Just In
- 14 hrs ago
പള്‍സര്‍ 180F ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നും പിന്‍വലിച്ച് ബജാജ്; നിര്‍ത്തലാക്കിയെന്ന് സൂചന
- 17 hrs ago
ബിഎസ്-VI നിഞ്ച 300 പതിപ്പിന്റെ എഞ്ചിൻ വിശദാംശങ്ങൾ പങ്കുവെച്ച് കവസാക്കി
- 20 hrs ago
ഇന്ത്യൻ വിപണിയ്ക്കായി പുതിയ CC26 സെഡാനും സിട്രണിന്റെ പണിപ്പുരയിൽ
- 1 day ago
ഇലക്ട്രിക് സ്കൂട്ടറുമായി ബൗണ്‍സ്; ബുക്കിംഗ് മൊബൈല്‍ അപ്ലിക്കേഷന്‍ വഴി
Don't Miss
- News
കുരുവിള തോറ്റോടിയ കോതമംഗലം, ഇത്തവണ യുഡിഎഫ് പിടിക്കുമോ? ജോസ് പോയതോടെ കടുപ്പം!!
- Finance
പുതിയ ബ്രോഡ്ബാൻഡ്- ലാൻഡ് ലൈൻ ഉപയോക്താക്കൾക്ക് സൌജന്യ 4 ജി സിം കാർഡ്: പദ്ധതിയുമായി ബിഎസ്എൻഎൽ
- Movies
ആരും മണിക്കുട്ടനെ ഉപദ്രവിക്കരുതെന്ന് അവതാരകൻ; ആദ്യമായി കിട്ടിയ ക്യാപ്റ്റന്‍സി മുതലാക്കുമെന്ന് താരം
- Sports
IND vs ENG: ടേണിങ് പിച്ചില്‍ എങ്ങനെ ബാറ്റ് ചെയ്യണം? ലക്ഷ്മണിന്റെ ഉപദേശം
- Lifestyle
സാമ്പത്തിക ഭദ്രത കൈവരുന്ന രാശിക്കാര്‍
- Travel
13450 രൂപയ്ക്ക് കേരളത്തില്‍ നിന്നും ജമ്മു കാശ്മീരിലേക്ക് ഭാരത് ദര്ശന് യാത്ര
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ബൈക്കുകളില്‍ ഡീസല്‍ എഞ്ചിന് ഉപയോഗിക്കാത്തതിന് കാരണം
അടിക്കടി ഉയരുന്ന പെട്രോള്‍ വില, ഇന്ധനക്ഷമത, ടോര്‍ഖ്... വിപണിയില്‍ ഡീസല്‍ കാറുകള്‍ക്ക് പ്രചാരമേറാന്‍ കാരണങ്ങള്‍ ഇങ്ങനെ ഒത്തിരി. എന്നാല്‍ ബൈക്കുകളുടെ കാര്യം എടുത്താലോ ആകെ പെട്രോള്‍ പതിപ്പുകള്‍ മാത്രം.

'ബൈക്ക് ഡീസലെങ്കില്‍ ഇന്ധനചെലവ് എന്തുമാത്രം കുറഞ്ഞേനെ', ഈ ചിന്ത കടന്നുപോകാത്തവര്‍ ചുരുക്കമായിരിക്കും. അതെന്താണ് ഡീസല്‍ ബൈക്കുകള്‍ വിപണിയില്‍ എത്താത്തത്?

മുമ്പ് ഡീസല്‍ ബുള്ളറ്റുകള്‍ വിപണിയിലുണ്ടായിരുന്നു; എന്നാല്‍ ഇപ്പോള്‍ അതുമില്ല. ബൈക്കുകളില്‍ ഡീസല്‍ എഞ്ചിന് ഉപയോഗിക്കാത്തതിന് കാരണങ്ങള്‍ പരിശോധിക്കാം —

ഉയര്‍ന്ന കമ്പ്രഷന്‍ അനുപാതം
പെട്രോള്‍ എഞ്ചിനുകളെക്കാള്‍ കൂടിയ കമ്പ്രഷന്‍ അനുപാതമാണ് ഡീസല്‍ എഞ്ചിനുകള്‍ക്കുള്ളത്. പെട്രോള്‍ എഞ്ചിനില്‍ 11:1 അനുപാതത്തിലാണ് കമ്പ്രഷന്‍ നടക്കുന്നതെങ്കില്‍ ഡീസല്‍ എഞ്ചിനില്‍ കമ്പ്രഷന്‍ അനുപാതം 24:1 എന്ന തോതിലാണ്.

ഉയര്‍ന്ന കമ്പ്രഷന്‍ അനുപാതം കൈകാര്യം ചെയ്യാന്‍ വേണ്ടിയാണ് ഭാരവും വലുപ്പവുമേറിയ ലോഹഘടകങ്ങള്‍ ഡീസല്‍ എഞ്ചിന്റെ ഭാഗമാകുന്നത്. പെട്രോള്‍ എഞ്ചിനെക്കാള്‍ ഡീസല്‍ എഞ്ചിന് ഭാരം വര്‍ധിക്കാന്‍ കാരണവും ഇതാണ്. അതിനാല്‍ മോട്ടോര്‍സൈക്കിള്‍ പോലുള്ള ചെറിയ വാഹനങ്ങളില്‍ ഡീസല്‍ എഞ്ചിന് പ്രായോഗികമല്ല.

വിറയല്‍
ഉയര്‍ന്ന കമ്പ്രഷന്‍ അനുപാതത്തിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ ശബ്ദവും വിറയലും ഡീസല്‍ എഞ്ചിന് പുറപ്പെടുവിക്കും. ശക്തമായ വിറയലും ശബ്ദവും ഏറെക്കാലം കൈകാര്യം ചെയ്യാന്‍ ഡീസല്‍ മോട്ടോര്‍സൈക്കിളുകള്‍ക്ക് സാധിച്ചെന്നു വരില്ല. ഇതും ഡീസല്‍ എഞ്ചിനുകളെ മോട്ടോര്‍സൈക്കിളില്‍ ഉപയോഗിക്കാത്തതിന് കാരണമാണ്.

വില
ഉയര്‍ന്ന കമ്പ്രഷന്‍ അനുപാതത്തിന്റെയും ഭാരമേറിയ എഞ്ചിന്റെയും പശ്ചാത്തലത്തില്‍ ഡീസല്‍ എഞ്ചിനുകള്‍ക്ക് താരതമ്യേന വില കൂടും. കൂടാതെ ഡീസല്‍ എഞ്ചിനില്‍ ടര്‍ബ്ബോചാര്‍ജ്ജര്‍ മുഖേനയാണ് സിലിണ്ടറിലേക്ക് കൂടുതല്‍ വായു എത്തുന്നത്. ഇതും ഡീസല്‍ എഞ്ചിന്റെ വില വര്‍ധിക്കാനുള്ള കാരണമാണ്.

വിപണിയില്‍ പെട്രോള്‍, ഡീസല്‍ എഞ്ചിനുകള്‍ തമ്മില്‍ കുറഞ്ഞ പക്ഷം 50,000 രൂപയുടെയെങ്കിലും വില വ്യത്യാസം ഉടലെടുക്കും. ഉയര്‍ന്ന പ്രൈസ് ടാഗില്‍ എത്തുന്ന ഡീസല്‍ എഞ്ചിന് മോട്ടോര്‍സൈക്കിളുകള്‍ക്ക് വിപണിയില്‍ ആവശ്യക്കാരെ ലഭിക്കുക ബുദ്ധിമുട്ടാണ്.

മലിനീകരണം
പെട്രോള്‍ എഞ്ചിനുകളെ അപേക്ഷിച്ച് ഡീസല്‍ എഞ്ചിനുകള്‍ കൂടുതല്‍ പരിസര മലിനീകരണം സൃഷ്ടിക്കും. ഏകദേശം 13 ശതമാനം കൂടുതല്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡാണ് മൂന്ന് ലിറ്റര്‍ ഇന്ധനത്തില്‍ നിന്നും ഡീസല്‍ എഞ്ചിന് പുറന്തള്ളുക. അതിനാല്‍ ഡീസല്‍ എഞ്ചിനുകള്‍ പരിസ്ഥിതിക്ക് കൂടുതല്‍ ഹാനികരമാണെന്നത് വ്യക്തം.

അറ്റകുറ്റപ്പണി
ഉയര്‍ന്ന സമ്മര്‍ദ്ദത്തില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ ഡീസല്‍ എഞ്ചിനുകള്‍ക്ക് തുടരെ അറ്റകുറ്റപ്പണികള്‍ ആവശ്യമാണ്. തകരാറുകളുടെ തോത് കുറയ്ക്കുന്നതിന് ഓരോ 5,000 കിലോമീറ്ററിലും ഡീസല്‍ എഞ്ചിനില്‍ ഓയില്‍ മാറ്റേണ്ടതായി വരും. അതേസമയം പെട്രോള്‍ എഞ്ചിനുകളില്‍ 10,000 കിലോമീറ്റര്‍ പിന്നിടുമ്പോഴാണ് ഓയില്‍ മാറ്റാറുള്ളത്.

കുറഞ്ഞ എഞ്ചിന് വേഗത
ടോര്‍ഖിന്റെ കാര്യത്തില്‍ ഡീസല്‍ എഞ്ചിന് കേമനാണ്. എന്നാല്‍ എഞ്ചിന് വേഗത അല്ലെങ്കില്‍ ആര്‍പിഎമ്മിലേക്ക് വരുമ്പോള്‍ പെട്രോള്‍ എഞ്ചിന് പിന്നിലാണ് ഡീസല്‍ എഞ്ചിന്റെ സ്ഥാനം.

മോട്ടോര്‍സൈക്കിളുകളെ സംബന്ധിച്ചു വേഗത അനിവാര്യമാണ്. അപ്പോള്‍ പിന്നെ ഇരുചക്രവാഹനങ്ങളില്‍ ഡീസല്‍ എഞ്ചിന് ഒരുങ്ങുന്നതില്‍ അര്‍ത്ഥമില്ല.

ഊര്‍ജ്ജ ഉത്പാദനം
പ്രതിലിറ്റര്‍ ഇന്ധനത്തില്‍ നിന്നും കൂടിയ അളവില്‍ ഊര്‍ജ്ജം ഉത്പാദിപ്പിക്കാന്‍ ഡീസല്‍ എഞ്ചിന് സാധിക്കും. ഡീസല്‍ കത്തുമ്പോള്‍ എഞ്ചിനില്‍ താപഉത്പാദനവും ഗണ്യമായി വര്‍ധിക്കും.

ഉയര്‍ന്ന താപം കൈകാര്യം ചെയ്യുന്നതിന് വേണ്ടി കൂടുതല്‍ പ്രതല വിസ്തീര്‍ണവും ശരിയായ കൂളിംഗ് സംവിധാനവും ഡീസല്‍ എഞ്ചിന് ആവശ്യമാണ്. സ്വാഭാവികമായും ഈ നടപടികള്‍ ഡീസല്‍ എഞ്ചിന്റെ വലുപ്പം വര്‍ധിപ്പിക്കും.
Image Source: WikiMedia Commons