കും.

ശരിക്കും എഞ്ചിന്‍ ബ്രേക്കിംഗ് കാറിന് ദോഷം ചെയ്യുമോ? ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

പുക

കാറില്‍ നിന്നും ക്രമാതീതമായി പുക പുറത്ത് വരുന്നുണ്ടെങ്കില്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇന്ധനം അനാവശ്യമായി നഷ്ടപ്പെടുകയാണെന്നതിന്റെ സൂചനയാണ് കറുത്ത പുക.

ശരിക്കും എഞ്ചിന്‍ ബ്രേക്കിംഗ് കാറിന് ദോഷം ചെയ്യുമോ? ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

ഇന്ധന സംവിധാനം ആവശ്യത്തിലേറെ ഇന്ധനം പമ്പ് ചെയ്യുന്ന അവസരത്തിലാണ് എക്‌സ്‌ഹോസ്റ്റില്‍ നിന്നും കറുത്ത പുക ഉയരുക. സ്പ്ലാര്‍ക്ക് പ്ലഗിലുണ്ടാകുന്ന തകരാറും പുകയ്ക്ക് കാരണമാണ്.

ശരിക്കും എഞ്ചിന്‍ ബ്രേക്കിംഗ് കാറിന് ദോഷം ചെയ്യുമോ? ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

ഇനി പുകയ്ക്ക് നീല നിറമാണെങ്കില്‍ ജ്വലന പ്രക്രിയയില്‍ എഞ്ചിന്‍ ഓയിലും കലരുന്നുണ്ടെന്നതിന്റെ സൂചനയാണ്. എഞ്ചിന്‍ സംവിധാനത്തിലുണ്ടാകുന്ന ചോര്‍ച്ച കാരണമാണ് ഇത് സംഭവിക്കുക.

ശരിക്കും എഞ്ചിന്‍ ബ്രേക്കിംഗ് കാറിന് ദോഷം ചെയ്യുമോ? ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

ശക്തമായ വിറയല്‍

നിശ്ചലാവസ്ഥയില്‍ പ്രവര്‍ത്തിക്കുമ്പോഴും കാറില്‍ ശക്തമായ വിറയല്‍ അനുഭവപ്പെടുന്നുണ്ടെങ്കില്‍ എഞ്ചിന്‍ പരിശോധിപ്പിക്കേണ്ടത് അനിവാര്യമാണ്.ഒരുപക്ഷെ എഞ്ചിന്‍ മൗണ്ടുകള്‍ ദുര്‍ബലപ്പെടുന്നതാകും വിറയലിന് കാരണം. എഞ്ചിനില്‍ നിന്നുള്ള വിറയല്‍ പാസഞ്ചര്‍ ക്യാബിനിലെത്തുന്നത് പ്രതിരോധിക്കുകയാണ് എഞ്ചിന്‍ മൗണ്ടുകളുടെ ദൗത്യം.

ശരിക്കും എഞ്ചിന്‍ ബ്രേക്കിംഗ് കാറിന് ദോഷം ചെയ്യുമോ? ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

എഞ്ചിന്‍ മുന്നറിയിപ്പ് ചിഹ്നം (Check Engine Sign)

സാധാരണയായി ഇഗ്നീഷന്‍ പ്രവര്‍ത്തിപ്പിക്കുമ്പോള്‍ എഞ്ചിന്‍ മുന്നറിയിപ്പ് ചിഹ്നം തെളിയും. ശേഷം കാര്‍ പ്രവര്‍ത്തിച്ച് തുടങ്ങിയാല്‍ എഞ്ചിന്‍ മുന്നറിയിപ്പ് ചിഹ്നം പിന്‍വാങ്ങും. കാര്‍ പ്രവര്‍ത്തിച്ച് തുടങ്ങിയിട്ടും എഞ്ചിന്‍ മുന്നറിയിപ്പ് ചിഹ്നം തെളിയുന്നുണ്ടെങ്കില്‍ എഞ്ചിനിൽ പ്രശ്‌നങ്ങളുണ്ടെന്നതിന്റെ സൂചനയാണ്.

ശരിക്കും എഞ്ചിന്‍ ബ്രേക്കിംഗ് കാറിന് ദോഷം ചെയ്യുമോ? ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

ഓക്‌സിജന്‍ സെന്‍സര്‍, കാറ്റാലിറ്റിക് കണ്‍വേര്‍ട്ടര്‍, സ്പാര്‍ക്ക് പ്ലഗ് എന്നിവയില്‍ ഉടലെടുക്കുന്ന പ്രശ്‌നങ്ങളും എഞ്ചിന്‍ മുന്നറിയിപ്പ് ചിഹ്നം തെളിയാനുള്ള കാരണമാണ്.

ശരിക്കും എഞ്ചിന്‍ ബ്രേക്കിംഗ് കാറിന് ദോഷം ചെയ്യുമോ? ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

എഞ്ചിന്‍ താപം

മിക്ക കാറുകളിലും എഞ്ചിന്‍ താപം സൂചിപ്പിക്കുന്ന മീറ്റര്‍ ഇടംപിടിക്കുന്നുണ്ട്. ഡ്രൈവിംഗില്‍ എഞ്ചിന്‍ താപ സൂചിക മധ്യഭാഗത്തായി നിലകൊള്ളുന്നതാണ് ഉത്തമം.കൂളിംഗ് സംവിധാനം ശരിയാംവിധം പ്രവര്‍ത്തിക്കാത്ത സാഹചര്യത്തിലാണ് എഞ്ചിന്‍ താപം വര്‍ധിക്കുക. താപ സൂചിക ഉയരുന്ന സന്ദര്‍ഭത്തില്‍ കാര്‍ ഒരല്‍പ നേരം നിര്‍ത്തിവെച്ച് എഞ്ചിന്‍ താപം കുറയ്ക്കാം. ഒപ്പം റേഡിയേറ്റര്‍ പരിശോധിക്കാനും മറക്കരുത്.

ശരിക്കും എഞ്ചിന്‍ ബ്രേക്കിംഗ് കാറിന് ദോഷം ചെയ്യുമോ? ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

എഞ്ചിന്‍ ഓയില്‍ കുറവ്

എഞ്ചിന്‍ ഓയിലിന്റെ അളവ് കുറയുമ്പോഴാണ് കാറില്‍ ഓയില്‍ പ്രഷര്‍ ലാമ്പ് തെളിയുക. അതിവേഗത്തില്‍ ചലിക്കുന്ന എഞ്ചിന്‍ ഘടകങ്ങള്‍ക്ക് ആവശ്യമായ ലൂബ്രിക്കേഷന്‍ നല്‍കുകയാണ് എഞ്ചിന്‍ ഓയിലിന്റെ ദൗത്യം.

ശരിക്കും എഞ്ചിന്‍ ബ്രേക്കിംഗ് കാറിന് ദോഷം ചെയ്യുമോ? ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

എഞ്ചിന്‍ ഓയിലിന്റെ അളവ് കുറഞ്ഞാല്‍ എല്ലാ ഘടകങ്ങള്‍ക്കും ആവശ്യമായ ലൂബ്രിക്കേഷന്‍ ലഭിക്കില്ല. എഞ്ചിന്‍ ഓയില്‍ ഇല്ലാതെ ഏറെ നേരം വാഹനമോടിച്ചാല്‍ എഞ്ചിനില്‍ ഗുരുതരമായ പ്രശ്‌നങ്ങള്‍ ഉടലെടുക്കും.

ശരിക്കും എഞ്ചിന്‍ ബ്രേക്കിംഗ് കാറിന് ദോഷം ചെയ്യുമോ? ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

കരുത്ത് നഷ്ടപ്പെടുക

ആക്‌സിലറേറ്റ് ചെയ്യുമ്പോള്‍ കരുത്ത് നഷ്ടപ്പെടുന്നതും എഞ്ചിന്‍ തകരാറിലേക്കുള്ള സൂചനയാണ്. എഞ്ചിനിലേക്ക് ആവശ്യമായ ഇന്ധനം എത്താത്തതാണ് കരുത്ത് നഷ്ടപ്പെടാനുള്ള പ്രധാന കാരണം.

ശരിക്കും എഞ്ചിന്‍ ബ്രേക്കിംഗ് കാറിന് ദോഷം ചെയ്യുമോ? ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

ടര്‍ബ്ബോചാര്‍ജ്ഡ് കാറാണെങ്കില്‍ ടര്‍ബ്ബോയില്‍ ഉടലെടുക്കുന്ന പ്രശ്‌നങ്ങളാകും കരുത്ത് നഷ്ടപ്പെടുത്തുക. കാറ്റാലിറ്റിക് കണ്‍വേര്‍ട്ടറില്‍ എക്‌സ്‌ഹോസ്റ്റ് വാതകങ്ങള്‍ കുടുങ്ങുന്നതും കരുത്ത് നഷ്ടപ്പെടാന്‍ ഇടവരുത്തും.

ശരിക്കും എഞ്ചിന്‍ ബ്രേക്കിംഗ് കാറിന് ദോഷം ചെയ്യുമോ? ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

ദുര്‍ബലമായ എഞ്ചിന്‍ ബ്രേക്കിംഗ്

കാറിന്റെ വേഗത കുറയ്ക്കാന്‍ വേണ്ടി ഉയര്‍ന്ന ഗിയറില്‍ നിന്നും താഴ്ന്ന ഗിയറിലേക്ക് കടക്കുമ്പോള്‍ വാഹനത്തിന് എഞ്ചിന്‍ നല്‍കുന്ന ബ്രേക്കിംഗാണ് എഞ്ചിന്‍ ബ്രേക്കിംഗ്. ചരിവുള്ള പ്രദേശങ്ങളിലൂടെ ഇറങ്ങുമ്പോള്‍ ബ്രേക്ക് ഓവര്‍ ഹീറ്റാകുന്നത് എഞ്ചിന്‍ ബ്രേക്കിംഗ് തടുക്കും.

ശരിക്കും എഞ്ചിന്‍ ബ്രേക്കിംഗ് കാറിന് ദോഷം ചെയ്യുമോ? ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

അക്‌സിലറേറ്റര്‍ പ്രയോഗിക്കാത്ത സാഹചര്യത്തില്‍ കമ്പസ്റ്റ്യന്‍ ചേമ്പറില്‍ ഉത്പാദിപ്പിക്കപ്പെടുന്ന സമ്മര്‍ദ്ദമാണ് എഞ്ചിന്‍ ബ്രേക്കിംഗിന് വേണ്ടി ഉപയോഗിക്കുന്നത്. ആവശ്യമായ സമ്മര്‍ദ്ദം ഉത്പാദിപ്പിക്കാന്‍ എഞ്ചിന്‍ സാധിക്കാതെ വരുമ്പോഴാണ് എഞ്ചിന്‍ ബ്രേക്കിംഗ് കുറയുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #auto tips
English summary
Is Engine Braking Good Or Bad For Your Car? Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X