'ഡീസല്‍ എഞ്ചിനെക്കാളും മികച്ചത് പെട്രോള്‍ എഞ്ചിന്‍'; ഈ ധാരണ ശരിക്കും ശരിയാണോ?

Written By:

പെട്രോള്‍ എഞ്ചിനോ, ഡീസല്‍ എഞ്ചിനോ.. ഏതാണ് കൂടുതല്‍ കാലം നിലനില്‍ക്കുക? കാറുകളുടെ കാര്യത്തില്‍, പെട്രോള്‍ എഞ്ചിനാണ് ഡീസല്‍ എഞ്ചിനെക്കാളും മികച്ചതെന്ന ധാരണ വ്യാപകമാണ്. എന്നാല്‍ ഇത് ശരിയാണോ?

'ഡീസല്‍ എഞ്ചിനെക്കാളും മികച്ചത് പെട്രോള്‍ എഞ്ചിന്‍'; ഈ ധാരണ ശരിക്കും ശരിയാണോ?

പെട്രോള്‍, ഡീസല്‍ കാറുകളുടെ ആയുര്‍ദൈര്‍ഘ്യം പരിശോധിക്കുമ്പോള്‍ ചില ഘടകങ്ങള്‍ വിലയിരുത്തേണ്ടത് അനിവാര്യമാണ്.

  • എഞ്ചിനുകളുടെ കരുത്ത് ഉത്പാദനം
  • ഇന്ധനത്തിന്റെ മികവ്
  • എഞ്ചിന്‍ തേയ്മാനം
  • എഞ്ചിന്റെ ഇന്ധനക്ഷമത
  • എഞ്ചിന്‍ ലോഡ്
  • മെയിന്റനന്‍സ്
  • ഇഗ്നീഷന്‍ മോഡും, സ്റ്റാര്‍ട്ട് മെക്കാനിസവും

'ഡീസല്‍ എഞ്ചിനെക്കാളും മികച്ചത് പെട്രോള്‍ എഞ്ചിന്‍'; ഈ ധാരണ ശരിക്കും ശരിയാണോ?

ഡീസല്‍ എഞ്ചിനുകള്‍ക്ക് മികച്ചതല്ലെന്ന കുറവാണെന്ന ധാരണയ്ക്ക് കാരണം?

ഇന്ന് വരുന്ന മിക്ക പാസഞ്ചര്‍ കാറുകളിലും കോമണ്‍-റെയില്‍ ഡീസല്‍ എഞ്ചിനുകളാണ് ഇടംപിടിക്കുന്നത്. ഉയര്‍ന്ന കംപ്രഷന്‍ അനുപാതത്തിലാണ് ഡീസല്‍ എഞ്ചിന്‍ പ്രവര്‍ത്തിക്കുക.

'ഡീസല്‍ എഞ്ചിനെക്കാളും മികച്ചത് പെട്രോള്‍ എഞ്ചിന്‍'; ഈ ധാരണ ശരിക്കും ശരിയാണോ?

സ്പാര്‍ക്ക് പ്ലഗ് ഇഗ്നീഷന്റെ അഭാവത്തില്‍, ഡീസല്‍ കത്തിക്കുന്നതിന് ആവശ്യമായ താപം കംപ്രസ്ഡ് എയര്‍ സിലിണ്ടറുകളില്‍ നിന്നുമാണ് എഞ്ചിന്‍ ഉത്പാദിപ്പിക്കുന്നത്.

'ഡീസല്‍ എഞ്ചിനെക്കാളും മികച്ചത് പെട്രോള്‍ എഞ്ചിന്‍'; ഈ ധാരണ ശരിക്കും ശരിയാണോ?

ഇനി എഞ്ചിനിലുള്ള നട്ടുകളും വാല്‍വുകളും യഥാക്രമം ഉറപ്പിച്ചിട്ടില്ലായെങ്കില്‍, എഞ്ചിന്‍ ശബ്ദവും വൈബ്രേഷനും വര്‍ധിക്കുന്നതിന് ഇത് കാരണമാകും.

'ഡീസല്‍ എഞ്ചിനെക്കാളും മികച്ചത് പെട്രോള്‍ എഞ്ചിന്‍'; ഈ ധാരണ ശരിക്കും ശരിയാണോ?

അതിനാല്‍ സമയക്രമമായ മെയിന്റനന്‍സ് പാലിക്കാത്ത ഡീസല്‍ കാറുകളില്‍, എഞ്ചിന്‍ തേയ്മാനം വര്‍ധിക്കും. അമിത താപവും, ഘർഷണവും (Friction), വൈബ്രേഷനുമാണ് ഡീസല്‍ എഞ്ചിനുകള്‍ അതിവേഗം തകരാറിലാകാനുള്ള പ്രധാന കാരണങ്ങള്‍.

'ഡീസല്‍ എഞ്ചിനെക്കാളും മികച്ചത് പെട്രോള്‍ എഞ്ചിന്‍'; ഈ ധാരണ ശരിക്കും ശരിയാണോ?

ഭാരം കുറഞ്ഞ പെട്രോള്‍ എഞ്ചിനുകളില്‍ ഡയറക്ട് ഇഞ്ചക്ഷനുകളാണ് ഒരുങ്ങുന്നത്. ഡീസല്‍ യൂണിറ്റുകളിലുള്ള ലിഫ്റ്റ് പമ്പുകള്‍, എഞ്ചിന്‍ ഭാരം വര്‍ധിപ്പിക്കുന്നു.

'ഡീസല്‍ എഞ്ചിനെക്കാളും മികച്ചത് പെട്രോള്‍ എഞ്ചിന്‍'; ഈ ധാരണ ശരിക്കും ശരിയാണോ?

ഉയര്‍ന്ന കംപ്രഷന്റെ പശ്ചാത്തലത്തില്‍, സമാനശേഷിയുള്ള പെട്രോള്‍ എഞ്ചിനിലും കൂടുതല്‍ കരുത്താര്‍ന്നതാകണം ഡീസല്‍ എഞ്ചിന്‍. ഇതാണ് ഡീസല്‍ എഞ്ചിനുകളുടെ അമിതഭാരത്തിന് പിന്നില്‍.

'ഡീസല്‍ എഞ്ചിനെക്കാളും മികച്ചത് പെട്രോള്‍ എഞ്ചിന്‍'; ഈ ധാരണ ശരിക്കും ശരിയാണോ?

ഒരല്‍പം എണ്ണമയമേറിയതാണ് ഡീസല്‍. അതിനാല്‍ ഡീസല്‍ എഞ്ചിനിലുള്ള സിലിണ്ടര്‍ വാളുകള്‍ക്കും, പിസ്റ്റണ്‍ റിംഗുകള്‍ക്കും സ്വാഭാവികമായ ലൂബ്രിക്കേഷന്‍ ലഭിക്കുന്നുണ്ടെങ്കിലും ഇടവേളകളിലുള്ള മെയിന്റനന്‍സും ഇവയ്ക്ക് അത്യാവശ്യമാണ്.

Recommended Video - Watch Now!
Datsun rediGO Gold 1.0-Litre Launched In India | In Malayalam - DriveSpark മലയാളം
'ഡീസല്‍ എഞ്ചിനെക്കാളും മികച്ചത് പെട്രോള്‍ എഞ്ചിന്‍'; ഈ ധാരണ ശരിക്കും ശരിയാണോ?

ഇന്ധന മികവ്

ഉപയോഗിക്കുന്ന ഇന്ധനത്തിന്റെ മികവിനെയും ആശ്രയിച്ചാണ് അതത് എഞ്ചിനുകളുടെ ആയുര്‍ദൈര്‍ഘ്യം. ഉന്നത നിലവാരം പുലര്‍ത്തുന്ന ഡീസലില്‍ പോലും മാലിന്യങ്ങള്‍ കടന്നു കൂടാം.

'ഡീസല്‍ എഞ്ചിനെക്കാളും മികച്ചത് പെട്രോള്‍ എഞ്ചിന്‍'; ഈ ധാരണ ശരിക്കും ശരിയാണോ?

പെട്രോള്‍ എഞ്ചിനില്‍ ഇൗ പ്രശ്‌നം ഏറെ ഉടലെടുക്കുന്നില്ല. വാല്‍വുകളില്‍ അടിഞ്ഞ് കൂടാതെ പെട്രോള്‍ ബാഷ്പീകരിക്കപ്പെടുമെന്നതാണ് ഇതിന് കാരണം.

'ഡീസല്‍ എഞ്ചിനെക്കാളും മികച്ചത് പെട്രോള്‍ എഞ്ചിന്‍'; ഈ ധാരണ ശരിക്കും ശരിയാണോ?

അതേസമയം, ഡീസല്‍ എഞ്ചിനില്‍ ഈ മാലിന്യങ്ങള്‍ അടിഞ്ഞ് കൂടി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. ഇത് ഓയില്‍ നിലവാരം കുറയ്ക്കുന്നതിനും മറ്റ് എഞ്ചിന്‍ പ്രശ്‌നങ്ങള്‍ക്കും വഴിതെളിക്കും.

'ഡീസല്‍ എഞ്ചിനെക്കാളും മികച്ചത് പെട്രോള്‍ എഞ്ചിന്‍'; ഈ ധാരണ ശരിക്കും ശരിയാണോ?

അപ്പോള്‍ ഏതാണ് മികച്ചത്; പെട്രോളോ, ഡീസലോ?

ആയര്‍ദൈര്‍ഘ്യമേറിയ എഞ്ചിനാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത് എങ്കില്‍, ഡീസല്‍ കാറാണ് ഉത്തമം. മുന്‍കാലങ്ങളെ അപേക്ഷിച്ച്, ഡീസല്‍ എഞ്ചിനുകള്‍ സുഗമവും നിശബ്ദവുമാണ്.

'ഡീസല്‍ എഞ്ചിനെക്കാളും മികച്ചത് പെട്രോള്‍ എഞ്ചിന്‍'; ഈ ധാരണ ശരിക്കും ശരിയാണോ?

ഇനി നിങ്ങള്‍ തണുപ്പേറിയ പ്രദേശത്താണ് വസിക്കുന്നതെങ്കില്‍, ഡീസല്‍ എഞ്ചിനുകളുടെ ആയുര്‍ദൈര്‍ഘ്യം പെട്രോള്‍ എഞ്ചിനുകളെക്കാളും ഇരട്ടിയാണെന്ന് പഠനങ്ങള്‍ വെളിപ്പെടുത്തുന്നു.

'ഡീസല്‍ എഞ്ചിനെക്കാളും മികച്ചത് പെട്രോള്‍ എഞ്ചിന്‍'; ഈ ധാരണ ശരിക്കും ശരിയാണോ?

പെട്രോള്‍ എഞ്ചിനുകളെക്കാളും ഡീസല്‍ എഞ്ചിനുകള്‍ക്ക് 20,000 മുതല്‍ 30,000 കിലോമീറ്റര്‍ വരെ ആയുര്‍ദൈര്‍ഘ്യം കൂടുതലാണ്. കരുത്ത് ഉത്പാദനം, ഇന്ധനക്ഷമത, പരിസ്ഥിതി മലിനീകരണം മുതലായവ കണക്കിലെടുത്താല്‍ ഡീസല്‍ എഞ്ചിനുകള്‍ തന്നെയാണ് ഏറെക്കാലം നിലനില്‍ക്കുക.

'ഡീസല്‍ എഞ്ചിനെക്കാളും മികച്ചത് പെട്രോള്‍ എഞ്ചിന്‍'; ഈ ധാരണ ശരിക്കും ശരിയാണോ?

അതേസമയം, ഡീസല്‍ എഞ്ചിനുകളില്‍ സമയക്രമമായ മെയിന്റനന്‍സ് ഏത് വിധേനയും പാലിക്കണമെന്ന നിബന്ധന മാത്രം.

English summary
Diesel vs Petrol – Which Is Better For Your Engine Life? Read in Malayalam.
Story first published: Tuesday, October 3, 2017, 18:22 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark