നെക്‌സോണിന് പുതിയ XZ വകഭേദവുമായി ടാറ്റ — അറിയേണ്ടതെല്ലാം

By Dijo Jackson

കോമ്പാക്ട് എസ്‌യുവി നിരയില്‍ ഒരല്‍പം വൈകിയാണ് നെക്‌സോണുമായി ടാറ്റ എത്തിയത്. എന്നാല്‍ കുറഞ്ഞ കാലയളവില്‍ തന്നെ ശ്രേണിയിലെ ശക്തമായ സാന്നിധ്യമായി നെക്‌സോണ്‍ മാറി. ഇന്ന് ഇന്ത്യയില്‍ ഏറ്റവുമധികം വില്‍ക്കപ്പെടുന്ന ആദ്യ പത്തു എസ്‌യുവികളില്‍ ടാറ്റ നെക്‌സോണുമുണ്ട്.

നെക്‌സോണിന് പുതിയ XZ വകഭേദവുമായി ടാറ്റ — അറിയേണ്ടതെല്ലാം

പ്രതിമാസം ശരാശരി നാലായിരം നെക്‌സോണുകളെയാണ് ടാറ്റ മുടക്കം കൂടാതെ വില്‍ക്കുന്നത്. മാരുതി വിറ്റാര ബ്രെസ്സ കൈയ്യടക്കിയ ശ്രേണിയില്‍ നെക്‌സോണിനെ മുഖ്യാധാരയിലേക്ക് കൊണ്ടു വരാനുള്ള നീക്കത്തിലാണ് ടാറ്റ.

നെക്‌സോണിന് പുതിയ XZ വകഭേദവുമായി ടാറ്റ — അറിയേണ്ടതെല്ലാം

ഇതിനു വേണ്ടി പുതിയ XZ വകഭേദത്തെ നെക്‌സോണില്‍ ടാറ്റ ഒരുക്കി കഴിഞ്ഞു. ഏറ്റവും ഉയര്‍ന്ന XZ പ്ലസിന് താഴെയാണ് XZ വകഭേദത്തിന്റെ സ്ഥാനം. XZ പ്ലസുമായി താരതമ്യം ചെയ്താല്‍ വരാനിരിക്കുന്ന നെക്‌സോണ്‍ XZ മോഡലില്‍ ഒരുപിടി ഫീച്ചറുകളുടെ അഭാവം നിഴലിക്കും.

നെക്‌സോണിന് പുതിയ XZ വകഭേദവുമായി ടാറ്റ — അറിയേണ്ടതെല്ലാം

ഡ്യൂവല്‍ ടോണ്‍ റൂഫ് നിറം, ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകള്‍, 16 ഇഞ്ച് മെഷീന്‍ കട്ട് അലോയ് വീല്‍, ആംറെസ്റ്റുള്ള സെന്റര്‍ കണ്‍സോള്‍, തെന്നിമാറുന്ന താംബൂര്‍ ഡോര്‍ എന്നിങ്ങനെ നീളുന്ന വിശേഷങ്ങള്‍ പുതിയ XZ യ്ക്ക് ഉണ്ടാകില്ല.

നെക്‌സോണിന് പുതിയ XZ വകഭേദവുമായി ടാറ്റ — അറിയേണ്ടതെല്ലാം

കോര്‍ണറിംഗ് അസിസ്റ്റന്‍സ് ഉള്ള മുന്‍ ഫോഗ് ലാമ്പുകളും, റിയര്‍ ഫോഗ് ലാമ്പുകളും പുതിയ വകഭേദത്തില്‍ ഇടംപിടിച്ചിട്ടില്ലെന്നതും ശ്രദ്ധേയം. കപ്പ് ഹോള്‍ഡറുകളോട് കൂടിയ റിയര്‍ സീറ്റ് സെന്റര്‍ ആംറെസ്റ്റ്, പുഷ് ബട്ടണ്‍ സ്മാര്‍ട്ട് ഉള്ള സ്മാര്‍ട്ട് കീയും വരാനിരിക്കുന്ന നെക്‌സോണ്‍ XZ യ്ക്ക് നഷ്ടമായിട്ടുണ്ട്.

Recommended Video - Watch Now!
Auto Expo 2018: Tata Tiago EV - Details, Expected Price, Launch - DriveSpark
നെക്‌സോണിന് പുതിയ XZ വകഭേദവുമായി ടാറ്റ — അറിയേണ്ടതെല്ലാം

8.1 ലക്ഷം രൂപ മുതലാകും പുതിയ നെക്‌സോണ്‍ ZX യുടെ എക്‌സ്‌ഷോറൂം വില. മാരുതി വിറ്റാര ബ്രെസ്സ, ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് എന്നിവരാണ് നെക്‌സോണിന്റെ പ്രധാന എതിരാളികള്‍.

നെക്‌സോണിന് പുതിയ XZ വകഭേദവുമായി ടാറ്റ — അറിയേണ്ടതെല്ലാം

6.12 ലക്ഷം രൂപ മുതല്‍ 9.71 ലക്ഷം രൂപ വരെയാണ് നെക്‌സോണിന്റെ പ്രൈസ്ടാഗ്. 108.5 bhp കരുത്തും 170 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റര്‍ മൂന്നു സിലിണ്ടര്‍ ടര്‍ബ്ബോചാര്‍ജ്ഡ് റെവട്രൊണ്‍ പെട്രോള്‍ എഞ്ചിനും, 108.5 bhp കരുത്തും 260 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍ നാലു സിലിണ്ടര്‍ റെവടോര്‍ഖ് ഡീസല്‍ എഞ്ചിനുമാണ് നെക്സോണില്‍ ടാറ്റ ഒരുക്കുന്നത്.

നെക്‌സോണിന് പുതിയ XZ വകഭേദവുമായി ടാറ്റ — അറിയേണ്ടതെല്ലാം

ഇരു എഞ്ചിന്‍ വേര്‍ഷനുകളും 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സിനൊപ്പമാണ് ലഭ്യമാകുന്നതും. എസ്‌യുവിക്ക് ലഭിച്ച കൂപ്പെ പരിവേഷമാണ് ടാറ്റ നെക്സോണിലെ പ്രധാന ഡിസൈന്‍ ഹൈലൈറ്റ്.

നെക്‌സോണിന് പുതിയ XZ വകഭേദവുമായി ടാറ്റ — അറിയേണ്ടതെല്ലാം

ഉയര്‍ന്ന ഹെഡ്‌ലാമ്പുകള്‍, എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകള്‍, ബ്ലാക് ഹണി കോമ്പ് ഗ്രില്‍, ക്രോം ടച്ച് നേടിയ ഹ്യുമാനിറ്റി ലൈന്‍ എന്നിവയാണ് നെക്‌സോണ്‍ ഫ്രണ്ട് പ്രൊഫൈൽ വിശേഷങ്ങൾ.

നെക്‌സോണിന് പുതിയ XZ വകഭേദവുമായി ടാറ്റ — അറിയേണ്ടതെല്ലാം

നെക്‌സോണിന് കോണ്‍ട്രാസ്റ്റ് ലുക്ക് ഒരുക്കുന്നതാണ് ഡാര്‍ക്ക് ഗ്രെയ് കളര്‍ സ്‌കീം ലഭിച്ച ഫ്‌ളോട്ടിംഗ് റൂഫ്‌ലൈന്‍. 16 ഇഞ്ച് മെഷീന്‍-കട്ട് ഡ്യൂവല്‍ ടോണ്‍ അലോയ് വീലുകളാണ് വീതിയേറിയ വീല്‍ ആര്‍ച്ചുകള്‍ക്ക് കീഴെ ഇടംപിടിക്കുന്നത്.

നെക്‌സോണിന് പുതിയ XZ വകഭേദവുമായി ടാറ്റ — അറിയേണ്ടതെല്ലാം

'X' ആകൃതി നേടിയ സെറാമിക് പ്ലാസ്റ്റിക് ഘടനയാണ് പിന്നിലെ ശ്രദ്ധാകേന്ദ്രം. ഡാഷ്‌ബോര്‍ഡിന് മേലെ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററിന് സമീപം ഒരുങ്ങുന്ന 6.5 ഇഞ്ച് HD ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് അകത്തളത്തെ പ്രധാന ഫീച്ചർ.

നെക്‌സോണിന് പുതിയ XZ വകഭേദവുമായി ടാറ്റ — അറിയേണ്ടതെല്ലാം

ഗ്ലോസി പിയാനൊ ബ്ലാക് ഫിനിഷ് നേടിയതാണ് സെന്റര്‍ കണ്‍സോള്‍. ഡ്യൂവല്‍ ഫ്രണ്ട് എയര്‍ബാഗുകള്‍, എബിഎസ്, ഇബിഡി എന്നീ സുരക്ഷാ സജ്ജീകരണങ്ങള്‍ നെക്‌സോണ്‍ വേരിയന്റുകളില്‍ ഉടനീളം സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായി ലഭ്യമാണ്.

നെക്‌സോണിന് പുതിയ XZ വകഭേദവുമായി ടാറ്റ — അറിയേണ്ടതെല്ലാം

മൊറോക്കന്‍ ബ്ലൂ, വെര്‍മോണ്ട് റെഡ്, സിയാറ്റില്‍ സില്‍വര്‍, ഗ്ലാസ്‌ഗോ ഗ്രെയ്, കാല്‍ഗറി വൈറ്റ് നിറഭേദങ്ങളിലാണ് നെക്‌സോണ്‍ ഒരുങ്ങുന്നത്.

ഡ്രൈവ്സ്പാർക്ക് മലയാളത്തിൽ നിന്നും കൂടുതൽ വായിക്കാം:

01. ഇതാണ് ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ ബൈക്ക്!

02. രണ്ടര ലക്ഷം രൂപ വിലക്കുറവിൽ യമഹ R1

03. ഏറെ നേരം റിവേഴ്‌സ് ഗിയറില്‍ ഓടിക്കുന്നത് കാറിന് ദോഷം ചെയ്യുമോ?

04. ഓട്ടോമാറ്റിക് കാറില്‍ മാനുവല്‍ മോഡ് ഉപയോഗിക്കുമ്പോള്‍

05. സാന്‍ട്രോ മുതല്‍ പുത്തന്‍ i20 വരെ; വിപണിയില്‍ എത്താനിരിക്കുന്ന ഹ്യുണ്ടായി കാറുകള്‍

Source: TeamBHP

Most Read Articles

Malayalam
കൂടുതല്‍... #tata motors
English summary
Tata Motors To Add A 'XZ' Variant To Its Nexon Lineup. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X