ആക്‌സിലറേറ്റ് ചെയ്യുമ്പോള്‍ കാറില്‍ വിറയല്‍? — അറിഞ്ഞിരിക്കേണ്ട നാലു കാര്യങ്ങള്‍

Written By:

എത്ര കൃത്യതയോടെ പരിപാലിച്ചാലും കാറില്‍ ചില പ്രശ്‌നങ്ങള്‍ ഉടലെടുക്കാറ് സാധാരണമാണ്. ഉദ്ദാഹരണത്തിന് ആക്‌സിലറേറ്റ് ചെയ്യുമ്പോള്‍ കാറില്‍ അനുഭവപ്പെടുന്ന വിറയല്‍. ഒട്ടുമിക്ക കാര്‍ ഉടമസ്ഥരും ഈ പ്രശ്‌നം നേരിടുന്നുണ്ട്.

ആക്‌സിലറേറ്റ് ചെയ്യുമ്പോള്‍ കാറില്‍ വിറയല്‍? — അറിഞ്ഞിരിക്കേണ്ട നാലു കാര്യങ്ങള്‍

ആക്‌സിലറേറ്റ് ചെയ്യുമ്പോള്‍ എന്തുകൊണ്ടാകാം കാര്‍ വിറയ്ക്കുന്നത്, ചിന്തിച്ചിട്ടുണ്ടോ? മാനുവല്‍ കാറില്‍ മാത്രമല്ല, ഓട്ടോമാറ്റിക് കാറിലും ഇതേ വിറയല്‍ ആക്‌സിലറേറ്റ് ചെയ്യുമ്പോള്‍ അനുഭവപ്പെടാറുണ്ട്. ഇതിനുള്ള കാരണങ്ങള്‍ പരിശോധിക്കാം —

ആക്‌സിലറേറ്റ് ചെയ്യുമ്പോള്‍ കാറില്‍ വിറയല്‍? — അറിഞ്ഞിരിക്കേണ്ട നാലു കാര്യങ്ങള്‍

പൊടി അടിഞ്ഞ എയര്‍ ഫില്‍ട്ടര്‍

മാലിന്യങ്ങള്‍ കൂടാതെ എഞ്ചിനിലേക്ക് വായു കടത്തിവിടുകയാണ് എയര്‍ ഫില്‍ട്ടറുകളുടെ ലക്ഷ്യം. അതുകൊണ്ടു പതിവായി വൃത്തിയാക്കില്ലെങ്കില്‍ എയര്‍ ഫില്‍ട്ടറില്‍ ചെളിയും പൊടിയും പെട്ടെന്നു അടിഞ്ഞുകൂടും.

ആക്‌സിലറേറ്റ് ചെയ്യുമ്പോള്‍ കാറില്‍ വിറയല്‍? — അറിഞ്ഞിരിക്കേണ്ട നാലു കാര്യങ്ങള്‍

സ്വാഭാവികമായി ഈ സന്ദര്‍ഭത്തില്‍ ആവശ്യമായ വായു എഞ്ചിനിലേക്ക് എത്താതെ വരും. ഇതു എഞ്ചിനില്‍ നടക്കുന്ന ജ്വലന പ്രക്രിയയെ ബാധിക്കും. കരുത്തുത്പാദനം കുറയും.

ആക്‌സിലറേറ്റ് ചെയ്യുമ്പോള്‍ കാറില്‍ വിറയല്‍? — അറിഞ്ഞിരിക്കേണ്ട നാലു കാര്യങ്ങള്‍

ഫ്യൂവല്‍ പൈപ് തകരാര്‍

ഇന്ധനടാങ്കില്‍ നിന്നും ഫ്യൂവല്‍ പൈപ് മുഖേനയാണ് എഞ്ചിനിലേക്ക് ഇന്ധനമെത്താറ്. ഫ്യൂവല്‍ പൈപില്‍ എവിടെയെങ്കിലും ലീക്ക് ഉണ്ടാകുന്ന സാചര്യത്തില്‍ ആവശ്യമായ ഇന്ധനം എഞ്ചിനില്‍ എത്തില്ല.

Recommended Video - Watch Now!
New Honda CR-V 2018 First Look, Exterior, 360 Walkaround - DriveSpark
ആക്‌സിലറേറ്റ് ചെയ്യുമ്പോള്‍ കാറില്‍ വിറയല്‍? — അറിഞ്ഞിരിക്കേണ്ട നാലു കാര്യങ്ങള്‍

ആക്‌സിലറേറ്റ് ചെയ്യുമ്പോള്‍ കൃത്യമായ അളവില്‍ ഇന്ധനം എഞ്ചിനിലേക്ക് എത്താത്ത പക്ഷം കാറില്‍ വിറയല്‍ അനുഭവപ്പെടും. ഫ്യൂവല്‍ പൈപില്‍ ഉണ്ടാകുന്ന ലീക്ക് കാറില്‍ തീപടരാനുള്ള സാധ്യത കൂടി തുറന്നുവെയ്ക്കും.

ആക്‌സിലറേറ്റ് ചെയ്യുമ്പോള്‍ കാറില്‍ വിറയല്‍? — അറിഞ്ഞിരിക്കേണ്ട നാലു കാര്യങ്ങള്‍

നിലവാരം കുറഞ്ഞ ഇന്ധനമാണ് പതിവായി ഉപയോഗിക്കുന്നതെങ്കില്‍ ഫ്യൂവല്‍ പമ്പില്‍ കരടുകള്‍ അടിയും. ഇതും എഞ്ചിനിലേക്കുള്ള ഇന്ധനഒഴുക്കിനെ തടസപ്പെടുത്തും.

ആക്‌സിലറേറ്റ് ചെയ്യുമ്പോള്‍ കാറില്‍ വിറയല്‍? — അറിഞ്ഞിരിക്കേണ്ട നാലു കാര്യങ്ങള്‍

കാര്‍ബ്യുറേറ്റര്‍ തകരാര്‍

ജ്വലനപ്രക്രിയയ്ക്ക് വേണ്ടി ഇന്ധനവും വായും കൃത്യമായ അനുപാതത്തില്‍ മിശ്രിതപ്പെടുത്തുകയാണ് കാര്‍ബ്യുറേറ്ററുകളുടെ ദൗത്യം. കാര്‍ബ്യുറേറ്ററില്‍ തകരാറുണ്ടെങ്കില്‍ ജ്വലനപ്രക്രിയ ശരിയായ രീതിയില്‍ നടക്കില്ല.

ആക്‌സിലറേറ്റ് ചെയ്യുമ്പോള്‍ കാറില്‍ വിറയല്‍? — അറിഞ്ഞിരിക്കേണ്ട നാലു കാര്യങ്ങള്‍

ഇതു കാറിന്റെ മികവിനെ ബാധിക്കും. കാര്‍ബ്യുറേറ്ററില്‍ തകരാറുണ്ടെന്ന് തിരിച്ചറിഞ്ഞാല്‍ ഫ്യൂവല്‍ ഇന്‍ലെറ്റ്, ത്രോട്ടില്‍ ലെവര്‍, ഐഡില്‍ ജെറ്റ്, ത്രോട്ടില്‍ വാല്‍വ് എന്നിവ പരിശോധിക്കണം. ഇന്നു വിപണിയില്‍ എത്തുന്ന കാറുകള്‍ക്ക് എല്ലാം ഫ്യൂവല്‍ ഇഞ്ചക്ടഡ് എഞ്ചിനാണ് അടിസ്ഥാനം.

ആക്‌സിലറേറ്റ് ചെയ്യുമ്പോള്‍ കാറില്‍ വിറയല്‍? — അറിഞ്ഞിരിക്കേണ്ട നാലു കാര്യങ്ങള്‍

എഞ്ചിന്‍ ട്യൂണിംഗ് തകരാര്‍

മേല്‍പ്പറഞ്ഞ കാര്യങ്ങളില്‍ ഒന്നും കുഴപ്പം കണ്ടില്ലെങ്കില്‍ വിറയലിന് കാരണം എഞ്ചിനായിരിക്കും. എഞ്ചിന്‍ ട്യൂണിംഗിലുണ്ടായ പിഴവാകാം പ്രശ്‌നകാരണം. മെക്കാനിക്കിനെ കണ്ടു എഞ്ചിന്‍ പരിശോധിപ്പിക്കുന്നതാണ് ഈ സന്ദര്‍ഭത്തില്‍ ഉചിതം.

ആക്‌സിലറേറ്റ് ചെയ്യുമ്പോള്‍ കാറില്‍ വിറയല്‍? — അറിഞ്ഞിരിക്കേണ്ട നാലു കാര്യങ്ങള്‍

മികവു വര്‍ധിപ്പിക്കുന്നതിന് വേണ്ടി എഞ്ചിനും ഫ്യൂവല്‍ സംവിധാനവും ക്രമീകരിക്കുന്ന നടപടിയാണ് ട്യൂണിംഗ്. കാറിന്റെ പെര്‍ഫോര്‍മന്‍സ് വര്‍ധിപ്പിക്കാനും എഞ്ചിന്‍ ട്യൂണിംഗ് സഹായിക്കും.

ഡ്രൈവ്സ്പാർക്ക് മലയാളത്തിൽ നിന്നും കൂടുതൽ വായിക്കാം:

01.ബൈക്കില്‍ നിന്നും തുരുമ്പ് നീക്കം ചെയ്യാനുള്ള എളുപ്പവഴികള്‍

02.ഡീസൽ എഞ്ചിനെക്കാളും മികച്ചത് പെട്രോൾ എഞ്ചിനാണോ?

03.കാറിന്റെ തിളക്കം നിലനിര്‍ത്താനുള്ള ചില പൊടിക്കൈകൾ

04.കാര്‍ നിറം വെള്ളയാണോ? നിങ്ങള്‍ അറിയാത്ത ഗുണങ്ങളും ദോഷങ്ങളും

05.ഡ്രൈവിംഗില്‍ നിങ്ങള്‍ അറിയാതെ ചെയ്യുന്ന ചില വലിയ അബദ്ധങ്ങൾ

കൂടുതല്‍... #auto tips
English summary
Reasons Why Car Jerks While Accelerating. Read in Malayalam.
Story first published: Saturday, March 24, 2018, 13:11 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark