കാള്‍മാന്‍ കിംഗിന് മുമ്പില്‍ അംബാനിയുടെ ബെന്റ്‌ലി ബെന്റേഗ പോലും നിസാരം!

By Dijo Jackson

പരുക്കനായിരിക്കണം, കണ്ടാല്‍ ആരുമൊന്ന് ഭയക്കണം; മുമ്പ് ഇതായിരുന്നു എസ്‌യുവികളുടെ നിര്‍വചനം. എന്നാല്‍ കാലം മാറിയപ്പോള്‍ ആധുനിക എസ്‌യുവികള്‍ സുമുഖന്മാരായി. ബെന്റ്‌ലി ബെന്റേഗയും, ലംബോര്‍ഗിനി ഉറൂസും മുതല്‍ ഫോര്‍ഡ് എന്‍ഡവറും, ടൊയോട്ട ഫോര്‍ച്യൂണറും വരെ ഇന്ന് എസ്‌യുവികളിലെ സുന്ദരന്മാരാണ്.

കാള്‍മാന്‍ കിംഗിന് മുമ്പില്‍ അംബാനിയുടെ ബെന്റ്‌ലി ബെന്റേയ്ഗ പോലും നിസാരം!

പക്ഷെ കഴിഞ്ഞ ദിവസം രാജ്യാന്തര വിപണികളില്‍ അണിനിരന്ന കാള്‍മാന്‍ കിംഗ് എസ്‌യുവി ഈ സൗന്ദര്യ സങ്കല്‍പങ്ങളെല്ലാം ഉടയ്ക്കും. ലോകത്തിലെ ഏറ്റവും വിലയേറിയ എസ്‌യുവി കാള്‍മാന്‍ കിംഗിനെ ഭീകരസത്വമെന്ന് വിശേഷിപ്പിച്ചാല്‍ കുറ്റം പറയാനാകില്ല.

കാള്‍മാന്‍ കിംഗിന് മുമ്പില്‍ അംബാനിയുടെ ബെന്റ്‌ലി ബെന്റേയ്ഗ പോലും നിസാരം!

ചൈനീസ് രൂപകല്‍പന, യൂറോപ്യന്‍ നിര്‍മിതി. 22 ലക്ഷം ഡോളറാണ് കാള്‍മാന്‍ കിംഗിന്റെ വില. അതായത് ഏകദേശം 14.3 കോടി രൂപ! അംബാനിയുടെ കൈയ്യിലുള്ള ബെന്റ്‌ലി ബെന്റേയ്ഗയ്ക്ക് പോലും നാലു കോടി രൂപയാണ് വില എന്നോര്‍ക്കണം.

കാള്‍മാന്‍ കിംഗിന് മുമ്പില്‍ അംബാനിയുടെ ബെന്റ്‌ലി ബെന്റേയ്ഗ പോലും നിസാരം!

ആകെമൊത്തം 12 കാള്‍മാന്‍ കിംഗുകളെ മാത്രമാണ് IAT കമ്പനി നിര്‍മ്മിക്കുക. ഇവ മുഴുവന്‍ വിറ്റുപോയോ എന്ന കാര്യം വ്യക്തമല്ല. 2017 ദുബായ് രാജ്യാന്തര മോട്ടോര്‍ ഷോയിലാണ് കാള്‍മാന്‍ കിംഗ് എസ്‌യുവിയെ ലോകം ആദ്യമായി പരിചയപ്പെട്ടത്.

കാള്‍മാന്‍ കിംഗിന് മുമ്പില്‍ അംബാനിയുടെ ബെന്റ്‌ലി ബെന്റേയ്ഗ പോലും നിസാരം!

ഫോര്‍ഡ് F-550 അടിത്തറയിലാണ് എസ് യുവിയുടെ ഒരുക്കം. ഭാരം 4,500 കിലോഗ്രാം. എസ്‌യുവിയ്ക്ക് ബുള്ളറ്റ് പ്രൂഫ് കവചം തെരഞ്ഞെടുത്താല്‍ ഭാരം 6,000 കിലോയായി വര്‍ധിക്കും.

കാള്‍മാന്‍ കിംഗിന് മുമ്പില്‍ അംബാനിയുടെ ബെന്റ്‌ലി ബെന്റേയ്ഗ പോലും നിസാരം!

ആറു മീറ്ററോളം നീളമുണ്ട് കാള്‍മാന്‍ കിംഗിന്. ഫോര്‍ഡ് F-550 അടിത്തറയുടെ ഭാഗമായുള്ള 6.8 ലിറ്റര്‍ V10 എഞ്ചിനാണ് കാള്‍മാന്‍ കിംഗിന്റെ പവര്‍ഹൗസ്. എഞ്ചിന്‍ പരമാവധി 400 bhp കരുത്ത് സൃഷ്ടിക്കും.

കാള്‍മാന്‍ കിംഗിന് മുമ്പില്‍ അംബാനിയുടെ ബെന്റ്‌ലി ബെന്റേയ്ഗ പോലും നിസാരം!

എന്നാല്‍ മണിക്കൂറില്‍ 140 കിലോമീറ്റര്‍ മാത്രമാണ് എസ്‌യുവിയുടെ പരമാവധി വേഗത. നാലര ടണ്‍ ഭാരമാണ് ഇതിന് കാരണം. ഹൈ-ഫൈ സൗണ്ട്, അള്‍ട്രാ HD 4K ടിവി, പ്രൈവറ്റ് സേഫ്‌ബോക്‌സ്, ഫോണ്‍ പ്രൊജക്ഷന്‍ സംവിധാനം, ഓപ്ഷനല്‍ സാറ്റലൈറ്റ് ടിവി, ഓപ്ഷനല്‍ സാറ്റലൈറ്റ് ഫോണ്‍ - എണ്ണിയാല്‍ തീരില്ല എസ്‌യുവിയുടെ വിശേഷങ്ങള്‍.

Recommended Video - Watch Now!
Mahindra TUV Stinger Concept First Look; Details; Specs - DriveSpark
കാള്‍മാന്‍ കിംഗിന് മുമ്പില്‍ അംബാനിയുടെ ബെന്റ്‌ലി ബെന്റേയ്ഗ പോലും നിസാരം!

ഇതിന് പുറമെ കോഫി മെഷീന്‍, വൈദ്യുത മേശ, നിയോണ്‍ ലൈറ്റ് കണ്‍ട്രോള്‍ എന്നിവയും കാള്‍മാന്‍ കിംഗ് എസ്‌യുവിയിലുണ്ട്. ഈ ഫീച്ചറുകളെല്ലാം സ്മാര്‍ട്ട്‌ഫോണ്‍ മുഖേന നിയന്ത്രിക്കാമെന്നതാണ് ഏറ്റവും വലിയ സവിശേഷത.

കാള്‍മാന്‍ കിംഗിന് മുമ്പില്‍ അംബാനിയുടെ ബെന്റ്‌ലി ബെന്റേയ്ഗ പോലും നിസാരം!

3,691 mm നീളമേറിയതാണ് വീല്‍ബേസ്. അകത്ത് പന്തുതട്ടാനുള്ള സ്ഥമുണ്ടെന്നര്‍ത്ഥം. കാര്‍ബണ്‍ ഫൈബറും സ്റ്റീലും കൊണ്ടുള്ളതാണ് മൂര്‍ച്ചയേറിയ എക്സ്റ്റീരിയര്‍.

കാള്‍മാന്‍ കിംഗിന് മുമ്പില്‍ അംബാനിയുടെ ബെന്റ്‌ലി ബെന്റേയ്ഗ പോലും നിസാരം!

151 ലിറ്ററാണ് കാള്‍മാന്‍ കിംഗിന്റെ ഇന്ധനശേഷി. -40 ഡിഗ്രി താപത്തില്‍ പോലും പ്രവര്‍ത്തിക്കാന്‍ എസ്‌യുവിക്ക് സാധിക്കും.

ഡ്രൈവ്സ്പാർക്ക് മലയാളത്തിൽ നിന്നും കൂടുതൽ വായിക്കാം:

01.ഇന്ധനടാങ്കില്‍ വെള്ളം കയറിയാല്‍ - പ്രശ്‌നങ്ങളും പരിഹാരങ്ങളും

02.ജാവ ബൈക്കുകള്‍ വരിക മഹീന്ദ്ര മോജോയുടെ എഞ്ചിനില്‍!

03.നെക്‌സോണിന് പുതിയ XZ വകഭേദവുമായി ടാറ്റ - അറിയേണ്ടതെല്ലാം

04.ആക്‌സിലറേറ്റ് ചെയ്യുമ്പോള്‍ കാറില്‍ വിറയല്‍? - അറിഞ്ഞിരിക്കേണ്ട നാലു കാര്യങ്ങള്‍

05.മിനറല്‍ എഞ്ചിന്‍ ഓയിലോ, സിന്തറ്റിക് എഞ്ചിന്‍ ഓയിലോ - കാറിന് ഏതാണ് നല്ലത്?

Most Read Articles

Malayalam
കൂടുതല്‍... #auto news
English summary
A Monstrous SUV Batman Would Be Proud Of — With A Price Tag To Match! Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X