ബൈക്കില്‍ നിന്നും തുരുമ്പ് നീക്കം ചെയ്യാനുള്ള ചില എളുപ്പവഴികള്‍

Written By:

ബൈക്ക് ഉടമസ്ഥരുടെ പ്രധാന പ്രശ്‌നങ്ങളില്‍ ഒന്ന് തുരുമ്പാണ്. മോട്ടോര്‍സൈക്കിളിന്റെ ക്രോം ഭാഗങ്ങളില്‍ തുരുമ്പ് വില്ലന്‍ വേഷമണിയുമ്പോള്‍, നിസഹായരായി നോക്കി നില്‍ക്കുന്ന ഉപഭോക്താക്കളുടെ ചിത്രം പതിവാണ്.

To Follow DriveSpark On Facebook, Click The Like Button
ബൈക്കില്‍ നിന്നും തുരുമ്പ് നീക്കം ചെയ്യാനുള്ള ചില എളുപ്പവഴികള്‍

എന്നാല്‍ വിഷമിക്കേണ്ട, ചില പൊടിക്കൈകള്‍ പ്രയോഗിച്ച് നഷ്ടപ്പെട്ട ക്രോം തിളക്കത്തെ തിരികെ നേടാന്‍ നിങ്ങള്‍ക്ക് തന്നെ സാധിക്കും. മോട്ടോര്‍സൈക്കിളില്‍ നിന്നും തുരുമ്പിനെ എങ്ങനെ തടുക്കാമെന്ന് പരിശോധിക്കാം -

ബൈക്കില്‍ നിന്നും തുരുമ്പ് നീക്കം ചെയ്യാനുള്ള ചില എളുപ്പവഴികള്‍

ആദ്യ ഉചിതമായ നടപടി എന്നത് തുരുമ്പിനെ പ്രതിരോധിക്കുകയാണ്. ഇടവേളകളില്‍ മോട്ടോര്‍സൈക്കിള്‍ കഴുകിയും, മെയിന്റനന്‍സ് നടത്തിയും തുരുമ്പിനെ ഫലപ്രദമായി പ്രതിരോധിക്കാം.

ബൈക്കില്‍ നിന്നും തുരുമ്പ് നീക്കം ചെയ്യാനുള്ള ചില എളുപ്പവഴികള്‍

ഇനി ബൈക്കിലുള്ള തരുമ്പിനെ എങ്ങനെ തുരത്താം?

1. ഇതിന് വേണ്ടി ആദ്യം തുരുമ്പെടുത്ത ഭാഗം വെള്ളവും ഷാമ്പുവും ഉപയോഗിച്ച് കഴുകുക. ശേഷം ഉണങ്ങിയ തുണി ഉപയോഗിച്ച് കഴുകിയ ഭാഗം തുടയ്ക്കണം.

Recommended Video
Yamaha Fazer 25 Launched In India | In Malayalam - DriveSpark മലയാളം
ബൈക്കില്‍ നിന്നും തുരുമ്പ് നീക്കം ചെയ്യാനുള്ള ചില എളുപ്പവഴികള്‍

2. തുടര്‍ന്ന് സ്റ്റീല്‍ വൂള്‍ പോലുള്ള പരുക്കന്‍ ഘടകങ്ങള്‍ മുഖേന തുരുമ്പെടുത്ത ഭാഗം തുടച്ച് മിനുസപ്പെടുത്തുക. തുരുമ്പ് ഏറെക്കുറെ മിനുസപ്പെട്ടുവെങ്കില്‍ ഒരല്‍പം കാഠിന്യം കുറഞ്ഞ സാന്‍ഡ് പേപ്പര്‍, സ്‌കോച്ച് ബ്രൈറ്റ് മുതലായവ ഉപയോഗിച്ച് അതേ ഭാഗം തുടയ്ക്കുക.

ബൈക്കില്‍ നിന്നും തുരുമ്പ് നീക്കം ചെയ്യാനുള്ള ചില എളുപ്പവഴികള്‍

ബലം കുറച്ച് തുടച്ചാല്‍ ക്രോമിന് മേല്‍ സ്‌ക്രാച്ചുണ്ടാകില്ല. ഇനി കൈയ്യെത്താന്‍ ബുദ്ധിമുട്ടുള്ള ഭാഗങ്ങളില്‍ പോളിഷിംഗ് തുണിയും ഉപയോഗിക്കാം.

ബൈക്കില്‍ നിന്നും തുരുമ്പ് നീക്കം ചെയ്യാനുള്ള ചില എളുപ്പവഴികള്‍

പൊടിക്കൈ: അലൂമിനിയം ഫോയിലിന്റെ തിളക്കമേറിയ വശം കോളയില്‍ (Coca-Cola) മുക്കി തുടച്ചാല്‍ തുരുമ്പ് പാടുകള്‍ അതിവേഗം നീക്കാന്‍ സാധിക്കും.

ബൈക്കില്‍ നിന്നും തുരുമ്പ് നീക്കം ചെയ്യാനുള്ള ചില എളുപ്പവഴികള്‍

3. തുടര്‍ന്ന് പ്രതലങ്ങളിലുള്ള തുരുമ്പ് പാടുകളും, ചെറിയ സ്‌ക്രാച്ച് പാടുകളും നീക്കം ചെയ്യാന്‍ ക്രോം പോളിഷ് ഉപയോഗിക്കുക. ഇതിന് ശേഷം ക്രോം ഭാഗങ്ങള്‍ക്ക് മേലെ വാക്‌സ് കോട്ടിംഗ് നല്‍കി തുരുമ്പിനെ ഏറെനാളത്തേക്ക് പ്രതിരോധിക്കാം.

ബൈക്കില്‍ നിന്നും തുരുമ്പ് നീക്കം ചെയ്യാനുള്ള ചില എളുപ്പവഴികള്‍

അതേസമയം, അടിമുടി തുരുമ്പെടുത്ത ബൈക്ക് അല്ലെങ്കില്‍ വിന്റേജ് ബൈക്കാണ് കൈവശമുള്ളതെങ്കില്‍, സര്‍വീസ് സെന്ററില്‍ നിന്നും വിദഗ്ധ പരിശോധന നടത്തേണ്ടത് അനിവാര്യമാണ്.

കൂടുതല്‍... #auto tips
English summary
Tips To Remove Rust From Motorcycles. Read in Malayalam.
Story first published: Thursday, October 5, 2017, 11:30 [IST]
Please Wait while comments are loading...

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark