ഡ്രൈവിംഗില്‍ നിങ്ങള്‍ അറിയാതെ ചെയ്യുന്ന ചില 'വലിയ' അബദ്ധങ്ങള്‍

Written By:

ഡ്രൈവിംഗ് എന്നത് ഇന്ന് ഒഴിച്ചുകൂടാനാകാത്ത ദിനചര്യയായി മാറിക്കഴിഞ്ഞു. ദിവസത്തിന്റെ ഏറിയ പങ്കും കാറുകളില്‍ ചെലവഴിക്കുന്നവരുടെ എണ്ണവും ഇപ്പോള്‍ കുറവല്ല. എന്നാൽ ഡ്രൈവിംഗ് അറിയാം എന്നത് കൊണ്ട് മാത്രം കാറിനെ പൂര്‍ണമായും മനസിലാക്കാന്‍ സാധിക്കുമോ?

ഡ്രൈവിംഗില്‍ നിങ്ങള്‍ അറിയാതെ ചെയ്യുന്ന ചില 'വലിയ' അബദ്ധങ്ങള്‍

ദിനചര്യയായി മാറിയ ഡ്രൈവിംഗില്‍ നാം അറിയാതെ പിന്തുടര്‍ന്ന് വരുന്ന ചില 'വലിയ' അബദ്ധങ്ങള്‍, ഗുരുതര പ്രശ്‌നങ്ങള്‍ക്ക് വരെ കാരണമായേക്കും. ഡ്രൈവിംഗില്‍ നിങ്ങള്‍ അറിയാതെ ചെയ്യുന്ന ചില വലിയ അബദ്ധങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം —

ഡ്രൈവിംഗില്‍ നിങ്ങള്‍ അറിയാതെ ചെയ്യുന്ന ചില 'വലിയ' അബദ്ധങ്ങള്‍

മാനുവല്‍ കാറുകളില്‍ തെറ്റായ ഗിയറിലുള്ള ക്രൂയിസ് കണ്‍ട്രോള്‍

ദീര്‍ഘദൂര യാത്രകളില്‍ ഏറെ സഹായകരമായ ഫീച്ചറാണ് ക്രൂയിസ് കണ്‍ട്രോള്‍. ഏറെ നിര്‍ദ്ദേശങ്ങള്‍ നല്‍കാതെ തന്നെ ദീര്‍ഘദൂരം പിന്നിടാന്‍ കാറിനെ പ്രാപ്തമാക്കുന്നതാണ് ക്രൂയിസ് കണ്‍ട്രോള്‍.

ഡ്രൈവിംഗില്‍ നിങ്ങള്‍ അറിയാതെ ചെയ്യുന്ന ചില 'വലിയ' അബദ്ധങ്ങള്‍

ഇന്ന് ഒട്ടുമിക്ക മാനുവല്‍ കാറുകളിലും ഈ ഫീച്ചര്‍ ലഭ്യമാകുന്നുണ്ട്. മാനുവല്‍ കാറില്‍, ഗിയര്‍ഭേദമന്യെ ഒരു നിശ്ചിത വേഗത കാറില്‍ സ്ഥിരപ്പെടുത്തുകയാണ് ക്രൂയിസ് കണ്‍ട്രോള്‍ ചെയ്യുക.

ഡ്രൈവിംഗില്‍ നിങ്ങള്‍ അറിയാതെ ചെയ്യുന്ന ചില 'വലിയ' അബദ്ധങ്ങള്‍

ക്രൂയിസ് കണ്‍ട്രോള്‍ ഉപയോഗിക്കുമ്പോള്‍, ശരിയായ ഗിയര്‍ നിലനിര്‍ത്താന്‍ നാം പലപ്പോഴും മറന്നുപോകുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. ഇത് അനാവശ്യ സമ്മര്‍ദ്ദം എഞ്ചിനിലും അനുബന്ധ ഘടകങ്ങളിലും ചെലുത്തും.

ഡ്രൈവിംഗില്‍ നിങ്ങള്‍ അറിയാതെ ചെയ്യുന്ന ചില 'വലിയ' അബദ്ധങ്ങള്‍

ഉയര്‍ന്ന ഗിയറില്‍ ഹില്‍ ഡിസന്റ്

കുത്തനെയുള്ള കയറ്റം കയറുന്നതിലും ശ്രദ്ധയോടെ വേണം ഇറക്കം ഇറങ്ങാന്‍. കാരണം, ഇറക്കം ഇറങ്ങുമ്പോള്‍ വേഗത നിയന്ത്രിക്കേണ്ടത് അനിവാര്യമാണ്. ഇന്ന് വരുന്ന മിക്ക എസ്‌യുവികളിലും വേഗ നിയന്ത്രണത്തിനായി ഹില്‍ ഡിസന്റ് ഫീച്ചര്‍ ഇടംപിടിക്കുന്നുണ്ട്.

ഡ്രൈവിംഗില്‍ നിങ്ങള്‍ അറിയാതെ ചെയ്യുന്ന ചില 'വലിയ' അബദ്ധങ്ങള്‍

ഇനി നിങ്ങള്‍ ഉയര്‍ന്ന ഗിയറില്‍ എഞ്ചിന്‍ ബ്രേക്കിംഗ് ഇല്ലാതെയാണ് ഇറക്കം ഇറങ്ങാന്‍ ശ്രമിക്കുന്നത് എങ്കില്‍, വേഗത നിയന്ത്രിക്കുന്നതിനായി ഹില്‍ ഡിസന്റ് കണ്‍ട്രോള്‍ സ്വമേധയാ ബ്രേക്കിന് മേല്‍ ആധിപത്യം സ്ഥാപിക്കും.

ഡ്രൈവിംഗില്‍ നിങ്ങള്‍ അറിയാതെ ചെയ്യുന്ന ചില 'വലിയ' അബദ്ധങ്ങള്‍

ഇറക്കം ഇറങ്ങുമ്പോള്‍ ബ്രേക്കിനെ മാത്രം ആശ്രയിക്കുന്നത്, ബ്രേക്ക് ഓവര്‍ ഹീറ്റ് ആകുന്നതിലേക്കും, തത്ഫലമായി ബ്രേക്കിംഗ് മികവ് കുറയുന്നതിനും കാരണമാകും.

Recommended Video - Watch Now!
Volkswagen Launches Tenth Anniversary Special Editions | In Malayalam - DriveSpark മലയാളം
ഡ്രൈവിംഗില്‍ നിങ്ങള്‍ അറിയാതെ ചെയ്യുന്ന ചില 'വലിയ' അബദ്ധങ്ങള്‍

പാര്‍ക്കിംഗ് ബ്രേക്കുകള്‍ ഉപയോഗിക്കാതിരിക്കുക

പാര്‍ക്കിംഗ് ബ്രേക്കുകളുടെ ഉപയോഗം ഏറെ അനിവാര്യമാണ്. 'കാറ്, ഗിയറില്‍ നിര്‍ത്തിയാല്‍ പോരെ, എന്തിനാണ് പാര്‍ക്കിംഗ് ബ്രേക്ക് ഇടുന്നത്' - ചിലര്‍ക്ക് സംശയമുണ്ടാകാം.

ഡ്രൈവിംഗില്‍ നിങ്ങള്‍ അറിയാതെ ചെയ്യുന്ന ചില 'വലിയ' അബദ്ധങ്ങള്‍

പാര്‍ക്കിംഗ് ബ്രേക്ക് ഉപയോഗിച്ചില്ല എങ്കില്‍, വാഹനത്തിന്റെ മുഴുവന്‍ ഭാരവും പാര്‍ക്കിംഗ് പോളിലേക്ക് (pawl) വരും. ഗിയര്‍ബോക്സിലുള്ള ചെറിയ ലോഹ ഘടകമാണ് പാര്‍ക്കിംഗ് പോള്‍. ഈ ശീലം തുടര്‍ന്നാല്‍ പാര്‍ക്കിംഗ് പോള്‍ നശിക്കുന്നതിലേക്ക് ഏറെ താമസം നേരിടില്ല.

ഡ്രൈവിംഗില്‍ നിങ്ങള്‍ അറിയാതെ ചെയ്യുന്ന ചില 'വലിയ' അബദ്ധങ്ങള്‍

വെള്ളക്കെട്ടിലൂടെയുള്ള ചീറിപായല്‍

മഴക്കാലത്ത് വെള്ളക്കെട്ടിലൂടെ ചീറിപായുക മിക്കവരുടെയും വിനോദമാണ്. എന്നാല്‍ ഈ ശീലം കാര്‍ തകരാറാക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കും. ഇത്തരം സാഹചര്യത്തില്‍ വെള്ളം എയര്‍ ഇന്‍ടെയ്ക്കിലേക്ക് കടക്കാനുള്ള സാധ്യത കൂടുതലാണ്. ഇത് എഞ്ചിന് തകരാറിന് വഴിതെളിക്കും.

ഡ്രൈവിംഗില്‍ നിങ്ങള്‍ അറിയാതെ ചെയ്യുന്ന ചില 'വലിയ' അബദ്ധങ്ങള്‍

ഇവിടം കൊണ്ട് മാത്രം തീരുന്നില്ല. അമിത വേഗതയില്‍ വെള്ളക്കെട്ടിലേക്ക് കുതിച്ചിറങ്ങുന്നത് 'അക്വാപ്ലെയ്ന്‍' പ്രതിഭാസത്തിലൂടെ കാറിന്റെ നിയന്ത്രണം നഷ്ടപ്പെടുന്നതിന് കാരണമാകും.

ഡ്രൈവിംഗില്‍ നിങ്ങള്‍ അറിയാതെ ചെയ്യുന്ന ചില 'വലിയ' അബദ്ധങ്ങള്‍

കൂള്‍ ഓഫ് ടൈം നല്‍കാതിരിക്കുക

ഇന്ന് വരുന്ന മിക്ക കാറുകളിലും ടര്‍ബ്ബോചാര്‍ജ്ജറുകള്‍ ഇടംപിടിക്കുന്നുണ്ട്. ഉയര്‍ന്ന RPM ല്‍ അന്തരീക്ഷ മര്‍ദ്ദത്തെക്കാള്‍ സാന്ദ്രതപ്പെടുത്തിയ വായുവിനെ എഞ്ചിനിലേക്ക് കടത്താന്‍ ടര്‍ബ്ബോചാര്‍ജ്ജറുകള്‍ക്ക് കൂടുതല്‍ പ്രവര്‍ത്തിക്കേണ്ടതായി വരും.

ഡ്രൈവിംഗില്‍ നിങ്ങള്‍ അറിയാതെ ചെയ്യുന്ന ചില 'വലിയ' അബദ്ധങ്ങള്‍

ഈ സാഹചര്യം ടര്‍ബ്ബോകള്‍ ക്രമാതീതമായി ചൂടാകുന്നതിലേക്കും വഴിതെളിക്കും. തുടര്‍ന്ന് എഞ്ചിനില്‍ നിന്നുള്ള എക്‌സ്‌ഹോസ്റ്റ് വാതകങ്ങളിലാണ് ടര്‍ബ്ബോ പ്രവര്‍ത്തിക്കുക.

ഡ്രൈവിംഗില്‍ നിങ്ങള്‍ അറിയാതെ ചെയ്യുന്ന ചില 'വലിയ' അബദ്ധങ്ങള്‍

ഇനി നിങ്ങള്‍ അമിത വേഗതയില്‍ ഡ്രൈവ് ചെയ്ത് ഉടനടി എഞ്ചിന്‍ ഓഫ് ചെയ്താലോ? ടര്‍ബ്ബോയുടെ പ്രവര്‍ത്തനം പൊടുന്നനെ നില്‍ക്കും. ഒപ്പം അടുത്ത തവണ എഞ്ചിന്‍ സ്റ്റാര്‍ട്ട് ചെയ്യുന്നത് വരെ എക്‌സ്‌ഹോസ്റ്റ് വാതകങ്ങള്‍ ടര്‍ബ്ബോചാര്‍ജ്ജറിന് ഉള്ളില്‍ അകപ്പെടും.

ഡ്രൈവിംഗില്‍ നിങ്ങള്‍ അറിയാതെ ചെയ്യുന്ന ചില 'വലിയ' അബദ്ധങ്ങള്‍

ഇത് ടര്‍ബ്ബോകളുടെ പ്രവര്‍ത്തനത്തെയും ആയുസിനെയും ബാധിക്കും. അതേസമയം, വാട്ടര്‍ കൂള്‍ഡ് ടര്‍ബ്ബോചാര്‍ജ്ജറുകളില്‍ ഈ പ്രശ്‌നം ഉടലെടുക്കില്ല.

ഡ്രൈവിംഗില്‍ നിങ്ങള്‍ അറിയാതെ ചെയ്യുന്ന ചില 'വലിയ' അബദ്ധങ്ങള്‍

അനാവശ്യമായി ക്ലച്ചിനെ ആശ്രയിക്കുക

ട്രാഫിക്ക് സിഗ്‌നലുകളില്‍ പച്ച തെളിയുന്നതും കാത്ത് ക്ലച്ചില്‍ കാല്‍ അമര്‍ത്തി അക്ഷമരായി നില്‍ക്കുന്നവരാണ് നമ്മളില്‍ ഭൂരിപക്ഷവും. എന്നാല്‍ ഇതും തെറ്റായ ശീലമാണ്.

ഡ്രൈവിംഗില്‍ നിങ്ങള്‍ അറിയാതെ ചെയ്യുന്ന ചില 'വലിയ' അബദ്ധങ്ങള്‍

ക്ലച്ചിന് മേല്‍ അനാവശ്യമായി കാല്‍ വെയ്ക്കുന്നത് ക്ലച്ചിന്റെ തേയ്മാനത്തിന് വഴിതെളിക്കും. ക്ലച്ച് പ്ലേറ്റുകള്‍ തുടര്‍ച്ചയായി മാറ്റേണ്ടതിനും ഈ ശീലം കാരണമാകും.

ഡ്രൈവിംഗില്‍ നിങ്ങള്‍ അറിയാതെ ചെയ്യുന്ന ചില 'വലിയ' അബദ്ധങ്ങള്‍

റിവേഴ്സില്‍ നിന്നും നേരെ ഡ്രൈവിലേക്ക്

പാര്‍ക്കിംഗ് വേളയിലാണ് മിക്കവരിലും ഈ ശീലം തലപ്പൊക്കുന്നത്. റിവേഴ്സില്‍ ഗിയറില്‍ പിന്നോട്ട് നീങ്ങവെ, പൊടുന്നനെ കാറിനെ ഡ്രൈവ് ഗിയറിലേക്ക് മാറ്റുന്ന ശീലം ഇന്ന് പതിവാണ്.

ഡ്രൈവിംഗില്‍ നിങ്ങള്‍ അറിയാതെ ചെയ്യുന്ന ചില 'വലിയ' അബദ്ധങ്ങള്‍

സഞ്ചരിച്ചിരുന്ന ദിശയില്‍ നിന്നും അപ്രതീക്ഷിതമായി എതിര്‍ ദിശയിലേക്ക് മാറുക എന്നത് ഡ്രൈവ്ട്രെയിനില്‍ അധിക സമ്മര്‍ദ്ദം ചെലുത്തും. റിവേഴ്സ് ഗിയറില്‍ കാര്‍ നിന്നതിന് ശേഷം മാത്രം ഡ്രൈവ് ഗിയറിലേക്ക് മാറുന്നതാണ് ഉചിതമായ നടപടി.

English summary
Car Mistakes You May Be Making Even Without Your Knowledge. Read in Malayalam.
Story first published: Monday, September 25, 2017, 18:36 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark