വിമാനങ്ങള്‍ ഇപ്പോഴും പറക്കുന്നത് അറുപതുകളിലെ വേഗതയില്‍; കാരണം ഇതാണ്

By Dijo Jackson

കാലം മാറുന്നതിന് അനുസരിച്ച് സാങ്കേതികത പുരോഗമിക്കുകയാണ്. ടെക്‌നോളജിയുടെ മുന്നേറ്റം വാഹനലോകത്തിന്റെ തലവര മാറ്റി കുറിച്ചു. കഴിഞ്ഞ മൂന്നു പതിറ്റാണ്ടിനിടെ കണ്ണഞ്ചും വേഗതയിലാണ് വാഹനലോകം വളര്‍ച്ച കൈവരിച്ചത്.

വിമാനങ്ങള്‍ ഇപ്പോഴും പറക്കുന്നത് അറുപതുകളിലെ വേഗതയില്‍; കാരണം ഇതാണ്

വാഹനങ്ങള്‍ കൂടുതല്‍ ജനകീയമായതിന് പിന്നിലും ടെക്‌നോളജിയ്ക്ക് നിർണായക പങ്കുണ്ട്. കുറഞ്ഞ വിലയ്ക്ക് വേഗതയുള്ള കാറുകള്‍ അണിനിരന്നത് തന്നെ ഇതിന് ഉദ്ദാഹരണം. കപ്പലുകളുടെയും ട്രെയിനുകളുടെയും കാര്യത്തില്‍ ചിത്രം വ്യത്യസ്തമല്ല.

വിമാനങ്ങള്‍ ഇപ്പോഴും പറക്കുന്നത് അറുപതുകളിലെ വേഗതയില്‍; കാരണം ഇതാണ്

ട്രെയിന്‍ ഗതാഗതവും കപ്പല്‍ഗതാഗതവും സ്വപ്‌നവേഗത കൈവരിച്ചു. എന്നാല്‍ യാത്രാവിമാനങ്ങളുടെ കാര്യമെടുത്താല്‍ സംഭവം നേരെ തിരിച്ചാണ്. വിമാനങ്ങളില്‍ വേഗത വര്‍ധിച്ചില്ല, പകരം കുറയുകയാണ് ചെയ്തത്!

വിമാനങ്ങള്‍ ഇപ്പോഴും പറക്കുന്നത് അറുപതുകളിലെ വേഗതയില്‍; കാരണം ഇതാണ്

അറുപതുകളില്‍ സഞ്ചരിച്ചിരുന്ന വേഗതയാണ് യാത്രാവിമാനങ്ങള്‍ക്ക് ഇപ്പോഴും. അതായത് സാങ്കേതിക വളർച്ച യാത്രാവിമാനങ്ങളുടെ വേഗത വർധിപ്പിച്ചില്ലെന്ന് സാരം. ഇതെന്തു കൊണ്ടാണ്?

വിമാനങ്ങള്‍ ഇപ്പോഴും പറക്കുന്നത് അറുപതുകളിലെ വേഗതയില്‍; കാരണം ഇതാണ്

ഇന്ധനക്ഷമതയും ചെലവും

വര്‍ഷങ്ങള്‍ക്ക് ഇപ്പുറവും യാത്രാവിമാനങ്ങള്‍ പതിയെ പറക്കാനുള്ള പ്രധാന കാരണം ഇന്ധനക്ഷമതയാണ്. വിമാനവേഗത പത്തു ശതമാനം കൂട്ടിയാല്‍ ഇന്ധനഉപഭോഗം ഇരുപതു ശതമാനം വര്‍ധിക്കുമെന്നാണ് കണക്ക്.

Recommended Video - Watch Now!
Tata Nexon AMT Details, Specifications, Expected Launch & Pricing - DriveSpark
വിമാനങ്ങള്‍ ഇപ്പോഴും പറക്കുന്നത് അറുപതുകളിലെ വേഗതയില്‍; കാരണം ഇതാണ്

എയറോഡൈനാമിക് പ്രതിരോധമാണിതിന് കാരണം. ഉയര്‍ന്ന വേഗത ഇന്ധനഉപഭോഗം വര്‍ധിപ്പിക്കും. ഇത് വിമാനങ്ങളുടെ പ്രവര്‍ത്തന ചെലവും കൂട്ടും. ഇക്കാരണത്താല്‍ കഴിഞ്ഞ 40-50 വര്‍ഷമായി യാത്രാവിമാനങ്ങള്‍ക്ക് വേഗത വര്‍ധിച്ചിട്ടില്ല.

വിമാനങ്ങള്‍ ഇപ്പോഴും പറക്കുന്നത് അറുപതുകളിലെ വേഗതയില്‍; കാരണം ഇതാണ്

ടര്‍ബോഫാന്‍ അല്ലെങ്കില്‍ ഹൈ-ബൈപാസ് ജെറ്റ് എഞ്ചിനുകള്‍

യാത്രാവിമാനങ്ങളിലുള്ള പഴയ ജെറ്റ് എഞ്ചിനുകളുടെ ഇന്‍ടെയ്ക്ക് വളരെ ചെറുതാണ്. അതിനാല്‍ ഉയര്‍ന്ന വേഗതയില്‍ പോലും വളരെ കുറച്ച് വായു മാത്രമെ ഇന്‍ടെയ്ക്ക് മുഖേന കടന്നുപോകാറുള്ളു.

വിമാനങ്ങള്‍ ഇപ്പോഴും പറക്കുന്നത് അറുപതുകളിലെ വേഗതയില്‍; കാരണം ഇതാണ്

എന്നാല്‍ ഇന്നുള്ള ആധുനിക ഹൈ-ബൈപാസ് ജെറ്റ് എഞ്ചിനുകളില്‍ ഭീമന്‍ ടര്‍ബോഫാനുകളാണ് ഒരുങ്ങുന്നത്. കുറഞ്ഞ വേഗതയിലും കൂടുതല്‍ വായു ശ്വസിച്ചു ആവശ്യമായ തള്ളല്‍ ബലം (Thrust) കൈവരിക്കാന്‍ ഹൈ-ബൈപാസ് എഞ്ചിനുകള്‍ക്ക് സാധിക്കും.

വിമാനങ്ങള്‍ ഇപ്പോഴും പറക്കുന്നത് അറുപതുകളിലെ വേഗതയില്‍; കാരണം ഇതാണ്

ഹൈ-ബൈപാസ് എഞ്ചിനില്‍ വായു ടര്‍ബൈനിലൂടെ കടന്നു പോകില്ല. മറിച്ച് ടര്‍ബൈനിന് ചുറ്റുമുള്ള വായു സഞ്ചാരം ക്രമപ്പെടുത്തിയാണ് ആവശ്യമായ തള്ളല്‍ ബലം ഹൈ-ബൈപാസ് എഞ്ചിനുകള്‍ നേടുന്നത്.

വിമാനങ്ങള്‍ ഇപ്പോഴും പറക്കുന്നത് അറുപതുകളിലെ വേഗതയില്‍; കാരണം ഇതാണ്

കുറഞ്ഞ വേഗതയിലാണ് ഹൈ-ബൈപാസ് എഞ്ചിനുകള്‍ ഉയര്‍ന്ന കാര്യക്ഷമത കാഴ്ചവെക്കാറ്. വിമാനവേഗത വര്‍ധിപ്പിക്കാന്‍ നിര്‍മ്മാതാക്കള്‍ മടിക്കുന്ന മറ്റൊരു കാരണം കൂടിയാണിത്.

വിമാനങ്ങള്‍ ഇപ്പോഴും പറക്കുന്നത് അറുപതുകളിലെ വേഗതയില്‍; കാരണം ഇതാണ്

ശബ്ദാതിവേഗത

വായുവില്‍ ശബ്ദം സഞ്ചരിക്കുന്നത് മണിക്കൂറില്‍ 1,235 കിലോമീറ്റര്‍ വേഗത്തില്‍. എന്നാല്‍ പതിനാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് ശബ്ദാദിവേഗ വിമാനം കോണ്‍കോര്‍ഡ് പറന്നത് മണിക്കൂറില്‍ 2,180 കിലോമീറ്റര്‍ വേഗത്തില്‍!

വിമാനങ്ങള്‍ ഇപ്പോഴും പറക്കുന്നത് അറുപതുകളിലെ വേഗതയില്‍; കാരണം ഇതാണ്

ലോകത്തില്‍ ഇന്നുവരെ നിര്‍മ്മിക്കപ്പെട്ടിട്ടുള്ളത് രണ്ടു ശബ്ദാദിവേഗ യാത്രവിമാനങ്ങള്‍. അതില്‍ വ്യവസായികമായി വിജയിച്ചത് കോണ്‍കോര്‍ഡ് മാത്രം. ബ്രിട്ടനും ഫ്രാന്‍സും സംയുക്തമായാണ് കോണ്‍കോര്‍ഡിനെ വികസിപ്പിച്ചത്.

വിമാനങ്ങള്‍ ഇപ്പോഴും പറക്കുന്നത് അറുപതുകളിലെ വേഗതയില്‍; കാരണം ഇതാണ്

ചരിത്രം തിരുത്തി കുറിച്ചെങ്കിലും വിവാദങ്ങളുടെ തോഴനായിരുന്നു കോണ്‍കോര്‍ഡ്. 1976 ല്‍ സേവനം ആരംഭിച്ച കോണ്‍കോര്‍ഡ് 2003 വരെ സജീവ യാത്രാവിമാനമായി പ്രവര്‍ത്തിച്ചു.

വിമാനങ്ങള്‍ ഇപ്പോഴും പറക്കുന്നത് അറുപതുകളിലെ വേഗതയില്‍; കാരണം ഇതാണ്

കോണ്‍കോര്‍ഡിനെ പിന്‍വലിക്കാന്‍ കാരണം

കോണ്‍കോര്‍ഡിന് പറക്കാന്‍ വേണ്ടിയിരുന്നത് മണിക്കൂറില്‍ 25,629 ലിറ്റര്‍ ഇന്ധനം. യാത്രക്കാര്‍ക്ക് ആകെമൊത്തം നൂറു സീറ്റുകള്‍ മാത്രം. ഒപ്പം കണ്ണുതള്ളുന്ന യാത്രാക്കൂലിയും.

വിമാനങ്ങള്‍ ഇപ്പോഴും പറക്കുന്നത് അറുപതുകളിലെ വേഗതയില്‍; കാരണം ഇതാണ്

വാണിജ്യാടിസ്ഥാനത്തില്‍ വിജയിച്ചെന്ന് പറയുമ്പോഴും കോണ്‍കോര്‍ഡ് ബ്രിട്ടീഷ് എയര്‍വേസിനും എയര്‍ഫ്രാന്‍സിനും സാമ്പത്തിക ബാധ്യതയായി. എന്നാൽ കോണ്‍കോര്‍ഡിനെ പിന്‍വലിക്കാനുള്ള യഥാര്‍ത്ഥ കാരണമിതല്ല.

വിമാനങ്ങള്‍ ഇപ്പോഴും പറക്കുന്നത് അറുപതുകളിലെ വേഗതയില്‍; കാരണം ഇതാണ്

ശബ്ദശല്യമായിരുന്നു കോര്‍ഡ്‌കോര്‍ഡിന് തിരിച്ചടിയായത്. ഭീകരശബ്ദം കണക്കിലെടുത്ത് ഒട്ടുമിക്ക രാജ്യങ്ങളും തങ്ങളുടെ ആകാശത്ത് കോണ്‍കോര്‍ഡുകളെ നിരോധിച്ചു.

വിമാനങ്ങള്‍ ഇപ്പോഴും പറക്കുന്നത് അറുപതുകളിലെ വേഗതയില്‍; കാരണം ഇതാണ്

പ്രതിസന്ധികളെ മറികടന്നു കോണ്‍കോര്‍ഡ് കുറച്ച് കൂടി കാലം ആകാശത്ത് വട്ടമിട്ടു പറന്നു. എന്നാല്‍ അറ്റകുറ്റ പണികള്‍ക്ക് ഭീമന്‍ തുക ചെലവഴിക്കേണ്ടി വരുമെന്ന തിരിച്ചറിവ് കോണ്‍കോര്‍ഡുകളെ എന്നന്നേക്കുമായി പിന്‍വലിക്കാന്‍ അധികൃതരെ പ്രേരിപ്പിച്ചു.

Most Read Articles

Malayalam
കൂടുതല്‍... #off beat
English summary
Why Planes Don’t Fly Any Faster. Read in Malayalam.
Story first published: Tuesday, March 27, 2018, 17:42 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X