എഎംടി, സിവിടി, ഡിസിടി, ടോര്‍ഖ് കണ്‍വേര്‍ട്ടര്‍; ഓട്ടോമാറ്റിക് കാറുകള്‍ നാല് തരം, ഏതു തെരഞ്ഞെടുക്കും?

Written By: Staff
Recommended Video - Watch Now!
New Maruti Swift Launch: Price; Mileage; Specifications; Features; Changes

ഇന്ത്യയില്‍ ഓട്ടോമാറ്റിക് കാറുകള്‍ക്ക് പ്രചാരമേറി വരികയാണ്. അനുദിനം തിരക്കേറുന്ന നിരത്തുകളില്‍ ഡ്രൈവിംഗ് 'തലവേദന' കുറയുമെന്ന് ചൂണ്ടിക്കാട്ടി ഓട്ടോമാറ്റിക് കാറുകളിലേക്ക് ചേക്കേറുകയാണ് ഭൂരിപക്ഷം ജനതയും. എന്തായാലും ഓട്ടോമാറ്റിക് കാര്‍ വാങ്ങാന്‍ തീരുമാനിച്ചു, പക്ഷെ ഏതു തെരഞ്ഞെടുക്കും?

എഎംടി, സിവിടി, ഡിസിടി, ടോര്‍ഖ് കണ്‍വേര്‍ട്ടര്‍; ഓട്ടോമാറ്റിക് കാറുകള്‍ നാല് തരം, ഏതു തെരഞ്ഞെടുക്കും?

പ്രധാനമായും ഓട്ടോമേറ്റഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍, കണ്‍ടിന്യുവസ് വേരിയബിള്‍ ട്രാന്‍സ്മിഷന്‍, ഡ്യൂവല്‍ ക്ലച്ച് ട്രാന്‍സ്മിഷന്‍, ടോര്‍ഖ് കണ്‍വേര്‍ട്ടര്‍ എന്നീ നാല് ഓപ്ഷനുകളിലാണ് ഓട്ടോമാറ്റിക് കാറുകള്‍ ലഭ്യമാകുന്നത്. എന്താണ് എഎംടി, സിവിടി, ഡിസിടി, ടോര്‍ഖ് കണ്‍വേര്‍ട്ടറുകള്‍ തമ്മിലുള്ള വ്യത്യാസം? പരിശോധിക്കാം —

എഎംടി, സിവിടി, ഡിസിടി, ടോര്‍ഖ് കണ്‍വേര്‍ട്ടര്‍; ഓട്ടോമാറ്റിക് കാറുകള്‍ നാല് തരം, ഏതു തെരഞ്ഞെടുക്കും?

ഓട്ടോമേറ്റഡ് വേരിയബിള്‍ ട്രാന്‍സ്മിഷന്‍

ബജറ്റ് വിലയില്‍ കൂടുതല്‍ ഇന്ധനക്ഷമത ലഭിക്കുമെന്നതാണ് എഎംടി കാറുകള്‍ക്ക് പ്രചാരമേറാനുള്ള കാരണം. 2014 ല്‍ സെലറിയോയിലൂടെ മാരുതി തുടങ്ങി വെച്ച എഎംടി വിപ്ലവം ഇന്നു മറ്റു കാര്‍ നിര്‍മ്മാതാക്കള്‍ ഏറ്റുപിടിച്ചിരിക്കുകയാണ്.

എഎംടി, സിവിടി, ഡിസിടി, ടോര്‍ഖ് കണ്‍വേര്‍ട്ടര്‍; ഓട്ടോമാറ്റിക് കാറുകള്‍ നാല് തരം, ഏതു തെരഞ്ഞെടുക്കും?

സെമി-ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനെന്നും എഎംടിയ്ക്ക് പേരുണ്ട്. മാനുവല്‍ ഗിയര്‍ബോക്‌സിനെ അടിസ്ഥാനപ്പെടുത്തിയാണ് എഎംടി കാറുകളുടെ ഒരുക്കം. നിലവില്‍ ലഭ്യമായ ഏറ്റവും ചെലവു കുറഞ്ഞ ഓട്ടോമാറ്റിക് ഓപ്ഷനാണ് എഎംടി.

എഎംടി, സിവിടി, ഡിസിടി, ടോര്‍ഖ് കണ്‍വേര്‍ട്ടര്‍; ഓട്ടോമാറ്റിക് കാറുകള്‍ നാല് തരം, ഏതു തെരഞ്ഞെടുക്കും?

എഎംടി കാറുകളില്‍ ക്ലച്ചുകളുടെ പ്രവര്‍ത്തനം സെര്‍വോ മോട്ടോര്‍ മുഖേന ഓട്ടോമാറ്റിക്കാണ്. പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ എഎംടി സംവിധാനം ഒരുങ്ങുന്നുണ്ട്.

എഎംടി, സിവിടി, ഡിസിടി, ടോര്‍ഖ് കണ്‍വേര്‍ട്ടര്‍; ഓട്ടോമാറ്റിക് കാറുകള്‍ നാല് തരം, ഏതു തെരഞ്ഞെടുക്കും?

ഇന്ധനക്ഷമതയുടെ കാര്യത്തില്‍ മാനുവല്‍ കാറുകളും എഎംടി കാറുകളും തമ്മില്‍ വലിയ വ്യത്യാസം രേഖപ്പെടുത്തില്ല. കേവലം ബജറ്റ് കാറുകളില്‍ മാത്രമല്ല പുന്തോ അബാര്‍ത്ത് 595 പോലുള്ള ടോപ് എന്‍ഡ് സ്‌പോര്‍ടി കാറുകളിലും എഎംടി ഇടംപിടിക്കുന്നുണ്ട്.

എഎംടി, സിവിടി, ഡിസിടി, ടോര്‍ഖ് കണ്‍വേര്‍ട്ടര്‍; ഓട്ടോമാറ്റിക് കാറുകള്‍ നാല് തരം, ഏതു തെരഞ്ഞെടുക്കും?

ഗിയര്‍ മാറുമ്പോള്‍ അനുഭവപ്പെടുന്ന വിറയലാണ് എഎംടി കാറുകളുടെ തിരിച്ചടി. നിലവില്‍ ടാറ്റ നാനോ മുതല്‍ ഇങ്ങ് റെനോ ഡസ്റ്ററില്‍ വരെ എഎംടി സംവിധാനം ലഭ്യമാണ്.

എഎംടി, സിവിടി, ഡിസിടി, ടോര്‍ഖ് കണ്‍വേര്‍ട്ടര്‍; ഓട്ടോമാറ്റിക് കാറുകള്‍ നാല് തരം, ഏതു തെരഞ്ഞെടുക്കും?

കണ്‍ടിന്യുവസ് വേരിയബിള്‍ ട്രാന്‍സ്മിഷന്‍

ഓട്ടോമാറ്റിക് കാറുകള്‍ക്ക് ശുദ്ധമായ നിര്‍വചനമാണ് സിവിടി കാറുകള്‍ നല്‍കുന്നത്. നീണ്ട ഗിയര്‍ അനുപാതം കാഴ്ചവെക്കാന്‍ സിവിടി കാറുകള്‍ക്ക് സാധിക്കും. സാധാരണയായി സിവിടി കാറുകളില്‍ ഗിയറുകള്‍ ഒരുങ്ങാറില്ല, അതിനാൽ തന്നെ ഗിയര്‍ മാറ്റങ്ങള്‍ സംഭവിക്കാറുമില്ല.

എഎംടി, സിവിടി, ഡിസിടി, ടോര്‍ഖ് കണ്‍വേര്‍ട്ടര്‍; ഓട്ടോമാറ്റിക് കാറുകള്‍ നാല് തരം, ഏതു തെരഞ്ഞെടുക്കും?

സിവിടി കാറുകളില്‍ സന്ദര്‍ഭത്തിനൊത്ത് ഗിയര്‍ അനുപാതമാണ് മാറുക. ട്രാന്‍സ്മിഷന്‍ നിശബ്ദമാണെന്നതും സിവിടി കാറുകളുടെ വിശേഷമാണ്. ഇന്നു കണ്ടുവരുന്ന സ്‌കൂട്ടറുകളില്‍ എല്ലാം സിവിടി ട്രാന്‍സ്മിഷനാണ് ഒരുങ്ങുന്നത്.

എഎംടി, സിവിടി, ഡിസിടി, ടോര്‍ഖ് കണ്‍വേര്‍ട്ടര്‍; ഓട്ടോമാറ്റിക് കാറുകള്‍ നാല് തരം, ഏതു തെരഞ്ഞെടുക്കും?

അതേസമയം ത്രോട്ടിലില്‍ ശക്തമായി കാലമര്‍ത്തുമ്പോള്‍ ആദ്യമൊരു 'വലിച്ചിഴയ്ക്കല്‍' സിവിടി കാറുകളില്‍ അനുഭവപ്പെടും. നിസാന്‍ മൈക്ര, മാരുതി ബലെനോ പോലുള്ള കാറുകളില്‍ സിവിടി ട്രാന്‍സ്മിഷന്‍ ലഭ്യമാണ്.

എഎംടി, സിവിടി, ഡിസിടി, ടോര്‍ഖ് കണ്‍വേര്‍ട്ടര്‍; ഓട്ടോമാറ്റിക് കാറുകള്‍ നാല് തരം, ഏതു തെരഞ്ഞെടുക്കും?

സ്‌പോര്‍ടി ലുക്കിന് വേണ്ടി പാഡില്‍ ഷിഫ്റ്ററുകളും സിവിടി കാറുകളില്‍ ഒരുങ്ങുന്നുണ്ട്. ജാസ്, സിറ്റി ഉള്‍പ്പെടുന്ന കാറുകളില്‍ പാഡില്‍ ഷിഫ്റ്ററുകളോട് കൂടിയ സിവിടി സംവിധാനമാണ് ഇടംപിടിക്കുന്നത്.

എഎംടി, സിവിടി, ഡിസിടി, ടോര്‍ഖ് കണ്‍വേര്‍ട്ടര്‍; ഓട്ടോമാറ്റിക് കാറുകള്‍ നാല് തരം, ഏതു തെരഞ്ഞെടുക്കും?

ഡ്യൂവല്‍ ക്ലച്ച് ട്രാന്‍സ്മിഷന്‍

ഇന്ന് വിപണിയില്‍ ലഭ്യമായ അത്യാധുനിക ഓട്ടോമാറ്റിക് ഓപ്ഷനാണ് ഡ്യൂവല്‍ ക്ലച്ച് ട്രാന്‍സ്മിഷന്‍. ഞൊടിയിടയില്‍ ഗിയര്‍ ഷിഫ്റ്റിംഗ് നടപ്പിലാക്കുന്ന ഇരു ക്ലച്ച് സംവിധാനമാണ് ഡ്യൂവല്‍ ക്ലച്ച് ട്രാന്‍സ്മിഷനില്‍ ഒരുങ്ങുന്നത്. മാനുവല്‍ ഗിയര്‍ സംവിധാനവുമായി ഡ്യൂവല്‍ ക്ലച്ച് ട്രാന്‍സ്മിഷന്‍ ഏറെ സാമ്യത പുലര്‍ത്തുന്നുണ്ട്.

എഎംടി, സിവിടി, ഡിസിടി, ടോര്‍ഖ് കണ്‍വേര്‍ട്ടര്‍; ഓട്ടോമാറ്റിക് കാറുകള്‍ നാല് തരം, ഏതു തെരഞ്ഞെടുക്കും?

വെറ്റ്, ഡ്രൈ എന്നിങ്ങനെ രണ്ടു തരത്തിലാണ് ഡ്യൂവല്‍ ക്ലച്ച് ട്രാന്‍സ്മിഷന്റെ ഒരുക്കം. എഞ്ചിന്‍ ടോര്‍ഖിനെ ആശ്രയിച്ചു ഡ്രൈ, വെറ്റ് സംവിധാനങ്ങള്‍ പ്രയോഗത്തില്‍ വരും. ഫോക്‌സ്‌വാഗണ്‍ പോളോ, ഫോക്‌സ്‌വാഗണ്‍ അമിയൊ, സ്‌കോഡ റാപിഡ് ഡീസല്‍ പോലുള്ള കാറുകളില്‍ ഡ്യൂവല്‍ ക്ലച്ച് ട്രാന്‍സ്മിഷനാണ് ഇടംപിടിക്കുന്നത്.

എഎംടി, സിവിടി, ഡിസിടി, ടോര്‍ഖ് കണ്‍വേര്‍ട്ടര്‍; ഓട്ടോമാറ്റിക് കാറുകള്‍ നാല് തരം, ഏതു തെരഞ്ഞെടുക്കും?

ടോര്‍ഖ് കണ്‍വേര്‍ട്ടറുകള്‍

ഓട്ടോമാറ്റിക് കാറുകളുടെ പഴയ മുഖമാണ് ടോര്‍ഖ് കണ്‍വേര്‍ട്ടര്‍. ടര്‍ബൈനും ഇമ്പെല്ലറും ഉള്‍പ്പെടുന്ന പ്ലാനറ്ററി ഗിയര്‍ സംവിധാനമാണ് ടോര്‍ഖ് കണ്‍വേര്‍ട്ടറിന്റെ അടിസ്ഥാനം.

എഎംടി, സിവിടി, ഡിസിടി, ടോര്‍ഖ് കണ്‍വേര്‍ട്ടര്‍; ഓട്ടോമാറ്റിക് കാറുകള്‍ നാല് തരം, ഏതു തെരഞ്ഞെടുക്കും?

ഇമ്പെല്ലറിലുള്ള ദ്രാവകം സെന്‍ട്രിഫ്യൂഗല്‍ ശക്തി കൊണ്ടു നീങ്ങുമ്പോഴാണ് ടര്‍ബൈന്‍ ചലിക്കുക. ഇന്ന് ടോര്‍ഖ് കണ്‍വേര്‍ട്ടര്‍ കാറുകള്‍ക്ക് പ്രചാരം തീരെ കുറവാണ്.

എഎംടി, സിവിടി, ഡിസിടി, ടോര്‍ഖ് കണ്‍വേര്‍ട്ടര്‍; ഓട്ടോമാറ്റിക് കാറുകള്‍ നാല് തരം, ഏതു തെരഞ്ഞെടുക്കും?

ട്രാന്‍സ്മിഷന്‍ നഷ്ടപ്പെടുക, ഇന്ധനക്ഷമത കുറയുക പോലുള്ള കാര്യങ്ങള്‍ക്ക് ടോര്‍ഖ് കണ്‍വേര്‍ട്ടറുകള്‍ കുപ്രസിദ്ധമാണ്. ടാറ്റ ഹെക്‌സ, മഹീന്ദ്ര XUV 500 പോലുള്ള കാറുകളില്‍ ടോര്‍ഖ് കണ്‍വേര്‍ട്ടറുകളുടെ പരിഷ്‌കരിച്ച സംവിധാനമാണ് ഒരുങ്ങുന്നത്.

കൂടുതല്‍... #auto tips
English summary
Types Of Automatic Cars. Read in Malayalam.
Story first published: Tuesday, February 13, 2018, 19:33 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark