മാരുതി 800 നെ പിടിച്ചു ബൈക്കാക്കി മാറ്റിയ ഗുജറാത്തി പയ്യനെ ആരും മറന്നു കാണില്ല. കഴിഞ്ഞ തവണ ഇന്ത്യ ബൈക്ക് വീക്കിലെ താരമായിരുന്നു റുസ്‌ബെ എന്ന ഇരുപതുകാരനും അദ്ദേഹത്തിന്റെ 'ഹാമ്മര്‍ഹെഡ് 800' (HammerHead 800) ബൈക്കും.
ഇന്ത്യയില്‍ ഇതിന് മുമ്പും മാരുതി 800 ബൈക്കായി മാറിയിട്ടുണ്ട്. എന്നാല്‍ റുസ്‌ബെയുടെ ഹാമ്മര്‍ഹെഡ് അതില്‍ നിന്നൊക്കെ ഒരിത്തിരി വ്യത്യസ്തമാണ്.
മുന്നോട്ടും പിന്നോട്ടും സഞ്ചരിക്കാന്‍ സാധിക്കുന്ന ഇന്ത്യയിലെ ഏക ബൈക്ക് ഹാമ്മര്‍ഹെഡാണെന്ന് റുസ്‌ബെ വാദിക്കുന്നു. മണിക്കൂറില്‍ 200 കിലോമീറ്ററിന് മേലെ കുതിക്കാന്‍ ബൈക്കിന് സാധിക്കും.
മുന്നോട്ടു സഞ്ചരിക്കാന്‍ നാലു ഗിയറും പിന്നിലേക്ക് ഒരു റിവേഴ്‌സ് ഗിയറും ഹാമ്മര്‍ഹെഡിലുണ്ട്. എന്തായാലും 'ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍' ഹാമ്മര്‍ഹെഡ് കടന്നു കഴിഞ്ഞു.
ഡ്യൂവല്‍ പ്രൊപ്പലര്‍ ഓള്‍-വീല്‍ ഡ്രൈവ് രൂപകല്‍പനയാണ് റെക്കോര്‍ഡിലേക്ക് ഹാമ്മര്‍ഹെഡിനെ തുണച്ചത്. ലോക ഭൗതികസ്വത്ത് സംഘടനയ്ക്ക് കീഴില്‍ ഹാമ്മര്‍ഡ്‌ഹെഡിന് മേലുള്ള പേറ്റന്റ് സംരക്ഷണം റുസ്‌ബെ സ്വന്തമാക്കിയിട്ടുണ്ട്.
ഹാമ്മര്‍ഹെഡ് 800
വീടിന് പിന്നാമ്പുറത്ത് ഉപയോഗശൂന്യമായി കിടന്ന മാരുതി 800 നെ ഉപേക്ഷിക്കാന്‍ കുടുംബം തയ്യാറാകാതിരുന്നപ്പോള്‍ ഇരുപതുകാരന്‍ റുസ്ബെക്ക് ഉദിച്ച ആശയമാണ് 800 സിസി ബൈക്ക്.


മാരുതി 800 എഞ്ചിനിലും ഗിയര്‍ബോക്‌സിലുമാണ് ഹാമ്മര്‍ഹെഡിന്റെ പിറവി. ഡ്യൂവല്‍ പ്രൊപല്ലര്‍ ഓള്‍-വീല്‍ ഡ്രൈവ് സംവിധാനം മുഖേനയാണ് 796 സിസി എഞ്ചിന്‍ കരുത്തിനെ ഹാമ്മര്‍ഹെഡിന്റെ ഇരുചക്രങ്ങളിലേക്കും റുസ്‌ബെ വീതിച്ചത്.
അതായത് പതിവ് ചെയിന്‍-സ്പ്രോക്കറ്റ് സംവിധാനത്തില്‍ അല്ല ഹാമ്മര്‍ഹെഡിന്റെ പ്രവര്‍ത്തനം. മറിച്ച് കാറുകള്‍ക്ക് സമാനമായി ഷാഫ്റ്റുകളെ ആശ്രയിച്ചാണ് ട്രാന്‍സ്മിഷന്‍ സംവിധാനം പ്രവര്‍ത്തിക്കുക.
800 സിസി എഞ്ചിന്റെ പശ്ചാത്തലത്തില്‍ ഈടുനില്‍പ്പുള്ള ഡയമണ്ട് സ്പെയ്സ് ഫ്രെയിം ഷാസിയിലാണ് ഹാമ്മര്‍ഹെഡിന്റെ ഒരുക്കം. നാലു സ്പീഡ് ഗിയര്‍ബോക്‌സുള്ള ഹാമ്മര്‍ഹെഡില്‍ പിന്നോട്ടു നീങ്ങാന്‍ റിവേഴ്‌സ് ഗിയറുമുണ്ട്.
നാലു മടങ്ങ് വര്‍ധിച്ച ഡ്രൈവ് അനുപാതമാണ് ഇരു ചക്രങ്ങള്‍ക്കും. ഇന്ധനടാങ്കും സീറ്റും ഉള്‍പ്പെടെ മിക്ക ഘടകങ്ങളും കസ്റ്റം നിര്‍മ്മിതമാണ്. ഇരു ചക്രങ്ങളിലും ഇടംപിടിച്ചിട്ടുള്ള ഡബിള്‍ സ്വിംഗ് ആമുകളാണ് ഹാമ്മര്‍ഹെഡില്‍ സസ്പെന്‍ഷന്‍ നിറവേറ്റുക.
ഫ്ളാറ്റ് ഹാന്‍ഡില്‍ബാറാണ് മോഡലിന്റെ മറ്റൊരു പ്രത്യേകത. ബ്ലൂടൂത്ത് കണക്ടിവിറ്റിയുള്ള സറൗണ്ട് സൗണ്ട് ഓഡിയോ സംവിധാനവും ഹാമ്മര്‍ഹെഡ് 800 ല്‍ എടുത്തുപറയണം.
ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും - Subscribe to Malayalam DriveSpark