TRENDING ON ONEINDIA
-
രണ്ട് വര്ഷത്തിനിടെ സര്ക്കാര് സ്കൂളില് എത്തിയത് രണ്ടര ലക്ഷം വിദ്യാര്ത്ഥികള്
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന് പുരയ്ക്കല്!
-
ഇന്ത്യന് ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര് ജയിക്കുന്നത്'; ന്യൂസിലന്ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള് ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്പ്പന കുറഞ്ഞ 10 കാറുകള്
ഡ്രൈവിംഗിൽ പാലിക്കേണ്ട 'രണ്ടു സെക്കന്‍ഡ് നിയമം'
മുന്നില്‍ പോകുന്ന വാഹനവുമായി കൃത്യമായ അകലം പാലിച്ചില്ലെങ്കില്‍ അപകടസാധ്യത കൂടുതലാണെന്ന് ഏവര്‍ക്കും അറിയാം. എന്നാല്‍ കൃത്യമായ അകലം എങ്ങനെ നിര്‍വചിക്കും? വാഹനങ്ങള്‍ ചീറിപ്പായുന്ന ദേശീയ പാതകളില്‍ വേഗത തീരെ കുറച്ച് കാറോടിക്കുക സാധ്യമല്ല; പിന്നിലുള്ള വാഹനങ്ങള്‍ക്ക് ഇത് ബുദ്ധിമുട്ട് സൃഷ്ടിക്കും.
അനുവദനീയമായ വേഗത ദേശീയ പാതയില്‍ കൈവരിക്കുന്നതാണ് ഉചിതം. എന്നാല്‍ പിന്നിലും മുന്നിലും വരിവരിയായി വാഹനങ്ങള്‍ ഉള്ളപ്പോള്‍ അപ്രതീക്ഷിത ബ്രേക്കിംഗ് കണക്കുകൂട്ടലുകള്‍ തെറ്റിക്കും.
അടിയന്തര സന്ദര്‍ഭങ്ങളില്‍ മുന്നിലുള്ള വാഹനം ബ്രേക്ക് പിടിച്ച് നിന്നാലും പിന്നിലുള്ള വാഹനത്തിന് ഈ സാവകാശം ലഭിക്കണമെന്നില്ല. ഇവിടെയാണ് 'രണ്ടു സെക്കന്‍ഡ്' നിയമത്തിന്റെ പ്രസക്തി.
അറുപതുകളുടെ അവസാനം രൂപപ്പെട്ട ആശയമാണിത്. ഏത് വേഗതയിലും വാഹനങ്ങള്‍ തമ്മില്‍ കൃത്യമായ അകലം പാലിക്കാന്‍ രണ്ടു സെക്കന്‍ഡ് നിയമം ഡ്രൈവര്‍മാരെ സഹായിക്കും.
ലളിതമായി പറഞ്ഞാല്‍ മുന്നിലുള്ള വാഹനത്തിലും രണ്ട് നിമിഷം പിന്നിലായിരിക്കണം പിറകിലുള്ള വാഹനം സഞ്ചരിക്കേണ്ടത്. മുന്നിലുള്ള വാഹനം അപ്രതീക്ഷിതമായി ബ്രേക്ക് പിടിക്കുന്ന സന്ദര്‍ഭത്തില്‍ രണ്ടു സെക്കന്‍ഡ് നിയമം പാലിക്കുന്ന ഡ്രൈവര്‍ക്ക് പ്രതികരിക്കാനുള്ള സാവകാശം ലഭിക്കും.
അതേസമയം സുരക്ഷിതമായി വാഹനം നിര്‍ത്താന്‍ ഈ നടപടി സഹായിക്കണമെന്നില്ല. പൂജ്യം മുതല്‍ 55 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്ന വാഹനങ്ങള്‍ക്കാണ് രണ്ടു സെക്കന്‍ഡ് നിയമം ബാധകമാവുക.
വേഗത കൂടുന്തോറും രണ്ടു സെക്കന്‍ഡ് നിയമം മൂന്ന് സെക്കന്‍ഡും നാല് സെക്കന്‍ഡുമായി മാറും. 56 കിലോമീറ്റര്‍ മുതല്‍ 96 കിലോമീറ്റര്‍ വേഗതയിലാണ് വാഹനം നീങ്ങുന്നതെങ്കില്‍ മുന്നിലുള്ള വാഹനത്തില്‍ നിന്നും മൂന്ന് സെക്കന്‍ഡ് അകലം ഡ്രൈവര്‍മാര്‍ പാലിക്കണം.
ഇനി വേഗത 96 കിലോമീറ്ററിന് മുകളിലാണെങ്കില്‍ കുറഞ്ഞ പക്ഷം നാല് സെക്കന്‍ഡ് അകലം പാലിക്കുന്നതാണ് ഉത്തമം. രണ്ടു സെക്കന്‍ഡ് നിയമം എങ്ങനെ കണക്കുകൂട്ടാം?
ഡ്രൈവിംഗില്‍ റോഡിന് വശത്തുള്ള ഏതെങ്കിലും വൈദ്യുത തൂണോ, മരമോ മുന്നില്‍ സാങ്കല്‍പികമായി മാര്‍ക്ക് ചെയ്യുക. മുന്നിലുള്ള വാഹനം പൂര്‍ണമായും ഈ വസ്തുവിനെ പിന്നിട്ട് എത്ര നിമിഷം കഴിഞ്ഞാണ് നിങ്ങള്‍ ഈ വസ്തുവിനെ കടന്നു പോകുന്നതെന്ന് വിലയിരുത്തുക.
രണ്ട് നിമിഷം എത്തും മുമ്പെ മാര്‍ക്ക് ചെയ്ത വസ്തുവിനെ നിങ്ങള്‍ കടന്നുപോകുന്നുണ്ടെങ്കില്‍ കൃത്യമായ അകലമല്ല നിങ്ങള്‍ പാലിക്കുന്നത്. സുരക്ഷിതമായ ഡ്രൈവിംഗില്‍ രണ്ടു സെക്കന്‍ഡ് നിയമം ഒഴിച്ചു കൂടാനാകാത്ത ഘടകമാണ്.