ഇരിക്കേണ്ടത് മണിക്കൂറുകള്‍; ഏറ്റവും ദൈര്‍ഘ്യമേറിയ വിമാന സര്‍വീസുകള്‍

By Dijo Jackson

ആകാശയാത്രകള്‍ മടുപ്പിക്കാറുണ്ടോ? വിമാനയാത്ര തുടക്കക്കാരില്‍ കൗതുകമുണര്‍ത്തും എന്ന കാര്യം തീര്‍ച്ച. എന്നാല്‍ വിമാനയാത്രകള്‍ പതിവായി കഴിഞ്ഞാലോ? നീണ്ട മണിക്കൂറുകള്‍ വിമാനത്തില്‍ ചെലവഴിക്കേണ്ടി വരുന്ന സാഹചര്യം ആരെയും മടുപ്പിക്കും.

ഇരിക്കേണ്ടത് മണിക്കൂറുകള്‍; ഏറ്റവും ദൈര്‍ഘ്യമേറിയ വിമാന സര്‍വീസുകള്‍

ദീര്‍ഘദൂര വിമാനയാത്രകള്‍ മൂലം ശരീരത്തിന്റെ സമയനിഷ്ഠമായ താളം തെറ്റും. ഇതു യാത്രക്കാരില്‍ ക്ഷീണവും ആലസ്യവും വര്‍ധിപ്പിക്കും. അതുകൊണ്ടു തന്നെ വിമാനയാത്രകള്‍ പലര്‍ക്കും ഒരു ദു:സ്വപ്‌നമാണ്. ഇക്കാര്യം മനസില്‍ വെച്ചു തന്നെ ഏറ്റവും ദൈര്‍ഘ്യമേറിയ വിമാന സര്‍വീസുകളെ ഇവിടെ പരിശോധിക്കാം.

ഇരിക്കേണ്ടത് മണിക്കൂറുകള്‍; ഏറ്റവും ദൈര്‍ഘ്യമേറിയ വിമാന സര്‍വീസുകള്‍

10. എമിറേറ്റ്‌സ് എയര്‍ലൈന്‍: ദുബായ് - ലോസ് ഏഞ്ചലസ്

16 മണിക്കൂര്‍ കൊണ്ടാണ് എമിറേറ്റ്‌സിന്റെ A380 എയര്‍ബസ് ദുബായില്‍ നിന്നും ലോസ് ഏഞ്ചലസിലേക്ക് പറന്നെത്തുന്നത്. 13,420 കിലോമീറ്റര്‍ ആകാശപാതയാണ് യാത്രയില്‍ എമിറേറ്റ്‌സ് വിമാനം പിന്നിടുന്നതും.

ഇരിക്കേണ്ടത് മണിക്കൂറുകള്‍; ഏറ്റവും ദൈര്‍ഘ്യമേറിയ വിമാന സര്‍വീസുകള്‍

09. എത്തിഹാദ് എയര്‍വേയ്‌സ്: അബുദാബി - ലോസ് ഏഞ്ചലസ്

16 മണിക്കൂറും 30 മിനുട്ടും കൊണ്ടാണ് എത്തിഹാദിന്റെ ബോയിംഗ് 777-200LR വിമാനം അബുദാബി - ലോസ് ഏഞ്ചലസ് നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നത്. 13,503 കിലോമീറ്റര്‍ നീളുന്നതാണ് ആകാശപാത. സാഹചര്യം അനുകൂലമല്ലെങ്കില്‍ യാത്രാദൈര്‍ഘ്യം വീണ്ടും കൂടും.

ഇരിക്കേണ്ടത് മണിക്കൂറുകള്‍; ഏറ്റവും ദൈര്‍ഘ്യമേറിയ വിമാന സര്‍വീസുകള്‍

08. ഡെല്‍റ്റ എയര്‍ലൈന്‍സ്: ജൊഹന്നാസ്ബര്‍ഗ് - അറ്റ്‌ലാന്‍ഡ

ദക്ഷിണാഫ്രിക്കയില്‍ നിന്നും അമേരിക്കയിലെ ജോര്‍ജിയ സംസ്ഥാനത്തിന്റെ തലസ്ഥാനത്ത് എത്താന്‍ ബോയിംഗ് 777-200LR വിമാനത്തിന് വേണ്ടത് 16 മണിക്കൂറും 50 മിനുട്ടും. 13,576 കിലോമീറ്റര്‍ ദൂരമാണ് യാത്രയില്‍ ഡെല്‍റ്റ് എയര്‍ലൈന്‍സ് പിന്നിടുന്നതും.

ഇരിക്കേണ്ടത് മണിക്കൂറുകള്‍; ഏറ്റവും ദൈര്‍ഘ്യമേറിയ വിമാന സര്‍വീസുകള്‍

07. യുണൈറ്റഡ് എയര്‍ലൈന്‍സ്: സാന്‍ ഫ്രാസിസ്‌കോ - സിംഗപ്പൂര്‍

17 മണിക്കൂറാണ് അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്‌കോയില്‍ നിന്നും സിംഗപ്പൂരില്‍ എത്താനുള്ള സമയംദൈര്‍ഘ്യം. യുണൈറ്റഡ് എയര്‍ലൈന്‍സിന്റെ ബോയിംഗ് 787-9 വിമാനം 13,594 കിലോമീറ്റര്‍ ദൂരം പിന്നിട്ടാണ് ഇരു നഗരങ്ങളെയും തമ്മില്‍ ബന്ധിപ്പിക്കുന്നത്.

Recommended Video - Watch Now!
Auto Expo 2018: Tata Tamo Racemo & Racemo+- Details, Specifications - DriveSpark
ഇരിക്കേണ്ടത് മണിക്കൂറുകള്‍; ഏറ്റവും ദൈര്‍ഘ്യമേറിയ വിമാന സര്‍വീസുകള്‍

06. ക്വാണ്ടാസ് എയര്‍വേയ്‌സ്: ഡാലസ് - സിഡ്‌നി

ഡാലസും ഡിസ്‌നിയും കിടക്കുന്നത് രണ്ടു ഉപഭൂഖണ്ഡങ്ങളില്‍. ഡാലസില്‍ നിന്നും സിഡ്‌നിയിലേക്ക് പറന്നെത്താന്‍ ക്വാണ്ടാസ് എയര്‍വേയ്‌സിന്റെ എയര്‍ബസ് A380 വിമാനത്തിന് വേണ്ടതോ, 17 മണിക്കൂറും 15 മിനുട്ടും.

ഇരിക്കേണ്ടത് മണിക്കൂറുകള്‍; ഏറ്റവും ദൈര്‍ഘ്യമേറിയ വിമാന സര്‍വീസുകള്‍

ഇവിടെയും സാഹചര്യം അനുകൂലമെങ്കില്‍ മാത്രമെ മേല്‍പ്പറഞ്ഞ സമയം കൊണ്ടു വിമാനത്തിന് പറന്നെത്താന്‍ സാധിക്കുകയുള്ളു. 13,804 കിലോമീറ്റര്‍ നീളുന്നതാണ് ആകാശപാത.

ഇരിക്കേണ്ടത് മണിക്കൂറുകള്‍; ഏറ്റവും ദൈര്‍ഘ്യമേറിയ വിമാന സര്‍വീസുകള്‍

05. യുണൈറ്റഡ് എയര്‍ലൈന്‍സ്: ഹൗസ്റ്റണ്‍ - സിഡ്‌നി

13,834 കിലോമീറ്റര്‍ ആകാശപാതയാണ് ഹൗസ്റ്റണിനും സിഡ്‌നിയ്ക്കും ഇടയില്‍. 17 മണിക്കൂറും 30 മിനുട്ടും കൊണ്ടാണ് യുണൈറ്റഡ് എയര്‍ലൈന്‍സിന്റെ ബോയിംഗ് 787-9 വിമാനം ഈ ദൂരം പിന്നിടുന്നത്.

ഇരിക്കേണ്ടത് മണിക്കൂറുകള്‍; ഏറ്റവും ദൈര്‍ഘ്യമേറിയ വിമാന സര്‍വീസുകള്‍

04. യുണൈറ്റഡ് എയര്‍ലൈന്‍സ്: ലോസ് ഏഞ്ചലസ് - സിംഗപ്പൂര്‍

17 മണിക്കൂറും 50 മിനുട്ടും എടുത്താണ് വടക്കേ അമേരിക്കയില്‍ നിന്നും തെക്കുകിഴക്കന്‍ ഏഷ്യന്‍ നഗരത്തിലേക്ക് യുണൈറ്റഡ് എയര്‍ലൈന്‍സിന്റെ ഇതേ ബോയിംഗ് 787-9 വിമാനം പറന്നിറങ്ങുന്നത്. 14,114 കിലോമീറ്റര്‍ ദൂരമാണ് ഇതിന് വേണ്ടി വിമാനം പിന്നിടുന്നതും.

ഇരിക്കേണ്ടത് മണിക്കൂറുകള്‍; ഏറ്റവും ദൈര്‍ഘ്യമേറിയ വിമാന സര്‍വീസുകള്‍

03. എമിറേറ്റ്‌സ് എയര്‍ലൈന്‍: ഒക്‌ലാന്‍ഡ് - ദുബായ്

14,201 കിലോമീറ്റര്‍ ആകാശപാതയാണ് ഒക്‌ലാന്‍ഡും ദുബായിക്കും ഇടയില്‍. ഇതു പിന്നിടാന്‍ എമിറേറ്റ്‌സ് എയര്‍ലൈനിന്റെ എയര്‍ബസ് A380 യ്ക്ക് വേണ്ടത് 17 മണിക്കൂറും അഞ്ചു മിനുട്ടും. ഏറ്റവും ദൈര്‍ഘ്യമേറിയ മൂന്നാമത്തെ വിമാന സര്‍വീസാണിത്.

ഇരിക്കേണ്ടത് മണിക്കൂറുകള്‍; ഏറ്റവും ദൈര്‍ഘ്യമേറിയ വിമാന സര്‍വീസുകള്‍

02. ക്വാണ്ടാസ്: പെര്‍ത്ത് - ലണ്ടന്‍

ഓസ്‌ട്രേലിയന്‍ മേഖലയില്‍ നിന്നും ഇംഗ്ലീഷ് മേഖലയിലേക്ക് പറന്നെത്താന്‍ ക്വാണ്ടാസിന്റെ ബോയിംഗ് 797-9 വിമാനത്തിന് വേണ്ടത് 17 മണിക്കൂറും 20 മിനുട്ടും. 14,500 കിലോമീറ്ററാണ് പെര്‍ത്തിനും ലണ്ടനും ഇടയിലുള്ള ആകാശപാത.

ഇരിക്കേണ്ടത് മണിക്കൂറുകള്‍; ഏറ്റവും ദൈര്‍ഘ്യമേറിയ വിമാന സര്‍വീസുകള്‍

01. ഖത്തര്‍ എയര്‍വേയ്‌സ്: ഒക്‌ലാന്‍ഡ് - ദോഹ

നിലവില്‍ ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ വിമാനസര്‍വീസാണിത്. 14,535 കിലോമീറ്റര്‍ നീളുന്ന ആകാശപാത പിന്നിടാന്‍ ബോയിംഗ് 777-200LR വിമാനത്തിന് വേണ്ടത് 18 മണിക്കൂറും അഞ്ചു മിനുട്ടും. ഇവിടെയും സാഹചര്യങ്ങള്‍ അനുകൂലമെങ്കില്‍ മാത്രമാണ് ഈ സമയപരിധിക്കുള്ളില്‍ ലക്ഷ്യസ്ഥാനത്ത് വിമാനമിറങ്ങുക.

ഡ്രൈവ്സ്പാർക്ക് മലയാളത്തിൽ നിന്നും കുടുതൽ വായിക്കാം:

01.കാറിന്റെ റീസെയില്‍ മൂല്യം കൂട്ടാം; ശ്രദ്ധിക്കേണ്ട ഏഴു കാര്യങ്ങള്‍

02.പരമാവധി വേഗത 148 കിലോമീറ്റര്‍, എന്നാല്‍ ഈ ഡോമിനാര്‍ കുറിച്ചത് 198 കിലോമീറ്റര്‍! ഇതെങ്ങനെ?

03.കാള്‍മാന്‍ കിംഗിന് മുമ്പില്‍ അംബാനിയുടെ ബെന്റ്‌ലി ബെന്റേഗ പോലും നിസാരം!

04.ഇന്ധനടാങ്കില്‍ വെള്ളം കയറിയാല്‍ - പ്രശ്‌നങ്ങളും പരിഹാരങ്ങളും

05.ആക്‌സിലറേറ്റ് ചെയ്യുമ്പോള്‍ കാറില്‍ വിറയല്‍? - അറിഞ്ഞിരിക്കേണ്ട നാലു കാര്യങ്ങള്‍

Most Read Articles

Malayalam
കൂടുതല്‍... #off beat
English summary
The Longest Flight Routes In The World. Read in Malayalam.
Story first published: Tuesday, March 27, 2018, 10:48 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X