ഇന്ധനശേഷി 50 ലിറ്റര്‍, കാറില്‍ നിറച്ചത് 53.36 ലിറ്റര്‍ ഡീസൽ! ഇതെങ്ങനെ സംഭവിച്ചു?

By Staff

പതിവു പോലെ കോട്ടയം മണിപ്പുഴയിലുള്ള പമ്പില്‍ നിന്നും റെനോ ഡസ്റ്ററിന് ഫുള്‍ ടാങ്ക് ഡീസല്‍ നിറയ്ക്കാന്‍ ചെന്നതായിരുന്നു എബി ജോസഫ്. നേരം ഒരിത്തിരി കഴിഞ്ഞിട്ടും ഇന്ധനടാങ്ക് നിറഞ്ഞില്ലല്ലോ എന്ന സംശയം തോന്നിയപ്പോഴാണ് ഡീസല്‍ നിറച്ചത് മതിയെന്ന് പമ്പ് ജീവനക്കാരനോട് എബി ആവശ്യപ്പെട്ടത്.

ഇന്ധനശേഷി 50 ലിറ്റര്‍, കാറില്‍ നിറച്ചത് 53.36 ലിറ്റര്‍! ഇതെങ്ങനെ സംഭവിച്ചു?

ടാങ്ക് നിറഞ്ഞില്ലെന്ന് ജീവനക്കാരന്‍ അറിയിച്ചെങ്കിലും നിറച്ച അത്രയും മതിയെന്നു വ്യക്തമാക്കിയ എബി ജോസഫ് രസീതിനായി കാത്തു. രസീത് നോക്കിയപ്പോഴാണ് ഒരു കാര്യം എബിയുടെ ശ്രദ്ധയില്‍പ്പെട്ടത്.

ഇന്ധനശേഷി 50 ലിറ്റര്‍, കാറില്‍ നിറച്ചത് 53.36 ലിറ്റര്‍! ഇതെങ്ങനെ സംഭവിച്ചു?

കാറില്‍ നിറച്ചത് 53.36 ലിറ്റര്‍ ഡീസല്‍, റെനോ ഡസ്റ്ററിന്റെ ഇന്ധനശേഷിയാകട്ടെ 50 ലിറ്ററും! ഇതെങ്ങനെ സംഭവിച്ചു? ഇന്ധനടാങ്ക് ശേഷിയെക്കാള്‍ കൂടുതല്‍ ഇന്ധനം വാഹനത്തില്‍ നിറയ്ക്കാന്‍ പറ്റുമോ?

Recommended Video - Watch Now!
2018 മാരുതി സ്വിഫ്റ്റ് ഇന്ത്യയിൽ | Full Specifications, Features & Price - DriveSpark
ഇന്ധനശേഷി 50 ലിറ്റര്‍, കാറില്‍ നിറച്ചത് 53.36 ലിറ്റര്‍! ഇതെങ്ങനെ സംഭവിച്ചു?

സംശയം സ്വാഭാവികം. എന്നാല്‍ ചില അവസരങ്ങളില്‍ ഇതു സംഭവിക്കാം. കാറിന്റെ യഥാര്‍ത്ഥ ഇന്ധനശേഷിയും നിര്‍മ്മാതാക്കള്‍ കുറിക്കുന്ന ഇന്ധനശേഷിയും തമ്മില്‍ ചെറിയ വ്യത്യാസം ഉടലെടുക്കാറുണ്ട്.

ഇന്ധനശേഷി 50 ലിറ്റര്‍, കാറില്‍ നിറച്ചത് 53.36 ലിറ്റര്‍! ഇതെങ്ങനെ സംഭവിച്ചു?

യഥാര്‍ത്ഥ അളവില്‍ നിന്നും മൂന്നു ശതമാനം വരെ വ്യത്യാസം രേഖപ്പെടുത്താം. ടാങ്കിന്റെ രൂപകല്‍പനയും ഡിസൈന്‍ ഘടകങ്ങളുമാണ് ഇതിന് കാരണം.

ഇന്ധനശേഷി 50 ലിറ്റര്‍, കാറില്‍ നിറച്ചത് 53.36 ലിറ്റര്‍! ഇതെങ്ങനെ സംഭവിച്ചു?

സാധാരണയായി ഇന്ധനടാങ്കിന്റെ അടിത്തട്ട് ഉപയോഗശൂന്യമായാണ് നിര്‍മ്മാതാക്കള്‍ കരുതുന്നത്. അടിത്തട്ടില്‍ നിന്നും ഇന്ധനം വലിച്ചെടുക്കാന്‍ ഫ്യൂവല്‍ പമ്പിന് സാധിക്കില്ലെന്നതാണ് കാരണം.

ഇന്ധനശേഷി 50 ലിറ്റര്‍, കാറില്‍ നിറച്ചത് 53.36 ലിറ്റര്‍! ഇതെങ്ങനെ സംഭവിച്ചു?

ടാങ്കിന്റെ ഏറ്റവും മുകളിലുള്ള 'വേപ്പര്‍ ഹെഡ് സ്‌പേസും' ഇന്ധനം ശേഷി അളക്കുമ്പോള്‍ നിര്‍മ്മാതാക്കള്‍ മുഖവിലയ്ക്ക് എടുക്കാറില്ല. ഇതിന് പുറമെ വാഹനത്തില്‍ ഇന്ധനം നിറയ്ക്കാനുള്ള ഫില്ലര്‍ പൈപിന്റെ വ്യാപ്തിയും ഇന്ധനശേഷി അളക്കുമ്പോള്‍ നിര്‍മ്മാതാക്കള്‍ ഉള്‍പ്പെടുത്താറില്ല.

ഇന്ധനശേഷി 50 ലിറ്റര്‍, കാറില്‍ നിറച്ചത് 53.36 ലിറ്റര്‍! ഇതെങ്ങനെ സംഭവിച്ചു?

ചിലപ്പോഴൊക്കെ ഡ്രൈവര്‍മാര്‍ ഫ്യുവല്‍ പമ്പിന്റെ ഓട്ടോമാറ്റിക് ഷട്ട്-ഓഫ് പോയിന്റ് കഴിഞ്ഞും ഇന്ധനം നിറയ്ക്കാറുണ്ട്. ഈ അവസരത്തില്‍ വാഹനത്തിന്റെ 'വേപ്പര്‍ റിക്കവറി' സംവിധാനത്തിലൂടെ അല്ലെങ്കില്‍ ഫില്ലര്‍ പൈപിലുടെ ഇന്ധനം പുറത്തേക്ക് ഒഴുകും.

ഇന്ധനശേഷി 50 ലിറ്റര്‍, കാറില്‍ നിറച്ചത് 53.36 ലിറ്റര്‍! ഇതെങ്ങനെ സംഭവിച്ചു?

സമാനമായി ഇന്ധനം നിറയ്ക്കുമ്പോള്‍ നിരപ്പ് സമതലമല്ലെങ്കിലും 'വേപ്പര്‍ സ്‌പേസിലേക്ക്' ഇന്ധനം കടക്കും. തത്ഫലമായാണ് അളവില്‍ കൂടുതല്‍ ഇന്ധനം ടാങ്കില്‍ നിറയ്ക്കാന്‍ സാധിക്കുന്നത്.

ഡീസല്‍ ടാങ്കില്‍ പെട്രോള്‍? തെറ്റായ ഇന്ധനം കാറില്‍ നിറച്ചാല്‍ ആദ്യം ചെയ്യേണ്ട ചില കാര്യങ്ങള്‍

ഇന്ധനശേഷി 50 ലിറ്റര്‍, കാറില്‍ നിറച്ചത് 53.36 ലിറ്റര്‍! ഇതെങ്ങനെ സംഭവിച്ചു?

കാറില്‍ തെറ്റായ ഇന്ധനം നിറച്ചാല്‍ എന്താണ് സംഭവിക്കുക? സംശയം വളരെ ലളിതമാണ്. പെട്രോളിന് പകരം ഡീസല്‍ അല്ലെങ്കില്‍ ഡീസലിന് പകരം പെട്രോള്‍ നിറയ്ക്കുന്നത് ഗുരുതര എഞ്ചിന്‍ തകരാറിന് വഴിവെക്കും.

ഇന്ധനശേഷി 50 ലിറ്റര്‍, കാറില്‍ നിറച്ചത് 53.36 ലിറ്റര്‍! ഇതെങ്ങനെ സംഭവിച്ചു?

എന്നാല്‍ തെറ്റായ ഇന്ധനം നിറച്ചാല്‍ ഉടനടി ചെയ്യേണ്ടത് എന്താണെന്ന കാര്യത്തില്‍ പലര്‍ക്കും വലിയ ധാരണയുണ്ടാകില്ല. തെറ്റായ ഇന്ധനം നിറച്ചാല്‍ ചെയ്യേണ്ട കാര്യങ്ങള്‍ ഇങ്ങനെ —

ഇന്ധനശേഷി 50 ലിറ്റര്‍, കാറില്‍ നിറച്ചത് 53.36 ലിറ്റര്‍! ഇതെങ്ങനെ സംഭവിച്ചു?

കാര്‍ സ്റ്റാര്‍ട്ട് ചെയ്യരുത്

ഇത്തരം സന്ദര്‍ഭങ്ങളില്‍ കാര്‍ സ്റ്റാര്‍ട്ട് ചെയ്യരുത്. തെറ്റായ ഇന്ധനം ടാങ്കിനുള്ളില്‍ നിന്നും എഞ്ചിനില്‍ എത്തുന്നത് ഒരുപരിധി വരെ ഇത് തടയും.എന്നാല്‍ ചില കാറുകളില്‍ സ്റ്റാര്‍ട്ട് ചെയ്യുന്നതിന് മുമ്പ് തന്നെ ടാങ്കില്‍ നിന്നും എഞ്ചിനിലേക്ക് ഇന്ധനം എത്തിത്തുടങ്ങും. അതിനാല്‍ ഇഗ്നീഷനില്‍ നിന്നും താക്കോൽ ഊരാൻ മറക്കരുത്.

ഇന്ധനശേഷി 50 ലിറ്റര്‍, കാറില്‍ നിറച്ചത് 53.36 ലിറ്റര്‍! ഇതെങ്ങനെ സംഭവിച്ചു?

ഇനി നിങ്ങള്‍ ഡ്രൈവിംഗ് ആരംഭിച്ചാല്‍

ഇന്ധനം നിറച്ചതിന് പിന്നാലെയാണ് മിക്കവരും അബദ്ധം മനസിലാക്കുക. കാര്‍ ഡ്രൈവ് ചെയ്ത് മുന്നോട്ട് നീങ്ങിയതിന് ശേഷമാണ് ഇക്കാര്യം തിരിച്ചറിയുന്നതെങ്കിലോ?

ഇന്ധനശേഷി 50 ലിറ്റര്‍, കാറില്‍ നിറച്ചത് 53.36 ലിറ്റര്‍! ഇതെങ്ങനെ സംഭവിച്ചു?

ഉടനടി കാര്‍ സുരക്ഷിതമായി നിര്‍ത്തി ഇഗ്നീഷനില്‍ നിന്നും താക്കോല്‍ ഊരുക. അസ്വാഭാവികമായ അക്‌സിലറേഷന്‍, മിസിംഗ്, എക്‌സ്‌ഹോസ്റ്റില്‍ നിന്നുമുള്ള അധിക പുക എന്നിങ്ങനെയുള്ള അപ്രതീക്ഷിത ലക്ഷണങ്ങള്‍ തെറ്റായ ഇന്ധനം നിറച്ചതിലേക്കുള്ള സൂചനകളാണ്.

ഇന്ധനശേഷി 50 ലിറ്റര്‍, കാറില്‍ നിറച്ചത് 53.36 ലിറ്റര്‍! ഇതെങ്ങനെ സംഭവിച്ചു?

ഡീസലില്‍ പെട്രോളോ, പെട്രോളില്‍ ഡീസലോ — ഏതാണ് കൂടുതല്‍ ഗുരുതരം?

ഡീസല്‍ എഞ്ചിനില്‍ പെട്രോള്‍ നിറയ്ക്കുന്നതാണ് ഏറെ ഗുരുതരം. കാരണം, ഡീസല്‍ എഞ്ചിന്റെ നിര്‍ണായക ഘടകങ്ങളില്‍ ഇന്ധനം തന്നെയാണ് ലൂബ്രിക്കേഷന്‍ ദൗത്യവും നിര്‍വഹിക്കുന്നത്.

ഇന്ധനശേഷി 50 ലിറ്റര്‍, കാറില്‍ നിറച്ചത് 53.36 ലിറ്റര്‍! ഇതെങ്ങനെ സംഭവിച്ചു?

പെട്രോളില്‍ ഡീസല്‍ എഞ്ചിന് ആവശ്യമായ ലൂബ്രിക്കേഷന്‍ ലഭിക്കില്ല. മാത്രമല്ല, പെട്രോളും ഡീസലും കൂടിക്കലരും. അതിനാല്‍ ടാങ്കില്‍ നിന്നും എഞ്ചിനില്‍ എത്തുമ്പോഴേക്കും ഇന്ധനം 'കോക്‌ടെയില്‍' പരുവമായി മാറും.

ഇന്ധനശേഷി 50 ലിറ്റര്‍, കാറില്‍ നിറച്ചത് 53.36 ലിറ്റര്‍! ഇതെങ്ങനെ സംഭവിച്ചു?

സാധാരണ ഗതിയില്‍ കുറഞ്ഞ അളവില്‍ തെറ്റായ ഇന്ധനം ടാങ്കിനുള്ളില്‍ എത്തിയാലും ഒരുപരിധി വരെ എഞ്ചിനെ ബാധിക്കില്ല. അതായത് ഡീസല്‍ ടാങ്കിനുള്ളില്‍ ഒരൽപം പെട്രോൾ കടന്നാൽ, ഉടനടി കൂടിയ അളവിൽ ഡീസൽ നിറയ്ക്കണമെന്ന് മാത്രം.

Most Read Articles

Malayalam
കൂടുതല്‍... #auto tips
English summary
Reason Why Fuel Limit Exceeds Tank Capacity. Read in Malayalam.
Story first published: Thursday, March 8, 2018, 18:05 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X