സാന്‍ട്രോ മുതല്‍ പുത്തന്‍ i20 വരെ; വിപണിയില്‍ എത്താനിരിക്കുന്ന ഹ്യുണ്ടായി കാറുകള്‍

Written By: Staff

വരും വര്‍ഷങ്ങളില്‍ ഇന്ത്യന്‍ കാര്‍ വിപണിയില്‍ ശക്തമാകാനുള്ള ഒരുക്കത്തിലാണ് ഹ്യുണ്ടായി. ഒമ്പതു പുതിയ കാറുകളെയാണ് ഇന്ത്യയ്ക്ക് വേണ്ടി ദക്ഷിണ കൊറിയന്‍ നിര്‍മ്മാതാക്കള്‍ കാത്തുവെച്ചിട്ടുള്ളത്. നിലവിലുള്ള കാറുകളുടെ നാലു ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുകളും ഇതില്‍ ഉള്‍പ്പെടും.

സാന്‍ട്രോ മുതല്‍ പുത്തന്‍ i20 വരെ; വിപണിയില്‍ എത്താനിരിക്കുന്ന ഹ്യുണ്ടായി കാറുകള്‍

പുതിയ അവതാരങ്ങള്‍ക്ക് ഒപ്പം വൈദ്യത കാറിനെയും ഇന്ത്യയിലേക്ക് ഹ്യുണ്ടായി ഒരുക്കി നിര്‍ത്തിയിട്ടുണ്ട്. വിപണിയില്‍ എത്താനിരിക്കുന്ന ഹ്യുണ്ടായി കാറുകള്‍ പരിശോധിക്കാം.

സാന്‍ട്രോ മുതല്‍ പുത്തന്‍ i20 വരെ; വിപണിയില്‍ എത്താനിരിക്കുന്ന ഹ്യുണ്ടായി കാറുകള്‍

പുതിയ സാന്‍ട്രോ

സാന്‍ട്രോ തിരിച്ചുവരുമെന്ന് അറിഞ്ഞത് മുതല്‍ വിപണി ആകാംഷയിലാണ്. അടക്കവും ഒതുക്കവുമുള്ള കുടുംബ കാറായിരിക്കും പുതിയ സാന്‍ട്രോയെന്ന് കമ്പനി സൂചന നല്‍കി കഴിഞ്ഞു.

സാന്‍ട്രോ മുതല്‍ പുത്തന്‍ i20 വരെ; വിപണിയില്‍ എത്താനിരിക്കുന്ന ഹ്യുണ്ടായി കാറുകള്‍

ഓഗസ്റ്റ് മാസം സാന്‍ട്രോയെ പ്രതീക്ഷിക്കാം. പഴയ ടോള്‍-ബോയ് ഹാച്ച്ബാക്ക് ഘടനയില്‍ തന്നെയാകും പുതിയ സാന്‍ട്രോയുടെ വരവ്. ഹ്യുണ്ടായി i10 നെക്കാളും കൂടുതല്‍ വീതിയും ഉയരവും പുതിയ സാന്‍ട്രോയ്ക്ക് ഉണ്ടാകും.

സാന്‍ട്രോ മുതല്‍ പുത്തന്‍ i20 വരെ; വിപണിയില്‍ എത്താനിരിക്കുന്ന ഹ്യുണ്ടായി കാറുകള്‍

കാര്‍ലിനോ കോമ്പാക്ട് എസ്‌യുവി

വിറ്റാര ബ്രെസ്സയ്ക്ക് കടിഞ്ഞാണിടാന്‍ കാര്‍ലിനോയ്ക്ക് സാധിക്കുമോ? പറ്റുമെന്ന ഉറച്ച് വിശ്വാസത്തിലാണ് ഹ്യുണ്ടായി. നാലു മീറ്റര്‍ എസ്‌യുവി ശ്രേണിയിലേക്കുള്ള ഹ്യുണ്ടായിയുടെ ആദ്യ സമര്‍പ്പണമാണ് വരാനിരിക്കുന്ന കാര്‍ലിനോ.

സാന്‍ട്രോ മുതല്‍ പുത്തന്‍ i20 വരെ; വിപണിയില്‍ എത്താനിരിക്കുന്ന ഹ്യുണ്ടായി കാറുകള്‍

2016 ഓട്ടോ എക്‌സ്‌പോയില്‍ കാഴ്ചവെച്ച കോണ്‍സെപ്റ്റ് എസ്‌യുവിയെ അടിസ്ഥാനപ്പെടുത്തിയാണ് കാര്‍ലിനോയുടെ ഒരുക്കം. 1.0 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് പെട്രോള്‍, 1.4 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകളില്‍ കാര്‍ലിനോയെ പ്രതീക്ഷിക്കാം. ശ്രേണിയിലെ സമവാക്യങ്ങള്‍ ഹ്യുണ്ടായി കാര്‍ലിനോ എസ്‌യുവി തിരുത്തുമോ എന്നത് കണ്ടറിയണം.

സാന്‍ട്രോ മുതല്‍ പുത്തന്‍ i20 വരെ; വിപണിയില്‍ എത്താനിരിക്കുന്ന ഹ്യുണ്ടായി കാറുകള്‍

ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റ്

പുതിയ ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് മെയ് മാസം വിപണിയില്‍ എത്തുമെന്നാണ് സൂചന. പരിഷ്‌കരിച്ച മുഖഭാവമാണ് പുതിയ ക്രെറ്റയ്ക്ക്. എസ്‌യുവിയുടെ ഡിസൈനില്‍ ഒരുപിടി തിരുത്തലുകള്‍ ഇക്കുറി കമ്പനി സ്വീകരിച്ചിട്ടുണ്ട്.

സാന്‍ട്രോ മുതല്‍ പുത്തന്‍ i20 വരെ; വിപണിയില്‍ എത്താനിരിക്കുന്ന ഹ്യുണ്ടായി കാറുകള്‍

ഫീച്ചറുകളുടെ കാര്യത്തിലും പുതിയ ക്രെറ്റ ശ്രദ്ധിക്കപ്പെടും. പുതിയ 8.0 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനമാണ് ഇതില്‍ മുഖ്യം. ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ കണക്ടിവിറ്റി പിന്തുണ ഇന്‍ഫോടെയന്‍മെന്റ് സംവിധാനത്തിനുണ്ടാകും.

സാന്‍ട്രോ മുതല്‍ പുത്തന്‍ i20 വരെ; വിപണിയില്‍ എത്താനിരിക്കുന്ന ഹ്യുണ്ടായി കാറുകള്‍

നിലവിലുള്ള തലമുറയ്ക്ക് സമാനമായി മൂന്ന് എഞ്ചിന്‍ പതിപ്പുകളിലാണ് പുതിയ ക്രെറ്റയുടെയും ഒരുക്കം. 1.6 ലിറ്റര്‍ പെട്രോള്‍, 1.4 ലിറ്റര്‍ ഡീസല്‍, 1.6 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ പതിപ്പുകള്‍ പുതിയ ക്രെറ്റയില്‍ ലഭ്യമാകും.

Recommended Video - Watch Now!
Hyundai Elite i20 2018 Exterior Walkaround - DriveSpark
സാന്‍ട്രോ മുതല്‍ പുത്തന്‍ i20 വരെ; വിപണിയില്‍ എത്താനിരിക്കുന്ന ഹ്യുണ്ടായി കാറുകള്‍

പുതിയ ഗ്രാന്‍ഡ് i10

2014 ല്‍ സാന്‍ട്രോയ്ക്ക് പകരം ദക്ഷിണ കൊറിയന്‍ നിര്‍മ്മാതാക്കള്‍ അവതരിപ്പിച്ച i10 ന്റെ പ്രീമിയം പതിപ്പാണ് ഗ്രാന്‍ഡ് i10. വില്‍പനയില്‍ മോശമല്ലാത്ത മുന്നേറ്റം ഗ്രാന്‍ഡ് i10 നടത്തുന്നുണ്ടെങ്കിലും മാരുതി സ്വിഫ്റ്റിന്റെ നിഴലില്‍ ഹ്യുണ്ടായി ഹാച്ച്ബാക്ക് പലപ്പോഴും നിറംമങ്ങുന്ന കാഴ്ചയാണ് നിലവില്‍. സ്വിഫ്റ്റിന് എതിരിടാനുള്ള പുത്തന്‍ ഗ്രാന്‍ഡ് i10 ഉം ഹ്യുണ്ടായിയുടെ പണിപ്പുരയില്‍ ഒരുങ്ങുന്നുണ്ട്.

സാന്‍ട്രോ മുതല്‍ പുത്തന്‍ i20 വരെ; വിപണിയില്‍ എത്താനിരിക്കുന്ന ഹ്യുണ്ടായി കാറുകള്‍

പുതിയ എക്‌സെന്റ്

പുതുതലമുറ ഗ്രാന്‍ഡ് 10 ന് പിന്നാലെ പുതുതലമുറ എക്‌സെന്റ് കോമ്പാക്ട് സെഡാനെയും ഹ്യുണ്ടായി ഇന്ത്യയില്‍ അവതരിപ്പിക്കും. ഗ്രാന്‍ഡ് i10 ന് സ്വിഫ്റ്റാണ് എതിരാളിയെങ്കില്‍ പുതുതലമുറ ഡിസൈറാണ് എക്‌സെന്റിന്റെ കുതിപ്പിന് കടിഞ്ഞാണിടുന്നത്.

സാന്‍ട്രോ മുതല്‍ പുത്തന്‍ i20 വരെ; വിപണിയില്‍ എത്താനിരിക്കുന്ന ഹ്യുണ്ടായി കാറുകള്‍

പുതുതലമുറ ഡിസൈറിന്റെ വരവോട് കൂടി എക്‌സെന്റിന്റെ വില്‍പന ഇടിഞ്ഞു. പുതിയ എക്‌സെന്റിലൂടെ ഈ പ്രശ്‌നം പരിഹരിക്കാമെന്നാണ് ഹ്യുണ്ടായിയുടെ കണക്കുകൂട്ടല്‍.

സാന്‍ട്രോ മുതല്‍ പുത്തന്‍ i20 വരെ; വിപണിയില്‍ എത്താനിരിക്കുന്ന ഹ്യുണ്ടായി കാറുകള്‍

പുതിയ i20

ജീവിതചക്രത്തിന്റെ അവസാന പാദത്തിലാണ് ഹ്യുണ്ടായി i20. അടുത്തിടെയാണ് i20 യ്ക്ക് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ ഹ്യുണ്ടായി നല്‍കിയത്. അതിനാല്‍ അടിമുടി മാറിയ പുത്തന്‍ i20 ഹാച്ച്ബാക്കിനെ നിരയില്‍ അവതരിപ്പിക്കാനുള്ള നീക്കത്തിലാണ് ഹ്യുണ്ടായി.

സാന്‍ട്രോ മുതല്‍ പുത്തന്‍ i20 വരെ; വിപണിയില്‍ എത്താനിരിക്കുന്ന ഹ്യുണ്ടായി കാറുകള്‍

മാരുതി ബലെനോയില്‍ നിന്നും നേരിടുന്ന കനത്ത ഭീഷണിയുടെ പശ്ചാത്തലത്തില്‍ പുതുതലമുറ i20 യെ വിപണിയില്‍ ഉടന്‍ പ്രതീക്ഷിക്കാം. വില്‍പനയില്‍ പിന്നോക്കം പോയിട്ടില്ലെങ്കിലും ബലെനോ അവതരിച്ചത് മുതല്‍ മാരുതി ഹാച്ച്ബാക്കിന് പിന്നിലാണ് i20 യുടെ സ്ഥാനം.

സാന്‍ട്രോ മുതല്‍ പുത്തന്‍ i20 വരെ; വിപണിയില്‍ എത്താനിരിക്കുന്ന ഹ്യുണ്ടായി കാറുകള്‍

ട്യൂസോണ്‍ ഫെയ്‌സ്‌ലിഫ്റ്റ്

ജീപ് കോമ്പസിനുള്ള ഹ്യുണ്ടായിയുടെ ഉത്തരമാണ് വരാനിരിക്കുന്ന ട്യൂസോണ്‍ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ്. രാജ്യത്തിന് പുറത്ത് വിവിധ സന്ദര്‍ഭങ്ങളില്‍ പരീക്ഷണയോട്ടം നടത്തുന്ന ട്യൂസോണ്‍ ഫെയ്‌സ്‌ലിഫ്റ്റിനെ ക്യാമറ വെളിപ്പെടുത്തി കഴിഞ്ഞു. ഈ വര്‍ഷം അവസാനം അല്ലെങ്കില്‍ അടുത്ത വര്‍ഷമാദ്യം പുതിയ എസ്‌യുവിയെ വിപണിയില്‍ പ്രതീക്ഷിക്കാം.

സാന്‍ട്രോ മുതല്‍ പുത്തന്‍ i20 വരെ; വിപണിയില്‍ എത്താനിരിക്കുന്ന ഹ്യുണ്ടായി കാറുകള്‍

കോന ഇവി

i20 ഹാച്ച്ബാക്കിനെ അടിസ്ഥാനപ്പെടുത്തിയുള്ള ചെറു എസ്‌യുവിയാണ് കോന. കോനയുടെ വൈദ്യുത പതിപ്പിനെ ഇക്കഴിഞ്ഞ ഓട്ടോ എക്‌സ്‌പോയില്‍ ദക്ഷിണ കൊറിയന്‍ നിര്‍മ്മാതാക്കള്‍ കാഴ്ചവെച്ചിരുന്നു.

സാന്‍ട്രോ മുതല്‍ പുത്തന്‍ i20 വരെ; വിപണിയില്‍ എത്താനിരിക്കുന്ന ഹ്യുണ്ടായി കാറുകള്‍

ഒറ്റച്ചാര്‍ജ്ജില്‍ 470 കിലോമീറ്റര്‍ താണ്ടാന്‍ എസ്‌യുവിക്ക് സാധിക്കുമെന്നതാണ് മോഡലിന്റെ പ്രധാന ആകര്‍ഷണം. സമീപഭാവയില്‍ തന്നെ കോന ഇവിയെയും വിപണിയില്‍ എത്തിക്കാനുള്ള നീക്കത്തിലാണ് ഹ്യുണ്ടായി.

ഡ്രൈവ്സ്പാർക്ക് മലയാളത്തിൽ നിന്നും കൂടുതൽ വായിക്കാം:

01.ബുള്ളറ്റിനെ കളിയാക്കി നാവെടുത്തില്ല, കിട്ടി അതേ നാണയത്തില്‍ ബജാജിന് തിരിച്ചടി!

02.'ക്യാബ്' ബുക്ക് ചെയ്തത് ഉത്തര കൊറിയയിലേക്ക്; പോകാന്‍ 'ഓല' തയ്യാര്‍, നിരക്ക് 1.49 ലക്ഷം രൂപ!

03.ടാറ്റയ്ക്ക് ഒരു മുഴം മുമ്പെ എറിഞ്ഞ് മഹീന്ദ്ര; 'ഫിഗൊ ആസ്‌പൈര്‍' ഉടന്‍ മഹീന്ദ്ര നിരയില്‍!

04.ഓട്ടോമാറ്റിക് കാറില്‍ ന്യൂട്രല്‍ ഗിയര്‍ ഉപയോഗിക്കേണ്ടത് എപ്പോള്‍?

05.മാരുതി 800 നെ ബൈക്കാക്കി മാറ്റിയ ഗുജറാത്തി പയ്യന്‍

കൂടുതല്‍... #hyundai
English summary
Hyundai Cars Coming To India. Read in Malayalam.
Story first published: Thursday, March 22, 2018, 11:42 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark